അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി നൽകും; കൊല്ലപ്പെട്ട സനലിന്റെ ഭാര്യ സമരം അവസാനിപ്പിച്ചു

keralanews give job in semi govt organiation sanals wife viji ended strike

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മുന്‍ ഡി.വൈ.എസ്.പി കാറിന് മുന്നില്‍ തള്ളിയിട്ടതിനെത്തുടര്‍ന്ന് മരിച്ച സനലിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയും,ധനസഹായവും സര്‍ക്കാര്‍ നല്‍കും.സിഎസ്‌ഐ സഭ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്.ഇതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.22 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരമാണ് ഇതോടെ അവസാനിപ്പിച്ചത്.വിജിക്ക് സഹായമായി സര്‍ക്കാര്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പറഞ്ഞിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കേണ്ടത് അത് തുടങ്ങിയവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം രേഖാമൂലം ഉറപ്പുകിട്ടിയാല്‍ സമരം അവസാനിപ്പിക്കുമെന്ന് വിജി പ്രതികരിക്കുകയും ചെയ്തിരുന്നു.

വനിതാ മതിൽ നാളെ;ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

keralanews vanithamathil tomorrow preparations are on the last stage

കോഴിക്കോട്:നാളെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന വനിതാമതില്‍ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അവലോകന യോഗങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുമ്ബോള്‍ കണക്ക് കൂട്ടിയതിനേക്കാള്‍ വനിതകള്‍ പരിപാടിയില്‍ അണിനിരക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.കോഴിക്കോട് ജില്ലയില്‍ മാത്രം 76 കിലോമീറ്റര്‍ ദൂരത്തില്‍ ഉയരുന്ന വനിതാ മതിലില്‍ മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.കോഴിക്കോട് ജില്ലയ്ക്ക് പുറമെ വയനാട്ടില്‍ നിന്നുള്ള വനിതകളും ജില്ലയിലെ ദേശീയ പാതയില്‍ മതില്‍ തീര്‍ക്കാന്‍ എത്തുമെന്നും കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്ററില്‍ മതില്‍ തീര്‍ക്കുമ്ബോള്‍ ഗിന്നസ് റെക്കോര്‍ഡ് നിരീക്ഷണത്തിനായി യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറവും കേരളത്തിലെത്തിയിട്ടുണ്ട്. വൈകുന്നേരം 3.45 ന് ട്രയല്‍ മതില്‍ തീര്‍ത്ത് നാല് മണിക്കായിരിക്കും മതില്‍ സൃഷ്ടിക്കുക. ചുരുങ്ങിയത് മൂന്ന് കിലോമീറ്റര്‍ ദൂരമാണ് ഓരോ ഏരിയാ കമ്മിറ്റികളും മതിലിനായി അണിനിരത്താനുള്ള വനിതകളെ എത്തിക്കേണ്ടത്. ചിലയിടങ്ങളില്‍ അക്രമസാധ്യതയടക്കം ഇന്റലിജന്‍സ് വിംഗ് മുന്നറിയിപ്പ് നല്‍കിയതോടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഇവിടങ്ങളില്‍ ഒരുക്കുന്നുണ്ട്.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ വലിയ തോതില്‍ തെരുവിലേക്കിറങ്ങിയതാണ് വനിതാ മതില്‍ എന്ന ആശയത്തിന് വഴിയൊരുക്കിയത്.ഹൈന്ദവ വിശ്വാസികളായ സ്ത്രീകളാണ് വലിയ തോതില്‍ വിശ്വാസത്തിന്‍റെ പേരില്‍ ദുരാചാരത്തിന് ഇരയാവുന്നത് എന്നത് കൊണ്ടാണ് ഹൈന്ദവസംഘടനാ നേതാക്കളെ വനിതാ മതിലിന്‍റെ വിജയത്തിനായി നിയോഗിച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.എതായാലും പുതുവര്‍ഷത്തിലെ വനിതാ മതില്‍ സംഘാടകര്‍ കരുതിയത് പോലെ വിജയിക്കുകയാണെങ്കില്‍ സി.പി.എം നേതൃത്വത്തിന്‍റെ സംഘാടന മികവിന്‍റെ വിജയം കൂടിയായിരിക്കും അത്.

