കൊല്ലത്ത് വഴിയോരകച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദിച്ച്‌ അവശരാക്കി മകളെ തട്ടിക്കൊണ്ട് പോയതായി പരാതി

keralanews girl kidnapped after beating her parents in kollam

കൊല്ലം:ഓച്ചിറയിൽ വഴിയോരകച്ചവടക്കാരായ മാതാപിതാക്കളെ ഷെഡിൽ കയറി മര്‍ദിച്ച്‌ അവശരാക്കിയ ശേഷം മകളെ തട്ടിക്കൊണ്ട് പോയതായി പരാതി.കച്ചവടം നടത്തുന്നതിന് അരികില്‍ തന്നെയുളള ഷെഡില്‍ കയറി ദമ്ബതികളെ മര്‍ദിച്ച്‌ അവശരാക്കി അവരുടെ 13 വയസുളള മകളെ തട്ടിക്കൊണ്ട് പോയതായാണ് പാരാതി.നാലംഗ സംഘമാണ് ഇതിന് പിന്നിലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.വഴിയോര കച്ചവടക്കാരായ ഇവര്‍ക്ക് നേരെ അക്രമം ഉണ്ടാകുന്നത് ആദ്യ സംഭവമല്ലെന്നും പരാതിയില്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്.  അതേസമയം നാലംഗ മലയാളി സംഘമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.ഇവരിൽ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും നാല് ദിവസം മുൻപും സമാനമായ സംഭവം ഉണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.അന്ന് പെൺകുട്ടിയെ കൊണ്ടുപോയി നാല് ദിവസം കഴിഞ്ഞ് യുവാക്കൾ വിട്ടയച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ രാജസ്ഥാനിൽ നിന്നും പ്രതിമവിൽപ്പനയ്ക്കായി കേരളത്തിലെത്തിയതാണ്.യുവാക്കളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്.പ്രതികളെ പെട്ടെന്ന് കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു.

വടകരയിൽ കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥി

keralanews k muraleedharan will be congress candidate in vatakara

ന്യൂഡൽഹി:വടകരയിൽ കെ.മുരളീധരൻ കോൺഗ്രസ് സ്ഥാനാർഥിയാകും.നിരവധി ചർച്ചകൾക്കൊടുവിലാണ് കെ.മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കാൻ അന്തിമതീരുമാനമെടുത്തത്.ഇതോടെ കേരളത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥിപട്ടിക പൂർത്തിയായി.നേരത്തെ കെ.പി.സി.സി സെക്രട്ടറി പ്രവീണ്‍ കുമാറിനെയാണ് വടകരയിൽ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത്. എന്നാല്‍ വടകരയില്‍ ദുര്‍ബലനായ സ്ഥാനാര്‍ഥി ആവരുത്, ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തണമെന്ന ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നു വന്നു.മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു്. ഈ സാഹചര്യത്തിലാണ് മുരളീധരനെ പരിഗണിച്ച

കണ്ണൂർ കാടാച്ചിറയിൽ സി പി എം സ്തൂപം തകര്‍ത്തു

keralanews cpm statue destroyed in kadachira kannur

കണ്ണൂർ:കാടാച്ചിറയിൽ  സി പി എം സ്തൂപം തകര്‍ത്തു.കാടാച്ചിറ ഹൈസ്‌കൂള്‍ സ്റ്റോപ്പില്‍ കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച അരിവാള്‍ ചുറ്റിക നക്ഷത്രത്തിന്റെ സ്തൂപമാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു ബൈക്കുകളിലായെത്തിയ സംഘം തകര്‍ത്തത്.ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി പി എം. കടമ്ബൂര്‍ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.ഞായറാഴ്ച രാത്രി കോട്ടൂരിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ തൈപ്പറമ്ബത്ത് വിപിന്റെ വീടിനുനേരേ ബോംബേറുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സ്തൂപം തകര്‍ക്കപ്പെട്ടത്. സംഭവം സംബന്ധിച്ച്‌ എടക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കാടാച്ചിറ ടൗണിലെ ബിജെപി ഓഫീസായ ശിവജി മന്ദിരത്തിനു നേരെ തിങ്കളാഴ്ച പുലർച്ചെ 12.15 ഓഡി ബോംബേറുണ്ടായിരുന്നു.നടൻ ബോംബാണ് എറിഞ്ഞത്.ഓഫീസിന്റെ ഷട്ടറിലാണ് ബോംബ് പതിച്ചത്.

വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി വോട്ടുമരം സംഘടിപ്പിച്ചു

keralanews oppumaram to give awareness about the importance of voting rights

കണ്ണൂർ:വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യം സമ്മതിദായകരെ ബോധ്യപ്പെടുത്തുന്നത്തിനും വോട്ടിങ് ശതമാനം വർധിപ്പിക്കുന്നതിനും ബോധവൽക്കരണം നൽകുക  ലക്ഷ്യത്തോടെ കളക്റ്ററേറ്റ് പരിസരത്ത് വോട്ടുമരം സംഘടിപ്പിച്ചു.സ്വീപ്പിന്റ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി കലക്റ്റർ മിര മുഹമ്മദലി ഉൽഘാടനം ചെയ്തു.ഏപ്രിൽ 23 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരുൾപ്പെടെ എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് കലക്റ്റർ പറഞ്ഞു.സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്റ്ററൽ പാർട്ടിസിപ്പേഷൻ) ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. പരിപാടിയിൽ പങ്കെടുത്തവർ ഒപ്പിനോടൊപ്പം തിരഞ്ഞെടുപ്പ് സന്ദേശവും ഒപ്പുമരത്തിൽ രേഖപ്പെടുത്തി.എ.ഡി.എം ഇ.മുഹമ്മദ് യൂസഫ്,സബ് കലക്റ്റർ ആസിഫ്.കെ.യൂസഫ്,ഡെപ്യുട്ടി കലക്റ്റർ(ഇലെക്ഷൻ)എ.കെ രാമേന്ദ്രൻ,സീനിയർ സൂപ്രണ്ട് സി.എം ലതാദേവി,നോഡൽ ഓഫീസർമാർ,അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ,കളക്റ്ററേറ്റ് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

‘ജലീലിന്റെ മരണം പൊറുക്കില്ല ഒരിക്കലും’; പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന് ഐക്യദാര്‍ഢ്യവുമായി പൊന്‍കുന്നത്ത് മാവോയിസ്റ്റ് പോസ്റ്റര്‍

keralanews maoist poster supporting jaleel who was killed in police firing

കോട്ടയം:വയനാട് വൈത്തിരിയിൽ പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന് ഐക്യദാര്‍ഢ്യവുമായി പൊന്‍കുന്നത്ത് മാവോയിസ്റ്റ് പോസ്റ്റര്‍.ഗ്രാമദീപം ജംഗ്ഷനിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘ജലീന്റെ മരണം , പൊറുക്കില്ല ഒരിക്കലും’ എന്നാണ് പോസ്റ്ററിലെ ഉള്ളടക്കം.പൊന്‍കുന്നത്തെ മൂന്നിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ പോസ്റ്ററുകള്‍ പൊലീസ് കണ്ടെടുത്തു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.മാര്‍ച്ച്‌ ഏഴിന് വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ പോലീസുമായി നടന വെടിവയ്പിലാണ് ജലീൽ കൊല്ലപ്പെട്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

