വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം ഇന്ന് കൂടി

keralanews chance to add name in voters list today

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ ഇന്നുകൂടി അവസരം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, പേരുണ്ടോ എന്ന് കണ്ടെത്തുന്നതിനും പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുള്ള സൗകര്യം ഇന്ന് കൂടി പ്രയോജനപ്പെടുത്താം. രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ ബുത്ത് ലെവല്‍ ഓഫീസര്‍മാര്‍ പോളിങ് സ്റ്റേഷനുകളില്‍ ഉണ്ടാകും. വിലാസവും ഫോട്ടോയും ജനന തിയ്യതിയും തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയുമായാണ് പേരുചേര്‍ക്കാന്‍ എത്തേണ്ടത്. ഓണ്‍ലൈനായി പേരുചേര്‍ക്കാനുള്ള സൗകര്യം തെരഞ്ഞടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള തിയ്യതി വരെ പേര് ചേര്‍ക്കാനാകും.

കാസർകോഡ് ഇരട്ടക്കൊലപാതകം;അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

keralanews kasarkode double murder case the investigation officer has been changed

കാസര്‍ഗോഡ്:കാസര്‍ഗോഡ് ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. എറണാകുളത്തേക്കാണ് എസ് പിയെ മാറ്റിയത്. ക്രൈം ബ്രാഞ്ച് എസ്.പി സാബി മാത്യുവിനാണ് പകരം ചുമതല. അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം പരാതി നല്‍കിയിരുന്നു. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്.പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങലും രംഗത്തെത്തിയിരുന്നു. കൊല ചെയ്യപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ചാണ് ഇക്കാര്യം അദ്ദേഹം ആവശ്യപ്പെട്ടത്.

തലശേരി നഗരത്തിലെ ബോംബ് സ്ഫോടനം; അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു

keralanews thalasseri bomb blast special team appointed to investigate the case

തലശേരി: നഗരത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ പൈപ്പ്  ബോംബ് സ്ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു.തലശേരി എഎസ്പി അരവിന്ദ് സുകുമാര്‍, സിഐമാരായ എം.പി.ആസാദ്, വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്. സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ഫോടക വസ്തു നിരോധന നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ഉഗ്രശേഷിയുള്ള നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ബോംബ് സ്‌ക്വാഡ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരുന്നു.വ്യാഴാഴ്ച രാവിലെ 11.30 ഓടെ മുകുന്ദ മല്ലര്‍ റോഡില്‍ ആളൊഴിഞ്ഞ പറമ്പിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ കൊല്ലം സ്വദേശി സക്കീര്‍ (36), പേരാമ്ബ്ര കരി കുളത്തില്‍ പ്രവീണ്‍ (33), വേളം പുളിയര്‍ കണ്ടി റഫീഖ് (34) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ പ്രവീണിന്റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്റെ ഇരുകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. റഫീഖിന്റെ കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്.സ്ഫോടനത്തിനു പിന്നില്‍ ബിജെപിയാന്നെന്ന് എ.എന്‍.ഷംസീര്‍ എംഎല്‍എയും സിപിഎമ്മും ആരോപിച്ചിരുന്നു. അതിനിടെ സ്ഫോടനത്തിനു പിന്നില്‍ സിപിഎമ്മാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
Dailyhunt

തലശ്ശേരിയിൽ രണ്ടിടങ്ങളിലായി റെയിൽവേ ട്രാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തി

keralanews two dead bodies found in railway track thalasseri

കണ്ണൂർ:തലശ്ശേരിയിൽ രണ്ടിടങ്ങളിലായി റെയിൽവേ ട്രാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തി.പുതിയ ബസ്‌സ്റ്റാന്‍ഡ് പച്ചക്കറി മാര്‍ക്കറ്റിനു സമീപമുള്ള റെയില്‍വെ ട്രാക്കിലും കുയ്യാലി റെയില്‍വെ ട്രാക്കിലുമാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കോട്ടയം പൊയില്‍ വടക്കയില്‍ വീട്ടില്‍ ഷാജിത്ത് (45), ധര്‍മടം കാരായി വീട്ടില്‍ പത്മനാഭന്‍ ( 71) എന്നിവരാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് മാലിന്യവുമായി എത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു

keralanews the lorries which came to the brahmapuram waste plant were blocked by the locals

