കോഴിക്കോട്:മുക്കം നീലേശ്വരം സ്കൂളിൽ വിദ്യാർത്ഥികളുടെ പരീക്ഷ അധ്യാപകൻ എഴുതിയ സംഭവത്തിൽ പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദേശം വിദ്യാര്‍ത്ഥികള്‍ അംഗീകരിച്ചു.രണ്ടു കുട്ടികളോടാണ് ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതാന്‍ അവശ്യപ്പെട്ടത്. തീരുമാനത്തെ കുട്ടികളുടെ രക്ഷിതാക്കള്‍ ആദ്യം എതിര്‍ത്തിരുന്നു.വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാന്‍ കുട്ടികള്‍ അപേക്ഷ നല്‍കി.കുട്ടികളുടെ ഭാവിയെ കരുതിയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതെന്ന് രക്ഷിതാവ് പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ക്കായി ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ പരീക്ഷയെഴുതുകയും പ്രധാനാധ്യാപികയടക്കം അതിന് കൂട്ട് നില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.അന്വേഷണം നീണ്ടുപോകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷയെഴുതാന്‍ താല്‍ക്കാലിക അനുമതി നല്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും പരീക്ഷ എഴുതുന്നതിനെ രക്ഷിതാക്കള്‍ എതിര്‍ക്കുകയായിരുന്നു.അതേസമയം കേസില്‍ പ്രതിയായ അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി താന്‍ പരീക്ഷയെഴുതിയിട്ടില്ലെന്നാണ് അധ്യാപകന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഉത്തരക്കടലാസുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിനു പരീക്ഷാ ചുമതലയുള്ള പ്രിന്‍സിപ്പലടക്കമുള്ളവര്‍ക്കാണ് ഉത്തരവാദിത്വമെന്നും നിഷാദിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നു.
നെയ്യാറ്റിൻകര ആത്മഹത്യ;വീട്ടമ്മയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തി;ആത്മഹത്യയ്ക് കാരണക്കാരി അമ്മയെന്ന് ചന്ദ്രന്റെ മൊഴി
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വീട്ടമ്മയുടെ ഭര്‍ത്താവ് ചന്ദ്രന്‍,ചന്ദ്രന്റെ അമ്മ കൃഷ്ണ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് ഇവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു.തന്റെയും മകളുടെയും ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് മരിച്ച ലേഖയുടെ ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.വീട് ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.സ്ഥലം വിൽക്കാൻ ശ്രമിച്ചിരുന്നു.എന്നാൽ വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് ആല്‍ത്തറയും മന്ത്രവാദക്കളവും ഉണ്ടായിരുന്നതിനാൽ വില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം. ഭര്‍ത്താവിന്റെ മാതാവ് കൃഷ്ണമ്മ നേരത്തെ തന്നെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.അതേസമയം ഭാര്യയുടെയും മകളുടെയും ആത്മഹത്യയ്ക്ക് പിന്നില്‍ തനിക്ക് പങ്കില്ലെന്നും തന്റെ ഇതിന് കാരണക്കാരിയെന്നും ചന്ദ്രന്‍ പറഞ്ഞു.ഗള്‍ഫില്‍ നിന്ന് താന്‍ നാട്ടില്‍ വന്നിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂ. ഭാര്യയും അമ്മ കൃഷ്ണയും തമ്മില്‍ വഴക്കുണ്ടായിരുന്നെന്നും ഇയാള്‍ പറയുന്നു. ഇന്നലെയാണ് ബാങ്ക് ജപ്തി നടപടികൾക്കിടെ ലേഖയും മകൾ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യ ചെയ്തത്.
സിപിഎം പ്രവര്‍ത്തകന്‍ പാറക്കണ്ടി പവിത്രന്‍ വധക്കേസില്‍ ഏഴ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം;വിധി സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷം
കണ്ണൂർ:സിപിഎം പ്രവര്‍ത്തകന്‍ പവിത്രന്‍ വധക്കേസില്‍ ഏഴ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.വിധി പ്രഖ്യാപിച്ചത് സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷം.ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരായ പൊന്ന്യംവെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സികെ പ്രശാന്ത് (36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു (39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ് (35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു (39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെസി അനില്‍കുമാര്‍ (51), എരഞ്ഞോളി മലാല്‍ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ് (35), എരഞ്ഞോളിപാലത്തിനടുത്ത തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ് (38) എന്നിവരെയാണ് ജീവപര്യന്തം തടവിന് വിധിച്ചത്.തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.2007 നവംബര്‍ 6ന് പുലര്‍ച്ചെ 5.45ന് നാമത്ത്മുക്ക് അങ്കണവാടിക്കു സമീപം പവിത്രനെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. പാല്‍ വാങ്ങാന്‍ നായനാര്‍ റോഡിലേക്കു പോവുകയായിരുന്ന പവിത്രന്‍ അക്രമികളെ കണ്ടു പാല്‍പാത്രം ഉപേക്ഷിച്ച് അടുത്തുള്ള മുണ്ടാണി രാജീവന്റെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമിസംഘം പിന്തുടര്‍ന്നു വെട്ടുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 10ന് പുലര്‍ച്ചെ മരിച്ചുവെന്നാണു കേസ്
കണ്ണൂരിൽ അമ്മയെയും മകനെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ:കണ്ണൂരിൽ അമ്മയെയും മകനെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പിലോട് തന്നട മായാബസാറില്‍ കടമുറിയുടെ മുകളിലുള്ള വാടക കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന കിഴുത്തള്ളി സ്വദേശികളായ രാജലക്ഷ്മി (80), മകന്‍ രജിത്ത് (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിഴുത്തള്ളിയിലെ വീടും സ്ഥലവും വിറ്റ് തന്നട ബസാറില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇരുവരും. തളിപ്പറമ്പിലെ പെട്രോൾപമ്പിൽ ജീവനക്കാരനായിരുന്ന രജിത്ത് ഒരു മാസം മുന്‍പാണ് കണ്ണൂരിലെ പെട്രോള്‍ പമ്പിലേക്ക് മാറിയത്.സാമ്പത്തിക പ്രതിസന്ധിയും രോഗവുമാവാം ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.എടക്കാട് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം;ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
നെയ്യാറ്റിൻകര:നെയ്യാറ്റിൻകരയിൽ ബാങ്ക് ജപ്തി നടപടികളെ തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് തല്ലിത്തകര്‍ത്തു.ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്റ്റാച്യുവിലുള്ള കനറാ ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്നില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധ പ്രകടനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകര്‍ ബാങ്ക് കോമ്ബൗണ്ടിനുള്ളില്‍ പ്രവേശിക്കുകയും ബാങ്കിന്റെ ഉള്ളിലേയ്ക്ക് തള്ളിക്കയറുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ തടയുകയും ബലപ്രയോഗത്തിലൂടെ കവാടത്തിനു പുറത്തെത്തിക്കുകയും ചെയ്തു. പിന്നീട് പ്രവര്‍ത്തകര്‍ ബാങ്കിന് വെളിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന ഇന്റലിജന്‍സ് റിപ്പോർട്ടിനെ തുടർന്ന് കാനറ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ മൂന്നുശാഖകള്‍ ഇന്ന് തുറക്കില്ല. നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകളാണ് അടച്ചിട്ടിരിക്കുന്നത്. നെയ്യാറ്റിന്‍കര ശാഖ രാവിലെമുതല്‍ നാട്ടുകാര്‍ ഉപരോധിക്കുകയാണ്.കൂടുതല്‍ പ്രതിഷേധമുണ്ടാകുമെന്ന കണക്കുകൂട്ടിലില്‍ ബാങ്കിനു മുന്നില്‍ വലിയ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. മൃതദേഹവുമായി കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കരയിലെ കനറാ ബാങ്കിനു മുന്നില്‍ പ്രതിഷേധം നടത്തുമെന്ന് നാട്ടുകാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ വിട്ടു കൊടുത്തതിനു ശേഷം ഉപരോധം ഉണ്ടാകുമെന്നാണ് അറിയുന്നത്.
നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്;ലേഖയുടെ ഭർത്താവ് ചന്ദ്രനടക്കം നാലുപേർ പോലീസ് കസ്റ്റഡിയിൽ
നെയ്യാറ്റിൻകര:നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്.മരണപ്പെട്ട വീട്ടമ്മ ലേഖയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളായ 2 സ്ത്രീകളുമാണെന്നാണ് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില്‍ ആരോപിച്ചിരിക്കുന്നത്. ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും പീഡിപ്പിച്ചുവെന്ന് ലേഖ കുറിപ്പില്‍ വിശദമാക്കുന്നു. ആത്മഹത്യ ചെയ്ത മുറിയുടെ ചുമരിലാണ് കുറിപ്പ് ഒട്ടിച്ചിരുന്നത്.ഇത് പ്രകാരം ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍,ചന്ദ്രന്റെ അമ്മ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നീ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അട്ടപ്പാടിയിൽ ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ഇനി കേരളാ പോലീസിൽ
പാലക്കാട്:അട്ടപ്പാടിയിൽ ആൾക്കൂട്ടമർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ഇനി കേരളാ പോലീസിൽ.സംസ്ഥാന സര്‍ക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാര്‍ഹമായ ചുവടുവയ്ക്കുന്നത്.മധു കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കുടുംബത്തിന് എല്ലാവിധ സഹായങ്ങളും സർക്കാർ വാഗ്ദാനം നൽകിയിരുന്നു. മധുവിന്റെ കുടുംബത്തിന് പത്ത‌് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും നല്‍കിയിരുന്നു. കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പു നല്‍കി. മധു കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയും മുൻപേ ചന്ദ്രികയെ കേരള പൊലീസിലേക്ക് പ്രത്യേക നിയമനംവഴി കോണ്‍സ്റ്റബിളായി നിയമിക്കുകയായിരുന്നു.പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ആദിവാസികള്‍ അടക്കമുള്ള പിന്നോക്കക്കാര്‍ക്ക് വേണ്ടിയുള്ള പിഎസ്സിയുടെ പ്രത്യേക നിയമന പട്ടികയിലാണ് ചന്ദ്രിക ഇടം പിടിച്ചാണ് ചന്ദ്രിക ഈ നേട്ടം കൈവരിച്ചത്.ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി സര്‍ക്കാര്‍ തെരഞ്ഞെടുത്ത 74 പേരിലാണ് ചന്ദ്രികയും ഉള്‍പ്പെട്ടത്. ചന്ദ്രിക ഉള്‍പ്പടെ പാലക്കാട് ജില്ലയില്‍ നിന്ന് 15 പേരാണ് പൊലീസില്‍ ഇക്കുറി നിയമിതരാവുന്നത്. ചന്ദ്രികയുടെ സഹോദരി സരസു അങ്കണവാടി വര്‍ക്കറും അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറുമാണ്.2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.
നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം;മകൾ മരിച്ച ശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ വിളിച്ചിരുന്നതായി പിതാവ്
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ബാങ്ക് ജപ്തി നടപടികൾക്കിടെ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മകൾ മരിച്ച ശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ വിളിച്ചിരുന്നതായി പിതാവ് ചന്ദ്രന്റെ വെളിപ്പെടുത്തൽ.ഇന്നലെ വൈകിട്ട് അഞ്ചു മണിവരെ വരെ പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ച് ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചുവെന്നും ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു.അതേസമയം, അമ്മയും മകളും ജീവനൊടുക്കിയതില്‍ ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പോലീസ് ഇന്നു തീരുമാനിക്കും. ബാങ്കിന്റെ ഭാഗത്തുനിന്നു സമ്മര്‍ദമുണ്ടായതായി തെളിഞ്ഞാല്‍ കേസെടുക്കാനാണ് തീരുമാനം.ജപ്തി സമ്മര്‍ദവുമായി ബാങ്ക് അധികൃതർ തുടര്‍ച്ചയായി ഫോണ്‍ വിവിളിച്ചിട്ടുണ്ടോ എന്നറിയാൻ ഫോണ്‍ രേഖകള്‍ പരിശോധിക്കും.കൂടാതെ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെയും മാതാവ് കൃഷ്ണമ്മയുടെ മൊഴികളും നിര്‍ണായകമാവും.ബാങ്കിലെ വായ്പയുടെ രേഖകളും പരിശോധിക്കും.ശേഷം നിയമവിദഗ്ദ്ധരുമായി ആലോചിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.
