കൊച്ചി: ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടു മാസം പമ്ബയില്‍ പ്രവേശിക്കരുത്, പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും രാഹുലിനെ അറസ്റ്റ് ചെയ്തത്.രണ്ടു മാസം എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണു രാഹുലിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നത്. പമ്ബ പൊലീസില്‍ ഒപ്പിടാനെത്തിയ രാഹുലിനെ മൂന്നു തവണ നിലയ്ക്കല്‍ പൊലീസ് തടഞ്ഞിരുന്നു. പിന്നീടു പൊലീസിന്‍റെ നിര്‍ദേശ പ്രകാരം പത്തനംതിട്ടയിലാണ് ഒപ്പിട്ടിരുന്നത്. ഡിസംബര്‍ 8 ശനിയാഴ്ച ഒപ്പിട്ടിരുന്നില്ല. ഇതാണു ജാമ്യം റദ്ദാക്കാനിടയാക്കിയത്.
വയനാട്ടിൽ റിസോട്ട് നടത്തിപ്പുകാരൻ കുത്തേറ്റു മരിച്ചു
കൽപ്പറ്റ:വയനാട്ടിൽ റിസോട്ട് നടത്തിപ്പുകാരൻ കുത്തേറ്റു മരിച്ചു.പുളിയാര്‍ മലയിലെ റിസോര്‍ട്ട് നടത്തിപ്പുകാരനായ വിന്‍സണ്‍ സാമുവലിനെ (52)യാണ് റിസോട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.പുളിയാര്‍മലയിലെ മണിയങ്കോട് ഓട് ഫാക്ടറിക്ക് സമീപം വിസ്പറിങ് വുഡ്സ് എന്ന റിസോര്‍ട്ടിലെ ഒരു ഹട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് ചോരയിൽ കുളിച്ച നിലയിൽ കസേരയില്‍ കുത്തേറ്റ് ഇരിക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. റിസോര്‍ട്ടിലെ ജീവനക്കാരില്‍ ചിലരാണ് മൃതദേഹം ആദ്യം കണ്ടത്. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന രീതിയിലാണ് മൃതദേഹവും പരിസരവുമെല്ലാം കാണപ്പെട്ടത്. ഹട്ടിന്റെ മുറിയിലും വഴിയിലുമെല്ലാം രക്ത പാടുകളുണ്ട്. ഇന്നലെ രാത്രി നടന്ന മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു സ്ത്രിയും പുരുഷനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്ന സൂചന.ഇതനുസരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.വയനാടിന്റെ ടൂറിസം രംഗത്ത് സജീവമായിരുന്ന വിൻസൻ സുല്‍ത്താന്‍ബത്തേരി ആരാധന ടൂറിസ്റ്റ് ഹോം ഉടമ കൂടിയാണ്. വയനാട് ടൂറിസം അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കൂടിയാണ് അദ്ദേഹം. കല്‍പ്പറ്റ സ്വദേശി ഡോ.രാജുവിന്റ ഉടമസ്ഥതയിലുള്ള വിസ്പറിങ് വുഡ്‌സ് റിസോര്‍ട്ട് ഒരാഴ്ച ഒരാഴ്ച മുൻപാണ് വിൻസൻ പാട്ടത്തിനെടുത്തത്.