കിലോയ്ക്ക് 90 രൂപയ്ക്ക് കോഴിയിറച്ചി ലഭ്യമാകുന്ന കേരള ചിക്കൻ പദ്ധതിക്ക് തുടക്കമായി

keralanews kerala chicken project in which chiken will be available at 90rupees per kilo started

കോഴിക്കോട്:കിലോയ്ക്ക് 90 രൂപാ നിരക്കിൽ മായം കലരാത്ത കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതി ആരംഭിച്ചു. ശാസ്ത്രീയമായ രീതിയില്‍ വളര്‍ത്തി രാസമരുന്നുകള്‍ കുത്തിവക്കാത്ത കോഴിയിറച്ചിയാണ് കേരള ചിക്കൻ ലൈവ് ഔട്ട്ലെ‌റ്റുകള്‍ വഴി വില്‍ക്കുക.മുഴുവൻ കോഴി കിലോയ്ക്ക് 90 രൂപയ്ക്കും കോഴിയിറച്ചി 140 മുഇതല്‍ 150 രൂപ വരെ നിരക്കിലും ലഭ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധര്‍തിയിലൂടെ ലക്ഷ്യമിടുന്നത്. കമ്പോള വില താഴുമ്പോൾ ഉണ്ടാകുന്ന നഷ്ടം വിലസ്ഥിരതാ ഫണ്ടിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.കൃത്യമായ മലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരോ കേരളാ ചിക്കന്‍ ഔട്ട്‌ലെറ്റുകളിലും ഉണ്ടാകും. ഇതിനായി സാങ്കേതിക വിദഗ്ധരുടെ സഹായവും സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിക്കായി ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നത് നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റിയാണ്.

വയൽക്കിളി ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ കീഴാറ്റൂർ വയൽ പിടിച്ചെടുത്തു

keralanews vayalkkili committee confiscated keezhattoor vayal

തളിപ്പറമ്പ്:വയൽ നികത്തി ബൈപാസ് പണിയുന്നതിനെതിരായി കീഴാറ്റൂർ വയലിൽ സമരം പുനരാരംഭിച്ചു.വയൽക്കിളി ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ കീഴാറ്റൂർ വയൽ പിടിച്ചെടുത്ത് കൊടിനാട്ടിയാണ് സമരം പുനരാരംഭിച്ചത്.ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരമണിയോടെയാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ദേശീയപാതാ വിരുദ്ധ സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ തളിപ്പറമ്പിലെത്തി കീഴാറ്റൂരിലേക്ക് ലോങ്ങ് മാർച്ച് നടത്തി വയൽ പിടിച്ചെടുത്തത്.കണ്ടങ്കാളി സമര നായകൻ ടി.പി പദ്മനാഭൻ സമരം ഉൽഘാടനം ചെയ്തു.കീഴാറ്റൂർ ഐക്യദാർഢ്യ സമിതി ചെയർമാൻ ഡോ.സി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.കീഴാറ്റൂർ വയൽക്കരയിൽ സംഗമിച്ച പ്രവർത്തകർ വയലിൽ ചുവന്ന കൊടിയും ബാനറും സ്ഥാപിച്ചു.ശേഷം വയൽ പിടിച്ചെടുക്കൽ പ്രതിജ്ഞയെടുത്തു.നിഷാന്ത് പരിയാരം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സുരേഷ് കീഴാറ്റൂർ.രവി പാനൂർ,ജെയിംസ്,സൈനുദ്ധീൻ കരിവെള്ളൂർ,അബ്ദുൽ ജബ്ബാർ,അപ്പുക്കുട്ടൻ കാരയിൽ,നിഷിൽ കുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.സമരത്തിന്റെ പശ്ചാത്തലത്തിൽ തളിപ്പറമ്പ് എസ്‌ഐ കെ.ജെ വിനോയ്,ആലക്കോട് സിഐ ഇ.പി സുരേശൻ,പയ്യന്നൂർ സി.ഐ കെ.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വാൻ പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.വയൽ നികത്തി ബൈപാസ് പണിയുന്നതിന് ഭാഗമായി ത്രീഡി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കുന്നത്.

