തിരുവനന്തപുരം:ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വ്യാപക പ്രതിഷേധം.ശബരിമല കര്‍മസമിതിയുടെയും ബിജെപിയുടെയും പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്.പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം അരങ്ങേറി. അക്രമസക്തരായ പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ അടക്കം ആക്രമിച്ചു. ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമമുണ്ടായി. കാമറകള്‍ പിടിച്ചുവാങ്ങി നശിപ്പിച്ചു. യുവതികള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. റോഡ് അരികിലെ ഫ്ളക്സ്ബോര്‍ഡുകള്‍ തകര്‍ത്തു. സെക്രട്ടറിയേറ്റിലേക്ക് അതിക്രമിച്ചുകയറിയ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്തും മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനം ഉണ്ടായി. മാവേലിക്കര താലൂക്ക് ഓഫീസിലെ കസേരകള്‍ തകര്‍ത്തു.കൊല്ലത്ത് മനോരമയുടെ ഫോട്ടോഗ്രാഫര്‍ വിഷണു സനലിന് ആക്രമണത്തില്‍ പരിക്കേറ്റു. കൊച്ചിയില്‍ കച്ചേരിപ്പടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. തിരുവനന്തപുരം കള്ളിക്കാട് റോഡില്‍ കിടന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നെയ്യാറ്റിന്‍കര ആലുംമൂട്ടിലും പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി സമരപ്പന്തലിനു മുന്നില്‍ സംഘര്‍ഷാവസ്ഥയുണ്ട്. ഇവിടെ നൂറിലേറെ പ്രതിഷേധക്കാര്‍ തടിച്ചുകൂടുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു.
ഗുരുവായൂരില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്. കണ്ണൂര്‍ ഇരിട്ടിയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു. പത്തനംതിട്ട തിരുവല്ലയില്‍ എംസി റോഡ് ഉപരോധിച്ച കര്‍മ്മസമിതി കടകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മല്ലപ്പള്ളിയിലും കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തതോടെ ഹര്‍ത്താലിന് സമാനമായ സാഹചര്യമായിരുന്നു പത്തനംതിട്ടയില്‍ സൃഷ്ടിച്ചത്.ചടയമംഗലത്ത് എംസി റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് കട അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു. കൊല്ലം നഗരത്തില്‍ പ്രതിഷേധപ്രകടത്തിനിടെ പ്രതിഷേധക്കാര്‍ ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചു.സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട്-മംഗളൂരു ദേശീയ പാത ഉപരോധിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ
തിരുവനന്തപുരം:ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യപാരികൾ.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് കര്‍മ്മസമിതി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തേ ബിജെപി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇനി ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ചേമ്ബര്‍ ഓഫ് കൊമേഴ്സ് എന്നിവര്‍ ചേര്‍ന്ന് വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലിനെ ശക്തമായി നേരിടാനും നിയമനടപടികളിലേക്ക് നീങ്ങാനുമാണ് കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ തീരുമാനം.രാഷ്ട്രീയ നേട്ടത്തിനായും അപ്രതീക്ഷിതമായും പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും നിലപാട് സ്വീകരിച്ചിട്ടുണ്ട്. നാളത്തെ ഹര്‍ത്താലില്‍ ഹോട്ടലുകാരും പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.ഭാവിയില്‍ അപ്രതീക്ഷിത ഹര്‍ത്താലുകളുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും നിലപാട് സ്വീകരിച്ചിരുന്നു.പക്ഷേ നാളെ സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല.
സംസ്ഥാനത്ത് നാളെ ഹർത്താൽ
തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തു.രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രി രാജി വെച്ച് ഹൈന്ദവ വിശ്വാസികളോട് ക്ഷമ പറയണമെന്ന് അയ്യപ്പകര്‍മ്മ സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കാനുള്ള പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ കാണാമെന്നും അയ്യപ്പകര്‍മ്മ സമിതി മുന്നറിയിപ്പ് നല്‍കി.ശബരിമല കര്‍മ്മ സമിതിയെക്കൂടാതെ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനകീയ ഹര്‍ത്താല്‍ നടത്താനാണ് ആഹ്വാനം.യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സ്ഥിരീകരണമുണ്ടായതോടെ നാമജപ പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയിട്ടുണ്ട്.അതേസമയം, ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലിന് പിന്തുണയും അറിയിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
കാസർകോട് വനിതാമതിലിനു നേരെയുണ്ടായ അക്രമത്തിൽ 200 പേർക്കെതിരെ കേസെടുത്തു
കാസർകോഡ്:കാസര്‍ഗോഡ് ചേറ്റുകുണ്ടില്‍ വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു.അക്രമത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.ഇതിൽ രണ്ടു സ്ത്രീകളുടെ നില ഗുരുതരമാണ്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചേറ്റുകുണ്ടില്‍ ഉണ്ടായ അക്രമം ചെറുക്കാന്‍ 5 റൗണ്ട് വെടിയാണ് പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.വനിതാ മതിലിനിടെ ഒരു വിഭാഗം ബി ജെ പി ആ ര്‍എസ് എസ് പ്രവര്‍ത്തകര്‍ റോഡ് കയ്യേറി പ്രതിഷേധിക്കുകയായിരുന്നു.തുടർന്ന് മതില്‍ തീര്‍ക്കാന്‍ സാധിക്കാതെ വന്നതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സ്ഥലത്ത് തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്.