പമ്പയ്ക്ക് സമീപം ചാക്കുപാലത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു
പമ്പ:പമ്പയ്ക്ക് സമീപം ചാക്കുപാലത്ത് കെഎസ്‌ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു.പമ്പ സ്റ്റേഷനിലെ ക്ലീനിംഗ് സ്റ്റാഫ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ഭുവന ചന്ദ്രനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്കാണ് വെട്ടേറ്റത്.പരിക്ക് ഗുരുതരമല്ല.ഇയാള്‍ ആദിവാസിയാണെന്നു സംശയിക്കുന്നു. ത്രിവേണിക്കു സമീപത്ത് നിന്നാണ് ഇരുവരും ബസില്‍ കയറിയത്. എവിടെയാണ് ഇറങ്ങുന്നത് എന്ന് വെട്ടിയ ആളോട് ഭുവനചന്ദ്രന്‍ ചോദിച്ചിരുന്നു. ചാക്കുപാലത്ത് ഇറങ്ങിയപ്പോള്‍ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ഭുവനചന്ദ്രന്‍ പറയുന്നത്.പമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ലോറി ജീവനക്കാരുടെ സമരം;മലബാറിലെ പമ്പുകളിൽ ഇന്ധനക്ഷാമം
കോഴിക്കോട്: ഫറോക്ക് ഐ.ഒ.സി ഡിപ്പോയിലെ ടാങ്കര്‍ ലോറി ജീവനക്കാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.വേതനപരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മലബാർ മേഖലയിലെ പമ്പുകളിൽ ഇന്ധന ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.മാനേജ്‌മെന്റ് അയയാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഇന്നലെ ചേര്‍ന്ന ജീവനക്കാരുടെ യോഗത്തില്‍ തീരുമാനമായി. മാനേജ്‌മെന്റിന്റെ നിലപാട് നിഷേധാത്മക രീതിയിലുള്ളതാണെന്ന് ജീവനക്കാര്‍ പറയുന്നു. സമരം സക്തമാക്കുന്നതിനു പുറമെ ഹിന്ദു സ്ഥാന്‍ പെട്രോളിയം അടക്കമുള്ള മറ്റു പൊതുമേഖലാ എണ്ണക്കമ്ബനികളിലെ ടാങ്കര്‍ ലോറി ജീവനക്കാരുടേയും പിന്തുണ തേടിയിട്ടുണ്ട്.
കെഎസ്ആർടിസിയിൽ ഇന്നും സർവീസുകൾ മുടങ്ങുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ഇന്നും സർവീസുകൾ മുടങ്ങുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ.സർവീസുകൾ സാധാരണ നിലയിലാക്കാൻ രണ്ടുദിവസം കൂടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാർക്ക് പകരമായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎസ്‌സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാര്‍രെ ഇന്നലെ നിയമിച്ചിരുന്നു.എം പാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ചിനോട് നിഷേധാത്മക നിലപാടില്ല. അവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്ബാദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.പി.എസ്.സി പട്ടികയില്‍നിന്ന് ആവശ്യത്തിനു ജീവനക്കാരെ കിട്ടിയില്ലെങ്കില്‍ എം പാനലുകാരെ പരിഗണിക്കണമെന്നു പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ നിയമനം സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.പിഎസ്‍സി വഴിയുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാകും വരെ തുടരാന്‍ അനുവദിക്കുന്ന തരത്തില്‍ ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നുമാവശ്യപ്പെട്ട് താത്കാലിക കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹരജിയും കോടതി ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.
മഞ്ചേരിയിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ രണ്ടു യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മഞ്ചേരി:മഞ്ചേരി ചെരണിയില്‍ തിരുവാലിയിലേക്കുള്ള റോഡില്‍ ഓട്ടോറിക്ഷയ്ക്കുള്ളിൽ രണ്ടു യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മഞ്ചേരി തുറക്കല്‍ സ്വദേശി പൂളക്കുന്നന്‍ റിയാസ് (41), ഈരാറ്റുപേട്ട സ്വദേശി കല്ലുപുരക്കല്‍ റിയാസ് (33) എന്നിവരെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ മുന്‍സീറ്റില്‍ പിന്നിലേക്ക് തിരിഞ്ഞ് ഇരിക്കുന്ന നിലയിലും മറ്റൊരാള്‍ പിന്‍സീറ്റില്‍ കിടക്കുന്ന നിലയിലുമായിരുന്നു. മൃതദേഹങ്ങളുടെ വായില്‍ നിന്നും രക്തം ഒഴുകിയിറങ്ങിയിരുന്നു. മഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.മരണ കാരണം വ്യക്തമല്ല.