മാവോയിസ്റ്റ് ഭീഷണി;അമ്പായത്തോട് മേഖലയില്‍ ബോര്‍ട്ടും നക്സല്‍ വിരുദ്ധ സേനയും സംയുക്തമായി തിരച്ചില്‍ നടത്തി

keralanews maoist threat bort and anti naxal team conduct joint search in ambayathode

കണ്ണൂർ:തോക്കേന്തിവന്ന മാവോയിസ്റ്റുകള്‍ അമ്പായത്തോട് ടൗണില്‍ പരസ്യമായി മുദ്രാവാക്യം മുഴക്കി ലഘുലേഖകള്‍ വിതരണം ചെയ്ത സംഭവത്തെ തുടർന്ന് അമ്പായത്തോട് മേഖലയില്‍ ബോര്‍ട്ടും നക്സല്‍ വിരുദ്ധ സേനയും സംയുക്തമായി തിരച്ചില്‍ നടത്തി.ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് തിരച്ചില്‍ അവസാനിപിച്ചത്. ജില്ലാ പോലീസ് മേധാവി ശിവ വിക്രം തിരച്ചിലിന് നേതൃത്വം നല്‍കി.ഇന്ന് രാവിലെ എസ് പി സ്ഥലത്തെത്തിയ ശേഷം കൂടുതല്‍ നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. 10 പേര്‍ അടങ്ങിയ സംഘമാണ് എത്തിയത്.4 പേര്‍ മുദ്രാവാക്യം മുഴക്കി ലഘുലേഖകൾ വിതരണം ചെയ്തു.ബാക്കിയാളുകള്‍ മാറി നിന്നു.എകെ 47 യന്ത്രത്തോക്ക് ഉള്‍പ്പെടെ ഇവരുടെ കൈവശം ഉണ്ടായിരുന്നു.ഒരുസ്ത്രീയും സംഘത്തില്‍ ഉണ്ടായിരുന്നു.അതേസമയം മാവോയിസ്റ്റ് സംഘത്തിലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.സിപിഎം മാവോയിസ്റ്റിന്റെ കബനീദളത്തിലെ അംഗങ്ങളാണ് ഇവര്‍.രാമു, ടി.പി മൊയ്തീന്‍, കവിത എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതിനാലാണ് തിരിച്ചറിയാന്‍ സാധിച്ചത്.

മലചവിട്ടണമെന്ന ആവശ്യവുമായി നിലയ്‌ക്കലിലെത്തിയ രണ്ട് യുവതികള്‍ പൊലീസ് ഇടപെടലിനെ തുടർന്ന് മടങ്ങി

keralanews two young ladies came to visit sabarimala returned after police intervention

പത്തനംതിട്ട: മലചവിട്ടണമെന്ന ആവശ്യവുമായി നിലയ്‌ക്കലിലെത്തിയ രണ്ട് യുവതികള്‍ പൊലീസ് ഇടപെടലിനെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ച്‌ മടങ്ങി.തെലങ്കാന സ്വദേശികളായ രണ്ട് യുവതികള്‍ മറ്റ് തീര്‍ത്ഥാടകരോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസിലാണ് നിലയ്‌ക്കലിലെത്തിയത്.മകരവിളക്ക് മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക് ഉള്ളതിനാല്‍ ഇപ്പോള്‍ പോകുന്നത് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന് പൊലീസ് ഇവരോട് പറഞ്ഞു. തുടര്‍ന്നാണ് തത്കാലം യാത്ര മതിയാക്കി തങ്ങള്‍ മടങ്ങുകയാണെന്ന് ഇവര്‍ അറിയിച്ചത്.കെ.എസ്.ആര്‍.ടി.സി ബസില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം യുവതികളുമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.തുടര്‍ന്ന് ഇവരെ കണ്‍ട്രോള്‍ റൂമിലെത്തിച്ച്‌ നേരത്തെയുണ്ടായ സംഭവങ്ങളെപ്പറ്റി പൊലീസ് വിശദമായി യുവതികളോട് പറഞ്ഞതോടെ ഇവര്‍ പിന്മാറുകയായിരുന്നുവെന്നാണ് വിവരം.അതേസമയം, മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറന്നത്. പതിനെട്ടാം പടിയിറങ്ങി ആഴി തെളിച്ചതോടെ അയ്യപ്പന്മാരെ പടി കയറാന്‍ അനുവദിച്ചു. ഇന്ന് രാവിലെയും തിരക്ക് തുടരുകയാണ്.

