കൊച്ചി:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രേവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി.വെന്റിലേറ്ററില്‍ നിന്ന് ശ്രീനിവാസനെ മാറ്റി. രണ്ട് ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തില്‍ തുടരും. 24 മണിക്കൂറുകൂടെ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണവും തുടരും. ശ്വാസം മുട്ടല്‍ കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് കെട്ടിയതാണ് ശ്വാസംമുട്ടലിന് ഇടയാക്കിയത്.രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും നേരത്തെ മുതല്‍ തന്നെ ശ്രീനിവാസന്‍ ചികിത്സ തേടുന്നുണ്ട്. ശ്വാസകോശത്തില്‍ നിന്ന് ഫ്‌ളൂയിഡ് നീക്കാനുള്ള ചികിത്സയും ഫലപ്രദമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്.ജോലി സമ്മര്‍ദ്ദം കാരണമാവാം രക്തസമ്മര്‍ദ്ദം കൂടിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുകയാണ്.ലാല്‍ മീഡിയയില്‍ ഡബ്ബിംഗിന് എത്തിയപ്പോഴാണ് ശ്രീനിവാസന് നെഞ്ചുവേദനയും ശാരീരിക അവശതയുമുണ്ടായത്. സ്റ്റുഡിയോയിലേക്ക് എത്തിയ കാറില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയുണ്ടായി. ഇതോടെ അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിട്ടുള്ളത്.
കണ്ണൂർ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ഛയങ്ങൾ നിർമിക്കും
തിരുവനന്തപുരം:കണ്ണൂർ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ഛയങ്ങൾ നിർമിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം.വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ജിഡിസിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും. പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴികള്‍ നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു. ഐടി മേഖലയിലെ തൊഴിലവസരങ്ങള്‍ ഇരട്ടിയാക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാമുഖ്യം നല്‍കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായുള്ള തുക 50 കോടിയില്‍നിന്നു 75 കോടിയായി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.കൊച്ചി-കോയന്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട്- തിരുവനന്തപുരം അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും
തിരുവനന്തപുരം: കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് അവതരണത്തിൽ പറഞ്ഞു.515 കിലോ മീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപയാണ് ചെലവ് വരിക. ഇത് പൂര്‍ത്തിയായല്‍ കാസർകോടുനിന്നും തിരുവനന്തപുരത്തെത്താൻ നാലുമണിക്കൂർ മാത്രം മതിയാകും.കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെ കെ.ആര്‍.ഡി.സിയാണ് പാത നിര്‍മ്മിക്കുക. ഡിസൈന്‍ സ്പീഡ് മണിക്കൂറില്‍ 180 കിലോമീറ്ററാണ്. ശരാശരി 125 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാനാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. 575 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ രണ്ട് പാതകള്‍ നിര്‍മ്മിക്കേണ്ടത്. അഞ്ച് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്നത്. ഇടതു സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന സുപ്രധാന വികസന പദ്ധതിയാകും ഇത്.
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷനുകൾ 100 വീതം വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ധിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് ബജറ്റ് സമ്മേളനത്തില്‍ അറിയിച്ചു.ഇതോടെ 1100 രൂപ പെന്‍ഷന്‍ ലഭിക്കുന്നത് 1200 രൂപയായി ഉയരുന്നതാണ്.5 വർഷംകൊണ്ട് ക്ഷേമപെൻഷൻ 1500 രൂപയാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.വികലാംഗ പെന്‍ഷന് 500 കോടി വകയിരുത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.ഈ സര്‍ക്കാര്‍ ഭരണത്തില്‍ വന്നപ്പോള്‍ പെന്‍ഷനുകള്‍ 500 രൂപയായിരുന്നുവെന്നും അത് ഇരട്ടിയിലേറെയായി വര്‍ധിപ്പിച്ചെന്നും തോമസ് ഐസക്ക് അറിയിച്ചു.375 കോടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ചിലവഴിക്കും. പഞ്ചായത്തുകളില്‍ രണ്ടോ മൂന്നോ മൂന്നോ വാര്‍ഡുകളില്‍ പകല്‍ വീടുകള്‍ സ്ഥാപിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20,000 വയോജന അയല്‍ക്കൂട്ടങ്ങള്‍. അതിന് പുറമെ ഇവയ്ക്ക് 5000 രൂപ ഗ്രാന്റും അനുവദിച്ചു.
ബഡ്‌ജറ്റില്‍ കേരളത്തിന്റെ സൈന്യത്തിനായി നിരവധി പദ്ധതികള്‍;മത്സ്യത്തൊഴിലാളികള്‍ക്ക് വീടിനായി 10 ലക്ഷം രൂപ അനുവദിക്കും
തിരുവനന്തപുരം:പ്രളയ സമയത്ത് രക്ഷകരായ കേരളത്തിന്റെ സ്വന്തം സൈനികരായ മൽസ്യത്തൊഴിലാളികൾക്കായി ബജറ്റിൽ നിരവധി പദ്ധതികൾ.തീരദേശ മേഖലയ്ക്കായി 1000 കോടി രൂപ മാറ്റിവെയ്ക്കാനായി ബജറ്റിൽ തീരുമാനമായി.കടലാക്രമണത്തില്‍ നിന്നും മാറിത്താമസിക്കുന്ന കുടുംങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ പത്ത് ലക്ഷം രൂപ അനുവദിക്കും. സംസ്ഥാനത്ത് പുതിയ ഹാർബറുകളും പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാനും തീരുമാനമായി. കൊല്ലത്ത് ബോട്ട് നിര്‍മ്മാണ യാര്‍ഡ് സ്ഥാപിക്കും.മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ നൽകും.തീരദേശത്തെ താലൂക്ക് ആശുപത്രികള്‍ നവീകരിക്കാന്‍ 90 കോടി രൂപ വിനിയോഗിക്കും.
കേരള ബജറ്റ്;പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോർക്ക ഏറ്റെടുക്കും

തിരുവനന്തപുരം:സംസ്ഥാന ബജറ്റ് അവതരണം തുടരുന്നു.പ്രവാസികള്‍ക്കായി നിരവധി പ്രഖ്യാനപങ്ങളാണ് ബജറ്റില്‍ നടത്തിയിരിക്കുന്നത്.കൂടാതെ വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചിലവ് നോർക്ക വഹിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.പ്രവാസികളുടെ വിവിധ പദ്ധതികള്‍ക്കായി 81 കോടി വകയിരുത്തിയിട്ടുണ്ട്. പ്രവാസികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പ്രവാസി സംരഭകര്‍ക്ക് മൂലധന സബ്സിഡി നല്‍കുന്നതിന് 15 കോടിരൂപയും ലോക കേരള കേരള സഭക്കും ആഗോള പ്രവാസി ഫെസ്റ്റിനും 5 കോടി രൂപയും വകയിരുത്തി.
സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു
തിരുവനന്തപുരം:പ്രളയത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് അവതരണം ഇന്ന്. നവകേരള നിര്‍മ്മാണത്തിന് ഊന്നല്‍ നൽകിയുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് സഭയിൽ അവതരിപ്പിക്കുക.കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് തുടങ്ങിയ ബജറ്റ് അവതരണത്തില്‍ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ധനമന്ത്രി ഉയർത്തിയത്.കേരളം സമീപകാല ചരിത്രത്തിലേ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട സമയത്ത് കേരളത്തിനോട് കേന്ദ്രം മുഖം തിരിച്ചു നില്‍ക്കുകയായിരുന്നു.കേരളത്തിലേ ജനങ്ങളോട് എന്തിനാണ് ഈ ക്രൂരത. ഒറ്റക്കെട്ടായാണ് കേരളത്തിലേ ജനങ്ങള്‍ പ്രളയത്തെ അതിജീവിച്ചത്. എന്നാല്‍, ആ സമയത്ത് അത്രയും കേന്ദ്രം കേരളത്തിനോട് അവഗണനാ നിലപാടാണ് കാണിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 3229 കോടി രൂപ ലഭിച്ചു. ഈ ഫണ്ടില്‍ നിന്നും 1732 കോടി വിതരണം ചെയ്‌തു. ഫണ്ടില്‍ നിന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ തുക ചെലവഴിക്കൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമേ വീട് നിര്‍മാണത്തിന്, വായ്പാസഹായം ഉള്‍പ്പടെയുള്ള ചെലവുണ്ട്, പുനര്‍നിര്‍മാണത്തിന് ആയിരം കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. പ്രളയാനന്തര നവകേരളം നിര്‍മിക്കുന്നതിന് 25 പദ്ധതികള്‍ രൂപീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. റീബില്‍ഡ് കേരള, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്. പ്രളയത്തിന് ശേഷം കേരളം കണ്ട രണ്ടാമത്തെ ദുരന്തമാണ് ശബരിമല പ്രക്ഷോഭമെന്നും തോമസ് ഐസക് പറഞ്ഞു.
പയ്യന്നൂരിൽ പോലീസ് വാഹനവും ലോറിയും കൂട്ടിയിടിച്ച് 3 പോലീസുകാർക്ക് പരിക്ക്
പയ്യന്നൂർ:പയ്യന്നൂരിൽ പോലീസ് കൺട്രോൾ റൂമിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ച് 3 പോലീസുകാർക്ക് പരിക്ക്.അപകടത്തില്‍ പയ്യന്നൂര്‍ പോലീസിലെ എഎസ്‌ഐ സുനില്‍ കുമാര്‍,സിപിഒ ഷമീം,ഡ്രൈവര്‍ രാജേഷ് എന്നിവര്‍ക്ക് പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ 1.30ഓടെ കണ്ടോത്ത് ദേശീയപാതയിലാണ് അപകടമുണ്ടായത്.നൈറ്റ് പെട്രോളിംങ്ങിന്റെ ഭാഗമായി കരിവെള്ളൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടയില്‍ കണ്ടോത്ത് റോഡരികില്‍ നിര്‍ത്തിയിട്ട പോലീസ് വാഹനത്തിൽ പിന്നില്‍ നിന്നുവന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തിന്റെ വലതു ഭാഗം തകര്‍ന്നു. അപകടമുണ്ടാക്കിയ ടോറസ് ലോറി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്‌ക്കരണം;ക്ലറിക്കല്‍ ജോലിയില്‍ നിന്ന് ഓപ്പറേറ്റിംഗ് വിഭാഗ ജോലിക്കാരെ മാറ്റി പുതിയ ഉത്തരവ്
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്‌ക്കരണം.ക്ലറിക്കല്‍ ജോലിയില്‍ നിന്ന് ഓപ്പറേറ്റിംഗ് വിഭാഗ ജോലിക്കാരെ മാറ്റി പുതിയ ഉത്തരവ് പുറത്തിറക്കി.ഓപ്പറേറ്റിംഗ് വിഭാഗത്തില്‍പെട്ട സ്റ്റേഷന്‍മാസ്റ്റര്‍ അടക്കമുള്ളവരെ ക്ലെറിക്കല്‍ ജോലികളില്‍ നിന്ന് മാറ്റും.പുതിയ ഉത്തരവനുസരിച്ച് ക്ലെറിക്കല്‍ ജോലികള്‍ ഇനി മുതല്‍ മിനിസ്റ്റീരിയില്‍ സ്റ്റാഫ് ചെയ്യും.ബസ് സ്റ്റാന്റുകളിലെ എഴുത്ത് ജോലികളും, അനൗണ്‍സ്‌മെന്റ് ജോലികളുമായി ഓഫീസിനകത്ത് ഇരിക്കുന്ന ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ക്ക് ഇനിമുതല്‍ ബസ്സുകളുടെ സമയക്ലിപ്തത, യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിവ പരിശോധിച്ചും പരിഹരിച്ചും ബസ് സ്റ്റേഷനുകളില്‍, ഓഫീസിന് പുറത്തുതന്നെ ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം.അതെസമയം, ഓഫീസിനകത്തെ ജോലികള്‍ പൂര്‍ണ്ണമായും മിനിസ്റ്റീരിയല്‍ വിഭാഗത്തെ ഏല്‍പിച്ചതിനെതിരെ ശക്തമായ എതിര്‍പ്പുമായി യൂണിയനുകള്‍ രംഗത്ത് എത്തി. കെഎസ്‌ആര്‍ടിസി മാനുവലിന് വിരുദ്ധമാണ് പുതിയ ഉത്തരവെന്നാണ് സംഘടനകളുടെ നിലപാട്.
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജിനെ സസ്പെന്‍ഡു ചെയ്തു
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം. ജോര്‍ജിനെ സസ്പെന്‍ഡു ചെയ്തു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.കുറ്റവാളികളെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേസ് ഒതുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവിനെതിരെയും അന്വേഷണം നടത്തും.ഒ.എം.ജോര്‍ജിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വയനാട് ഡിസിസി സെക്രട്ടറിയും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.എം.ജോര്‍ജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്. വിവരം പുറത്തുവന്നതോടെ ഒ.എം.ജോര്‍ജ് ഒളിവിലാണ്.ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ഉമ്മര്‍ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമിച്ചുവെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ ഒഎം ജോര്‍ജ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കള്‍ പരാതിയിൽ വെളിപ്പെടുത്തിയിരുന്നു.