കെഎസ്‌ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്ന് ഹൈക്കോടതി
കൊച്ചി:കെഎസ്‌ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്ന് ഹൈക്കോടതി.മതിയായ ജീവനക്കാര്‍ പിഎസ് സി വഴി വന്നില്ലെങ്കില്‍ താൽക്കാലിക ജീവനക്കാരെ നിയമിക്കാമെന്ന് കോടതി അറിയിച്ചു.കെഎസ്‌ആര്‍ടിസി നിയമനം സംബന്ധിച്ച കേസില്‍ കക്ഷി ചേരാന്‍, പിരിച്ചുവിടപ്പെട്ടവര്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുമ്ബോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.കണ്ടക്ടര്‍മാരായി പിഎസ് സി അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമന ഉത്തരവുകള്‍ നല്‍കിയതായി കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.നേരത്തെ മുഴുവന്‍ എംപാനല്‍ഡ് ജീവനക്കാരെയും പിരിച്ചുവിടാനും പിഎസ് സി ലിസ്റ്റിലുള്ളവരെ രണ്ടു ദിവസത്തിനകം നിയമിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
കെ.എം ഷാജി എംഎൽഎയെ അയോഗ്യനാക്കിയത് വീണ്ടും ശരിവെച്ച് ഹൈക്കോടതി
കൊച്ചി:അഴീക്കോട് എംഎൽഎ കെ.എം ഷാജിയെ അയോഗ്യനാക്കിയത് വീണ്ടും ശരിവെച്ച് ഹൈക്കോടതി.സിപിഎം പ്രവർത്തകൻ നൽകിയ ഹർജിയിലാണ് നടപടി.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നേടുന്നതിനായി വർഗീയ പ്രചാരണം നടത്തിയെന്ന് കാട്ടി എതിർ സ്ഥാനാർത്ഥിയായിരുന്ന കെ.വി നികേഷ് കുമാർ സമർപ്പിച്ച ഹർജിയിൽ ഷാജിയെ ഹൈക്കോടതി ആറു വർഷത്തേക്ക് അയോഗ്യനാക്കി പ്രഖ്യാപിച്ചിരുന്നു.മണ്ഡലത്തിൽ വീടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.
കെഎസ്ആർടിസിയിൽ നിന്നും പിരിച്ചു വിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് സ്വകാര്യ ബസുകളില്‍ ജോലി നല്‍കും
തൃശ്ശൂര്‍:കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ച് വിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് വിവിധ ജില്ലകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ജോലി നല്‍കാന്‍ തീരുമാനം. കെഎസ്‌ആര്‍ടിസിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും തൃശ്ശൂരില്‍ ചേര്‍ന്ന ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.ഇവരെ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായി ചേര്‍ക്കുകയും ചെയ്യും. സ്വകാര്യ ബസുകളില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ സംസ്ഥാനത്തെ ബസ് ഓപറേറ്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ജില്ല ഓഫീസില്‍ എത്തി അപേക്ഷ നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നടൻ ഗീഥാ സലാം അന്തരിച്ചു
ആലപ്പുഴ: പ്രമുഖ സിനിമ-നാടക-സീരിയൽ നടൻ ഓച്ചിറ ഗീഥാ സലാം (73) അന്തരിച്ചു. കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച വൈകുന്നേരം 4.30-ഓടെയായിരുന്നു അന്ത്യം.32 വർഷം നാടക രംഗത്ത് സജീവമായിരുന്നു അദ്ദേഹം.ചങ്ങനാശ്ശേരി ഗീഥാ എന്ന സമിതിയിൽ തുടർച്ചയായി അഞ്ചുവർഷം നാടകം കളിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പേരിനു മുൻപിൽ ഗീഥാ എന്ന് ചേർക്കപ്പെട്ടത്.1980 ഇൽ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലാണ് ഗീഥാ സലാം ആദ്യമായി അഭിനയിച്ചത്.സദാനന്ദന്റെ സമയം,ഈ പറക്കും തളിക,കുബേൻ തുടങ്ങിയ വിജയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.നടൻ ഗീഥാ സലാം അന്തരിച്ചു.2010 ഇൽ സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു.ഭാര്യ:റഹ്മത് ബീവി,മക്കൾ:ഷെഹീർ,ഷാൻ.