അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന കപ്പലിന് തീപിടിച്ചു

keralanews the ship brought to break got fire in azheekkal silk

കണ്ണൂർ:പൊതുമേഖലാ സ്ഥാപനമായ അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന കപ്പലിന് തീപിടിച്ചു.ഞായറഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം.മാലിദ്വീപിൽ നിന്നും എത്തിച്ച ഹൊറൈസൺ ഫിഷറീസിന്റെ ‘ദിവാലി 107’ എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്.കപ്പലിന്റെ മുകൾത്തട്ടിലെ ഡക്കിലാണ് അഗ്നിബാധ ഉണ്ടായത്.കണ്ണൂരിൽ നിന്നും അസി.ഫയർ സ്റ്റേഷൻ ഓഫീസർ ടി.അജയന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണച്ചു.തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.മാലിദ്വീപിൽ നിന്നും മൂന്നു കപ്പലുകളാണ് പൊളിക്കാനായി സിൽക്കിലെത്തിച്ചത്‌.ഇതിൽ ഒരു കപ്പൽ മുക്കാൽ ഭാഗത്തോളം പൊളിച്ചു. പൊളിച്ചുകൊണ്ടിരുന്ന രണ്ടാമത്തെ കപ്പലിനാണ് തീപിടിച്ചത്.

കഞ്ചാവുമായി കണ്ണൂർ സ്വദേശിയായ യുവാവ് എറണാകുളത്ത് പിടിയിൽ

keralanews kannur native arrested in ernakulam with ganja

കൊച്ചി:കഞ്ചാവുമായി കണ്ണൂർ സ്വദേശിയായ യുവാവ് എറണാകുളത്ത് പിടിയിൽ.വളപട്ടണം കെ.വി ഹൗസിൽ ആഷിക്കിനെയാണ്(26) എറണാകുളം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്റ്റർ പി.ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.പിടിക്കപ്പെടുമ്പോൾ ഇയാളുടെ കൈവശം രണ്ടു കിലോ കഞ്ചാവ് ഉണ്ടായിരുന്നതായാണ് സൂചന.കണ്ണൂരിൽ നിന്നും എറണാകുളത്തെത്തി ഓട്ടോ ഓടിച്ചാണ് ഇയാൾ കച്ചവടം തുടങ്ങിയത്.സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും  നിന്നും ചെറിയ പൊതി കഞ്ചാവ് വാങ്ങി ഉപയോഗിച്ചും വിറ്റും കച്ചവടം തുടർന്ന്.പിന്നീട് 500 രൂപ മുതൽ 1000 രൂപ വരെയുള്ള പൊതികൾ ഓട്ടോയിൽ കൊണ്ടുനടന്ന് വിൽപ്പന ആരംഭിച്ചു.ലാഭം കിട്ടിത്തുടങ്ങിയപ്പോൾ ഓട്ടോറിക്ഷ ജീവിതം അവസാനിപ്പിച്ച് തട്ടുകട തുടങ്ങി.ഭക്ഷണം വാങ്ങാനെത്തുന്നവർ എന്ന വ്യാജേന ഉപഭോക്താക്കളെ തട്ടുകടയിലെത്തിച്ച് വില്പന തുടർന്നു.വൻ ലാഭം കിട്ടിത്തുടങ്ങിയതോടെ ഇന്നോവ,ഡസ്റ്റർ തുടങ്ങിയ ആഡംബര വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് കമ്പം,തേനി എന്നിവിടങ്ങളിൽ നിന്നും കഞ്ചാവ് എറണാകുളത്തെത്തിക്കാൻ തുടങ്ങി.ചെക്ക് പോസ്റ്റുകളിൽ പരിശോധനയ്ക്കിടെ സംശയം തോന്നാതിരിക്കാൻ സ്ത്രീകളെയും വണ്ടിയിലിരുത്തും.എന്നാൽ ചെക്ക്‌പോസ്റ്റുകളിൽ നിരീക്ഷണം ശക്തമായപ്പോൾ ബെംഗളൂരുവിൽ നിന്നും തീവണ്ടിമാർഗം കഞ്ചാവ് കടത്ത് ആരംഭിച്ചു.മാസത്തിൽ മൂന്നോ നാലോ തവണകളിലായി പത്തു മുതൽ ഇരുപത് കിലോ വരെ കഞ്ചാവ് കടത്തികൊണ്ടുവന്ന്  എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലോഡ്ജുകളിൽ മുറിയെടുത്ത് ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കാൻ തുടങ്ങി.മുൻപ് പരിചയമുള്ള ചില്ലറ വില്പനക്കാർക്ക് മാത്രമാണ് ഇയാൾ നേരിട്ട് കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നത്.’ബോംബെ ഭായ്’ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാൻ ഓരോ മാസത്തിലും രൂപത്തിലും വേഷത്തിലും മാറ്റം വരുത്തുന്ന ഇയാൾ പതിനയ്യായിരം രൂപയ്ക്ക് മേൽ വാടകയുള്ള വീടുകളിലാണ് താമസിച്ചിരുന്നത്. സ്ഥിരമായി ഒരിടത്തും താമസിക്കില്ല.ആവശ്യക്കാരാണെന്ന വ്യാജേന സൂത്രത്തിൽ വിളിച്ചുവരുത്തിയാണ് എക്‌സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.പ്രിവന്റീവ് ഓഫീസർമാരായ എം.എസ് ജയൻ,പി.എക്സ് റൂബൻ,എം.എം അരുൺ വിപിൻ‌ദാസ്, ചിത്തിര, ഡ്രൈവർ പ്രദീപ് കുമാർ എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

