വെസ്റ്റ് ബംഗാൾ:കൊൽക്കത്തയിൽ സ്ഫോടകവസ്തുക്കളുമായി രണ്ട് ഭീകരവാദികള്‍ പിടിയില്‍.ജമാഅത്ത് ഉല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയില്‍പ്പെട്ട തീവ്രവാദികളെയാണ് പിടികൂടിയത്. കൊല്‍ക്കത്ത തീവ്രവാദ വിരുദ്ധ സ്ക്വാഡും മുര്‍ഷിദാബാദ് പൊലീസും ചേര്‍ന്നാണ് ഇവരെ വലയിലാക്കിയത്.
കാസർകോഡ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഇന്നോവേറ്റേഴ്സ് മീറ്റ് 2019’ ഫെബ്രുവരി 28 ന്
കാസർകോഡ്:ജില്ലയിലെ വ്യാവസായിക മുന്നേറ്റം ഊർജ്ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തും ജില്ലാ വ്യാവസായിക കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്നോവേറ്റേഴ്സ് ആൻഡ് ഇൻവെസ്റ്റെർസ് മീറ്റ് 2019 ഫെബ്രുവരി 29 ന് നടക്കും.ജില്ലയുടെ അകത്തും പുറത്തുമുള്ള യുവ സാങ്കേതിക വിദഗ്ദ്ധർ,ഗവേഷണ സ്ഥാപനങ്ങൾ,പ്രൊഫഷണൽ കോളേജുകൾ,നവീന ആശയ വക്താക്കൾ എന്നിവരുടെ ചിന്തകളും പ്രൊജക്റ്റുകളും,ജില്ലയിലെ പ്രവാസികൾ,യുവ സംരംഭകർ,പൂർവവിദ്യാർഥി സംഘടനകൾ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ മുൻപാകെ അവതരിപ്പിക്കുന്ന പരിപാടി കാസർകോഡ് എംഎൽഎ എൻ.എ നെല്ലിക്കുന്ന് ഉൽഘാടനം ചെയ്യും.കാസർകോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.കാസർകോഡ് ജില്ലാ കലക്റ്റർ ഡോ.സജിത്ത് ബാബു IAS മുഖ്യപ്രഭാഷണം നടത്തും.കാസർകോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ശാന്തമ്മ ഫിലിപ്,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഫരീദ സക്കീർ,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷാനവാസ് പാദൂർ,ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.പി ഉഷ,ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.ശ്രീകാന്ത്, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കൃഷ്ണഭട്ട്,കാസർകോഡ് ജില്ലാപഞ്ചായത്ത് സെക്രെട്ടറി പി.നന്ദകുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ നേരും.കാസർകോഡ് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്.അജിത് നന്ദി രേഖപ്പെടുത്തും. കാസർകോഡ് ജില്ലാ പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി നടപ്പിലാക്കുന്നത്.
തുടർന്ന് രാവിലെ 11 മണി മുതൽ 1.30 വരെ വിഷയാവതരണങ്ങൾ നടക്കും.വിവിധ സർക്കാർ വകുപ്പുകളുടെ സ്കീമുകൾ(ജില്ലാ വ്യവസായ കേന്ദ്രം,ഖാദി ബോർഡ്,കേരളം ഫിനാൻഷ്യൽ കോർപറേഷൻ),ജില്ലയിലെ നിക്ഷേപ സാധ്യതകൾ(സി.പി.സി.ആർ.ഐ,കേരള സ്റ്റാർട്ട് അപ്പ് മിഷൻ,കേരള കാർഷിക സർവകലാശാല) എന്നീ വിഷയങ്ങളാണ് അവതരിപ്പിക്കുക.തുടർന്ന് ഉച്ചഭക്ഷണത്തിനു ശേഷം 2 മണി മുതൽ 4 മണിവരെ ‘തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായുള്ള നവീന ആശയങ്ങളും പ്രൊജക്റ്റുകളും(ക്‌ളീൻ കേരള ,തുറമുഖ അനുബന്ധ നിക്ഷേപ സാദ്ധ്യതകൾ അഗ്രി ബിസ്സിനെസ്സ് ഇൻക്യൂബേഷൻ സെന്റർ) എന്ന വിഷയം അവതരിപ്പിക്കും.4 മണിമുതൽ 4.30 വരെ ചർച്ച നടക്കും.ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥർ,നോർക്ക-റൂട്സ് പ്രതിനിധികൾ,കേരളം ചെറുകിട വ്യവസായ അസോസിയേഷൻ പ്രതിനിധികൾ,ചേംബർ ഓഫ് കോമേഴ്‌സ്,ബാങ്ക് പ്രതിനിധികൾ,നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് പ്രതിനിധികൾ,മറ്റ് സാമ്പത്തികൾ വിദഗ്ദ്ധർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
