വിവാദ പരാമര്‍ശം;എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നൽകി

keralanews controversial remark remya haridas filed a complaint against ldf convenor a vijayaraghavan

ആലത്തൂര്‍: പ്രസംഗത്തിനിടയില്‍ തനിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പരാതി നല്‍കി. ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്.എ വിജയരാഘവന്റേത് ആസൂത്രിതമായ പരാമര്‍ശമാണെന്ന് രമ്യ പറഞ്ഞു.’ആലത്തൂരിലെ സ്ഥാനാര്‍ഥി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താവുമെന്നു താന്‍ പറയുന്നില്ലെന്നുമായിരുന്നു’ വിജയരാഘവന്‍റെ പരാമര്‍ശം.സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വിജയരാഘവന്‍ നടത്തിയ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വന്നത്. തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അതേസമയം രമ്യ ഹരിദാസിനെതിരെ നടത്തിയ പ്രസ്താവനയെ മാധ്യമങ്ങൾ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നെന്ന് എ.വിജയരാഘവന്‍. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്ന് മാത്രമാണ് പറഞ്ഞതിന് പിന്നിലെ ഉദ്ദേശം. ചില മാധ്യമങ്ങളാണ് തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചത്.തന്റെ ഭാര്യയും ഒരു പൊതു പ്രവര്‍ത്തകയാണ്.ഒരിക്കലും ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമേയുള്ളു അല്ലാതെ വ്യക്തിപരമായി ഒരു വിരോധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരെ കുറിച്ചും മോശമായി സംസാരിക്കുന്ന സ്വഭാവം സിപിഎമ്മിനോ ഇടത് മുന്നണിക്കോ ഇല്ല. സ്ത്രീകള്‍ പൊതുരംഗത്ത് വരണം എന്ന അഭിപ്രായം ഉള്ളയാളാണ് താനെന്നും എ.വിജയരാഘവന്‍ പറഞ്ഞു.കുഞ്ഞാലിക്കുട്ടിക്കോ രമ്യക്കോ എതിരെ വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരില്‍ എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ഗോപി മത്സരിച്ചേക്കും

keralanews suresh gopi may compete in thrissur in loksabha election

തിരുവനന്തപുരം:തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിച്ചേക്കും. ഇക്കാര്യം ബി.ജെ.പി ദേശീയ നേതൃത്വം സുരേഷ് ഗോപിയുമായി സംസാരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തീരുമാനം ഇന്ന് ഉണ്ടായേക്കും.തൃശൂര്‍ സീറ്റ് നേരത്തെ ബി.ഡി.ജെ.എസിനാണ് നല്‍കിയിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച്‌ പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായി വന്നതോടെ തുഷാര്‍ അവിടേക്ക് മാറുകയായിരുന്നു.സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറെ വിജയപ്രതീക്ഷയുള്ള ഒരു മണ്ഡലമാണ് തൃശൂർ.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗണ്‍സില്‍ അംഗം പി.കെ. കൃഷ്ണദാസ്, കോണ്‍ഗ്രസില്‍ നിന്നു കൂറുമാറിയ ടോം വടക്കന്‍ തുടങ്ങിയവരുടെ പേരുകൾ ഇവിടേക്ക് പരിഗണിച്ചിരുന്നെങ്കിലും സുരേഷ് ഗോപി നിന്നാല്‍ അത് നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. മലയാള സിനിമയിലെ താരപരിവേഷവും എം.പി എന്ന നിലയിലെ പ്രവര്‍ത്തനവും ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ നടത്തിയ ഇടപെടലുകളും സുരേഷ് ഗോപിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ ഡൽഹി സര്‍വീസുകള്‍ ഇന്ന് മുതല്‍

keralanews air india start today kannur delhi services from kannur airport

മട്ടന്നൂർ:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി, കോഴിക്കോട് സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും. ചൊവ്വ, ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസുകള്‍ ഉള്ളത്. ഡല്‍ഹിയില്‍നിന്ന് കണ്ണൂര്‍ വഴി കോഴിക്കോട്ടേക്കും തിരിച്ചുമാണ് സര്‍വീസ്. രാവിലെ 9.05-ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് 12.15-ന് കണ്ണൂരിലെത്തും.ഉച്ചയ്ക്ക് ഒരുമണിക്ക് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 1.30-ന് കോഴിക്കോടും തിരിച്ച്‌ 2.15 ന് കണ്ണൂരിലേക്കുമാണ് സര്‍വീസ്. തുടര്‍ന്ന് കണ്ണൂരിൽ നിന്നും 3.30 നു പുറപ്പെടുന്ന വിമാനം 6.45-ഓടെ ഡല്‍ഹിയില്‍ എത്തിച്ചേരും.