കൊച്ചി:ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് മാലിന്യവുമായി എത്തിയ പത്തോളം ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു.വടവുകോട്,പുത്തന്‍കുരിശ് പഞ്ചാത്തംഗങ്ങളായ ബീനയുടെയും കെപി വിശാഖിന്റെയും നേതൃത്വത്തിലാണ് മാലിന്യവുമായി എത്തിയ ലോറികള്‍ തടഞ്ഞത്.ഇന്നലെ രാത്രി വൈകിയാണ് കൊച്ചി കോര്‍പ്പറേഷനില്‍ നിന്നുള്‍പ്പെടെയുള്ള മാലിന്യങ്ങളുമായി പത്തോളം ലോറികള്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് എത്തിയത്. ലോറികള്‍ തടഞ്ഞ പ്രതിഷേധക്കാര്‍ താക്കോലും ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണുകളും പിടിച്ചു വാങ്ങി. സംഭവം അറിഞ്ഞ് സ്ഥത്തെത്തിയ പോലീസ് പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ആദ്യം വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് പഞ്ചായത്തംഗം വിശാഖിനെ അറസ്റ്റു ചെയ്തു നീക്കി. വാഹങ്ങളുടെ താക്കോല്‍ തിരികെ നല്‍കി പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ എല്ലാവരെയും അറസ്റ്റു ചെയ്യുമെന്ന കര്‍ശന നിലപാട് പോലീസ് സ്വീകരിച്ചതോടെയാണ് സമരക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് താക്കോല്‍ തിരികെ നല്‍കിയെങ്കിലും മാലിന്യവുമായി എത്തുന്ന വാഹനങ്ങള്‍ ഇന്നും തടയുമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ മടങ്ങിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തീപിടിച്ചതുകാരണം ആറു ദിവസത്തോളമായി  എറണാകുളം ജില്ലയിലെ മാലിന്യ സംസ്‌ക്കരണം പ്രതിസന്ധിയില്‍ ആയിട്ട്.നിലവില്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് ഭക്ഷണ അവശിഷ്ടങ്ങള്‍ മാത്രമേ എത്തിക്കുന്നുള്ളൂ. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം മാത്രമേ പ്ലാസ്റ്റിക് എത്തിക്കുയുള്ളുവെന്നാണ് കൊച്ചി കോര്‍പ്പറേഷന്റെ നിലപാട്.

കാസർകോഡ് ഇരട്ടക്കൊലപാതകം;പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഒരു കാര്‍ കൂടി കണ്ടെത്തി

keralanews kasarkode double murder case one more car found

കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ സഞ്ചരിച്ചതെന്ന് സംശയിക്കപ്പെടുന്ന ഒരു കാർ കൂടി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി.പ്ലാക്കാത്തൊട്ടി തന്നിത്തോട് റോഡരികിലെ പുരുഷോത്തമന്റെ വീടിനു സമീപത്തു നിന്നാണ് കാര്‍ കണ്ടെത്തിയത്.കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട കല്യോട്ട് കൂരാങ്കര റോഡില്‍ നിന്നു മുന്നൂറു മീറ്ററോളം അകലെയാണ് പുരുഷോത്തമന്റെ വീട്. ക്രൈംബ്രാഞ്ച് സംഘവും പോലീസ് ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി വിരലടയാളങ്ങള്‍ ശേഖരിച്ചു.നേരത്തെ രണ്ടു കാറുകളും ഒരു ജീപ്പും കണ്ടെത്തിയിരുന്നു.കേസില്‍ അന്വേഷണം തുടരുകയാണ്.

ലെവൽ ക്രോസ് അടച്ചിടും

keralanews level cross will closed

കണ്ണൂർ:കണ്ണൂര്‍- തലശ്ശേരി നാഷണല്‍ ഹൈവേയില്‍ എടക്കാടിനും കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 239 ആം നമ്പർ ലെവല്‍ക്രോസ് ഇന്ന് രാവിലെ മുതല്‍ നാലിന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

പെൺകുട്ടിയെ ശല്യംചെയ്തെന്ന പേരിൽ ആളുമാറി അക്രമണത്തിനിരയായി പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം;പ്രതി പിടിയിൽ

keralanews the incident of plus two student beaten to death in kollam accused arrested

