കൊച്ചി:സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ്ണവില കുതിക്കുന്നു.ഗ്രാമിന് 3580 രൂപയും പവന് 320 വര്‍ധിച്ച് 28,640 രൂപയായി. സ്വര്‍ണ്ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. വിവാഹ സീസണും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയത്. ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1539 ഡോളറാണ് ഇന്നത്തെ നിരക്ക്.
റേഷൻ കാർഡിൽ ആധാർ നമ്പർ ചേർക്കാത്തവർക്ക് ഒക്ടോബർ മുതൽ റേഷന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: റേഷൻ കാർഡിൽ ആധാർ നമ്പർ ചേർക്കാത്തവർക്ക് ഒക്ടോബർ മുതൽ റേഷന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.രണ്ടാം മോദി സര്‍ക്കാറിെന്‍റ ‘ഒരു രാജ്യം, ഒരു റേഷന്‍കാര്‍ഡ് പദ്ധതി’യുടെ ഭാഗമായാണ് നിര്‍ദേശം. ആധാര്‍ ഇനിയും ലിങ്ക് ചെയ്യാത്തവര്‍ക്കുള്ള അവസാന അവസരമാണിതെന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണവകുപ്പ് അറിയിച്ചു.അടുത്ത ജൂണ്‍ 30ന് മുൻപ് ‘ഒരു രാജ്യം, ഒരു റേഷന്‍കാര്‍ഡ് പദ്ധതി’ നടപ്പാക്കണമെന്ന നിര്‍ദേശം വന്നതോടെയാണ് സെപ്റ്റംബര്‍ 30ന് ശേഷം ആധാര്‍ നമ്പർ നല്‍കാത്തവര്‍ റേഷന്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം ഉണ്ടായിരിക്കുന്നത്.
ഇ-പോസിലൂടെ ആധാര്‍ ചേര്‍ക്കുവാന്‍ ആധാറും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടകളിലെത്തിയാല്‍ മതിയാകും. ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ചേര്‍ക്കുവാന്‍ താലൂക്ക് സപ്ലൈ ഓഫിസ് / സിറ്റി റേഷനിങ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ റേഷന്‍കാര്‍ഡും ചേര്‍ക്കേണ്ട ആധാര്‍ കാര്‍ഡുമായി എത്തുക.ഓണ്‍ലൈനായി ആധാര്‍ നമ്ബര്‍ ചേര്‍ക്കാന്‍ civilsupplieskerala.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക.നിലവില്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരംഗത്തിെന്‍റയെങ്കിലും ആധാര്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭിക്കൂ.
ഇടുക്കി കുട്ടിക്കാനത്ത് ചരക്കുലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു
ഇടുക്കി: കുട്ടിക്കാനത്ത് വളഞ്ഞങ്ങാനത്ത് ചരക്കുലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം.തമിഴ്‌നാട്ടില്‍നിന്ന് കോട്ടയത്തേക്ക് തേങ്ങയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.വാഹനത്തില്‍നിന്ന് കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.ഏറെ കാലപ്പഴക്കമുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നും ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.മൃതദേഹങ്ങള്‍ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തീവ്രവാദ ബന്ധം സംശയിച്ച് തൃശ്ശൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ വിട്ടയച്ചു
തൃശൂർ:തീവ്രവാദ ബന്ധം സംശയിച്ച് തൃശ്ശൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ വിട്ടയച്ചു.കൊടുങ്ങല്ലൂര്‍ സ്വദേശി റഹീം അബ്ദുള്‍ ഖാദറിനേയും സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ യുവതി എന്നിവരെയാണ് വിട്ടയച്ചത്. ശനിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു.24 മണിക്കൂറോളം കസ്റ്റഡിയില്‍ വച്ച് എന്‍.ഐ.എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. ക്രൈംബ്രാഞ്ചും തമിഴ്നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച് എന്നീ ഏജന്‍സികളും യുവാവിനെ ചോദ്യം ചെയ്തിരുന്നു.ലഷ്‌കര്‍ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. മലയാളികള്‍ ഉള്‍പ്പെട്ട ആറംഗ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരസംഘം തമിഴ്നാട്ടില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതിനിടെയാണ് റഹീമിനെ കസ്റ്റഡിയിലെടുത്തത്.താന്‍ നിരപരാധിയാണെന്നും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നുമാണ് റഹീം അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരിൽ ഭക്ഷ്യവിഷബാധ;ഷവർമ്മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ ചികിത്സയിൽ
കണ്ണൂർ:പയ്യന്നൂരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു.മാടക്കാല്‍ സ്വദേശി പി സുകുമാരനും കുടുംബവുമാണ് ഭക്ഷവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഡ്രീം ഡെസേര്‍ട്ടില്‍ നിന്ന് സുകുമാരന്‍ രണ്ടു പ്ലെയിറ്റ് ഷവര്‍മയും അഞ്ച് കുബ്ബൂസും പാഴ്‌സലായി വാങ്ങിയിരുന്നു.ശേഷം വീട്ടിലെത്തുകയും അത് കഴിച്ച് വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് അവശനിലയിലായ കുടുംബം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാര്‍ ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവത്തെ തുടര്‍ന്ന് നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പൂട്ടിക്കുകയും 10,000 രൂപ പിഴയീടാക്കുകയും ചെയ്തു. ഭക്ഷണശാലയുടെ ലൈസന്‍സ് നിര്‍ത്തലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
ലഷ്‌ക്കർ ഭീകരനെന്ന് സംശയം;കൊടുങ്ങല്ലൂര്‍ സ്വദേശി അബ്‌ദുള്‍ ഖാദര്‍ റഹീം പൊലീസ് കസ്റ്റഡിയില്‍
കൊച്ചി :തീവ്രവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരുന്നതിനിടെ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്‌ദുള്‍ ഖാദര്‍ റഹീം പൊലീസ് കസ്റ്റഡിയിലായി. കൊച്ചിയിലെ കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തമിഴ്‌നാട് പൊലീസിന് കൈമാറും.അതേസമയം താന്‍ നിരപരാധിയാണ്. എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും, കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭീകരാക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണങ്ങള്‍ക്കായി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.രണ്ട് ദിവസം മുമ്ബാണ് ഇയാള്‍ ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലെത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.ഭീകരരുമായി ബന്ധമില്ലെന്നും തനിക്ക് അബുദാബിയില്‍ ഹോട്ടല്‍ ബിസിനസ്സ് ആണെന്നുമാണ് കസ്റ്റഡിയില്‍ എടുക്കുമ്ബോള്‍ ഇയാള്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ അന്വേഷണ സംഘം ഇത് കണക്കില്‍ എടുത്തിട്ടില്ല. വിശദമായ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ സത്യാവസ്ഥ പൂറത്തുവരൂ എന്നതാണ് പോലീസിന്റെ നിലപാട്. ലഷ്‌കര്‍ ഭീകരര്‍ക്ക് തമിഴ്‌നാട് തീരത്തേയ്ക്ക് എത്തുന്നതിന് വേണ്ട യാത്രാ സഹായങ്ങള്‍ ചെയ്തത് അബ്ദുള്‍ ഖാദറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ മാസം 28ന് ലഷ്‌കര്‍ ഇ തോയ്ബ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജെന്‍സ് ഏജന്‍സിയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ ആരാധനാലയങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ സ്ഥലങ്ങളില്‍ കര്‍ശ്ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
തമിഴ്‌നാട്ടിലെത്തിയ ലഷ്‌ക്കർ തീവ്രവാദ സംഘത്തിലെ തൃശൂര്‍ സ്വദേശിക്കൊപ്പമുണ്ടായിരുന്ന സ്ത്രീ പിടിയിൽ
ചെന്നൈ:തമിഴ്‌നാട്ടിലെത്തിയ ലഷ്‌കര്‍ ഇ തോയിബ സംഘത്തിലുണ്ടെന്ന് കരുതുന്ന മലയാളി ഭീകരന്‍ അബ്ദുള്‍ ഖാദറിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീ കസ്റ്റഡിയില്‍. ഗള്‍ഫില്‍ നിന്ന് ഇയാള്‍ക്കൊപ്പം എത്തിയ സ്ത്രീയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.അബ്ദുള്‍ ഖാദറിനൊപ്പം ഇവരും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നോ എന്നത് പ്രത്യേക സംഘം അന്വേഷിച്ചു വരികയാണ്.അതേസമയം തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.ഡല്‍ഹിയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട് .സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍സുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്. എഡിജിപിയുടെ നേതൃത്വത്തില്‍ 2000 പൊലീസുകാരെയാണ് കോയമ്ബത്തൂരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്. വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ശ്രീലങ്കയില്‍ നിന്നും കടല്‍ മാര്‍ഗം ആറംഗ ഭീകരസംഘമാണ് ഇന്ത്യയിലെത്തിയതെന്നാണ് സൂചന.ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകളിലും പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി. അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം വേണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശത്തെ തുടര്‍ന്നാണിത്.റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍, ആരാധാനാലയങ്ങള്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112എന്ന നമ്പറിലോ സംസ്ഥാന പൊലിസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ(0471 2722500) അറിയിക്കണം.