keralanews bjp candidates list for loksabha election may announced today

ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപി സ്ഥാനാർഥിപട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. പത്തനംതിട്ട സീറ്റിനായി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അവകാശവാദം ഉന്നയിച്ചിരിക്കെ സ്ഥാനാര്‍‌ത്ഥികളെ തീരുമാനിക്കാൻ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും.ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മരണത്തെ തുടർന്നാണ് ഇന്നലെ നടക്കേണ്ടിയിരുന്ന  കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്നത്തേക്ക് മാറ്റിയത്.കുമ്മനം രാജശേഖരന് തിരുവനന്തപുരവും ബി.ഡി.ജെ.എസിന് തൃശൂരും നല്‍കിയതോടെയാണ് ബി.ജെ.പി വിജയസാദ്ധ്യത കല്പിക്കുന്ന പത്തനംതിട്ടയില്‍ തര്‍ക്കമുണ്ടായത്.പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന കെ.സുരേന്ദ്രനെ ആറ്റിങ്ങലിലും അഫോൻസ് കണ്ണന്താനത്തെ കൊല്ലത്തുമാണ് ബി.ജെ.പി ഇപ്പോള്‍ പരിഗണിക്കുന്നത്.ഇത്തരത്തില്‍ മാറ്റം വരുത്തി പുതിയ പട്ടിക കഴിഞ്ഞ ദിവസം സംസ്ഥാന ഘടകം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. ഈ പട്ടികയില്‍‌ പ്രാഥമിക പരിശോധന കേന്ദ്രം പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന പ്രസിഡന്റിന്റെ ശ്രീധരന്‍ പിള്ള വെളിപ്പെടുത്തി. ഇതോടെ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ കടുത്ത അമർഷത്തിലാണ്. പത്തനംതിട്ടയും തൃശൂരും ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ് സുരേന്ദ്രൻ. അൽഫോൻസ് കണ്ണന്താനവും ഇതേ നിലപാട് കേന്ദ്രത്തോട് ആവര്‍ത്തിച്ചു.ബി.ജെ.പി ദേശിയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ് , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, എം.ടി രമേശ് എന്നിവർ സ്ഥാനാർഥികൾ ആകില്ല. പത്തനംതിട്ട കിട്ടില്ലെന്ന് കണ്ടതോടെയാണ് എം.ടി രമേഷിന്റെ പിന്മാറ്റം. കോണ്‍ഗ്രസ്സ് വിട്ട് ബി.ജെ.പിയിലെത്തിയ ടോം വടക്കനെ എറണാകുളത്തും ചാലക്കുടിയിലും പരിഗണിക്കുന്നുണ്ട്. തൃശൂര്‍ കൂടാതെ വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ സീറ്റുകള്‍ ബി.ഡി.ജെ.എസിന് നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി

keralanews producers association banned director roshan andrews

തൃശൂര്‍:ഗുണ്ടകളെ ഉപയോഗിച്ച്  തന്നേയും കുടുംബത്തേയും വീട് കയറി ആക്രമിച്ചു എന്ന നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു ആല്‍വിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്.റോഷന്‍ ആന്‍ഡ്രൂസ് പതിനഞ്ചോളം ഗുണ്ടകളും ചേര്‍ന്ന് തന്നെയും കുടുംബത്തെയും വീട് കയറി ആക്രമിക്കുകയായിരുന്നു.ആ സമയത്ത് വീട്ടിലുണ്ടായിരുന്ന തന്റെ സുഹൃത്തായ ഡോക്ടറെയും ഗുണ്ടകള്‍ ആക്രമിച്ചെന്നും സ്‌കൂളില്‍ പോകുന്ന തന്റെ മകളെ പോലും വെറുതെ വിട്ടില്ലെന്നും ആല്‍വിന്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തില് നിര്‍മാതാക്കളുടെ സംഘടന സംവിധായകന് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി റോഷന്‍ ആന്‍ഡ്രൂസും രംഗത്തെത്തി.ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുന്നുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.ഇതിന്റെ പ്രതികാരമായി തനിക്കെതിരെ ഇയാള്‍ തുടര്‍ച്ചയായി അപവാദ പ്രചരണം നടത്തിയെന്നും ഒടുവില്‍ അസഹ്യമായപ്പോള്‍ ചോദിക്കാന്‍ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളും അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറില്‍ ഇവര്‍ തൊഴിച്ചുവെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ആരോപണം. ആല്‍വിനും കൂട്ടുകാരനും തന്നെ മര്‍ദിച്ചുവെന്നു കാണിച്ചു റോഷന്‍ ആന്‍ഡ്രൂസും പരാതി നല്‍കിയിട്ടുണ്ട്.

കൊല്ലം ജില്ലയിൽ രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു

keralanews sunburn to two in kollam district

കൊല്ലം:കൊല്ലം ജില്ലയിൽ രണ്ട് പേര്‍ക്ക് സൂര്യാഘാതമേറ്റു. തെന്‍മലയില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ച്‌ കൊണ്ടിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയായ സെയ്ദലിക്കും കുളത്തൂപ്പുഴ ഫിഷറീസ് വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരനായ ഷൈജു ഷാഹുല്‍ ഹമീദിനുമാണ് സൂര്യാഘാതമേറ്റത്. സെയ്ദലിക്ക് മുഖത്തും ഷൈജുവിന്റെ ചുമലിലുമാണ് സൂര്യാഘാതമേറ്റിരിക്കുന്നത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ തുടർന്ന് ജനങ്ങള്‍ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഉഷ്‌ണതരംഗം;കടലില്‍ തിരമാലകള്‍ ഉയരും; കേരളം, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തീരങ്ങളില്‍ ജാഗ്രതാ നിർദേശം

Big wave

തിരുവനന്തപുരം:ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ തിങ്കളാഴ്ച രാത്രിവരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.ഈ സമയം കടലില്‍ 1.7 മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉയരുമെന്നും അതിനാൽ കേരളം, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തുടങ്ങിയ തീരങ്ങളിൽ മൽസ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി.കടലില്‍ ഈ സമയത്തുണ്ടാകുന്ന ഉഷ്ണജലപ്രവാഹങ്ങളുടെ തീവ്രത വര്‍ധിക്കുന്നതാണ് തിരമാല ഉയരാന്‍ കാരണം.കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. സൂര്യതാപം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ന്യൂസിലാൻഡ് വെടിവെയ്പ്പിൽ 50 മരണം; മരിച്ചവരിൽ മലയാളിയടക്കം അഞ്ച് ഇന്ത്യക്കാരും

keralanews 50 died in newzealand gun shooting and five indians including a malayali died

ക്രൈസ്റ്റ് ചർച്ച്:ന്യൂസിലൻഡിലെ രണ്ടു മുസ്ലിം പള്ളികളിൽ ഭീകരർ നടത്തിയ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി.ഇതിൽ മലയാളി അടക്കം അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു.ന്യൂസിലാന്‍റിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.കൊടുങ്ങല്ലൂർ സ്വദേശിയായ അൻസി അലിബാവ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചെന്നാണ് ന്യൂസിലാന്‍റിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സ്ഥിരീകരിച്ചത്. അഹമ്മദാബാദ് സ്വദേശി മെഹ്‌ബൂബ് കോക്കർ, ഹൈദരാബാദ് സ്വദേശി ഒസൈർ ഖാദർ, ഗുജറാത്ത് സ്വദേശി ആസിഫ് വോറ, മകൻ റമീസ് വോറ എന്നിവരാണ് അൻസിക്ക് പുറമെ മരിച്ച ഇന്ത്യാക്കാർ.ന്യൂസിലാന്‍റിലെ ലിൻകോൺ സർവകലാശാലയിലെ അഗ്രികൾച്ചർ ബിസിനസ് മാനേജ്‌മന്റ് വിദ്യാർഥിയായിരുന്നു അൻസി. അൻസിയുടെ ഭർത്താവ് അബ്ദുൽ നാസർ പരിക്കുകളോടെ ചികിത്സയിലാണ്. അൻസിയുടെ മൃതദേഹം നാലു ദിവസത്തിനകം നാട്ടിൽ എത്തിക്കാനാകുമെന്ന് നോർക്ക റൂട്സ് അധികൃതർ പറഞ്ഞു.