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡിൽ;ലോഡ് ഷെഡ്‌ഡിങ്ങിനു സാധ്യത

keralanews record power consumption in the state and chance for loadshedding

തിരുവനന്തപുരം:ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദുതി ഉപയോഗം റെക്കോർഡിൽ. ഉപയോഗം കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൊണ്ടുവരുമെന്നാണ് സൂചന. ചൂട് വര്‍ധിച്ചതോടെ കൂടുതല്‍ പേര്‍ എയര്‍കണ്ടീഷണറുകളിലേക്ക് മാറിയതും വൈദ്യുതി ഉപയോഗം കൂടാന്‍ കാരണമായിട്ടുണ്ട്. രാത്രികാലങ്ങളില്‍ വൈദ്യുതി ഉപയോഗം കൂടുതലാണ്. ലോഡ്ഷെഡ്ഡിങ്ങ് ഒഴിവാക്കാന്‍ സ്വകാര്യ കമ്പനികളിൽ നിന്ന് വന്‍ തുകയ്ക്കാണ് കെഎസ്‌ഇബി വൈദ്യുതി വാങ്ങുന്നത്. ഇത്ര ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങി എത്രത്തോളം മുന്നോട്ട് പോകും എന്നതാണ് നിലവിലെ സാഹചര്യത്തില്‍ കെഎസ്‌ഇബി നേരിടുന്ന വെല്ലുവിളി. പ്രതിദിനം വേണ്ട വൈദ്യുതിയുടെ അളവ് തലേദിവസം ബെംഗളൂരിലെ സതേണ്‍ റീജണല്‍ ലോഡ് ഡെസ്പാച്ച്‌ സെന്‍ററില്‍(എസ്‌ആര്‍എല്‍ഡിസി) അറിയിക്കണം.ഇതിന്‍റെ അടിസ്ഥാനത്തിലാണ് ദേശീയ ഗ്രിഡില്‍ നിന്ന് വൈദ്യുതി ലഭിക്കുക. ആവശ്യപ്പെട്ടതിലും കൂടുതല്‍ വൈദ്യുതി വേണ്ടി വന്നാല്‍ പരമാവധി 150 മെഗാവാട്ട് വരെ അധികം ഉപയോഗിക്കാം. എന്നാല്‍ ഇത്തരത്തില്‍ ഒന്നരമണിക്കൂര്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ലഭിക്കാതെയാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ നിയന്ത്രണം മറികടന്നാല്‍ പിഴ അടയ്ക്കേണ്ടി വരും. ഇത്തവണ പകല്‍ സമയം പരമാവധി വൈദ്യുതി ഉപയോഗം 3352 മെഗാവാട്ടും രാത്രി 4311 മെഗാവാട്ടുമാണ്. കഴിഞ്ഞ വര്‍ഷം ഇത് പകല്‍ 2800ഉം രാത്രി 4,011 മെഗാവാട്ടും വീതമായിരുന്നു.

മോശം പരാമര്‍ശം;എ.വിജയരാഘവനെതിരെ പരാതി നൽകാനൊരുങ്ങി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്

keralanews bad reference udf candidate from alathur remya haridas to file complaint against av vijayaraghavan

മലപ്പുറം:അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍  എ.വിജയരാഘവനെതിരെ പരാതി നൽകാനൊരുങ്ങി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്.രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയെന്നും ഇനി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് താന്‍ പറയേണ്ടതില്ലല്ലോ എന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.വിഷയത്തില്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് രമ്യ പറഞ്ഞു. ആശയ പരമായ പോരാട്ടത്തിനിടെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. ഇടതുമുന്നണി കണ്‍വീനറിന്റെ പരാമര്‍ശം വേദനിപ്പിച്ചെന്ന് രമ്യ പറഞ്ഞു. മനനനഷ്ടത്തിനായിരിക്കും കേസ് കൊടുക്കുക. വിജയരാഘവനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

ജില്ലയില്‍ താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത;അതീവ ജാഗ്രതാ നിർദേശം നൽകി

keralanews chance to increase the heat in the district 2 to 3 degree and issued high alert

കണ്ണൂർ:ജില്ലയില്‍ താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.ഇതോടെ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി.സൂര്യാഘാതം ഏൽക്കുന്നത് ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ദുരന്ത നിവാരണ വകുപ്പ് നിര്‍ദ്ദേശം നല്‍കി. നിര്‍ജ്ജലീകരണം തടയാന്‍ കുടിവെള്ളം കുപ്പിയില്‍ കരുതുക, രോഗങ്ങള്‍ ഉള്ളവര്‍ പകല്‍ 11 നും മൂന്നിനും ഇടയില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി, ചായ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മണി മുതല്‍ മൂന്ന് മണിവരെ കുട്ടികള്‍ക്ക് നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം, അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനക്രമീകരിച്ചുകൊണ്ടുള്ള ലേബര്‍ കമ്മീഷണര്‍ ഉത്തരവ് തൊഴില്‍ദാതാക്കള്‍ പാലിക്കണം.ഉച്ചസമയത്ത് ഇരുചക്ര വാഹനങ്ങളില്‍ ഭക്ഷണ വിതരണം നടത്തുന്നവരുടെ സുരക്ഷ അതത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്‍പസമയം വിശ്രമിക്കാനുള്ള അനുവാദവും നല്‍കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും പകല്‍ 11 നും മൂന്നിനും ഇടയില്‍ കുടകള്‍ ഉപയോഗിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഈ മുന്നറിയിപ്പ് ഗൗരവമായി കാണണം. വരും ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ തുടരുവാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.