കെവിൻ വധക്കേസ്;പ്രതികളുടെ ശിക്ഷാവിധി ഇന്ന്
കോട്ടയം:കെവിൻ വധക്കേസിൽ പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രസ്ഥാപിക്കും.കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ദിവസം നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ അടക്കം 10 പ്രതികൾ കുറ്റക്കാരാണെന്നന്ന് കോടതി കണ്ടെത്തിയിരുന്നു. ദുരഭിമാനകൊലയാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ദുരഭിമാനകൊലയായി കണ്ടെത്തുന്ന കേസുകൾ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്നാണ് സുപ്രിം കോടതിയുടേതടക്കമുള്ള വിധിന്യായങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ വധശിക്ഷയടക്കം പ്രതികൾക്ക് ലഭിച്ചേക്കാം.ഇന്ത്യന്‍ ശിക്ഷാ നിയമം 364 എ കുറ്റം തെളിയിക്കപ്പെട്ട രാജ്യത്തെ ആദ്യ കേസാണ് കെവിന്‍ കൊലപാതകക്കേസ്.പത്ത് പ്രതികള്‍ക്കുമെതിരെ, കൊലപാതകം, ഭീഷണി മുഴക്കല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞു.ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് പുറമെ രണ്ടാം പ്രതി നിയാസ്, നാലാം പ്രതി റിയാസ് ഇബ്രാഹിം എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. ഇതിന് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാം.2,4,6,9,11,12 പ്രതികള്‍ ഭവനഭേദനം, മുതല്‍ നശിപ്പിക്കല്‍, തുടങ്ങി പത്ത് വര്‍ഷം അധിക തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്തു. ഏഴാം പ്രതി ഷിഫിന്‍ തെളിവ് നശിപ്പിച്ചതായും തെളിഞ്ഞു.ഇതിന് എഴ് വര്‍ഷം തടവ് ലഭിച്ചേക്കാം. 8,12 പ്രതികള്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന മാരകമായ ഉപദ്രവം നടത്തിയെന്ന് കണ്ടെത്തി. ശിക്ഷാ വിധിക്ക് മുൻപ് പ്രതികൾക്ക് പറയാനുള്ളത് ഇന്ന് കോടതി കേൾക്കും.
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപിടുത്തം
കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ വീട്ടില്‍ തീപ്പിടിത്തം. ഇടപ്പള്ളിയിലെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു. വീട്ടിലെ ഒരു മുറി പൂര്‍ണമായി കത്തിനശിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമായത് എന്നാണു പ്രാഥമിക നിഗമനം.
ശ്രീലങ്ക വഴി കടല്‍ മാര്‍ഗം ലഷ്കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടിൽ എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്;കേരളത്തിലും ജാഗ്രത നിർദേശം
തിരുവനന്തപുരം: ശ്രീലങ്ക വഴി കടല്‍ മാര്‍ഗം ലഷ്കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടിൽ എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്.റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിലും അതീവ ജാഗ്രതാനിര്‍ദ്ദേശം നൽകിയിട്ടുണ്ട്.സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.ബസ്സ് സ്റ്റാന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും.തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും.സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.ശ്രീലങ്ക വഴി ആറ് ലഷ്കര്‍-ഇ-ത്വയിബ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അഞ്ച് ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് വിവരം. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.