കൊടൈക്കനാലിൽ മലയാളികൾ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു;ആറുപേർക്ക് പരിക്കേറ്റു

keralanews malayali youth died when car fell into a valley in kodaikanal

കൊടൈക്കനാൽ:കൊടൈക്കനാലിൽ മലയാളികൾ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്.തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. കൊടൈകനാലിന് സമീപത്തുവെച്ചാണ് വാഹനം അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

മുത്തലാഖ് നിരോധന ബിൽ ഇന്ന് രാജ്യസഭയിൽ; ശക്തമായി എതിർക്കാനൊരുങ്ങി പ്രതിപക്ഷം

keralanews rajyasabha will consider muthalaq bill today opposition prepared to protest strongly

ന്യൂഡല്‍ഹി:പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ‌് അവഗണിച്ച‌് ലോക‌്സഭ പാസാക്കിയ മുത്തലാഖ‌് നിരോധന ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും.ഭൂരിപക്ഷം ഉപയോഗിച്ച‌് കേന്ദ്ര സര്‍ക്കാര്‍ ലോക‌്സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയില്‍ ശക്തമായി എതിര്‍ക്കുമെന്ന‌് പ്രതിപക്ഷം വ്യക്തമാക്കി. രാജ്യസഭയില്‍ നിലവിലുള്ള മുത്തലാഖ് ബില്‍ പിന്‍വലിക്കാതെ പുതിയ ബില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ‌് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത‌്. ഇതിനെയും പ്രതിപക്ഷം ചോദ്യം ചെയ്യും.കഴിഞ്ഞ തവണ ലോക‌്സഭ പാസാക്കിയ മുത്തലാഖ് ബില്‍ രാജ്യസഭ ചര്‍ച്ച ചെയ‌്തങ്കിലും പരാജയം ഉറപ്പായതിനാല്‍ സര്‍ക്കാര്‍ വോട്ടിങ്ങിലേക്ക‌് പോയിരുന്നില്ല. രാജ്യസഭയില്‍ ഇത്തവണയും ബില്‍ പാസാക്കാനുള്ള അംഗസംഖ്യ ബിജെപിക്ക‌് ഇല്ല. ശിവസേനയുടെയും അകാലിദളിന്റെയും പിന്തുണയാണുള്ളത‌്.ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ഭേദഗതി പ്രമേയങ്ങള്‍ അവതരിപ്പിക്കും. പുതിയ ബില്ലും ഓര്‍ഡിനന്‍സും തള്ളിക്കളയണമെന്ന‌് ആവശ്യപ്പെടും.വിവേചനപരമായ മുത്തലാഖ‌് നിരോധന ബില്‍ അംഗീകരിക്കില്ലെന്ന‌് കോണ്‍ഗ്രസ‌് ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച‌് ഭൂരിപക്ഷവിധിയുടെ അടിസ്ഥാനത്തില്‍ മുത്തലാഖ‌് നിയമവിരുദ്ധമാക്കിയ സാഹചര്യത്തില്‍ ഈ ബില്‍ അപ്രസക്തമാണെന്നും വിവേചനപരമാണെന്നും സിപിഐ എമ്മും വ്യക്തമാക്കി. മുത്തലാഖ‌് ബില്‍ പാസാക്കുന്നതിനുമുമ്ബ‌് വിശദമായ ചര്‍ച്ച ആവശ്യമായതിനാല്‍ സെലക‌്റ്റ‌് കമ്മറ്റിയുടെ പരിഗണനയ‌്ക്ക‌് വിടണമെന്ന‌്‌ ചൂണ്ടിക്കാട്ടി ഇടത് എംപിമാരായ എളമരം കരിം, കെ സോമപ്രസാദ‌്, ബിനോയ‌് വിശ്വം എന്നിവര്‍ ശനിയാഴ‌്ച രാജ്യസഭാ ചെയര്‍മാന‌് കത്ത‌് നല്‍കിയിരുന്നു.മുത്തലാഖിനെ എതിര്‍ക്കുന്നുവെന്നും എന്നാല്‍, അതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതും കഠിനമായ ജാമ്യവ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചതും അംഗീകരിക്കില്ലെന്നുമാണ‌് പ്രതിപക്ഷത്തിന്റെ നിലപാട‌്.