യുവതീ പ്രവേശനം;ശുദ്ധികലശത്തിനു ശേഷം ശബരിമല നടതുറന്നു
ശബരിമല:യുവതികൾ സന്നിധാനത്ത് പ്രവേശിച്ചത് സ്ഥിതീകരിച്ചതിനെ തുടർന്ന് ശുദ്ധികലശത്തിനായി അടച്ച ശബരിമല നടതുറന്നു.ശബരിമലയില്‍ യുവതികള്‍ കയറിയതിനെ തുടര്‍ന്ന് നട അടച്ചിരുന്നു. തുടര്‍ന്ന് സന്നിധാനത്തു നിന്നും തീര്‍ത്ഥാടകരെ മാറ്റുകയും ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ ബിന്ദുവും കനകദുർഗയും ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഈ മാസം 24ന് കനകദുർഗയും ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നു. എന്നാല്‍ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച് അയക്കുകയായിരുന്നു. ശബരിമല ദര്‍ശനത്തിന് അവസരമൊരുക്കുമെന്ന് അന്ന് പൊലീസ് ഉറപ്പുനല്‍കിയതോടെയാണ് ഇവര്‍ തിരിച്ചുപോകാന്‍ തയ്യാറായത്.ഡിസംബര്‍ 30നാണ് ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതികള്‍ വീണ്ടും പൊലീസിനെ സമീപിച്ചത്. പൊലീസ് സുരക്ഷ നല്‍കിയതോടെയാണ് ഇരുവരും ശബരിമലയിലെത്തിയത്.
യുവതികൾ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സ്റ്റാഫ് ഗേറ്റ് വഴി; പോലീസ് മഫ്ടിയിൽ അനുഗമിച്ചു
ശബരിമല:ശബരിമലയിൽ യുവതികൾ സന്നിധാനത്തെത്തിയത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സ്റ്റാഫ് ഗേറ്റ് വഴിയെന്നും പോലീസ് ഇവര്‍ക്ക് മഫ്തിയില്‍ സുരക്ഷ ഒരുക്കിയെന്നും റിപ്പോര്‍ട്ട്.പമ്ബ വഴി സന്നിധാനത്തെത്തിച്ച ഇവരെ വിഐപികളെ കടത്തിവിടുന്ന പ്രത്യേക ഗേറ്റിലൂടെയാണ് തിരുമുറ്റത്തെത്തിച്ചത്. തുടര്‍ന്ന് സാധാരണ ഭക്തര്‍ പോകുന്ന ഫ്ളൈ ഓവറിലേക്കു പോകാതെ മുന്‍ഭാഗത്തെ വാതിലിലൂടെ യുവതികള്‍ ക്ഷേത്രത്തിനുള്ളിലേക്കു കടക്കുകയായിരുന്നു.തുടര്‍ന്ന് പോലീസ് സുരക്ഷയില്‍ തന്നെ പമ്ബയിലെത്തിച്ച ഇവരെ പിന്നീട് പത്തനംതിട്ടയിലെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണ് കനകദുര്‍ഗ. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. സുരക്ഷ ആവശ്യപ്പെട്ട് ഇവര്‍ കഴിഞ്ഞദിവസം പോലീസിനെ സമീപിച്ചിരുന്നു. പോലീസ് ഒരുക്കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ എത്തുമെന്ന് ഇവര്‍ അറിയിച്ചിരുന്നു.
ശബരിമല നടയടച്ചു
സന്നിധാനം:യുവതികൾ സന്നിധാനത്ത് ദർശനം നടത്തിയെന്ന് സ്ഥിതീകരിച്ചതിനു പിന്നാലെ ശബരിമല നടയടച്ചു.തന്ത്രിയും മേൽശാന്തിയും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് നടയടച്ചത്.പരിഹാരക്രിയകൾക്കായി ശുദ്ധികലശം നടത്താനാണ് നടയടച്ചിരിക്കുന്നത്. ഒരുമണിക്കൂർ നേരം ശുദ്ധിക്രിയകൾ നടത്തിയതിനു ശേഷം നടതുറക്കുമെന്നാണ് സൂചന.ഭക്തരെ പതിനെട്ടാം പടിക്ക് താഴെ വടം കെട്ടി നിയന്ത്രിച്ചിരിക്കുകയാണ്.
