പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു

keralanews famous actor sathar passed away
ആലുവ:പ്രശസ്ത നടന്‍ സത്താര്‍(67) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ശ്രദ്ധേയനായത്.മൂന്നുമാസമായി കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. 1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച സത്താർ 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത അനാവരണം മലയാളം സിനിമയിലൂടെ നായകനായത്.ശരപഞ്ജരം, 22 ഫീമെയില്‍ കോട്ടയം, ലാവ തുടങ്ങിയവയാണ് സത്താറിന്റെ പ്രധാന ചിത്രങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തിലെ കഴിഞ്ഞകാലത്തെ പ്രമുഖ നായികയായിരുന്ന ജയഭാരതിയെ വിവാഹം ചെയ്തെങ്കിലും വേര്‍പിരിഞ്ഞു.നടൻ കൃഷ്  മകനാണ്.ഖബറടക്കം വൈകുന്നേരം ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും

മരടിലെ ഫ്ലാറ്റ് പൊളിക്കൽ;മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്

keralanews marad flat demolition all party meeting called by cm today

കൊച്ചി:മരട് ഫ്ലാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നടക്കുക.ഫ്ലാറ്റ് ഒഴിപ്പിക്കുന്ന നടപടികളുമായി നഗരസഭ‍ മുന്നോട്ട് പോകുന്നതിനിടിയില്‍ സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനം നിര്‍ണ്ണായകമാണ്. തീരദേശപരിപാലന നിയമം ലംഘിച്ച്‌ നിർമ്മിച്ച മരട് നഗരസഭ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രിം കോടതിയുടെ അന്ത്യശാസനം നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കെയാണ് ഇന്ന് സര്‍വ്വകക്ഷിയോഗം നടക്കുന്നത്. പ്രശ്നം എങ്ങിനെ തീര്‍ക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്.മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രിം കോടതിയെ ബോധ്യപ്പെടുത്തുക, ഫ്ലാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, പൊളിച്ചേ തീരൂ എങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വിഷയത്തിൽ പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്.നിയമപരമായി സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ അറിയിച്ച പശ്ചാത്തലത്തില്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന എതെങ്കിലും തീരുമാനം സര്‍വ്വകക്ഷി യോഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവം; മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നൽകരുതെന്ന് കാണിച്ച് നടി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി

keralanews actress attack case the actress filed a petition in the supreme court stating that should not give the copy of memory card to dileep

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് ആക്രമണത്തിന് ഇരയായ നടി. ഇത് സംബന്ധിച്ച്‌ നടി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. ഇതിന് എതിരെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്നാണ് നടി സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്.അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും നടി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് ഈ രേഖകള്‍ സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയത്. ഈ രേഖകള്‍ ചൊവ്വാഴ്ച ജസ്റ്റിസുമാരായ എ.എന്‍.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ക്ക് സമര്‍പ്പിക്കും.

മിൽമ പാലിന് വർദ്ധിപ്പിച്ച വില പത്തൊൻപതാം തീയതി മുതൽ നിലവിൽ വരും

keralanews increased price of milma milk come in effect from 19th of this month

തിരുവനന്തപുരം:മിൽമ പാലിന് വർദ്ധിപ്പിച്ച വില ഈമാസം പത്തൊൻപതാം തീയതി മുതൽ നിലവിൽ വരും.ലിറ്ററിന് 4 രൂപയാണ് വർദ്ധിക്കുന്നത്. വർദ്ധിപ്പിച്ച തുകയിൽ 84 ശതമാനവും ക്ഷീര കർഷകർക്ക് നൽകുമെന്ന് മിൽമ അറിയിച്ചു.കാലിതീറ്റയുടെയും മറ്റ് ഉൽപാദനോപാധികളുടെയും വില ഗണ്യമായി വർദ്ധിച്ച സാഹചര്യത്തിലാണ് പാലിന്റെ വിലയും വർദ്ധിപ്പിക്കേണ്ടി വന്നതെന്നാണ് മിൽമയുടെ വിശദീകരണം. ലിറ്ററിന് 40 രൂപയുണ്ടായിരുന്ന പാലിന് 4 രൂപ വർദ്ധിപ്പിച്ച് 44 രൂപയാക്കി. മഞ്ഞ കളർ പാക്കറ്റ് പാലിന് ലിറ്ററിന് 5 രൂപയും വർദ്ധിപ്പിച്ചിട്ടുണ്ട്. മിൽമ ഭരണ സമിതി യോഗം ചേർന്നാണ് വില വർദ്ധന ഔദ്യോഗികമായി പ്രഖ്യാപിച്ചത്.വർദ്ധിപ്പിച്ച 4 രൂപയിൽ 3 രൂപ 35 പൈസ ക്ഷീര കർഷകർക്ക് നൽകും. 16 പൈസ ക്ഷീര സംഘങ്ങൾക്കും 32 പൈസ വിൽപ്പന നടത്തുന്ന ഏജൻറുമാർക്കും ലഭിക്കും. പുതുക്കിയ വിൽപ്പന വില രേഖപ്പെടുത്തിയ പാക്കറ്റുകൾ ലഭ്യമാകുന്നതു വരെ പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകളിൽ തന്നെ പാൽ വിതരണം ചെയ്യേണ്ടിവരുമെന്നും മിൽമ അറിയിച്ചു.

മോട്ടോര്‍ വാഹന നിയമ ഭേദഗതി; ഉയര്‍ത്തിയ പിഴ കുറക്കാന്‍ ഇന്ന് ഉന്നതതല യോഗം

keralanews motor vehicle law amendment high level meeting discuss about to reduce fines

തിരുവനന്തപുരം:മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലൂടെ ഉയര്‍ത്തിയ പിഴ കുറയ്ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ ഇന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.കേന്ദ്ര നിയമത്തില്‍ ഇളവുവരുത്തി എങ്ങനെ പിഴ കുറയ്ക്കാമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. ഗതാഗത മന്ത്രി നിര്‍ദേശിച്ചതനുസരിച്ച്‌ മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാത്ത സംസ്ഥാനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ ഇന്ന് കൈമാറും. നിയമം സംസ്ഥാനത്ത് നടപ്പാക്കി ഓര്‍ഡിനന്‍സ് ഇറക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ പട്ടിക എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.അതിനിടെ, മോട്ടോര്‍വാഹന നിയമ ഭേദഗതി പുനഃപരിശോധിക്കുന്നതിന് പകരം കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് ഇറക്കുകയാണ് വേണ്ടതെന്ന ആവശ്യവുമായി മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തി.ഇതിനായി എം.പിമാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തേ വ്യക്തമാക്കിയിരുന്നു.എന്നാല്‍, കേരളത്തിന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.

മരടിലെ ഫ്ലാറ്റ് പൊളിക്കൽ;ഒഴിഞ്ഞു പോകുന്നതിനുള്ള സമയപരിധി അവസാനിച്ചു; ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍

keralanews marad flat demolishing deadline to vacate the flats is over flat manufacturers say they wont take responsibility

കൊച്ചി: അനധികൃതമായിനിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞുപോകുന്നതിനായി ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസിലെ സമയപരിധി ഞായറാഴ്ച അവസാനിച്ചു. തീരദേശപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഈമാസം ഇരുപതിനകം പൊളിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതോടെ അഞ്ചുദിവസത്തിനുള്ളില്‍ ഫ്‌ളാറ്റ് ഒഴിയാന്‍ നഗരസഭ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍, ഒഴിയില്ലെന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് താമസക്കാര്‍. ഫ്‌ളാറ്റുകള്‍ വിറ്റത് നിയമാനുസൃതമായാണെന്നും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ നിലപാടെടുത്തതോടെ ഫ്‌ളാറ്റുടമകള്‍ വലഞ്ഞിരിക്കുകയാണ്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ നിര്‍മ്മാതാക്കള്‍ മരട് നഗരസഭാ സെക്രട്ടറിക്ക് ഉത്തരവാദിത്വമില്ലെന്ന് കാണിച്ച്‌ കത്ത് നല്‍കി.പദ്ധതിയുമായി ബന്ധമില്ല. നിലവിലെ ഉടമസ്ഥരാണ് കരമടയ്ക്കുന്നത്. അതിനാല്‍ ഉടമസ്ഥാവകാശവും അവര്‍ക്കാണ്. നഗരസഭ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഒഴിഞ്ഞ് പോകില്ലെന്നുമാണ് അതേസമയം ഉടമകളുടെ നിലപാട്.ഒഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ മുന്നോട്ട് പോയാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ഫ്ലാറ്റുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രതീക്ഷയുണ്ടെന്നും ഫ്ലാറ്റുടമകള്‍ പറഞ്ഞു.ഫ്ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യമറിയിച്ചുകൊണ്ട് കമ്പനികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഇന്നവസാനിക്കും. ഇതുവരെ എട്ട് കമ്പനികള്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി. പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ചെന്നൈ ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. പ്രൊഫ. ദേവദാസ് മേനോന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം ഫ്ലാറ്റുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഗതാഗത നിയമ ലംഘനത്തിന് ചുമത്തുന്ന ഉയര്‍ന്ന പിഴത്തുകക്ക് ഒറ്റത്തവണ മാത്രം ഇളവു നല്‍കിയാല്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

keralanews one time concession for high fine impossed for traffic violations

തിരുവനന്തപുരം:ഗതാഗത നിയമ ലംഘനത്തിന് ചുമത്തുന്ന ഉയര്‍ന്ന പിഴത്തുകക്ക് ഒറ്റത്തവണ മാത്രം ഇളവു നല്‍കിയാല്‍ മതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്. തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കും. എന്നാൽ അന്തിമ തീരുമാനം കേന്ദ്ര നിലപാട് അറിഞ്ഞ ശേഷമേ ഉണ്ടാകൂ എന്നാണ് ഗതാഗത മന്ത്രി അറിയിച്ചു.കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതോടെ എതിര്‍പ്പും ശക്തമായി. ഈ സാഹചര്യത്തിലാണ് നിയമം പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. പിഴ തുക പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച വരെ ഒരു പിഴയും ഈടക്കില്ല.  പിഴ ഈടാക്കാന്‍ ജില്ലകള്‍ തോറും മൊബൈല്‍ കോടതി പുനഃസ്ഥാപിക്കണമെന്ന് മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പിടിക്കപ്പെടുന്നതില്‍ പകുതിപ്പേരും പിഴ അടയ്ക്കാത്ത സാഹചര്യത്തിലാണിത്. ഒരേകുറ്റം എത്രതവണ ആവര്‍ത്തിച്ചാലും ഒരേ തുകയായിരുന്നു ഇതുവരെ പിഴ. ഉയര്‍ന്നപിഴത്തുക പകുതിയാക്കുന്നതോടെ ഈ രീതിക്ക് മാറ്റം വരും. ആദ്യതവണയേ കുറഞ്ഞ പിഴത്തുകയുള്ളു. ആവര്‍ത്തിച്ചാല്‍ പുതിയ ഭേദഗതി നിയമത്തിലെ ഏറ്റവും ഉയര്‍ന്ന തുക തന്നെ ഈടാക്കണമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിന് മുന്‍പില്‍ വച്ചിരിക്കുന്ന നിര്‍ദേശം. അതായത് ഹെല്‍മറ്റ് ധരിക്കാത്തതിന് ആദ്യം പിടിച്ചാല്‍ അഞ്ഞൂറും വീണ്ടും പിടിച്ചാല്‍ ആയിരവുമായിരിക്കും പിഴ. പിഴ കുറയ്ക്കുന്നതിനുളള വിഞ്ജാപനത്തിന്റ കരട് മോട്ടോര്‍വാഹനവകുപ്പ് തയാറാക്കിത്തുടങ്ങി. മിനിമം ഇത്ര മുതല്‍ പരമാവധി ഇത്രവരെ എന്ന് പറയുന്ന അഞ്ച് വകുപ്പുകളില്‍ പിഴത്തുക കുറയ്ക്കുന്നതില്‍ തടസമില്ല. ഇന്‍ഡിക്കേറ്റര്‍ ഇടാതിരിക്കുന്നത് ഉള്‍പ്പടെ ചെറിയ പിഴവുകള്‍, കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കാതിരിക്കുക , ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, ശാരീരിക അവശതകള്‍ക്കിടെയുള്ള ഡ്രൈവിങ്, അന്തരീക്ഷ മലിനീകരണം എന്നിവയാണിത്. മറ്റുള്ളവയില്‍ നിശ്ചിത തുക തന്നെ ഈടാക്കണമെന്നാണ് ഭേദഗതിയില്‍ നിഷ്‌കര്‍ഷിക്കുന്നത്.

മോട്ടോര്‍ വാഹന നിയമ ഭേദഗതി;പിഴത്തുക പകുതിയാക്കാൻ കേരളം;അന്തിമ തീരുമാനം തിങ്കളാഴ്‌ച

keralanews motor vehicle law amendment kerala to reduce the fine amount final decision on monday

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴത്തുക പകുതിയോളം കുറയ്ക്കാന്‍ കേരള സര്‍ക്കാര്‍ നീക്കം.നിരക്ക് സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാമെന്നു വ്യക്തമാക്കുന്ന കേന്ദ്ര ഉത്തരവ് ലഭിച്ചശേഷം തിങ്കളാഴ്ച ഗതാഗത മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. രാഷ്ട്രീയ നേതൃത്വവും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്താകും തീരുമാനമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.കേന്ദ്രം വ്യക്തത വരുത്തുന്നതുവരെ ഉയര്‍ന്ന നിരക്ക് ഈടാക്കരുതെന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ കേസെടുത്തു നോട്ടിസ് നല്‍കും. അന്തിമ തീരുമാനമായ ശേഷമാകും തുടര്‍നടപടി.വര്‍ധിപ്പിച്ച തുക 40–60 ശതമാനം കുറയ്‌ക്കാനാണ്‌ സംസ്ഥാനം ആലോചിക്കുന്നത്‌. മദ്യപിച്ച്‌ വാഹനമോടിക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ എന്നിവയ്‌ക്കുള്ള പിഴ കുറയ്‌ക്കേണ്ടെന്നാണ്‌ ആലോചന. സീറ്റ്‌ ബെല്‍റ്റ്‌, ഹെല്‍മെറ്റ്‌ എന്നിവ ധരിക്കാതെ യാത്രചെയ്യുന്നതിനുള്ള പിഴ 1000 എന്നത്‌ 500 രൂപയാക്കിയേക്കും.ഡ്രൈവിങ്‌ ലൈസന്‍സ്‌ കാലാവധി തീര്‍ന്ന്‌ ഒരു ദിവസം കഴിഞ്ഞ്‌ പിടിക്കപ്പെട്ടാല്‍ 10,00 രൂപ ഈടാക്കാനാണ്‌ കേന്ദ്രനിയമം നിര്‍ദേശിക്കുന്നത്‌. ലൈസന്‍സ്‌ ഒരു വര്‍ഷത്തിനകം പുതുക്കിയില്ലെങ്കില്‍ വീണ്ടും ടെസ്റ്റ്‌ വിജയിക്കണമെന്ന വ്യവസ്ഥയിലും ഇളവ്‌ വന്നേക്കും. പ്രവാസികള്‍ക്ക്‌ വന്‍ തിരിച്ചടിയാകുന്ന ഭേദഗതി ലഘൂകരിക്കാനാണ്‌ സര്‍ക്കാര്‍ ആലോചന.ലൈസന്‍സ്‌ കാലാവധി കഴിഞ്ഞാല്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ചശേഷം പ്രവാസികള്‍ നാട്ടിലെത്തി പുതുക്കുന്നതാണ്‌ പരിഗണിക്കുന്നത്‌.കേന്ദ്രനിയമ ഭേദഗതിയെക്കുറിച്ച്‌ പഠിക്കാന്‍ ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാകും അന്തിമനടപടി.

മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

keralanews the deadline for the owners to vacate the flat in marad ends today

കൊച്ചി:മരടിലെ ഫ്ലാറ്റുകൾ ഒഴിയുന്നതിന് ഉടമകൾക്ക് നഗരസഭ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും.സുപ്രീംകോടതിയുടെ അന്ത്യശാസനം വന്നതിനു പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫ്ലാറ്റുകൾ ഒഴിയണമെന്നാവശ്യപ്പെട്ട് നഗരസഭാ നോട്ടീസ് നൽകിയത്. ഇതിനെതിരെ  മരട് നഗരസഭക്ക് മുന്നില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകള്‍.മരട് നഗരസഭക്ക് മുന്നില്‍ ശക്തമായ സമരം നടത്താനാണ് തീരുമാനം. ഫ്ലാറ്റിന് മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹവും ഇന്ന് ആരംഭിക്കും.സമരത്തിന് പിന്തുണയുമായി ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മരടിലെത്തും.അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്നും നോട്ടീസ് നല്‍കിയത് നിയമാനുസൃതമല്ലെന്നും കാണിച്ച് ഒഴിപ്പിക്കല്‍ നോട്ടീസിന് 12 ഫ്ലാറ്റുടമകള്‍ മറുപടി നല്‍കിയിരുന്നു.നോട്ടീസിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഫ്ലാറ്റ് ഉടമകള്‍. സുപ്രീംകോടതിവിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ തിരുത്തൽ ഹരജി നൽകിയിട്ടുമുണ്ട്. ഫ്ലാറ്റ് ഉടമകളുടെ മറുപടി നഗരസഭാ സെക്രട്ടറി സർക്കാരിന് കൈമാറിയിട്ടുണ്ട്. സർക്കാർ നിർദേശം അനുസരിച്ചു മാത്രമേ താമസക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്ന് മരട് നഗരസഭ നേരത്തേ വ്യക്തമാക്കിയിരുന്നു.വിഷയത്തിൽ രാഷ്ട്രീയ പാർട്ടികള്‍ ഇടപെട്ടതോടെ നിയമപോരാട്ടം ശക്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണിവര്‍.

ഓണാഘോഷം;നെടുമ്പാശ്ശേരിയിൽ നിന്ന് ഗള്‍ഫിലേക്ക് ഇത്തവണ കയറ്റിയയച്ചത് 250 ടണ്‍ പച്ചക്കറികള്‍

keralanews onam celebration 250ton vegetables exported from nedumbasseri to gulf

കൊച്ചി:ഓണം പ്രമാണിച്ച് ഇത്തവണ നെടുമ്പാശ്ശേരിയിൽ നിന്ന് ഗള്‍ഫിലേക്ക് കയറ്റിയയച്ചത് 250 ടണ്‍ പച്ചക്കറികള്‍.ഗള്‍ഫിലേക്ക് പറന്ന പച്ചക്കറികളില്‍ വെണ്ടയ്ക്ക, പയര്‍, പാവയ്ക്ക, വഴുതനങ്ങ, നേന്ത്രക്കായ, ഞാലി പൂവന്‍, ക്യാരറ്റ്, ബീറ്റ്റൂട്ട്, കുമ്പളങ്ങ തുടങ്ങി ഇഞ്ചിയും കറിവേപ്പിലയും വരെയുണ്ട്. മസ്‌ക്കറ്റ്, കുവൈറ്റ്, ഷാര്‍ജ, തുടങ്ങിയ എല്ലാ ഗള്‍ഫ് നാടുകളിലും പച്ചക്കറികള്‍ എത്തുന്നുണ്ടെങ്കിലും അബുദാബി, ദുബായ്, എന്നിവിടങ്ങളിലാണ് പച്ചക്കറികള്‍ക്ക് ഡിമാന്റ് കൂടുതൽ.അതേ സമയം, മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രത്യേക കാര്‍ഗോ വിമാനങ്ങള്‍ ഒന്നും നെടുമ്ബോശ്ശേരിയില്‍ നിന്നും ഇത്തവണ പോയിരുന്നില്ല. സാധാരണ യാത്രാ വിമാനങ്ങളിലെ കാര്‍ഗോ വഴിയാണ് ഇത്തവണ പച്ചക്കറി കയറ്റുമതി ചെയ്തത്.