കണ്ണൂർ മുണ്ടയാട്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

keralanews two died in mundayad when cars collided

കണ്ണൂർ:കണ്ണൂർ മുണ്ടയാട്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.ഞായറഴ്ച പുലർച്ചെ ഒന്നരയോടുകൂടി ചൊവ്വ-മട്ടന്നൂർ ഹൈവേയിലായിരുന്നു അപകടം.ചക്കരക്കൽ മൗവ്വഞ്ചേരി മാച്ചേരി സ്വദേശി പ്രാർത്ഥനയിൽ പ്രഭാകരൻ – ലീന ദമ്പതികളുടെ മകൻ ലിബീഷ് (25), എടയന്നൂർ കാനാട്ട് സ്വദേശി രാജന്റെയും അനിതയുടെയും മകൻ നെല്ലിത്തറയിൽ ഷിബിൻ (24) എന്നിവരാണ് മരിച്ചത്. ലിബീഷിന്റെ കൂടെ കാറിൽ ഉണ്ടായിരുന്ന അമൽമോഹൻ, ഋഷികേശ് എന്നിവർക്കും ഷിബിനൊപ്പം കാറിൽ ഉണ്ടായിരുന്ന എടയന്നൂർ സ്വദേശികളായ അഖിൽ, നിധിൻ, ജിജിത്ത് എന്നിവർക്കുമാണ് പരിക്കേറ്റത്.ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷിബിൻ സഞ്ചരിച്ച കാർ കണ്ണൂരിൽ നിന്നും എടയന്നൂരിലേക്കും ലിബീഷ് സഞ്ചരിച്ച കാർ എച്ചൂരിൽ നിന്നും ചൊവ്വയിലേക്കും പോവുകയായിരുന്നു.രണ്ടു കാറുകളും നേർക്കുനേർ കൂട്ടിയിടിക്കുകയാണ് ഉണ്ടായത്.ശക്തമായ കൂട്ടിയിടിയിൽ കാറുകൾ പൂർണ്ണമായും തകർന്നു.ഇടിയുടെ ശക്തിയിൽ ലിബീഷ് സഞ്ചരിച്ച കാർ റോഡിൽ തലകീഴായി മറിഞ്ഞു.കാറുകൾക്ക് അകത്തു കുടുങ്ങിയ യാത്രക്കാരെ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.