തളിപ്പറമ്പ് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

keralanews three injured when bike hits lorry in thaliparamba national highway

കണ്ണൂർ:തളിപ്പറമ്പ് ദേശീയപാതയിൽ ബക്കളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്.ബൈക്ക് യാത്രക്കാരായ അജീര്‍, ഷാനവാസ്. അസ്ലാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍  സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടവര്‍.പരിക്കേറ്റവരെ ആദ്യം തളിപ്പറമ്പ് സഹകരണാശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റി.

കണ്ണൂരിന്റെ മൂന്നാർ എന്നറിയപ്പെടുന്ന പാലക്കയം തട്ടിൽ ‘പാലക്കയംതട്ട് ഫെസ്റ്റ് 2018’ ഡിസംബർ 28,29,30 തീയതികളിൽ

keralanews palakkayamthattu fest 2018 in palakkayamthattu which is known as munnar of kannur on december28 29 and 30th

കണ്ണൂർ:കണ്ണൂരിന്റെ മൂന്നാർ എന്നറിയപ്പെടുന്ന പാലക്കയം തട്ടിൽ ‘പാലക്കയംതട്ട് ഫെസ്റ്റ് 2018’ ഡിസംബർ 28,29,30 തീയതികളിൽ നടക്കുന്നു. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.28 ആം തീയതി പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിൽ പതി ഫോക് അക്കാദമി അവതരിപ്പിക്കുന്ന കലാവിരുന്ന് അരങ്ങേറും.29 ന് ഡിജെ ആൻ അവതരിപ്പിക്കുന്ന ഡിജെ നൈറ്റ്, 30 ന് പ്രശസ്ത മിമിക്രി കലാകാരൻ സുധി കലാഭവൻ അവതരിപ്പിക്കുന്ന വൺ മാൻ ഷോ എന്നിവയും ഉണ്ടാകും.

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തഞ്ഞൂറോളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലയോരത്തിന്റെ സുന്ദരിയായ പാലക്കയം തട്ട് കണ്ണൂരില്‍ നിന്നും 51 കിലോമീറ്റര്‍ അകലെയാണ്. തളിപ്പറമ്പില്‍ നിന്നും കുടിയാന്‍മല- പുലിക്കുരുമ്പ റൂട്ടില്‍ 4 കിലോമീറ്റര്‍ മതി പാലക്കയം തട്ടിലെത്താന്‍.കുടിയാന്‍മല മുതല്‍ പാലക്കയംതട്ടുവരെയുള്ള യാത്ര സഞ്ചാരികൾക്ക് വന്യമായ ഒരനുഭൂതിയാണ്‌ സമ്മാനിക്കുന്നത്.ഓടിയെത്തി മുഖം കാണിച്ചുപോകുന്ന മഞ്ഞും ഇരുവശങ്ങളിലായി നിറഞ്ഞു നില്ക്കുന്ന മരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന മലകളും ഒക്കെ പാലക്കയം തട്ടിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നു.മെയിന്‍ റോഡില്‍ നിന്ന് നേരേചെന്നു കയറുന്നത് അടിവാരത്താണ്. ഇവിടെനിന്നാണ് പാലക്കയം തട്ടിന്റെ നെറുകയിലേക്കുള്ള യാത്ര തുടങ്ങുന്നത്.ചരലുകള്‍ നിറഞ്ഞ ചെമ്മണ്‍ പാത.നടന്നു കയറുകയാണെങ്കില്‍ അവസാനത്തെ ഒന്നരകിലോമീറ്റര്‍ കുത്തനെ മണ്‍റോഡിലൂടെയുള്ള കയറ്റം തികച്ചും സാഹഹസികമാണ്. വെട്ടിയുണ്ടാക്കിയ വഴിയുപേക്ഷിച്ച് പുല്ലുകള്‍ നിറഞ്ഞ വഴിയിലൂടെ കയറുന്നവരും ഉണ്ട്.മുകളിലെത്തിയാൽ പ്രകൃതി ഒരുക്കിയിരിക്കുന്ന മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പുകമഞ്ഞുവന്നു മൂടിയില്ലെങ്കിൽ കണ്ണൂർ വിമാനത്താവളം, വളപട്ടണം പുഴ, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവ ഇവിടെ നിന്നാൽ കാണാം. ഉദയസൂര്യനെ കാണാൻ പുലർച്ചെ മലകയറുന്നവരുമുണ്ട്.നോക്കിനിൽക്കെ കുടക് മലനിരകൾക്ക് മുകളിലൂടെ ഉയർന്നുവരുന്ന സ്വർണവർണമുള്ള സൂര്യരശ്മികൾ നമ്മുടെ അരികിലെത്തും. ഈ ഉദയം പോലെ തന്നെ മനോഹരമാണ് ഇവിടുത്തെ അസ്തമയവും.അസ്തമയ സൂര്യനേയും കണ്ട് ഏറെ വൈകിയാണ് മലയിറങ്ങുന്നതെങ്കിൽ മലയുടെ അടിവാരത്ത് താമസിക്കാൻ റിസോർട്ടുകൾ ലഭ്യമാണ്. ഭക്ഷണവും ഇവിടെ ലഭിക്കും.പക്ഷെ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് മാത്രം. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി അഞ്ചോളം റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സോർബിങ് ബോൾ, സിപ്പ്‌ലൈൻ, ഗൺ ഷൂട്ടിങ്ങ്, ആർച്ചറി, റോപ്പ് ക്രോസ് എന്നിവയാണവ.

keralanews palakkayamthattu fest 2018 in palakkayamthattu which is known as munnar of kannur on december28 29 and 30th (2)
എത്തിച്ചേരാൻ:
കണ്ണൂരിൽ നിന്നും 50 കിലോമീറ്റർ അകലെ നടുവിൽ പഞ്ചായത്തിൽ പശ്ചിമഘട്ടമലയോരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാലക്കയംതട്ട്. തളിപ്പറമ്പ്-നടുവിൽ-കുടിയാൻമല ബസിൽ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാൽ അവിടെ നിന്നും മലയിലേക്ക് ജീപ്പ് സർവീസ് ഉണ്ട്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് മലയുടെ ഒന്നര കിലോമീറ്റർ താഴെ കോട്ടയംതട്ടുവരെ എത്താം. അവിടെ നിന്ന് മലമുകളിലേക്ക് നടക്കുകയോ വാടക ജീപ്പിൽ പോവുകയോ ചെയ്യാം. ബൈക്കുകളിലാണെങ്കിൽ മലമുകളിലെ ഡി.ടി.പി.സി. ഗേറ്റുവരെ വരെ എത്താം. റോഡ് മെച്ചപ്പെടുത്തുന്ന പണി പൂർത്തിയായാൽ പ്രവേശന കവാടം വരെ എല്ലാ വാഹനങ്ങൾക്കും എത്തിച്ചേരാം. തളിപ്പറമ്പ്-കരുവഞ്ചാൽ-വെള്ളാട് വഴി വന്നാൽ തുരുമ്പിയിൽ നിന്നും പാലക്കയംതട്ടിലേക്ക് ടാക്‌സി ജീപ്പ് സർവീസുണ്ട്. മലയോര ഹൈവേ വഴിയും ഇവിടേക്ക് എത്തിച്ചേരാം.
keralanews palakkayamthattu fest 2018 in palakkayamthattu which is known as munnar of kannur on december28 29 and 30th (3)