നെയ്യാറ്റിൻകരയിൽ ബാങ്ക് നടപടിക്കിടെ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയും മരണത്തിനു കീഴടങ്ങി
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ ബാങ്ക് ജപ്തി നടപടിക്കിടെ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തു.നെയ്യാറ്റിൻകര മാരായിമുട്ടം മലയിൽക്കട സ്വദേശിനി ലേഖ, മകൾ വൈഷ്ണവി എന്നിവരാണ് തീക്കൊളുത്തി ആത്മഹത്യ ചെയ്തത്. വൈഷ്ണവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 90ശതമാനം പൊളളലേറ്റ അമ്മ ലേഖയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയാണ് മരണപ്പെട്ടത്.കാനറ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽ നിന്നെടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ജപ്തിയിലേക്ക് നീങ്ങിയിരുന്നു. ഇന്ന് വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും ആത്മഹത്യ ചെയ്തത്.ഭവന നിർമ്മാണത്തിനായി 15 വർഷം മുൻപെടുത്ത 5ലക്ഷം രുപയാണ് തിരിച്ചടവ് മുടങ്ങിയത്. മുതലും പലിശയും ചേർത്ത് 8 ലക്ഷം തിരിച്ചടച്ചെങ്കിലും നാല് ലക്ഷത്തോളം കൂടി അടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞെന്നാണ് ബന്ധുക്കൾ പറയുന്നത്.ജപ്തി ഒഴിവാക്കണമെന്ന് ബാങ്കിനോട് ആവശ്യപെട്ടിരുന്നുവെന്ന് പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ പറഞ്ഞു. എന്നാൽ ബാങ്ക് ചെവിക്കൊണ്ടില്ല. ബാങ്കിന്റെ നടപടി തെറ്റായിരുന്നുവെന്നും കുടുംബത്തിന് സാവകാശം നൽകണമായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു.ജപ്തിയുടെ പേരില്‍ ബാങ്ക് പലതവണ തങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഗൃഹനാഥനായ ചന്ദ്രന്‍ പറഞ്ഞു. പണമടക്കാന്‍ സന്നദ്ധമായിരുന്നു, എന്നാല്‍ അതിന് ബാങ്ക് അനുവദിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞു. ബാങ്കില്‍ നിന്നുള്ള നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭാര്യയും മകളും സ്വയം തീകൊളുത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.
വീടിന്റെ ജപ്തി നടപടികള്‍ക്കിടെ അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു;മകൾ മരിച്ചു;അമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു
തിരുവനന്തപുരം:വീടിന്റെ ജപ്തി നടപടികള്‍ക്കിടെ അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.സംഭവത്തിൽ മകൾ മരിച്ചു.അമ്മയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിയ്ക്കുന്നതിനിടെയായിരുന്നു അമ്മയും മകളും തീകൊളുത്തിയത്. ഡിഗ്രി വിദ്യാര്‍ത്ഥിനി വൈഷ്ണവി(19) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ തിരുവവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബാങ്ക് വായ്പ മുടങ്ങിയതിന് ഇവരുടെ വീട് നാളെ ബാങ്ക് ജപ്തി ചെയ്യാനിരിക്കുകായാണെന്നാണ് വിവരം. ഇക്കാര്യം അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി കാനറ ബാങ്കില്‍ നിന്ന് 7.80 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. സാമ്ബത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് വായ്പയടക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അയല്‍ക്കാര്‍ പറയന്നത്.സംഭവത്തോടെ ബാങ്ക് നടപടി വിവാദത്തിലായിരിക്കുകയാണ്.ജപ്തിയുടെ പേരില്‍ ബാങ്ക് പലതവണ സമ്മര്‍ദം ചെലുത്തിയെന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പണമടക്കാന്‍ സന്നദ്ധമായിരുന്നു, എന്നാല്‍ അതിന് ബാങ്ക് അനുവദിച്ചില്ലെന്നും കുട്ടിയുടെ പിതാവ് ചന്ദ്രന്‍ പറഞ്ഞു. ബാങ്കില്‍ നിന്നുള്ള നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭാര്യയും മകളും ആത്മഹത്യക്ക് ശ്രമിച്ചതതെന്നും അദ്ദേഹം പറഞ്ഞു.ജപ്തി ഒഴിവാക്കണമെന്ന് ബാങ്കിനോട് ആവശ്യപെട്ടിരുന്നുവെന്ന് പാറശാല എം.എല്‍.എ സി.കെ ഹരീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ബാങ്ക് ചെവിക്കൊണ്ടില്ല. ബാങ്കിന്റെ നടപടി തെറ്റായിരുന്നുവെന്നും കുടുംബത്തിന് സാവകാശം നല്‍കണമായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു