കാസർകോഡ് ഇരട്ട കൊലപാതക കേസിൽ കസ്റ്റഡിയിലായ പ്രതി പീതാംബരനെ റിമാൻഡ് ചെയ്തു

keralanews the accused in kasarkode double murder case peethambaran remanded

കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പടിയുതിയ കേസിൽ കസ്റ്റഡിയിലായ പ്രതി പീതാംബരനെ റിമാൻഡ് ചെയ്തു.ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരന്‍, രണ്ടാം പ്രതി സജി ജോര്‍ജ് എന്നിവരെയാണ് കോടതിയില്‍ ഇന്ന് ഹാജരാക്കിയത്.അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും പീതാംബരന്‍ കോടതിയില്‍ പറഞ്ഞു.

കാസർകോഡ് പെരിയയിലെ നവോദയ വിദ്യാലയത്തിൽ ഏഴുപേർക്ക് എച്ച്‌ വണ്‍ എന്‍ വണ്‍

Flu/H1N1 Vaccine concept @ Home, Toronto - Ontario (Sept 26th, 2009)

കാസർകോഡ്: പെരിയയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ ആറു കുട്ടികളടക്കം ഏഴുപേർക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ പനി സ്ഥിതീകരിച്ചു.കാസർകോഡ് ജില്ലക്കാരായ ആറു വിദ്യാർത്ഥികൾക്കും ഒരു സ്ത്രീ വാർഡനുമാണ് പനി സ്ഥിതീകരിച്ചത്.ഒരു കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു കുട്ടികൾക്കായി വിദ്യാലയത്തിൽ തന്നെ പ്രത്യേക വാർഡും തുടങ്ങി.രോഗലക്ഷണം പ്രകടിപ്പിച്ച 41 ആൺകുട്ടികളും 35 പെൺകുട്ടികളും നിരീക്ഷണത്തിലാണ്.ആകെ 520 വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്.അതിൽ 18 പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരും ബാക്കിയുള്ളവർ കേരളത്തിൽ നിന്നുള്ളവരുമാണ്.സ്കൂൾ ജീവനക്കാരും കുടുംബങ്ങളുമടക്കം എഴുനൂറോളംപേർ കോംബൗണ്ടിൽ താമസിക്കുന്നുണ്ട്. രണ്ടാഴ്ച മുൻപാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്.ജലദോഷപ്പനി പോലെ പിടിപെട്ട രോഗം പിന്നീട് കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കുകയായിരുന്നു.വിരൽ പനിയാണെന്ന നിഗമനത്തെ തുടർന്ന് ആറു കുട്ടികളുടെ തൊണ്ടയിലെ സ്രവം മണിപ്പാൽ കസ്തൂർബാ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ അയച്ച് പരിശോധിച്ചപ്പോഴാണ് എച് 1 എൻ 1 ആണെന്ന് സ്ഥിതീകരിച്ചത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.സ്കൂളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.എല്ലവരോടും മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.വീട്ടുകാരിലേക്ക് രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോഗം ബാധിക്കാത്ത വിദ്യാർത്ഥികളെ വീട്ടിലേക്ക് വിടില്ലെന്നും അധികൃതർ അറിയിച്ചു. രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ  ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ നവോദയ സ്‌കൂളിലെ രക്ഷിതാക്കളുടെ യോഗം ഇന്ന് ചേരാന്‍ തീരുമാനമായി. താലൂക്ക് ഓഫീസിലാണ് യോഗം.

നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews high court will consider the request of need for woman judge for trial in actress attack case

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും നടപടികള്‍ തൃശൂരിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം നടിയുടെ ആവശ്യം.അതേസമയം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിശ്ചിത യോഗ്യതയുളള വനിതാ ജഡ്ജിമാരില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.ജഡ്ജിമാരുടെ വിശദാംശങ്ങള്‍ പരിശോധിച്ചെങ്കിലും ഒഴിവുള്ള വനിതാ ജഡ്ജിമാര്‍ ഇല്ലെന്നു രജിസ്ട്രാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.വനിതാ ജഡ്ജി വേണമെന്നത് ഇരയായ തന്റെ അവകാശമാണെന്ന് നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുട്ടുസ്വാമി കേസില്‍ സ്വകാര്യത ഇരയുടെ അവകാശമാണെന്ന 2017 ലെ സുപ്രീംകോടതി വിധിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് കോടതി വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ധർമ്മടത്ത് കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം

keralanews attack against the house of congress worker in dharmadam

തലശ്ശേരി:ധർമ്മടത്ത് കോൺഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം.കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സനൽ കുമാറിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്ന് പുലര്‍ച്ചെ ആയിരുന്നു അക്രമം നടന്നത്.അക്രമികള്‍ സനല്‍ കുമാറിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകർക്കുകയും വീട്ടിലെ കിണറ്റിൽ മാലിന്യം നിക്ഷേപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കാസര്‍കോട് പെരിയയിലും കോഴിക്കോട് ആയഞ്ചേരിയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടിനും ഓഫീസിനും നേരെ ആക്രമണം ഉണ്ടായിരുന്നു. പെരിയയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് മുന്നില്‍ അക്രമികൾ തീയിടുകയായിരുന്നു.അക്രമത്തില്‍ വീടിന്റെ വാതിലുകളും വാഹനവും കത്തി നശിച്ചിരുന്നു

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം;കൊച്ചി നഗരത്തിൽ പുകശല്യം രൂക്ഷമായി തുടരുന്നു

keralanews fire in brahmapuram waste management plant smoke in kochi continues to be intense

കൊച്ചി:ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ ഉണ്ടായ പുകശല്യം രൂക്ഷമായി തുടരുന്നു.പുക വൈകുന്നേരത്തോടെ പൂര്‍ണ നിയന്ത്രണ വിധേയമാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു.പുക നിയന്തിക്കാന്‍ ഉള്ള നടപടികള്‍ ഊര്‍ജിതം ആയി തുടരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം പരിഗണിച്ചു ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് അലെര്‍ട് നല്‍കി. തീപിടിത്തം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് 4 ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും എന്നും കളക്ടര്‍ വ്യക്തമാക്കി.കഴിഞ്ഞ രണ്ടു മാസത്തിനിടെ നാലാമത്തെത്തവണയാണ് ഇവിടെ തീപ്പിടുത്തമുണ്ടാകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലവിളി പ്രസംഗം

keralanews death threat against cm by youth congress leader

തൃശൂർ:മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലവിളി പ്രസംഗം.യൂത്ത്കോണ്ഗ്രസ് സംസ്ഥാന നേതാവ് ബാലു കനാല്‍ ആണ് തൃശൂരില്‍ പൊതു വേദിയില്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.തൃശൂര്‍ കോപ്പറേഷന് മുന്നില്‍ നടന്ന യൂത്ത് കോണ്ഗ്രസ് ഉപവാസ സമരത്തില്‍ ആയിരുന്നു വധഭീഷണി.പിണറായിയുടെ കഴുത്തില്‍ കത്തിവെച്ച്‌ സമാധാനം സൃഷ്ടിക്കുമെന്നും ഇത് യൂത്ത് കോണ്ഗ്രസ് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയുകയാണെന്നും ബാലു കനാല്‍ പ്രസംഗത്തില്‍ പറഞ്ഞു.യൂത്ത് കോൺഗ്രസ് തൃശൂര്‍ പാർലമെന്റ് കമ്മിറ്റി സെക്രട്ടറിയും ചേര്‍പ്പ് സര്‍വീസ് സഹകരണ സംഘം ഡയറക്ടറുമാണ് ബാലു കനാല്‍.

യുവ സംവിധായിക നയന സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തി

keralanews young director nayana suryan found dead

തിരുവനന്തപുരം:യുവ ചലച്ചിത്ര സംവിധായിക നയന സൂര്യനെ തിരുവനന്തപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റ‌ന്റും സന്തത സഹചാരിയുമായിരുന്നു നയന. ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞ് എന്ന ചിത്രത്തിലൂടെയായിരുന്നു നയന സിനിമയിലേക്കെത്തിയത്. പക്ഷികളുടെ മരണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി സിനിമകളിലും, പരസ്യ ചിത്രങ്ങളും, രാജ്യത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേ‌ജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ആലപ്പാട് സ്വദേശിയാണ് നയന.

കാസർകോഡ് പെരിയയിൽ വീണ്ടും ആക്രമണം; കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീടിന് തീയിട്ടു

keralanews again attack in kasarkode periya fire infront of the house of congress block president

കാസർകോഡ്:രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന പെരിയയിൽ വീണ്ടും ആക്രമണം.കോണ്‍ഗ്രസ് ബ്ലോക്ക് പ്രെസിഡന്റ് രാജൻ പെരിയയുടെ വീടിനു നേരെ ആക്രമണമുണ്ടായി.അക്രമികൾ രാജന്റെ വീടിന് മുൻപിൽ തീയിട്ടു.പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ ഉപയോഗിച്ചാണ് വീടിന് തീയിട്ടത്.കാറിന്റെ ചില്ലുകള്‍ തകര്‍ത്തു.വീടിന്റെ വാതിലുകളും വാഹനവും ആക്രമണത്തില്‍ കത്തി നശിച്ചു.

കാസർകോഡ് ഇരട്ടക്കൊലപാതകം;കല്യോട്ട് ആക്രമിക്കപ്പെട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ പ്രതിഷേധം

keralanews kasarkode double murder case protest against cpm leaders who came to visit cpm workers house

കാസർകോഡ്: ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ അക്രമങ്ങളിൽ കല്യോട്ട് ആക്രമിക്കപ്പെട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ പ്രതിഷേധം.സി.പി.എം നേതാക്കളായ പി.കരുണാകരന്‍ എം.പിക്കും ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെയുമാണ് പ്രതിഷേധമുണ്ടായത്.ഇവരുടെ വാഹനം തടയാനുള്ള ശ്രമമുണ്ടായി.യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട സി.പി.എം ഓഫീസും സിപിഎം പ്രവർത്തകരുടെ വീടും സന്ദർശിക്കുന്നതിനായാണ് നേതാക്കൾ കല്യോട്ട് എത്തിച്ചേർന്നത്.ആക്രമണത്തിന് ഇരയായ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ നേതാക്കള്‍ എത്തുമെന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയിരുന്നു. സിപിഎം നേതാക്കള്‍ സ്ഥലത്ത് എത്തിയതോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഇങ്ങോട്ടേയ്ക്ക് ആരും വരേണ്ടെന്നും പറഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.സംഘം കൃപേഷിന്റേയും ശരത് ലാലിന്റേയും വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. എംപിക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു.കൃപേഷിന്റേയും, ശരത്‌ലാലിന്റേയും കൊലപാതകക്കേസില്‍ പ്രതികളായ പീതാംബരന്‍, ശാസ്താ ഗംഗാധര്‍ എന്നിവരുടെ വീടുകളില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി.

ശബരിമല ഹർത്താലിൽ സംസ്ഥാനത്തിനുണ്ടായ 1.45 കോടിയുടെ നഷ്ടം ബിജെപി-ആര്‍എസ്‌എസ് നേതാക്കളില്‍ നിന്ന് ഈടാക്കും;രജിസ്റ്റര്‍ ചെയ്ത 990 കേസുകളിലും ബിജെപി നേതാക്കള്‍ പ്രതികളാകും

keralanews high court order to charge the loss to state in harthal in sabarimala issue from bjp leaders

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലുകളില്‍ സംസ്ഥാനത്തിനുണ്ടായ 1.45 കോടിയുടെ നഷ്ടം ബിജെപി-ആര്‍എസ്‌എസ് നേതാക്കളില്‍ നിന്ന് ഈടാക്കാൻ ഹൈക്കോടതി നിർദേശം.ഒപ്പം ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത 990 കേസുകളിലും ടിപി സെന്‍കുമാർ, കെപി ശശികല പിഎസ് ശ്രീധരന്‍പിള്ള,കെഎസ് രാധാകൃഷ്ണൻ,ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരടക്കമുള്ള ബിജെപി, ശബരിമല കര്‍മ്മസമിതി നേതാക്കളെ പ്രതികളാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായിട്ടുണ്ട്. ഈ തുക നേതാക്കളില്‍ നിന്ന് ഈടാക്കാനാണ് കോടതി ഉത്തരവായിട്ടുള്ളത്.