തിരുവനന്തപുരം:വ്രതശുദ്ധിയുടെ പുണ്യം നേടി വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കുന്നു.മുപ്പതുദിവസത്തെ ഭക്തിനിറഞ്ഞ വ്രതാനുഷ്ഠാനത്തിന്‍റെ പരിസമാപ്തിയില്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തിന്‍റെ തിരക്കിലാണ് വിശ്വാസികള്‍. പള്ളികളിലും വിവിധ ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.രാവിലെ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് പള്ളികളിലും ഈദ് ഗാഹുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്നലെയാണ് ചെറിയ പെരുന്നാൾ ആഘോഷിച്ചത്.
ഇന്ന് ലോക പരിസ്ഥിതി ദിനം
ഇന്ന് ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 1972 ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസംഘടന ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. അന്തരീക്ഷമലിനീകരണമാണ് ഇത്തവണത്തെ പരിസ്ഥിതിദിന പ്രമേയം.അന്തരീക്ഷ മലിനീകരണത്തെ ചെറുക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. ഇന്ന് ലോകം നേരിടുന്ന് ഏറ്റവും വലിയ വെല്ലുവിളി അന്തരീക്ഷ മലിനീകരണമാണ്. അന്തരീക്ഷ മലിനീകരണം ഭൂമിയുടേയും മനുഷ്യന്റേയും നിലനില്‍പിന് തന്നെ ഭീഷണിയാണ്. ലോകത്ത് പ്രതിവര്‍ഷം 70 ലക്ഷം പേരാണ് അന്തരീക്ഷ മലിനീകരണം മൂലം മരണപ്പെടുന്നതെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍.ഇന്ന് ലോകത്തില്‍ 92 ശതമാനം ജനങ്ങളും മലിനവായുവാണ് ശ്വസിക്കുന്നത്.വര്‍ധിച്ച മലിനീകരണം വരുത്തുന്ന രോഗങ്ങളുടെ ചികിത്സയ്-ക്കായി ഓരോ രാജ്യത്തിനും കോടിക്കണക്കിന് തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, അമ്ലമഴ, വനനശീകരണം തുടങ്ങി പരിസ്ഥിതി സന്തുലനം തകര്‍ക്കുന്ന പ്രതിഭാസങ്ങള്‍ നിരവധിയാണ് ദിനംപ്രതി സംഭവിച്ചു കൊണ്ടിരിക്കുന്നത്.ഇന്ത്യയും ചൈനയുമാണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷമലിനീകരണം നേരിടുന്ന രാഷ്ട്രങ്ങള്‍. 2014 ല്‍ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ലോകാരോഗ്യസംഘടന കണ്ടെത്തിയത് ഡല്‍ഹിയെ ആയിരുന്നു. നിത്യേന 80 ഓളം ആളുകളാണ് ഡല്‍ഹിയില്‍ ശ്വാസകോശ സംബദ്ധമായ അസുഖങ്ങള്‍ മൂലം മാത്രം മരണപ്പെടുന്നത്.പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളേക്കാള്‍ കൂടുതലാണ് വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്നത്.ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും അതുവഴി ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. അന്തരീക്ഷ താപനില വര്‍ധിക്കുന്നതും ഓക്‌സിജന്റെ അളവ് കുറയുന്നതും വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കാണ് വഴി വെയ്ക്കുന്നത്.അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ മരങ്ങളും കാടുകളും സംരക്ഷിക്കുന്നത് വഴിയും, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കുന്നത് വഴിയും ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കാന്‍ കഴിയും. വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.
അരുണാചൽ പ്രദേശിൽ നിന്നും കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ മലയാളിയും
ഇറ്റാനഗർ:അരുണാചൽ പ്രദേശിൽ നിന്നും കാണാതായ ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ മലയാളിയും.വ്യോമസേന ഉദ്യോഗസ്ഥനായ കൊല്ലം അഞ്ചൽ സ്വദേശി അനൂപ് കുമാറാണ്(29) കാണാതായ എ എൻ 32 വിമാനത്തിൽ ഉണ്ടായിരുന്നത്.11 വര്‍ഷമായി സൈന്യത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അനൂപ്.ഒന്നരമാസം മുൻപ് അവധിക്ക് നാട്ടിലെത്തിയിരുന്നു.ഭാര്യ വൃന്ദ. ആറുമാസം പ്രായമായ കുട്ടിയുമുണ്ട്. അസമിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള യാത്രാ മധ്യേ തിങ്കളാഴ്ചയാണ് വിമാനം കാണാതായത്. വിമാനത്തിനായുള്ള തിരച്ചിൽ തുടരുകയാണെന്നും വിമാനം തകര്‍ന്നുവീണതിന്റെ അവശിഷ്ടങ്ങളോ മറ്റു വിവരങ്ങളോ കിട്ടിയിട്ടില്ലെന്നും വ്യോമസേനാ അധികൃതര്‍ അറിയിച്ചു.
നിപ വൈറസ്;വ്യാജപ്രചാരണം നടത്തിയ മൂന്നുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു
കൊച്ചി:നിപ വൈറസ് ബാധ സംബന്ധിച്ച് സമൂഹമാധ്യമം വഴി വ്യാജ പ്രചാരണം നടത്തിയ മൂന്നുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സന്തോഷ് അറക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ഫേസ്ബുക്ക് വഴി വ്യാജ പ്രചരണം നടത്തിയെന്ന് പോലീസ് കണ്ടെത്തി.വ്യാജ പ്രചാരണങ്ങള്‍ നടത്തി വരുന്നവരെക്കുറിച്ചള്ള പോലീസ് അന്വേഷണം തുടരുകയാണ്. ഇത്തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
നിപ;വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതി;മരുന്ന് ഇന്നെത്തും
കൊച്ചി:നിപ ബാധയെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍.വിദ്യാര്‍ത്ഥിയുടെ പനി കുറയുകയും ആരോഗ്യനില മെച്ചപെടുകയും ചെയ്തു. ചികിത്സയ്ക്കായുള്ള ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റിബോഡി എന്ന മരുന്ന് ഓസ്‌ട്രേലിയയിൽ നിന്നും ഇന്ന് കൊച്ചിയില്‍ എത്തിക്കും. രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാകും ഇത് നല്‍കുക.അതേസമയം പനിബാധിതരായ 5 പേര്‍ കളമശേരിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.5 പേരുടേയും സ്രവങ്ങള്‍ ഇന്ന് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയക്കും.നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയെ പരിചരിച്ച 3 നഴ്‌സുമാരും വിദ്യാര്‍ത്ഥിയുടെ സുഹൃത്തും രോഗിയുമായി ബന്ധമില്ലാത്ത ചാലക്കുടി സ്വദേശിയുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത്.പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പർക്കം പുലര്‍ത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ രോഗിയുമായി അടുത്ത സമ്പർക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് ഫോണില്‍ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്.
ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ പ്രവേശനോത്സവം ബഹിഷ്‌ക്കരിക്കാനൊരുങ്ങി യുഡിഎഫ്
തിരുവനന്തപുരം:ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഏകീകരിക്കുന്ന ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ പ്രവേശനോത്സവം ബഹിഷ്‌ക്കരിക്കാനൊരുങ്ങി യുഡിഎഫ്.ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.വികലമായ വിദ്യഭ്യാസ നയങ്ങളാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.പാതി മാത്രം വെന്ത റിപ്പോര്‍ട്ടാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്.ഇത് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ അധ്യാപകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുണ്ടാകമെന്നും അദ്ദേഹം പറഞ്ഞു.
ബാലഭാസ്‌ക്കറിന്റെ മരണം;ഭാര്യ ലക്ഷ്മിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി
തിരുവനന്തപുരം:ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തു.തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തത്.അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ ആണെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ലക്ഷ്മി.സംഭവത്തിലെ ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം നടത്തണമെന്നും ലക്ഷ്മി വ്യക്തമാക്കി.ഡിവൈഎസ്പി പി.ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.ബാലഭാസ്‌കര്‍ മരണപ്പെട്ട യാത്രയിലെ വിശദവിവരങ്ങള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അതിന്റെ അടിസ്ഥാനത്തില്‍ അപകടം നടന്ന സ്ഥലത്ത് വീണ്ടും പരിശോധന നടത്തും. നേരത്തെ കേസ് അന്വേഷിച്ചിരുന്ന പോലീസ് ഉദ്യേഗസ്ഥര്‍, ബന്ധുക്കള്‍, ദൃക്സാക്ഷികള്‍ എന്നിവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. ബാലഭാസ്‌കര്‍ സഞ്ചരിച്ച കാറിന്റെ മുന്‍ സീറ്റിലെ ചോരപ്പാടുകള്‍ അപകട ശേഷം ഒരാള്‍ തുടച്ചു മാറ്റിയത് കണ്ടെന്ന ദൃക്സാക്ഷി മൊഴിയും പരിശോധിക്കും.
തളിപ്പറമ്പിൽ ശക്തമായ മിന്നലേറ്റ് ഫര്‍ണ്ണിച്ചര്‍ കട കത്തിനശിച്ചു
കണ്ണൂർ:തളിപ്പറമ്പിൽ ശക്തമായ മിന്നലേറ്റ് ഫര്‍ണ്ണിച്ചര്‍ കട കത്തിനശിച്ചു.മുയ്യത്ത് പ്രവർത്തിക്കുന്ന ഐശ്വര്യ ഫര്‍ണിച്ചര്‍ ആന്‍ഡ് വുഡ് വര്‍ക്സില്‍ പുലര്‍ച്ചയെ നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഇടിമിന്നല്‍ കടയുടെ മേല്‍ക്കൂരയില്‍ പതിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാനായി എഴുന്നേറ്റ സമീപവാസികളാണ് തീ പടരുന്നത് കണ്ടത്.തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും ചെയ്തു.ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.കടയിലുണ്ടായിരുന്ന മരങ്ങളും ഫര്‍ണ്ണിച്ചറുകളും പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്.ഏകദേശം എഴുപത്തഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കട ഉടമ ശ്രീധരന്‍ പറഞ്ഞു.
കൊച്ചിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരം; ആശങ്കയുടെ കാര്യമില്ലെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി
കൊച്ചി:കൊച്ചിയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി.യുവാവിന് പനിയും അസ്വസ്ഥതയുമുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇപ്പോഴുമുണ്ട്.പ്രധാനമായും മസ്തിഷ്‌കത്തെയാണ് നിപ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ യുവാവിന് ഇടയ്ക്കിടയ്ക്ക് ബോധക്ഷയം സംഭവിക്കുന്നുണ്ടായിരുന്നു. ഇതിനിപ്പോള്‍ മാറ്റമുണ്ട്. ഭക്ഷണത്തോടും മരുന്നുകളോടും രോഗി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.അതേസമയം ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ സുഹൃത്തടക്കം നാല് പേര്‍ക്ക് പനി ബാധിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.ഇവരില്‍ ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.മാത്രമല്ല നിപ വൈറസ് ബാധിച്ച യുവാവിനെ പരിചരിച്ച രണ്ട് നഴ്‌സുമാർക്കും പനിയുണ്ട്. യുവാവുമായി അടുത്തിടപഴകിയ സുഹ്യത്തും കുടുംബാംഗവുമാണ് പനി ബാധിച്ച മറ്റുള്ളവര്‍. ഇവർക്ക് വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുകയാണ്. നിപ സ്ഥിരീകരിച്ചുവെന്ന് അറിയിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ആറ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലെത്തിയതായും മന്ത്രി അറിയിച്ചു.ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ആറംഗസംഘമാണ് ചൊവ്വാഴ്ച രാവിലെയോടെ കൊച്ചിയിലെത്തിയത്. കേന്ദ്രസംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കും.
മാസപ്പിറവി കണ്ടില്ല;കേരളത്തിൽ ചെറിയപെരുന്നാൾ ബുധനാഴ്ച
തിരുവനന്തപുരം:മാസപ്പിറവി കാണാത്തതിനാല്‍ ചൊവ്വാഴ്ച റമദാന്‍ 30 പൂര്‍ത്തീകരിച്ച് ബുധനാഴ്ച സംസ്ഥാനത്ത് പെരുന്നാള്‍ ആഘോഷിക്കും.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും പാളയം ഇമാം വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും ഹിലാല്‍ കമ്മറ്റിയും പെരുന്നാള്‍ ബുധനാഴ്ചയെന്ന് സ്ഥിരീകരിച്ചു.