കൊല്ലം:പെൺകുട്ടിയെ ശല്യംചെയ്തെന്ന പേരിൽ ആളുമാറി അക്രമണത്തിനിരയായി പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ.കൊല്ലം ജില്ലാ ജയില്‍ വാർഡൻ വിനീതാണ് പിടിയിലായത്.കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. കഴിഞ്ഞ മാസം 16 നാണ് കേസിനാസ്പദമായ സംഭവം.അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന രഞ്ജിത്തിനെ ഒരു സംഘം വീട്ടില്‍ നിന്ന് പിടിച്ച്‌ പുറത്തിറക്കിയ ശേഷം തലങ്ങും വിലങ്ങും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ രഞ്ജിത്തിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റു. മര്‍ദ്ദിക്കാന്‍ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.പരിക്കേറ്റ രഞ്ജിത്തിനെ കൊല്ലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ  വച്ച്‌ ബോധരഹിതനായ രഞ്ജിത്തിനെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിക്കുകയായിരുന്നു. കുറേ ദിവസം അത്യാഹിത വിഭാഗത്തില്‍ കിടന്ന രഞ്ജിത്ത് ഇന്നലെയാണ് മരിച്ചത്.സംഭവത്തിന് ശേഷം മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ജയില്‍ വാര്‍ഡനായ വിനീത് ഒളിവിൽ പോയിരിക്കുകയായിരുന്നു.താന്‍ നിരപരാധിയാണെന്നും ആളുമാറിയതാണെന്ന് പറഞ്ഞിട്ടും വളരെ ക്രൂരമായിട്ടാണ് രഞ്ജിത്തിനെ ഇവർ മര്‍ദ്ദിച്ചത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലും രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

തലശ്ശേരി നഗരത്തിൽ പൈപ്പ് ബോംബ് സ്ഫോടനം; മൂന്നുപേർക്ക് പരിക്ക്

keralanews pipe bomb blast in thalasser three injured

തലശ്ശേരി:തലശേരി നഗരത്തില്‍ ബോംബ് സ്ഫോടനം. നഗരത്തിലെ മുകുന്ദ മല്ലർ റോഡിൽ ബി.ജെ.പി മണ്ഡലം കമ്മറ്റി ഓഫീസിന് എതിർവശത്തെ ഗ്രൗണ്ടിലുണ്ടായ ഇന്ന് രാവിലെ 12മണിയോടെയാണ് ഉഗ്ര ശബ്ദത്തില്‍ സ്ഫോടനം ഉണ്ടായത്.പൈപ്പ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥോടനത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.കൊല്ലം സ്വദേശി സക്കീര്‍ (36), പേരാമ്പ്ര കരികുളത്തില്‍ പ്രവീണ്‍ (33), വേളം പുളിയര്‍ കണ്ടി റഫീഖ് (34) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലശേരിയിലെ പൂജാ സ്റ്റോറിലേക്ക് പച്ചിലമരുന്നുകള്‍ ശേഖരിച്ച് കടകളിൽ വിൽപ്പന നടത്തുന്ന മൂവരും അരയാൽ മൊട്ട് ശേഖരിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ചെറിയ കല്ലുകൾ മാറ്റി കൂട്ടിയിട്ട കല്ലുകൾക്ക് മീതെ ഇട്ടപ്പോഴാണ് വൻ ശബ്ദത്തോടെ സ്ഫോടനം നടന്നത്.സ്ഫോടനത്തില്‍ പ്രവീണിന്റെ മൂക്ക് ചിതറിയ നിലയിലാണുള്ളത്. സക്കീറിന്റെ ഇരുകാലുകള്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. റഫീഖിന്റെ കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് പോലിസ് സ്ഥലത്ത് എത്തി. പരിക്കേറ്റവരെ എ.എൻ ഷംസീർ എംഎൽഎ, നഗരസഭ ചെയർമാൻ സി.കെ രമേശൻ, വൈസ് ചെയർപേഴ്സൺ നജിമഹാഷിം, നരസഭ പ്രതിപക്ഷ നേതാവ് സാജിത ടീച്ചർ തുടങ്ങിയവർ സന്ദർശിച്ചു. സ്ഫോടനത്തിനു പിന്നില്‍ ബിജെപിയാന്നെന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എ ആരോപിച്ചു.

വയനാട്ടിൽ വീണ്ടും രോഗലക്ഷണങ്ങളോടെ ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിതീകരിച്ചു

keralanews one case of monkey fever confirmed in wayanad again

വയനാട്: വയനാട്ടിൽ വീണ്ടും രോഗലക്ഷണങ്ങളോടെ ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിതീകരിച്ചു കഴിഞ്ഞ ദിവസമാണ് വയനാടിന്റെ അതിര്‍ത്തിപ്രദേശമായ ബൈരക്കുപ്പ സ്വദേശിയായ യുവാവ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയ്ക്കായി എത്തിയത്.ഇയാള്‍ കുരങ്ങു പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ സാമ്ബിള്‍ മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധനയ്ക്കായി അയച്ചിരുന്നു.രോഗം സ്ഥിരീകരിച്ചെങ്കിലും നിലവില്‍ ഇയ്യാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഇതോടെ ബൈരക്കുപ്പയിലും വയനാട്ടിലുമായി കുരങ്ങു പനി സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു.ജനുവരി മാസത്തിലായിരുന്നു രോഗബാധ സ്ഥിതീകരിച്ചത്. രോഗബാധ തടയുന്നതിനായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.