കാസർകോഡ് ചിറ്റാരിക്കാലിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥികളടക്കം 6 പേര്‍ക്ക് പരിക്ക്

keralanews six including students injured when ksrtc bus and private bus collided in kasarkode

കാസർകോഡ്:കാസർകോഡ് ചിറ്റാരിക്കാലിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥികളടക്കം 6 പേര്‍ക്ക് പരിക്കേറ്റു.മലയോര ഹൈവേയിലെ അരിയിരുത്തിക്കു സമീപം തിങ്കളാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടമുണ്ടായത്. ചെറുപുഴയില്‍ നിന്നും ചിറ്റാരിക്കാല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് എതിരെ നിന്നും വന്ന കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വിദ്യാര്‍ഥികളായ എ കെ ഫര്‍സാന, ദിവ്യ തുടങ്ങി ആറു പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഫര്‍സാനയെയും ദിവ്യയെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പയ്യന്നൂരിലേയും ചെറുപുഴയിലേയും ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയച്ചു.

കണ്ണാടിപ്പാലത്തിലൂടെ നടന്നിട്ടുണ്ടോ?എന്നാൽ അതിനായി ഇനി നാടുവിടേണ്ട;നേരെ പൊയ്ക്കൊള്ളൂ നമ്മുടെ സ്വന്തം വയനാട്ടിലേക്ക്

keralanews want to walk through mirror bridge then straight go to wayanad

വയനാട്:കണ്ണാടിപ്പാലത്തിലൂടെ ആളുകൾ നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും നമ്മൾ കാണാറുണ്ട്.ഇത് കാണുമ്പോൾ അതുപോലെ ഒരിക്കലെങ്കിലും നടക്കാൻ നമ്മളും ആഗ്രഹിക്കാറുണ്ട്.ഇതിനായി ഇനി നാട് വിട്ടുപോകേണ്ട ആവശ്യമില്ല.നേരെ വിട്ടോളൂ നമ്മുടെ സ്വന്തം വയനാട്ടിലേക്ക്.സൗത്ത് ഇന്ത്യയില്‍ ആദ്യമായി കണ്ണാടി പാലം വന്നിരിക്കുകയാണ്. മേപ്പടിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ തൊള്ളായിരം കണ്ടിയിലാണ് ഈ കണ്ണാടിപാലം. തൊള്ളായിരംക്കണ്ടി വരെ സ്വന്തം വാഹനത്തില്‍ പോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള ജീപ്പുണ്ട്.2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. യാത്രാപ്രേമികള്‍ അറിഞ്ഞുവരുന്നതേ ഉള്ളൂ ഇങ്ങനൊരു കണ്ണാടിപ്പാലത്തിന്റെ കാര്യം.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് പാലം. നിര്‍മ്മാണത്തിനാവശ്യനായ ഫൈബര്‍ഗ്ലാസ് ഉള്‍പ്പടെ സകലതും ഇറ്റലിയില്‍ നിന്നുമാണ് ഇറക്കുമതി ചെയ്തത്. ഒരേ സമയം മൂന്നോ നാലോ ആളുകളെ മാത്രമേ ഈ പാലത്തിലൂടെ നടക്കാന്‍ അനുവദിക്കുള്ളൂ. ഒരാള്‍ക്ക് 100 രൂപയാണ് ഫീസ്.

കനത്ത മഴ;മുംബൈയിൽ വിമാനത്താവളം അടച്ചിട്ടു

keralanews mumbai airport closed due to heavy rain

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. മഴയും ഇടിമിന്നലും കാരണം കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തി വെച്ചത്.കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ തന്നെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.ഡല്‍ഹി- മുംബൈ ഗോ എയര്‍വിമാനവും നെവാര്‍ക്ക്- മുബൈ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനവും അഹമ്മദാബാദിലേക്ക് തിരിച്ചു വിട്ടു. മുംബൈയിലേക്കുള്ള മറ്റ് വിമാനങ്ങളും തിരിച്ചുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും;കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത

keralanews cyclone likely to form in arabian sea heavy rain in kerala

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും.ഇതോടെ  കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.’വായു’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്.ഗുജറാത്ത് തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യബന്ധനത്തിന് പുറപ്പെട്ട തൊഴിലാളികള്‍ എല്ലാം ഉടന്‍ അടുത്തുള്ള തീരങ്ങളിലേക്ക് എത്തിച്ചേരണമെന്ന് കോസ്റ്റ് ഗാര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.കനത്ത കടല്‍ക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസർകോഡ് എന്നീ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാലവർഷം ശക്തമായി;എറണാകുളത്ത് മരം മറിഞ്ഞ് വീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

keralanews lottery seller died when tree falls on him

എറണാകുളം:സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു.ഇന്നലെയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചത്.ഇതിനിടെ എറണാകുളം കാക്കനാട് കലക്‌ട്രറേറ്റിന് മുന്‍പില്‍ മരം മറിഞ്ഞുവീണ് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു.സ്‌കൂട്ടറില്‍ പോകുമ്ബോഴാണ് അപകടമുണ്ടായത്.അപകടത്തിൽ രണ്ട് കാര്‍ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.എറണാകുളത്ത് ഇന്നലെ ഉച്ചമുതല്‍ ശക്തമായ മഴയാണ് ലഭിച്ചത്.അതേസമയം അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ആറ് മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് പച്ചക്കറിവില കുതിക്കുന്നു; മൽസ്യവിലയിലും വർദ്ധന

keralanews price for vegetables and fish increasing in the state

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു.കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്ന ആന്ധ്രാ, തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് വില ഉയരാന്‍ കാരണം. പച്ചക്കറി വിലയ്ക്കു പുറമെ പലവ്യഞ്ജന സാധനങ്ങളുടെയും മത്സ്യത്തിന്റെയും വില വര്‍ധിച്ചു.പച്ചക്കറിയുടെ വിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കൂടിയത്. കഴിഞ്ഞ മാസങ്ങളില്‍ കിലോയ്ക്ക് 14,15 രൂപ നിരക്കില്‍ ലഭിച്ചിരുന്ന തക്കാളിക്ക് ഇപ്പോള്‍ വില 40 രൂപയായി ഉയര്‍ന്നു. ഇഞ്ചിയുടേയും ബീന്‍സിന്റെയും വില 100 കടന്നു. പയറ്, ചെറിയുള്ളി, വെളുത്തുള്ളി എന്നിവ വാങ്ങണമെങ്കില്‍ വില അധികം കൊടുക്കേണ്ടിയും വരും.പലവ്യഞ്ജനത്തിന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. പഞ്ചസാരയുടേയും തേങ്ങയുടേയും വില കുതിച്ചുയര്‍ന്നു.നിലവില്‍ വില കൂടുതലായിരുന്ന മീനിന്റെ വില ട്രോളിങ് നിരോധനം കൂടി നിലവില്‍ വന്നതോടെ ഇനിയും കൂടും. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിക്കുന്നത് സാധാരണക്കാരെയാണ് ഏറെ ബാധിക്കുക.

നിപ ലക്ഷണങ്ങളോടെ ഏട്ട് വയസുകാരനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

keralanews eight year old boy was admitted to alappuzha medical college hospital with nipah symptoms (2)

ആലപ്പുഴ:നിപ ലക്ഷണങ്ങളോടെ ഏട്ട് വയസുകാരനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാവേലിക്കര സ്വദേശിയായ ആണ്‍കുട്ടിയാണ് ശനി വൈകിട്ട് 4 മണിയോടെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സ തേടിയത്.കുടുംബസമേതം സൗദി അറേബ്യയിലായിരുന്ന കുട്ടി അമ്മയോടൊപ്പം കഴിഞ്ഞ മാസം 22 -നാണ് നാട്ടിലെത്തുന്നത്. ഇതിന് ശേഷം പനി ബാധിച്ച കുട്ടിക്ക് മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ നടത്തി വരികയായിരുന്നു.ഇതിനിടയില്‍ ഓര്‍മക്കുറവുണ്ടായി. ഇതേതുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയത്.നിപ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ കുട്ടിയെ ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയുടെ സ്രവങ്ങളും മറ്റും വൈറോളജി ലാബില്‍ പരിശോധനയ്ക്ക് നല്‍കി. ഇതിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചാലെ രോഗം സ്ഥിതീകരിക്കാനാകൂവെന്ന് സൂപ്രണ്ട് ആര്‍ എം രാംലാല്‍ പറഞ്ഞു.

നിപ;പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാലുപേരെ ഡിസ്‌ചാർജ് ചെയ്തു

keralanews nipa virus four persons who were admitted to the hospital with signs of fever were discharged

കൊച്ചി:പനി ലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കേളേജില്‍ നിലവില്‍ ഏഴ് പേരാണ് അധികൃതരുടെ നിരീക്ഷണത്തില്‍ കഴിയുന്നത്.നിപയുടെ വലിയ ആശങ്കയൊഴിഞ്ഞങ്കെിലും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവാനാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.നിപ ബാധയെ തുടർന്ന് ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ  നില മെച്ചപ്പെട്ടന്നും വിദ്യാര്‍ഥി അമ്മയുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പൂനെ വൈറോളജി ലാബില്‍ നിന്നുള്ള വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ മൂത്രത്തില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ട്.വൈറസ് ബാധ തലച്ചോറിനെ നേരിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെങ്കിലും ഇത് പരിഹരിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. രോഗിയുടെ നിലവിലെ ആരോഗ്യനിലഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ടാം ഘട്ട രക്ത സാമ്പിളും പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

ചാലക്കുടിയിലെ അനാഥാലയത്തില്‍ കുട്ടികള്‍ക്ക് മർദനം;ഇറങ്ങിയോടിയ കുട്ടികളെ രക്ഷിച്ചത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍

keralanews children attacked in orphanage in chalakkudy health inspector rescued the childern escaped from orphanage

ചാലക്കുടി:ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തില്‍ കുട്ടികള്‍ക്ക് ക്രൂര മര്‍ദ്ദനം. മേലൂര്‍ പൂലാനി മരിയപാലന സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലാണ് സംഭവം. മുതിര്‍ന്ന കുട്ടികള്‍ മര്‍ദ്ദിച്ച് അവശരാക്കിയതിനെ തുടര്‍ന്ന് ഇന്ന് വെളുപ്പിന് 5 മണിയോടുകൂടി  അനാഥാലയത്തില്‍ നിന്നും ആറ് കുട്ടികളാണ് ഇറങ്ങിയോടിയത്.അനാഥാലയത്തില്‍ നിന്നും ഏകദേശം 500 മീറ്റര്‍ ദൂരമുള്ള ബസ് സ്റ്റോപ്പില്‍ കുട്ടികളെ കണ്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇവരോട് കാര്യം അന്വേഷിച്ചപ്പോഴാണ് മുതിര്‍ന്ന കുട്ടികള്‍ മര്‍ദ്ദിച്ച വിവരം പുറത്തു വരുന്നത്. ഉടന്‍ തന്നെ അദ്ദേഹം കുട്ടികളെ ചാലക്കുടി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിവരമറിയച്ചതിനേ തുടര്‍ന്ന് അനാഥാലയവുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടികള്‍ ഇറങ്ങി പോയത് ഇവര്‍ അറിഞ്ഞിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.65ഓളം കുട്ടികളാണ് അനാഥാലയത്തില്‍ ഉള്ളത്. ഇവരെ ശ്രദ്ധിക്കുന്നതിന് വേണ്ട യാതൊരു സൗകര്യങ്ങളും ഇവിടെ ഇല്ല. 2 വര്‍ഷം മുന്‍പും സമാനമായ സംഭവം ഉണ്ടായിരുന്നു. അംഗികാരമില്ലാതെയാണ് അനാഥാലയം പ്രവര്‍ത്തിക്കുന്നതെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

പാലക്കാട് ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു

keralanews eight died after ambulance collides with lorry in palakkad

പാലക്കാട്:പാലക്കാട് തണ്ണിശ്ശേരിയിൽ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു.ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം നടന്നത്. പാലക്കാടിനും കൊടുവായൂരിനും ഇടയിലുള്ള തണ്ണിശ്ശേരിയില്‍ വെച്ച് നെന്മാറയില്‍ നിന്ന് വന്ന ആംബുലന്‍സും എതിരെ വന്ന മീന്‍ ലോറിയും കൂട്ടിമുട്ടുകയായിരുന്നു.സംഭവസ്ഥലത്ത് വെച്ച് തന്നെ എട്ടു പേരും മരിച്ചു.നെല്ലിയാമ്പതിയില്‍ വിനോദയാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട നാലു പട്ടാമ്പി സ്വദേശികളും നാലു നെന്മാറ സ്വദേശികളുമാണ് മരിച്ചത്.പട്ടാമ്പിക്കടുത്ത വാടാനംകുറുശ്ശി സ്വദേശികളായ സുബൈര്‍, ഫഹാസ്, നാസര്‍, ഷൊര്‍ണൂര്‍ സ്വദേശി ഉമ്മര്‍ ഫറൂഖ്, നെന്മാറ സ്വദേശികളായ ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, വൈശാഖ്, നിഖില്‍, ശിവന്‍ എന്നിവരാണ് മരിച്ചത്.അപകടത്തിൽ  മരിച്ച എട്ട് പേരുടേയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ഇന്നലെ രാത്രിയോടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിരുന്നു.അപകടത്തില്‍ മരിച്ച നെന്മാറ സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ സുധീറിന്റെ മൃതദേഹം ഇന്നലെത്തന്നെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.