പെരുമ്പാവൂരിൽ പ്ലാസ്റ്റിക് ഫാക്റ്ററിയിൽ വൻ തീപിടുത്തം
പെരുമ്പാവൂർ:പെരുമ്പാവൂരിൽ പ്ലാസ്റ്റിക് ഫാക്റ്ററിയിൽ വൻ തീപിടുത്തം.ഉപയോഗിച്ച പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.പെരുമ്പാവൂരിൽ നിന്നുള്ള നാല് യൂണിറ്റ് അഗ്നിശമനസേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.പെരുമ്പാവൂർസ്വദേശിയുടേതാണ് ഫാക്ടറി എന്നാണ് സൂചന.
കാസർകോഡ് വനിതാമതിലിന് നേരെ ആക്രമണം;നാലു സ്ത്രീകൾക്ക് പരിക്കേറ്റു
കാസർകോഡ്:കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടത്തിയ വനിതാ മതിലിനു നേരെ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ നാല് സ്ത്രീകൾക്ക് പരിക്കേറ്റു.ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.വനിതാമതിലില്‍ പങ്കെടുത്ത് പോവുകയായിരുന്നു വാഹനത്തിന് നേരെ മായിപ്പടിയില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ വാഹനത്തിലുണ്ടായിരുന്ന അംഗടിമുഗര്‍ സ്വദേശികളായ ഹൗവ്വാബി, സരസ്വതി തുടങ്ങിയ നാല് പേര്‍ക്കാണ് പരിക്കേറ്റത്.കാസര്‍ക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇരുവരുടെയും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് മാംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കല്ലേറില്‍ തലക്കും മൂക്കിനും പരിക്കേറ്റ ഇരുവരുടെയും രക്തസ്രാവം നിയന്ത്രിക്കാനായിട്ടില്ല. മറ്റ് രണ്ട് പേരുടെ പരിക്ക് നിസ്സാരമാണ്. അക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 10 ബിജെപി പ്രവര്‍ത്ത് നേരെ വധശ്രമത്തിന് കേസ്സെടുത്തു.
ശബരിമലയിൽ യുവതികൾ ദർശനം നടത്തി;ദർശനം നടത്തിയത് ബിന്ദുവും കനകദുർഗയും
ശബരിമല:ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തി. കനകദുര്‍ഗയും ബിന്ദുവുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് പൊലീസ് സ്ഥീകരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരും ദര്‍ശനം നടത്തിയത്. നേരത്തെ ദർശനത്തിനെത്തിയ ഇവർക്ക് പ്രതിഷേധം കാരണം തിരിച്ചുപോകേണ്ടി വന്നിരുന്നു.ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ പുതിയ വഴിത്തിരിവായാണ് സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി ബിന്ദുവും കനകദുര്‍ഗയും രംഗത്ത് വന്നിരിക്കുന്നത്. ന്യൂസ് 24 ചാനലിനോടാണ് ബിന്ദു ഇക്കാര്യം വെളിപ്പെടുത്തിയത്. ശബരിമലയില്‍ നിന്നുളള യുവതികളുടെ ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. പോലീസ് സുരക്ഷയിലാണ് ശബരിമല ദര്‍ശനം നടത്തിയത് എന്ന് യുവതികള്‍ അവകാശപ്പെടുന്നു. മഫ്തിയിലാണ് പോലീസ് യുവതികള്‍ക്ക് സുരക്ഷയൊരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 1 മണിയോടെയാണ് ബിന്ദുവും കനക ദുര്‍ഗയും പമ്പയിൽ എത്തിയത്. മൂന്ന് മണിക്ക് ഇവര്‍ സന്നിധാനത്ത് എത്തി. 3.45ന് ഇവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. തുടര്‍ന്ന് 4.10ന് ബിന്ദുവും കനക ദുര്‍ഗയും മലയിറങ്ങിയെന്നും ന്യൂസ് 24 വാര്‍ത്തയില്‍ പറയുന്നു.പുലര്‍ച്ചെ നാല് മണിയോടെ വാട്‌സ്‌ആപ്പിലാണ് തങ്ങള്‍ക്ക് യുവതികള്‍ കയറിയെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചത് എന്ന് ചാനല്‍ പറയുന്നു. തുടര്‍ന്ന് ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് വാര്‍ത്ത പുറത്ത് വിട്ടത്. പതിനെട്ടാം പടി ഒഴിവാക്കിയാണ് യുവതികള്‍ സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ടും യുവതികള്‍ എടുത്തിരുന്നില്ല. 5 മണിയോടെ ഇവര്‍ തിരിച്ച് പമ്ബയില്‍ എത്തി.