മലപ്പുറത്ത് വെസ്റ്റ് നൈൽ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

keralanews the baby who was under treatment due to westnile infection died

മലപ്പുറം:മലപ്പുറത്ത് വെസ്റ്റ് നൈൽ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.വേങ്ങര സ്വദേശി ഷാന്‍ (6) ആണു മരിച്ചത്.രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിനു നേരത്തെ തന്നെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.പനിയും തലവേദനയും ശരീരവേദനയുമായാണ് കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.ഈ രോഗത്തിന് പ്രതിരോധ വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. നാഡീസംവിധാനത്തെയാണ് ഈ വൈറസ് ഗുരുതരമായി ബാധിക്കുന്നത്.പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, ഛര്ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍.കൊതുകാണ് ഈ രോഗം പരത്തുന്നത്. മനുഷ്യനില്‍നിന്നു മനുഷ്യരിലേക്ക് രോഗം പകരില്ല. ഇത്തരം വൈറസ് ബാധയേല്‍ക്കുന്നവരില്‍ 150-ല്‍ ഒരാള്‍ക്കു മാത്രമാണ് രോഗം മൂര്‍ഛിക്കാറുള്ളത്. ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ 10 ശതമാനം മാത്രമാണ് മരണം സംഭവിക്കുക. കൊതുകുകളാണ് രോഗവാഹകര്‍ എന്നതിനാല്‍ കൊതുകുകളില്‍നിന്നും രക്ഷനേടുക എന്നതാണ് രോഗം പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം.. വെസ്റ്റ് നൈല്‍ പനിക്ക് നിലവില്‍ പ്രത്യേക വാക്സിന്‍ ലഭ്യമല്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ ഫലപ്രദമായി നടത്താനാകും. വൈറസ് പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.മലിനജലത്തിലാണ് ക്യൂലക്സ് കൊതുകുകള്‍ കാണപ്പെടുന്നത്. കൊതുകുകള്‍ വളരാനുള്ള സാഹചര്യം ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകുകളുടെ ലാര്‍വ നശിപ്പിക്കാനായി ജലസ്രോതസുകളില്‍ ഗപ്പികളെ വളര്‍ത്തുക. കിണര്‍ നെറ്റ് ഉപയോഗിച്ചു മൂടണം. കൊതുക് കടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുക.

ഇരിട്ടിയിൽ വൻ കഞ്ചാവ് വേട്ട;ടൂറിസ്റ്റ് ബസ്സിൽ നിന്നും 4200 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

keralanews 4200 banned tobacco products seized from tourist bus in iritty

ഇരിട്ടി:കേരള-കർണാടക ദേശീയ പാതയിൽ കച്ചേരിക്കടവിൽ ശനിയാഴ്ച പുലർച്ചെ ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യാത്തിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ബസുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ടൂറിസ്റ്റ് ബസ്സിൽ കടത്തുകയായിരുന്ന 4200 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി.സംശയം തോന്നാതിരിക്കാൻ വിവിധ തരത്തിലുള്ള സുഗന്ധമുള്ള അത്തറുകൾ പൂശി ലോക്ക് ചെയ്ത്, വ്യാജ മേൽവിലാസം രേഖപ്പെടുത്തിയ ബാഗുകളിലാണ് ഇവ കടത്താൻ ശ്രമിച്ചത്.കൂട്ടുപുഴ പേരട്ട ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന കഞ്ചാവ് കടത്ത് സംഘത്തിലെ റനീസ്, റസാക്ക് എന്നിവരെ കഴിഞ്ഞ ദിവസം കഞ്ചാവ് സഹിതം പിടികൂടിയിരുന്നു.സ്കൂൾ , കോളേജ് വിദ്യാർഥികൾക്ക് ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് ലഹരിക്കടത്ത് തടയുന്നതിനായി പരിശോധന ശക്തമാക്കിയിരുന്നു.ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.മേഖലയിൽ പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യാത്ത് അറിയിച്ചു. പ്രിവന്റിവ് ഓഫീസർ പി സി വാസുദേവൻ , സിവിൽ എക്സൈസ് ഓഫീസർമാരായ കെ എൻ ദീപക്, ബാബു ഫ്രാൻസിസ്, കെ കെ ബിജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷിംന സി എച്,ഡ്രൈവർ ഉത്തമൻ മൂലയിൽ എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

പി.ജയരാജന് വധഭീഷണി

keralanews death threat against p jayarajan

കൊയിലാണ്ടി:വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന് വധഭീഷണി.കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് ഫോണ്‍ സന്ദേശമെത്തിയത്.സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്‍മാറണമെന്നും അല്ലാത്തപക്ഷം കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. ഇന്‍റര്‍നെറ്റ് കോള്‍വഴിയാണ് ഭീഷണി വന്നത്. ഇതുസംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ വടകര എസ്പിക്ക് പരാതി നല്‍കി. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് വെള്ളിയാഴ്ച രാത്രിയോടെ കേസെടുത്ത് അന്വേഷണം തുടങ്ങി.

ചരക്കിറക്കുന്നതിനിടെ നിരങ്ങിനീങ്ങിയ ലോറി നിർത്താൻ ശ്രമിക്കുന്നതിനിടെ ലോറിക്കും മതിലിനുമിടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

keralanews driver died when he trapped between the lorry and wall when tried to stop the moving lorry

കണ്ണൂർ:ചരക്കിറക്കുന്നതിനിടെ നിരങ്ങിനീങ്ങിയ ലോറി നിർത്താൻ ശ്രമിക്കുന്നതിനിടെ ലോറിക്കും മതിലിനുമിടയിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം.ഉളിക്കൽ പരിക്കളം തേർമല സ്വദേശി പന്തലാങ്കൽ സിജോയ്(35) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ തെക്കിബസാറിലെ റബ്കോ കെട്ടിടത്തിന് സമീപമാണ് അപകടം നടന്നത്.കോഴിക്കോട് നിന്നും കണ്ണൂരിലെ ഐടിസി പാർസൽ കമ്പനിയിലേക്ക് സാധങ്ങളുമായി എത്തിയതായിരുന്നു ലോറി.ജീവനക്കാർ പാർസൽ ഇറക്കുന്നതിനിടെ ലോറി നിരങ്ങിനീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട സിജോയ് ലോറിയിയുടെ വാതിൽ തുറന്ന് ലോറിക്കുള്ളിൽ കയറി ബ്രേക്ക് അമർത്താൻ ശ്രമിക്കുന്നതിനിടെ ലോറി സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ലോറിക്കും മതിലിനും ഇടയിൽ കുടുങ്ങിയ സിജോയിയെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പന്തലാങ്കൽ ചാക്കോയുടെയും വത്സയുടെയും മകനാണ് സിജോയ്.സഹോദരിമാർ സിന്ധു,പരേതയായ ഷിൻസി.

ശബരിമലയിൽ വീണ്ടും പുലിയിറങ്ങി;തീർത്ഥാടകരെ പമ്പയിൽ തടഞ്ഞു

keralanews leopard found in sabarimala and pilgrims blocked in pamba

ശബരിമല:ശബരിമലയിൽ വീണ്ടും പുലിയിറങ്ങി. നീലിമല ടോപ്പിലാണ് പുലിയിറങ്ങിയത്. തീർത്ഥാടകരെ പമ്പയിൽ തടഞ്ഞു.ഇതോടെ സുരക്ഷക്കായി തീര്‍ത്ഥാടകരെ പമ്പയിലും മരക്കൂട്ടത്തും തടഞ്ഞു.പമ്പ കെഎസ്‌ആര്‍ടിസി സ്‌റ്റാന്റിന്‌ സമീപവും പുലിയെ കണ്ടതായി പറയുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പുലിയെ കണ്ടത്‌.പുലി പിന്നീട്‌ കാട്ടിലേക്ക്‌ കയറിപോയതായും പറയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ്;സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ മത്സരിക്കും

keralanews parliament election suresh keezhattoor will compete in kannur

കണ്ണൂര്‍:വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാകും മത്സരിക്കുക. പാരിസ്ഥിതിക കേരളത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് പ്രചാരണത്തിനിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. വയല്‍ക്കിളികളുടെ പോരാട്ടത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് സുരേഷ് വ്യക്തമാക്കി. ജയവും പരാജയവും പ്രശ്‌നമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരിസ്ഥിതികാര്യങ്ങളും ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഎം പ്രവര്‍ത്തകനായിരുന്ന സുരേഷ്‌കീഴാറ്റൂർ ദേശീയപാതയ്ക്കായി വയല്‍ നികത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സമരത്തിനിറങ്ങിയാണ് പാര്‍ട്ടിയുമായി ഇടഞ്ഞത്. അതേസമയം ഏതെങ്കിലും പാർട്ടിയുടെ പിന്തുണയോടെയാണോ വയൽക്കിളികൾ മത്സരത്തിനിറങ്ങുന്നതെന്ന് വ്യക്തമല്ല.സിറ്റിങ് എംപി പികെ ശ്രീമതിയെ തന്നെ വീണ്ടും രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം.

പെരിയ ഇരട്ടക്കൊലപാതകം;ഒരാൾ കൂടി പിടിയിൽ

keralanews periya double murder case one more arrested

കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി.കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെയാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.പ്രതികളെ സഹായിച്ച ആളാണ് ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ര‍ഞ്ജിത്തിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച്‌ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ പ്രതികളായ ഏഴുപേരെയും അറസ്റ്റ് ചെയ്തത് ലോക്കല്‍. പൊലീസാണ്. ഇതിന് ശേഷം അന്വേഷണം ഏജന്‍സിയും സംഘവും മാറി.