തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന്റെ ഭാഗമായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വടക്കുംനാഥ ക്ഷേത്രത്തില്‍ തെളിവെടുപ്പ് നടത്തി.ക്ഷേത്രത്തില്‍ ബാലഭാസ്കറും കുടുംബവും നടത്തിയ പൂജാ വിവരങ്ങള്‍, താമസിച്ച ഹോട്ടല്‍, പുറപ്പെട്ട സമയം എന്നിവയുടെ രേഖകളാണ് ആദ്യം പരിശോധിക്കുന്നത്.ക്രൈം ബ്രാഞ്ച് സംഘം ക്ഷേത്രത്തിനകത്തും തെളിവെടുപ്പ് നടത്തി.ഇതിന് ശേഷം ബാലഭാസ്കറിന്‍റെ ഡ്രൈവര്‍ അര്‍ജുനില്‍ നിന്ന് മൊഴിയെടുക്കുമെന്നാണ് സൂചന.വടക്കുംനാഥ ക്ഷേത്രത്തില്‍ നിന്ന് തലസ്ഥാനത്തേക്ക് മടങ്ങുന്ന വഴിയിലാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
നിപ;ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ വീട്ടിൽ കേന്ദ്രസംഘം പരിശോധന നടത്തി
തൊടുപുഴ:നിപ ബാധയെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാത്ഥിയുടെ തൊടുപുഴയിലെ വീട്ടിൽ കേന്ദ്രസംഘം ഉറവിട പരിശോധന നടത്തി. എന്നാല്‍, പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും അത് കൊണ്ട് തന്നെ ആശങ്ക വേണ്ടെന്നും ഡിഎംഒ അറിയിച്ചു.വിദ്യാര്‍ത്ഥി പഠിച്ച കോളേജിലും സംഘം പരിശോധന നടത്തി.അതേസമയം നിപ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു. രോഗ വ്യാപനം തടയാനും പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.
ആശങ്ക അകലുന്നു;നിരീക്ഷണത്തിൽ കഴിയുന്ന ആറുപേർക്കും നിപ ബാധയില്ലെന്ന് പരിശോധനാ ഫലം
കൊച്ചി: നിപ വൈറസ് ബാധയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 6 പേര്‍ക്കും നിപ ബാധയില്ലെന്ന് പരിശോധനാ ഫലം.പൂനെ വൈറോളജി ഇന്‍സ്റ്റിറ്യുട്ടില്‍ നിന്നുള്ള ഫലം ലഭിച്ചതിനെ തുടര്‍ന്നാണ് വൈറസ് ബാധയില്ലെന്ന സ്ഥിരീകരണം വന്നത്. വിദ്യാര്‍ത്ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നേഴ്‌സുമാരും അടക്കം 6 പേരാണ് പ്രത്യേക വാര്‍ഡില്‍ കഴിയുന്നത്.നിപയില്ലെന്ന് സ്ഥിരീകരിച്ച ആറ് പേരിൽ 3 പേർ രോഗിയെ പരിചരിച്ച നേഴ്സുമാരാണെന്നും ആശങ്കപ്പെടേണ്ട യാതൊന്നും ഇല്ലങ്കിലും മുൻകരുതൽ നടപടികൾ തുടരും. ഐസോലേഷനിലുള്ളവരെ ഇപ്പോൾ ആശുപത്രിയില്‍ നിന്നും ഡിസ് ചാർജ് ചെയ്യില്ലെന്നും മന്ത്രി അറിയിച്ചു.ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധനും പ്രതികരിച്ചു.കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങലെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നു എന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം നിപ രോഗം സ്ഥീതികരിച്ച യുവാവിന്റെ ആരോഗ്യ നില അതേ നിലയില്‍ തുടരുകയാണ്. രോഗിയുമായി ഇതേവരെ 314 പേര്‍ ഇടപഴകിയിട്ടുള്ളതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ 149 പേരുമായി ആരോഗ്യവകുപ്പ് ബന്ധപ്പെട്ടു കഴിഞ്ഞു.ഇവരിൽ 55 പേരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിച്ച് നടപടികള്‍ ആരംഭിച്ചു. ഇവരില്‍ രോഗിയുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന മൂന്നുപേരെ ഹൈ റിസ്ക് വിഭാഗത്തിലും 52 പേരെ ലോ റിസ്‌ക് വിഭാഗത്തിലും ഉൾപ്പെടുത്തി നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു
തിരുവനന്തപുരം:മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു.കുട്ടികളെ വരവേൽക്കാൻ വിപുലമായ പ്രവേശനോത്സവ പരിപാടികളാണ് സ്കൂളുകളില്‍ നടന്നത്.ഒരു ലക്ഷത്തി നാല്പത്തി ഏഴായിരം കുട്ടികളാണ് ഇത്തവണ പുതുതായി പൊതു വിദ്യാലയങ്ങളിൽ എത്തിയിരിക്കുന്നത്.1 മുതൽ 12 വരെയുളള ക്ലാസുകൾ ഒരുമിച്ചു തുറക്കുന്നുവെന്നതാണ് ഇത്തവണത്തെ അധ്യയന വർഷത്തിന്റെ പ്രത്യേകത.പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുതുക്കാട് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.ഓണാവധിക്ക് മുൻപ് ഒന്ന് മുതൽ ഏഴുവരെയുള്ള ക്ലാസുകൾ ഹൈടെക് ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്കൂളുകൾ ലഹരിവിമുക്തമാക്കുമെന്നും നീന്തൽ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുമെന്നും ഇതിനായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നീന്തൽകുളം സ്ഥാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് വ്യക്തമാക്കി.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലെത്തും
തൃശൂർ:ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച വൈകുന്നേരം കേരളത്തിലെത്തും.കൊച്ചിയിലെത്തുന്ന അദ്ദേഹം ശനിയാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കി. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ സുരക്ഷാ പരിശോധന നടത്തിയിരുന്നു.കേന്ദ്ര വ്യോമസേന ഉദ്യോഗസ്ഥരും ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരും കേന്ദ്ര സുരക്ഷാ സംഘവും ശ്രീകൃഷ്ണ കോളേജ് മൈതാനിയിലെത്തി ഹെലികോപ്റ്റര്‍ പരീക്ഷണപറപ്പിക്കല്‍ നടത്തുകയും ചെയ്തിരുന്നു.ക്ഷേത്ര ദർശനത്തിന് ശേഷം പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയാണ് ശനിയാഴ്ച നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി:നീറ്റ്(NEET) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 720ല്‍ 701 മാര്‍ക്ക് നേടിയ രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാല്‍ ഒന്നാം റാങ്ക് നേടി.700 മാർക്കോടെ ഭവിക് ബന്‍സാല്‍(ഡല്‍ഹി), അക്ഷത് കൗശിക്(യു.പി) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.റാങ്ക് പട്ടികയില്‍ ആദ്യ അമ്പതില്‍ മൂന്ന് മലയാളി വിദ്യാർത്ഥികളും ഉൾപ്പെടുന്നു.നീറ്റ് പരീക്ഷയെഴുതിയ 14,10,755 പേരില്‍ 7,97,042 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. കേരളത്തില്‍നിന്ന് പരീക്ഷയെഴുതിയ 66.59 ശതമാനം പേര്‍ യോഗ്യത നേടി. കേരളത്തില്‍ നിന്നുള്ള അതുല്‍ മനോജ് 29ആം റാങ്ക് നേടി.
ബാലഭാസ്‌ക്കറിന്റേത് അപകടമരണമല്ലെന്ന് കലാഭവൻ സോബി
തിരുവനന്തപുരം:വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്‌ക്കറിന്റെ മരണം അപകടമരണമല്ലെന്ന് കലാഭവൻ സോബിയുടെ മൊഴി.വൈകാതെ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇക്കാര്യം തെളിയുമെന്നാണ് വിശ്വാസം. പൊലീസ് പ്രകാശന്‍ തമ്പിയെ അറസ്റ്റ് ചെയ്ത ശേഷമാണ് സംശയം തോന്നി തുടങ്ങിയത്. അപകട സ്ഥലത്ത് സംശയാസ്പദമായി കണ്ടവരെ ഇനിയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം സോബി പറഞ്ഞു.മാധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.വെളിപ്പെടുത്തലിന് ശേഷം താന്‍ ഭീഷണി നേരിടുന്നുണ്ട്. കൊച്ചിയില്‍ എത്തിയ ശേഷം ബാക്കി കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സോബി പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് അല്‍പസമയത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ട് പേര്‍ പോകുന്നത് കണ്ടുവെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. ഈ സാഹചര്യത്തിലാണ് സോബിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. തിരുവനന്തപുരം ഗാന്ധിനഗറില്‍ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ മൊഴിയിലും സോബി ആവര്‍ത്തിച്ചു.രണ്ട് പേര്‍ ഓടിപ്പോയെന്നത് താന്‍ കണ്ടതായി ബാലഭാസ്കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പിയോട് പറഞ്ഞിരുന്നതായും സോബി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രകാശന്‍ തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വധഭീഷണി; എക്സൈസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെതിരേ വധഭീഷണി.സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ.കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസിലെ ഇന്‍സ്‌പെക്ടര്‍ കൊളത്തറ സ്വദേശി ബാദല്‍(33) ആണ് കസ്റ്റഡിയിലായത്. ഇയാളെ സ്‌പെഷല്‍ ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.ബുധനാഴ്ച രാവിലെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് വധഭീഷണി സന്ദേശം ലഭിച്ചത്. ബാദലിന് സിംകാര്‍ഡ് എടുത്ത് നല്‍കിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭീഷണിയെ തുടര്‍ന്ന് മന്ത്രിയുടെ സുരക്ഷ ശക്തമാക്കി.
നിപ;പ്രതിരോധ മരുന്ന് ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ചു
കൊച്ചി:നിപ വൈറസിന് നല്‍കുന്ന മോണോക്ലോണ്‍ ആന്റിബോഡി എന്ന പ്രതിരോധമരുന്ന് ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലെത്തിച്ചു.നിപ സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതിനാല്‍ ഈ മരുന്ന് ഉപയോഗിച്ചേക്കില്ല. നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കും.അതേസമയം നിപരോഗബാധ സംശയിച്ച് ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു. ഇവരുടെ സാംപിളുകള്‍ പൂണെയിലേക്കും മണിപ്പാലിലേക്കും ആലപ്പുഴയിലേക്കും അയച്ചിട്ടുണ്ട്. പരിശോധനാ ഫലം നാളെയോ മറ്റന്നാളോ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. നിരീക്ഷണത്തിലുള്ളവരുടെ ഫലം നെഗറ്റീവ് ആയിരിക്കും എന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ പറഞ്ഞു.നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. കേന്ദ്രസംഘമാണ് ഇത് സംബന്ധിച്ച പരിശോധന നടത്തുന്നത്.ഏതെങ്കിലും മേഖലയില്‍ സ്കൂള്‍ അടച്ചിടേണ്ടതുണ്ടോയെന്ന് വൈകിട്ട് മാത്രമേ പറയാന്‍ കഴിയൂവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ബാലഭാസ്കറിന്‍റെ മരണം;മൊഴി നല്‍കാന്‍ കലാഭവന്‍ സോബി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി;ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ കലാഭവന്‍ സോബി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് അല്‍പസമയത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ രണ്ട് പേര്‍ പോകുന്നത് കണ്ടുവെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സോബിയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്.ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ഭാര്യ ലക്ഷ്മിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം ലക്ഷ്മിയുടെ മൊഴിയെടുത്തത്. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ ആണെന്ന മൊഴിയില്‍ ലക്ഷമി ഉറച്ചു നില്‍ക്കുകയാണ്. ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം നടത്തണമെന്നും ലക്ഷ്മി വ്യക്തമാക്കി.അതേസമയം ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്ന് ബാലഭാസ്കറുടെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കും.ബാലഭാസക്കറിനോട് അടുപ്പമുള്ള പ്രകാശന്‍ തമ്പി സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായതോടെയാണ് മരണത്തില്‍ വീണ്ടും ദുരൂഹത ഉയര്‍ന്നത്.