ധർമടം ചിറക്കുനിയിൽ ബാർബർ ഷോപ്പിനു നേരെ ബോംബേറ്
തലശ്ശേരി:ധർമടം ചിറക്കുനിയിൽ ബാർബർ ഷോപ്പിനു നേരെ ബോംബേറ്.ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ബോംബേറുണ്ടായത്.സ്‌ഫോടനത്തില്‍ ബാര്‍ബര്‍ ഷോപ്പിന്റെ എസി പൊട്ടിത്തെറിക്കുകയും തൊട്ടടുത്ത വീടിന്റെ ജനലുകള്‍ തകരുകയും ചെയ്തു.കെട്ടിട ഉടമയും ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനും തമ്മില്‍ വാടക സംബന്ധിച്ച തര്‍ക്കം നില നിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.കോണ്‍ഗ്രസ് ധര്‍മ്മടം ബ്ലോക്ക് ജനറല്‍ സെക്രട്ടറി ചിറക്കുനി പാലയാട് സൗരാഗില്‍ പിടി സനല്‍ കുമാറിന്റെ വീടിനുനേരെ രണ്ട് തവണ അക്രമം നടന്നിരുന്നു. ഈ അക്രമങ്ങള്‍ക്ക് പിന്നിലും ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനും കെട്ടിട ഉടമയും തമ്മിലുള്ള തര്‍ക്കമാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഷൊര്‍ണൂരില്‍ ചെന്നൈ- മംഗലാപുരം ട്രെയിന്‍ പാളം തെറ്റി;ആളപായമില്ല
ഷൊര്‍ണൂര്‍: ചെന്നൈ – മംഗലാപുരം ട്രെയിന്‍ ഷൊര്‍ണൂരില്‍ പാളം തെറ്റി. രണ്ട് ബോഗികളാണ് പാളത്തില്‍ നിന്ന് തെന്നി മാറിയത്. ആര്‍ക്കും പരിക്കില്ല. ഇന്നുരാവിലെ 6.45നായിരുന്നു അപകടം. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു വച്ചാണ് എന്‍ജിന് പിന്നിലെ രണ്ട് ബോഗികള്‍ തെന്നിമാറിയത്. പാളത്തിന് അരികിലെ ഇലക്‌ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പാര്‍സല്‍ വാനും എസ്.എല്‍.ആര്‍ കോച്ചുമാണ് പാളം തെറ്റിയത്.അപകടത്തെ തുടര്‍ന്ന് ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്, തൃശൂര്‍ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം മുടങ്ങി. തൃശൂര്‍ – പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല. ബ്രേക്ക് അപ് വാന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സംവിധാനങ്ങള്‍ ഷൊര്‍ണൂരില്‍ തന്നെ ഉള്ളതിനാല്‍ ഉടന്‍ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ വിചാരണ തുടങ്ങാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.പെരുമ്പാവൂർ സി.ഐ. ബൈജു പൗലോസിനെ കോഴിക്കോട് പന്തീരാങ്കാവിലേക്കാണ് സ്ഥലംമാറ്റിയത്.നടന്‍ ദിലീപ് പ്രതിയായ കേസിന്റെ നിര്‍ണായകഘട്ടത്തില്‍ അന്വേഷണോദ്യോഗസ്ഥനെ മാറ്റിയതിലുള്ള അതൃപ്തി എ.ഡി.ജി.പി. സംസ്ഥാന പോലീസ് മേധാവിയെ അറിയിച്ചതായാണ് സൂചന.കേസിന്റെ മികച്ച ഏകോപനത്തിനായി ബൈജുവിനെ എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ചിലേക്ക് മാറ്റണമെന്ന് ജില്ലാ പോലീസ് നേതൃത്വത്തിലെ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനൊപ്പം ബൈജുവിനെ ദൂരസ്ഥലത്തേക്ക് മാറ്റിയതും ഇവരില്‍ നീരസമുണ്ടാക്കിയിട്ടുണ്ട്.സംഭവത്തില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കും കടുത്ത ആശങ്കയുണ്ടെന്നാണ് അറിയുന്നത്. കേസന്വേഷണത്തെ ഒരുതരത്തിലും സ്ഥലംമാറ്റം ബാധിക്കില്ലെന്നാണ് ഔദ്യോഗികതലങ്ങളില്‍നിന്നുള്ള പ്രതികരണം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ വിചാരണ കൃത്യമായി മുന്നോട്ടുപോകുമെന്നാണ് ഇവര്‍ പറയുന്നത്.
കാസര്‍ഗോഡ് ഇരട്ടക്കൊല;കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നടത്തുന്ന 48 മണിക്കൂര്‍ ഉപവാസ സമരത്തിന് ഇന്ന് തുടക്കമാകും
കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നടത്തുന്ന 48 മണിക്കൂര്‍ ഉപവാസത്തിന് ഇന്ന് തുടക്കമാകും.പത്ത് മണിമുതല്‍ കാസര്‍ഗോഡ് സിവില്‍സ്റ്റേഷന് മുന്നിലാണ് ഉപവാസം. മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.ശരത് ലാലിനെയും കൃപേഷിനേയും സംസ്കരിച്ചിടത്ത് പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് ഉപവാസ സമരം തുടങ്ങുക.
ഹർത്താൽ നിയന്ത്രണം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു

സൈന്യം കനത്ത ജാഗ്രതയിൽ;അതിർത്തിയിൽ പാകിസ്താന്റെ തുടർച്ചയായ വെടിവെയ്പ്പ്
ശ്രീനഗര്‍: പാകിസ്ഥാന് തിരിച്ചടി നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയില്‍. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ വെടിവെപ്പ് നടക്കുന്നതായാണ് വിവരം. ഇന്ത്യയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇന്ത്യ-പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാകിസ്ഥാന്‍ ഇപ്പോള്‍ വെടിവെപ്പ് നടത്തുന്നത്.നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങള്‍ക്കെല്ലാം നേരത്തെ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന ഗ്രാമങ്ങള്‍ പാകിസ്ഥാനും ഒഴിപ്പിക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇതിനെതിരെ പ്രതി ദിലീപ് സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളി. വനിതാ ജഡ്ജി ഹണി വര്‍ഗീസാകും കേസില്‍ വാദം കേള്‍ക്കുക.എറണാകുളം സിബിഐ കോടതി (3) യില്‍ ആണ് വാദം നടക്കുക.വിചാരണ നടപടികള്‍ വേഗം തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.വിചാരണയ്ക്കായി വനിതാ ജഡ്ജി വേണം, പ്രത്യേക കോടതി വേണം, വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹർജി സമർപ്പിച്ചത്. നടിയുടെ ആവശ്യങ്ങള്‍ക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നടിക്ക് മാത്രമായി എന്തിനാണ് പ്രത്യേക പരിഗണന നല്‍കുന്നതെന്നാണ് ദിലീപ് കോടതിയില്‍ ചോദിച്ചത്.എന്നാൽ നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ തേടിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായമാണെന്നും കോടതി നിരീക്ഷിച്ചു.പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ നീക്കമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിചാരണ തൃശൂരിലേക്ക് മാറ്റണമെന്നായിരുന്നു നടിയുടെ ഒരു ആവശ്യം. എന്നാല്‍ തൃശൂരിലും പാലക്കാടും വനിതാ ജഡ്ജിമാരെ കിട്ടാനില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
റാന്നിയിൽ ടിപ്പർലോറി സ്‌കൂട്ടറിലിടിച്ച് രണ്ടുപേർ മരിച്ചു
പത്തനംതിട്ട:റാന്നി മന്ദമരുതിയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിക്കുകയായിരുന്നെന്ന് സമീപവാസികളായ ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.പത്തനാപുരം പുന്നല സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അപകടത്തെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.