കൊച്ചി:പിരിച്ചുവിടപ്പെട്ട കെഎസ്ആർടിസി എം പാനൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.നിയമനം പിഎസ്‌സി വഴി മാത്രം നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.എംപാനലുകാര്‍ക്ക് അവകാശം നേടിയെടുക്കുന്നതിന് നിയമാനുസൃതം നടപടി സ്വീകരിക്കാം. അവര്‍ക്ക് ലേബര്‍ കോടതിയെയൊ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിനെയോ സമീപിക്കാം. ഒഴിവുള്ള തസ്തികകളില്‍ എം പാനലുകാരെ നിയമിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു എം പാനല്‍ ജീവനക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
നടി ഭാനുപ്രിയയുടെ വീട്ടില്‍ ചൈൽഡ്‌ലൈൻ നടത്തിയ റെയ്‌ഡിൽ മൂന്നു പെൺകുട്ടികളെ കൂടി കണ്ടെത്തി
ചെന്നൈ:നടി ഭാനുപ്രിയയുടെ വീട്ടില്‍ ചൈൽഡ്‌ലൈൻ നടത്തിയ റെയ്‌ഡിൽ പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ കൂടി കണ്ടെത്തി. ആന്ധ്രാപ്രദേശിലെ സമാൽകോട്ടിലുള്ള ഒരു പെൺകുട്ടിയുടെ ‘അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്ചെന്നൈ ടി നഗറിലുള്ള ഭാനുപ്രിയയുടെ വസതിയിൽ നിന്നും പെൺകുട്ടികളെ കണ്ടെത്തിയത്.ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള പ്രഭാവതി എന്ന സ്ത്രീയാണ് തന്റെ പതിനാലു വയസ്സുള്ള മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും മകളെ പീഡിപ്പിക്കുന്നുവെന്നും കാണിച്ച് സമാൽകോട്ട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തത്.മകളെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.പതിനായിരം രൂപ ശമ്ബളം നല്‍കാമെന്ന് പറഞ്ഞാണ് മകളെ നടി കൊണ്ടുപോയതെന്നും എന്നാല്‍ കുറച്ചു മാസങ്ങളായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു.എന്നാല്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് 15 വയസ്സ് കഴിഞ്ഞെന്നാണ് തന്നോട് പറഞ്ഞതെന്നും അവരെ ഉപദ്രവിച്ചിട്ടില്ലെന്നും ഭാനുപ്രിയ പറയുന്നു.പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നല്‍കിയിട്ടുണ്ട്. തന്റെ വീട്ടില്‍ നിന്ന് വസ്തുക്കളും സ്വര്‍ണ്ണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച് അമ്മയ്ക്ക് നല്‍കിയെന്നാണ് നടിയുടെ ആരോപണം.നടിക്കെതിരെയും സഹോദരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.മുൻപ് പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചതിന് താരത്തിനെതിരെ കേസെടുത്തിരുന്നു.
കണ്ണൂരിൽ നിന്നും തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ,ഗോ എയർ എന്നീ കമ്പനികൾ സർവീസ് ആരംഭിക്കുന്നു
കണ്ണൂർ:കണ്ണൂർ ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരം,കൊച്ചി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ,ഗോ എയർ എന്നീ കമ്പനികൾ സർവീസ് ആരംഭിക്കുന്നു.മാര്‍ച്ച് ആദ്യവാരം ഗോ എയറും 31-ന് ഇന്‍ഡിഗോയും സര്‍വീസ് തുടങ്ങും.ഗോ എയര്‍ എല്ലാ ദിവസവും രാവിലെ കണ്ണൂര്‍-തിരുവനന്തപുരം-ദില്ലി റൂട്ടിലാണ് സര്‍വീസ് നടത്തുക. ഇതിനുപുറമേ കൊച്ചി-തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലും സര്‍വീസ് നടത്തും. സമയക്രമം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു
ഇന്‍ഡിഗോ കൊച്ചി-കണ്ണൂര്‍ സർവീസുകൾ:രാവിലെ 7.50-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 8.45-ന് കൊച്ചിയില്‍ എത്തിച്ചേരും.തുടർന്ന് 11.45-ന് കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12.45-ന് കണ്ണൂരില്‍ എത്തും.വീണ്ടും വൈകീട്ട് 5.15-ന് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് 6.10-ന് കൊച്ചിയില്‍ എത്തും. കൊച്ചിയില്‍നിന്ന് രാത്രി 8.40-ന് പുറപ്പെട്ട് 9.40-ന് തിരികെ കണ്ണൂരിലെത്തും.1497 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം-കണ്ണൂര്‍ സർവീസുകൾ:ഉച്ചയ്ക്ക് 1.05-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.25-ന് തിരുവനന്തപുരത്തെത്തും.തിരികെ 2.45-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 4.10-ന് കണ്ണൂരിലെത്തും.2240 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ ബാറ്ററി വിഴുങ്ങിയ രണ്ടുവയസ്സുകാരി മരിച്ചു
നാദാപുരം:കളിക്കുന്നതിനിടെ അബദ്ധത്തിൽ ബാറ്ററി വിഴുങ്ങിയ രണ്ടുവയസ്സുകാരി മരിച്ചു.വളയം ചെറുമോത്ത് സ്വദേശി ഓണപ്പറമ്ബത് റഷീദിന്റെ മകള്‍ ഫാത്തിമ അമാനിയ(2) യാണ് മരിച്ചത്.രണ്ട് ദിവസം മുൻപാണ് അമാനിയ കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയത്. എന്നാല്‍ ഇത് മാതാപിതാക്കള്‍ കണ്ടിരുന്നില്ല. തുടര്‍ന്ന് കുഞ്ഞ് രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതെയായപ്പോള്‍ ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ അന്നനാളത്തില്‍ ബാറ്ററി കുടുങ്ങിക്കിടക്കുന്നത് മനസിലായത്. തുടര്‍ന്ന് അടിയന്തര ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒ.എം ജോര്‍ജിനായി ലുക്കൗട്ട‌് നോട്ടീസ‌്
വയനാട്:പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒ.എം ജോര്‍ജിനായി ലുക്കൗട്ട‌് നോട്ടീസ‌് പുറപ്പെടുവിച്ചു.വീട്ടില്‍ റെയ‌്ഡ‌് നടത്തി പ്രതിയുടെ പാസ‌്പോര്‍ട്ട‌് പിടിച്ചെടുത്തെങ്കിലും വ്യാജപാസ‌്പോര്‍ട്ടില്‍ രാജ്യം വിടാതിരിക്കാനാണ‌് പൊലീസ‌് ലുക്ഔട്ട് നോട്ടീസ‌് ഇറക്കിയത‌്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രതിയുടെ ഫോട്ടോപതിച്ച നോട്ടീസ‌് നല്‍കി.സൈബര്‍സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. ജോര്‍ജിനെതിരെ പോക്‌സോ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ ബന്ധുക്കളുടെ വീടുകളിലടക്കം റെയ്ഡ് നടത്തി. ജോര്‍ജ് ഉപയോഗിച്ച രണ്ട് മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. കര്‍ണാടക, തമിഴ്‌നാട് പൊലീസ് സ്‌റ്റേഷനുകളിലും വിവരം കൈമാറി.സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
മലപ്പുറത്ത് കാർ മതിലിലിടിച്ച് മറിഞ്ഞ് മൂന്നു യുവാക്കൾ മരിച്ചു
മലപ്പുറം: പൂക്കോട്ടൂര്‍ അറവങ്കരയില്‍ കാര്‍ മതിലിടിച്ച് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു. മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ മകന്‍ സനൂപ്, മൊറയൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ മകന്‍ ഷിഹാബുദ്ധീന്‍ എന്നിവരാണു മരിച്ചത്. പുലര്‍ച്ചെ 2.45നാണു അപകടമുണ്ടായത്.ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.വാഹനം അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.
നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ മുഖ്യപ്രതി ആര്‍എസ്‌എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍
തിരുവനന്തപുരം:നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ മുഖ്യപ്രതി ആര്‍എസ്‌എസ് ജില്ലാ പ്രചാരക് പ്രവീൺ അറസ്റ്റില്‍.തമ്ബാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹർത്താലിനിടെയാണ് പ്രവീൺ നെടുമങ്ങാട് പോലീസ് സ്റ്റേറ്റേഷന് നേരെ ബോംബെറിഞ്ഞത്.പല ഇടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പ്രവീണ്‍ പൊലീസ് പിടിയിലാകുന്നത്. പാര്‍ട്ടി ഓഫീസുകളിലും പ്രവീണുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.അതിനിടെ ഇയാള്‍ ഞായറാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തുമെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
എൻഡോസൾഫാൻ ദുരിതബാധിതരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം:വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രെട്ടറിയേറ്റിന് മുൻപിൽ സമരം നടത്തുന്ന എൻഡോസൾഫാൻ ദുരിതബാധിതരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സമരക്കാരുമായി താന്‍ നേരിട്ട് ചര്‍ച്ച നടത്താമെന്നും അറിയിച്ചിട്ടുണ്ട്.ചര്‍ച്ചയ്‌ക്ക് സന്നദ്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഉറപ്പില്ലാതെ പിന്നോട്ടില്ലെന്നാണ് സമരക്കാരുടെ നിലപാട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ അമ്മമാര്‍ ദയാബായിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അഞ്ച് ദിവസമായി സമരത്തിലാണ്.അതിനിടെ കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ദുരിതബാധിതരുടെ അമ്മമാരുടെ നിലപാട്. കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.പെന്‍ഷന്‍ തുക 5000 രൂപയായി ഉയര്‍ത്തുക, കടം എഴുതിത്തള്ളുക, സുപ്രീം കോടതി ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാക്കുക, ചികിത്സാ ആനൂകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
എൻഡോസൾഫാൻ ദുരിതബാധിതർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തുന്നു
തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തുന്നു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കാണ് സങ്കടയാത്ര നടത്തുന്നത്. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിൽ പ്രക്ഷോഭം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് സങ്കടയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കും സമരം തുടരുമെന്നും സമരസമിതി അറിയിച്ചു.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുമായി അമ്മമാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ദുരിതബാധിതരുടെ അമ്മമാരുടെ നിലപാട്. അര്‍ഹരായ 3,547 പേരെയും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. സാമൂഹ്യ പ്രവര്‍ത്തക ദയാബായ് സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരത്തിലാണ്.
കാടാച്ചിറയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി
കണ്ണൂർ:കാടാച്ചിറയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.പാലയാട്ടെ നിഷ(36) യെയാണ് ബുധനാഴ്ച കാടാച്ചിറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തെ ക്വാര്‍ട്ടേഴ്‌സി മുറിക്കുളില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കത്തിയത്. കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.എന്നാല്‍ തൂങ്ങിയ കയറും മറ്റും കണ്ടെത്തിയത് മറ്റൊരു മുറിയിലാണ്. ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞ നിഷ മക്കളുമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.കുട്ടികള്‍ സ്‌കൂള്‍ വിട്ടെത്തിയപ്പോൾ.നിഷയെ കാണാഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിലെ ദുരൂഹത ഉണ്ടെന്ന ആരോപണത്തെ തുടർന്ന് പോലീസ് വിശദാന്വേഷണം നടത്തി.വ്യാഴാഴ്ച രാവിലെ ഡോഗ് സ്‌ക്വാഡ്, വിരലടയാളവിദഗ്ധര്‍, ഫൊറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. പോലീസ് നായ 200 മീറ്റര്‍ ഓടി കൂത്തുപറമ്പ് ഭാഗത്തെ ഒരു വീടിന് സമീപം നിന്നു. കണ്ണൂര്‍ ഡിവൈ.എസ്.പി. പി.പി.സദാനന്ദന്‍, സിറ്റി സി.ഐ. പ്രദീപന്‍ കണ്ണിപ്പൊയില്‍, എടക്കാട് എസ്.ഐ. മഹേഷ് കണ്ടമ്ബേത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി.