ബാലഭാസ്‌ക്കറിന്റെ മരണം;ക്രൈം ബ്രാഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

keralanews death of balabhaskar crime branch will record the secret statement of witnesses

തിരുവനന്തപുരം:ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.മൊഴികളിലെ വൈരുധ്യം ഇല്ലാതാക്കാനാണ് രഹസ്യ മൊഴി എടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.ഇതിനായി ക്രൈംബാഞ്ച് തിരുവനന്തപുരം മജിസ്‌ടേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പിക്കും. ക്രൈംബാഞ്ചിന്റെ ആവശ്യപ്പകാരം മജിസ്‌ടേറ്റ് രഹസ്യമൊഴി രേഖപെടുത്തും.അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആണോ അര്‍ജുന്‍ ആണോ എന്നതിനടക്കം സാക്ഷി മൊഴികളില്‍ വൈരുധ്യമുണ്ട്. വാഹനം ഓടിച്ചിരുന്നത് താന്‍ ആണെന്ന് അര്‍ജുന്‍ ആദ്യം മൊഴി നല്‍കിയെങ്കിലും പിന്നീട് മാറ്റി പറഞ്ഞിരുന്നു.വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ ആണെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴി നല്‍കിയിരുന്നു.എന്നാല്‍ അപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവരുടെ മൊഴിയില്‍ വൈരുധ്യം ഉണ്ടായതിനെ തുടര്‍ന്നാണ് സാക്ഷികളുടെ രഹസ്യ മൊഴിയെടുക്കന്നതിനുള്ള സാധ്യതകള്‍ അന്വേഷണ സംഘം തേടുന്നത്.അതേസമയം പ്രകാശ് തമ്പി ഉള്‍പ്പെട്ട സ്വര്‍ണ കടത്ത് കേസിലെ വിവരങ്ങളും ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. ബാലഭാസ്‌കറിന്റെ പ്രോഗ്രാം മനേജര്‍മാരായിരുന്ന പ്രകാശ് തമ്പിയും വിഷ്ണുവും സ്വര്‍ണ കടത്ത് കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് വിവരങ്ങള്‍ ഡിആര്‍ഐയുടെ പക്കല്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിക്കുന്നത്.

സംസ്ഥാനത്ത് ജൂൺ 18 ന് വാഹന പണിമുടക്ക്

keralanews motor vehicle strike in the state on june 8th
തിരുവനന്തപുരം:സംസ്ഥാനത്ത് ജൂൺ 18 ന് വാഹന പണിമുടക്ക്.മോട്ടോര്‍ വാഹനസംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കിൽ പങ്കെടുക്കുക.ഇൻഷുറൻസ് പ്രീമിയം വർധന, ജി.പി.എസ് ഘടിപ്പിക്കൽ എന്നിവക്ക് എതിരെയാണ് പണിമുടക്ക്. വിവിധ സംഘടനകളുടെ നേതാക്കള്‍ തൃശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.ബി.എം.എസ് ഒഴികെയുള്ള മോട്ടോർ വാഹന മേഖലയിലെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു സി, എച്ച്.എം.എസ്., എസ്.ടി.യു ഉൾപ്പെടെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും അനുബന്ധ സംഘടനകളും സമരത്തിൽ പങ്കെടുക്കുമെന്ന് എച്ച്.എം.എസ്. ട്രേഡ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും മോട്ടോർ വാഹന തൊഴിലാളി സംരക്ഷണ സമിതി സംസ്ഥാന വൈസ് ചെയർമാനുമായ മനോജ് ഗോപി തൃശൂരിൽ നടന്ന സമര പ്രഖ്യാപന യോഗത്തിൽ പങ്കെടുത്തതിനു ശേഷം പറഞ്ഞു.

കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് നിഗമനം

keralanews doubt that the student affected nipah virus from guava

കൊച്ചി:കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്കയില്‍ നിന്നെന്ന് നിഗമനം.നിപ ബാധിതനായ വിദ്യാര്‍ത്ഥി രോഗം ബാധിക്കുന്നതിന് രണ്ടാഴ്ച മുന്‍പ് ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നു.ഈ വിവരം വിദ്യാര്‍ത്ഥി കേന്ദ്ര സംഘത്തോട് പറഞ്ഞു.ഇതനുസരിച്ച് കേന്ദ്ര സംഘം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ കൂടുതല്‍ പഠനം വേണമെന്ന നിലപാടിലാണ് കേന്ദ്രസംഘം.നിപ ബാധ റിപ്പോർട്ട് ചെയ്ത ഉടൻ കേരളത്തിലെത്തിയ കേന്ദ്ര സംഘം രോഗബാധിതനായ യുവാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഈ സമയത്താണ് താൻ പേരയ്ക്ക കഴിച്ചതായി വിദ്യാർത്ഥി വെളിപ്പെടുത്തിയത്. പേരയ്ക്കയിൽ നിന്നാണ് വൈറസ് പടർന്നതെന്നാണ് കേന്ദ്രസംഘത്തിന്റെ നിഗമനം.എന്നാൽ ഇത് പ്രാഥമിക നിഗമനം മാത്രമാണെന്നാണ് കേന്ദ്ര സംഘം വെളിപ്പടുത്തിയത്.അതേസമയം നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതായി അധികൃതര്‍ അറിയിച്ചു. പരസഹായമില്ലാതെ നടക്കാന്‍ രോഗിക്ക് കഴിയുന്നുണ്ടെന്നും ഭക്ഷണം കഴിക്കുന്നതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

പെരിയ ഇരട്ടക്കൊലക്കേസ്;സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

keralanews periya double murder case high court will consider the petition seeking cbi probe in the case

കാസർകോഡ്:പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ലാലിന്റെയും മാതാപിതാക്കൾ  സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.പോലീസ് അന്വേഷിച്ചാൽ സിപിഎം പ്രവർത്തകരായ പ്രതികൾ രക്ഷപ്പെടുമെന്നും അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.കഴിഞ്ഞ ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിയയില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അതേസമയം കേസില്‍ പ്രതികളായ മൂന്നുപേരുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ രണ്ട്, ഒന്‍പത്, പത്ത് പ്രതികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വാദം പൂര്‍ത്തിയാകാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി താല്‍ക്കാലിക പെയിന്റര്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

keralanews high court order to dismiss all m panal painting workers in ksrtc

കൊച്ചി:കെഎസ്ആര്‍ടിസിയിലെ മുഴുവൻ താല്‍ക്കാലിക പെയിന്റര്‍ ജീവനക്കാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി.പിഎസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും കോടതി.പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ചിദംബരേഷിന്റെ ഉത്തരവ്.പെയിന്റർ തസ്തികയിലേക്ക് പി.എസ്.സി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയെങ്കിലും നിയമനം നടക്കുന്നില്ലന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു. ജൂൺ 30നകം എം. പാനൽ പെയ്ന്റർമാരെ പിരിച്ച് വിട്ട് ഹൈക്കോടതി ഉത്തരവ് നടപ്പാക്കി തൽസ്ഥിതി റിപ്പോർട്ട് കോടതിക്ക് കൈമാറാനാണ് നിർദേശം. നിലവിൽ 90 താൽകാലിക പെയ്ന്റർമാരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്.നേരത്തെ ആയിരത്തിലേറെ വരുന്ന എം. പാനൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും സമാനമായ രീതിയിൽ പിരിച്ചുവിട്ടു റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

നിപ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ പുരോഗതി;പനി മാറി;നടന്നു തുടങ്ങിയതായി ആശുപത്രി അധികൃതർ

keralanews the health condition of student under treatment due to nipah is improved

കൊച്ചി: നിപ ബാധിച്ച്‌ സ്വകാര്യ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിൽ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.പനി പൂര്‍ണമായി മാറി വിദ്യാർത്ഥി പരസഹായമില്ലാതെ നടക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തലച്ചോറിനെ നേരിയതോതില്‍ ബാധിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ഥിക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നുണ്ട്.പൂനെ വൈറോളജി ലാബിലെ ഫലം അനുസരിച്ച്‌ രക്തം, മൂത്രം, തൊണ്ടയിലെ സ്രവം എന്നിവയില്‍ മൂത്രത്തില്‍ മാത്രമാണ് നിപ വൈറസ് ബാധയുള്ളതെന്ന് കണ്ടെത്തിയിരുന്നു.കടുത്ത പനി, തലവേദന, ശ്വാസതടസ്സം, നേരിയ തോതിലുള്ള സ്‌ട്രോക്ക് തുടങ്ങിയ രോഗലക്ഷണങ്ങളോടെയായിരുന്നു യുവാവിനെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്. നിപയാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.അതേസമയം, നിപ രോഗിയുമായി സമ്പർക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന വരാപ്പുഴ സ്വദേശിയായ ഒരാളെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.ഈ രോഗിയുടേതടക്കം തിങ്കളാഴ്ച അഞ്ച് സാംപിളുകള്‍ പരിശോധനക്ക് ശേഖരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി, ഇടുക്കി ജില്ല ആശുപത്രി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ സാംപിളും എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ രണ്ടാംഘട്ട പരിശോധനക്ക് ശേഖരിച്ച സാംപിളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