കാസർകോഡ് ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews high court will consider the petition seeking cbi probe in kasarkode double murder case

കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊലചെയ്യപ്പെട്ട സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊലചെയ്യപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കൊല്ലപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. കേസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണം വൈകിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ശ്രമിക്കുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.സിപിഎം നേതാക്കള്‍ പ്രതികളായ കേസിന്‍റെ അന്വേഷണം ഫലപ്രദമല്ല, ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഡാലോചന പുറത്തുകൊണ്ടുവരണം എന്നിവയാണ് ഹര്‍ജിയിലെ പ്രധാന ആവശ്യങ്ങള്‍. ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച്‌ സിപിഎം പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

വിദ്യാർത്ഥികൾക്കായി അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ

keralanews strict ation will take against schools which conduct vacation classes for student

തിരുവനന്തപുരം:മധ്യവേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്കായി അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ.ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച്‌ വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പൊതുവിദ്യാഭ്യാസ വകുപ്പിനോട് നിര്‍ദേശിച്ചു.ഏപ്രില്‍ ഒന്നു മുതല്‍ 15 വരെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ക്ലാസുകള്‍ ചില സ്‌കൂളുകളില്‍ ആരംഭിച്ചതായി വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. അവധിക്കാല ക്ലാസുകളും ക്യാമ്പുകളും നടത്തുന്നതിന് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

കൊല്ലത്ത് യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു

keralanews murder case registered against the husband and mother in law of girl who made the girl starved to death

കൊല്ലം:ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കൊലപാതകം ആസൂത്രിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ചന്തുലാല്‍, ഭര്‍തൃമാതാവ് ഗീതാലാല്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. കേസില്‍ അന്വേഷണം കാര്യക്ഷമമാക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നിര്‍ദേശം നല്‍കി.യുവതി അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചതിനാല്‍ സ്ത്രീധന പീഡന മരണത്തിനാണ് കേസെടുത്തിരുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ കൊലപാതകം ആസൂത്രിതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ചന്തുലാലിനും ഗീതാലാലിനും പുറമെ ചന്തുലാലിന്റെ സഹോദരിക്കെതിരെയും കേസെടുക്കണമെന്ന് തുഷാരയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.മാര്‍ച്ച് 21ന് രാത്രിയാണ് കരുനാഗപ്പള്ളി സ്വദേശിനിയായ തുഷാരയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പോഷകാഹാരം ലഭിക്കാതെ ന്യൂമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്ന് കണ്ടെത്തി.തുഷാരയുടെ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ചന്തുലാലിനെയും ഭര്‍തൃമാതാവ് ഗീത ലാലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.സ്ത്രീധന തുകയായ 2 ലക്ഷം രൂപ നല്‍കാത്തതിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിടുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.പഞ്ചസാര വെള്ളവും അരി കുതിർത്തതും മാത്രമാണ് ഇവർ തുഷാരയ്ക്ക് നൽകിയിരുന്നത്.

സിനിമാ ടിക്കറ്റുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു

keralanews high court stay govt move to impose excess tax on cinema tickets

കൊച്ചി:സിനിമാ ടിക്കറ്റുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു.സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടിക്കു പുറമേ പത്തു ശതമാനം വിനോദനികുതികൂടി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനാണ് ഹൈക്കോടതി തടയിട്ടത്. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കേരള ഫിലിം ചേംബര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കും വരെ നികുതിയുടെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.എന്നാൽ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കാം എന്നറിയിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തില്‍ എത്താതിരുന്നതോടെയാണ് കേരള ഫിലിം ചേംബര്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.സിനിമ ടിക്കറ്റിനു വിനോദ നികുതി ഒഴിവാക്കി കൊണ്ടുവന്ന ജിഎസ്ടിക്കു മേല്‍ വീണ്ടും പത്തുശതമാനം വിനോദ നികുതി കൂടി ചുമത്തുമെന്നായിരുന്നു മന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചത്.100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 12 ശതമാനവും 100 രൂപയ്ക്ക് മുകളില്‍ 18 ശതമാനവുമാണ് നിലവിലുള്ള നികുതി. 10 ശതമാനം അധിക വിനോദ നികുതിയും ഒരു ശതമാനം പ്രളയ സെസും വരുന്നതോടെ ടിക്കറ്റുകള്‍ക്കു 11 ശതമാനം വില വര്‍ധിക്കും.