സിഒടി നസീറിനെ ആക്രമിച്ച സംഭവം;ഒളിവില്‍ കഴിയുന്ന പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു

keralanews in the incident of attacking c o t naseer the accused who were absconding submitted anticipatory bail application in the court

കോഴിക്കോട്:ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി.നസീറിനെ ആക്രമിച്ച കേസിൽ  ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികള്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.കാവുംഭാഗം സ്വദേശികളായ വിപിന്‍, ജിതേഷ്, മിഥുന്‍ എന്നിവരാണ് തലശേരി കോടതിയില്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട്  കൊളശേരി സ്വദേശി റോഷന്‍, വേറ്റുമ്മല്‍ സ്വദേശി സോജിന്‍, കതിരൂര്‍ സ്വദേശി അശ്വന്ത്, സോജിത്ത്, വിശ്വജിത്ത് എന്നീ അഞ്ച് പ്രതികളെ കോടതി റിമാന്റ് ചെയ്തിട്ടുണ്ട്.മെയ് 18 നാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്.സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ച ശേഷം വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു.

കണ്ണൂർ ജില്ലയിൽ കടലേറ്റം രൂക്ഷം

A wonderfully relaxing beach

കണ്ണൂർ:കാലവർഷം ആരംഭിച്ചതോടെ കണ്ണൂർ ജില്ലയിൽ പലയിടത്തും കടലേറ്റം രൂക്ഷമായി.പയ്യാമ്പലം ബീച്ചിൽ കടലേറ്റത്തിൽ വൻ തോതിൽ കര കടലെടുത്തു.വിനോദ സഞ്ചാരികൾക്കായി നിർമിച്ച നടപ്പാതയടക്കം കടലേറ്റത്തെ തുടർന്ന് തകർന്നു.ടൂറിസം പ്രൊമോഷൻ കൗൺസിൽ സ്ഥാപിച്ച ഫോട്ടോ ഫ്രെയിം,സുരക്ഷാ ബോർഡുകൾ തുടങ്ങിയവയും കടലേറ്റത്തിൽ നശിച്ചു.കാലവർഷത്തിന്റെ തുടക്കത്തിൽ ഇത്ര ശക്തമായ കടലേറ്റമുണ്ടാകുന്നത് ഇത് ആദ്യമായാണെന്ന് നാട്ടുകാർ പറഞ്ഞു.കടൽക്ഷോഭം രൂക്ഷമായ പുതിയങ്ങാടി അടക്കമുള്ള തീരപ്രദേശത്തെ നിന്നും താമസക്കാരെ മാറ്റിപാർപ്പിക്കാൻ കലക്റ്റർ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് കണ്ണൂർ സിറ്റി,പയ്യാമ്പലം,പുതിയങ്ങാടി എന്നിവിടങ്ങളിൽ രൂക്ഷമായ കടലേറ്റമുണ്ടായത്.

ബാലഭാസക്കറിന്റെ മരണം;കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും

keralanews death of balabhaskar crime branch team will record the statement of ksrtc driver

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസക്കറിന്റെ അപകട മരണത്തെ കുറിച്ച് അന്വേഷണം നടത്തുന്ന  ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കേസിലെ ദൃക്‌സാക്ഷിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി രേഖപ്പെടുത്തും.രാവിലെ പത്തിന് ക്രൈം ബ്രാഞ്ച് ഓഫീസിലെത്താനാണ് അജിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസ്സിലെ ഡ്രൈവറായിരുന്ന അജി പള്ളിപ്പുറത്തെ അപകടം കണ്ടിരുന്നു. ഡ്രൈവറുടെ സീറ്റില്‍ അര്‍ജ്ജുന്‍ ആയിരുന്നുവെന്ന് ആദ്യം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അജിയാണ്. വാഹനമോടിച്ചത് ആരെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പ്രധാന സാക്ഷിയായ അജിയില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് സംഘം തീരുമാനിച്ചത്.

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കുത്തേറ്റു

keralanews dyfi area secretary and cpm branch secretary injured in thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിക്കും സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും കുത്തേറ്റു.ഡിവൈഎഫ്‌ഐ അണ്ടൂര്‍ക്കോണം മേഖലാ സെക്രട്ടറി അഡ്വ. റഫീഖ് എആര്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഹരീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.പരിക്കേറ്റ ഇരുവരും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്.അണ്ടൂര്‍ക്കോണം മേഖലയിലെ കുന്നിന്‍പുറത്തെ ഡിവൈഎഫ്‌ഐ കൊടി എടുത്ത് മാറ്റിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണം നടന്നത്.അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു.