ട്രാന്സ്ജെന്ഡേഴ്സിന് എസ്എസ്എൽസി ബുക്കിൽ ലിംഗപദവി തിരുത്താൻ അനുവാദം

keralanews transgenders can change their gender in s s l c book

കോട്ടയം.എസ്എസ്എല്‍സി ബുക്ക് ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലെയും രേഖകളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗപദവി തിരുത്താന്‍ അവസരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. സർക്കാർരേഖകളിൽ ലിംഗപദവിയുടെ ചോദ്യാവലിയിൽ ഇനിമുതൽ സ്ത്രീ/പുരുഷൻ/ട്രാൻസ്‌ജെൻഡർ എന്നിങ്ങനെ ഉൾപ്പെടുത്തും.നിലവിൽ ട്രാൻസ്‌ജെൻഡറുകൾക്ക് അവർ സ്ത്രീയോ പുരുഷനോ എന്നു രേഖപ്പെടുത്താൻമാത്രമായിരുന്നു അവസരം ലഭിച്ചിരുന്നത്.ഇനിമുതൽ സാമൂഹികനീതിവകുപ്പ് നൽകുന്ന ജെൻഡർ സർട്ടിഫിക്കറ്റ് ഹാജരാക്കി എല്ലാ രേഖകളിലും ഇത്തരം വിഭാഗക്കാർക്ക് ട്രാൻസ്‌ജെൻഡർ എന്നുതന്നെ ലിംഗപദവി മാറ്റാനാകും.ഹൈക്കോടതിയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സംഘടനകൾ സമർപ്പിച്ചിരുന്ന ഹർജിയിലെ തീർപ്പിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് സംസ്ഥാനസർക്കാരിനു കീഴിലുള്ള എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകി.ജെൻഡർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.എൽ.സി. ബുക്കിലെ രേഖപ്പെടുത്തലുകളിൽ മാറ്റം വരുത്തുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ് ഭേദഗതി ചെയ്യുന്നതിനുള്ള നടപടി ഉടനുണ്ടാവും. അത് പൂർത്തിയായാൽ എസ്.എസ്.എൽ.സി. ബുക്കിൽ നിലവിലുള്ള ലിംഗപദവി മാറ്റി ട്രാൻസ്‌ജെൻഡർ എന്ന് ചേർക്കാനാകും.

മരട് ഫ്ലാറ്റ് പൊളിക്കല്‍;സമീപവാസികളുടെ ആശങ്കയകറ്റാന്‍ സബ്‌കളക്റ്റർ ഇന്ന് വിശദീകരണയോഗം വിളിച്ചു

keralanews marad flat demolition subcollector called a clarification meeting today

കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ പൊളിച്ച്‌ നീക്കുന്നതിന് മുന്നോടിയായി പരിസരവാസികള്‍ക്കായി വിശദീകരം യോഗങ്ങള്‍ നടത്തും. ഫ്‌ളാറ്റ് പൊളിക്കുന്നത് സംബന്ധിത്തുള്ള പ്രദേശവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായാണ് ഇത്. ഹോളിഫെയ്ത്ത് ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റുകളുടെ സമീപവാസികളുടെ യോഗമാണ് സബ് കളക്ടര്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഹോളി ഫെയ്ത് ഫ്‌ളാറ്റിന് സമീപം താമസിക്കുന്നവര്‍ക്കായി വൈകിട്ട് മൂന്ന് മണിക്ക് കുണ്ടന്നൂര്‍ പെട്രോ ഹൗസിന് സമീപവും ഗോള്‍ഡന്‍ കായലോരം പാര്‍പ്പിട സമുച്ഛയത്തിന് സമീപം താമസിക്കുന്നവര്‍ക്ക് ഫ്‌ളാറ്റ് പരിസരത്ത് വൈകിട്ട് അഞ്ച് മണിക്കുമാണ് യോഗം നടത്തുക. പാര്‍പ്പിട സമുച്ഛയത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ഫ്‌ളാറ്റ് പൊളിക്കുമ്ബോള്‍ എത്ര ദൂരത്തില്‍ പ്രത്യാഘാതം ഉണ്ടാകും, കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാമാണ് വിശദീകരണം നല്‍കുന്നത്. പൊളിപ്പിക്കല്‍ ചുമലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗാണ് വിശദീകരണം നല്‍കുന്നത്.അതേസമയം ഫ്ലാറ്റുകള്‍ പൊളിച്ച്‌ നീക്കാന്‍ രണ്ട് കമ്ബനികളെ തെരഞ്ഞെടുത്തെങ്കിലും നഗരസഭ കൗണ്‍സില്‍ ഈ തീരുമാനം അംഗീകരിച്ചിട്ടില്ല. പൊളിപ്പിക്കലുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളൊന്നും കൗണ്‍സിലുമായി ആലോചിക്കാതെ നടത്തിയതിലുള്ള പ്രതിഷേധമാണ് നഗരസഭ കൗണ്‍സിലിന്. ഈ സാഹചര്യം വ്യക്തമാക്കി സബ് കളക്‌ടര്‍ ചീഫ് സെക്രട്ടറിയ്ക്ക് നാളെ കത്ത് നല്‍കും.

ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുര്‍ബാന വിരുന്ന് നടക്കുന്നതിനിടെ അടുക്കളയില്‍ വച്ച്‌ ആല്‍ഫൈനുള്ള ഭക്ഷണം ജോളി കൈമാറുന്നത് കണ്ടതായി നിര്‍ണായക ദൃക്സാക്ഷിമൊഴി

keralanews eyewitness statement that joly hand over food for alfentine who killed in koodathayi (2)

കോഴിക്കോട്:ആല്‍ഫൈന്റെ കൊലപാതകത്തില്‍ നിര്‍ണായകമായി ദൃക്സാക്ഷിമൊഴി. പുലിക്കയത്തെ വീട്ടില്‍ ഷാജുവിന്റെ മൂത്ത മകന്റെ ആദ്യകുര്‍ബാന വിരുന്ന് നടക്കുന്നതിനിടെ അടുക്കളയില്‍ വച്ച്‌ കുഞ്ഞിനുള്ള ഭക്ഷണം ജോളി കൈമാറുന്നത് കണ്ടെന്ന സാക്ഷി മൊഴിയാണ് പൊലീസിന് ലഭിച്ചത്.ഇതുവച്ച്‌ നടത്തിയ ചോദ്യം ചെയ്യലില്‍ ജോളി കുറ്റം സമ്മതിക്കുകയായിരുന്നു. ആ കാലത്ത് പതിവായി സയനൈഡ് സൂക്ഷിച്ചിരുന്നത് ഹാന്‍ഡ് ബാഗിലായിരുന്നെന്ന് ജോളി മൊഴിനല്‍കി.മുറ്റത്തെ പന്തലില്‍ ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന സിലി, വീടിനകത്തായിരുന്ന കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ഷാജുവിന്റെ സഹോദരിയെ വിളിച്ചേല്‍പ്പിച്ചു.ഇതുകേട്ട ജോളി അടുക്കളയിലെത്തി ബ്രെഡില്‍ സയനൈഡ് ചേര്‍ത്ത് ഇവര്‍ക്കു നല്‍കുകയായിരുന്നു.വിഷമാണെന്ന് അറിയാതെ ഷാജുവിന്റെ സഹോദരി ബ്രെഡ് ഇറച്ചിക്കറിയില്‍ മുക്കി കുഞ്ഞിന് നല്‍കുകയും ചെയ്തു. ജോളിയും ഷാജുവിന്റെ മാതാപിതാക്കളും അയല്‍വാസിയായ സ്ത്രീയും ജോലിക്കാരിയുമാണ് ആ സമയം അടുക്കളയില്‍ ഉണ്ടായിരുന്നതെന്നും ദൃക്സാക്ഷി മൊഴിയില്‍ പറയുന്നു.കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് വാഹനം പുറപ്പെട്ടതിനു തൊട്ടു പിന്നാലെ ഷാജുവിന്റെ പിതാവ് സക്കറിയാസിനെ കൂട്ടി ജോളി മറ്റൊരു വാഹനത്തില്‍ പുറപ്പെട്ടു.കുഞ്ഞിന് നല്‍കിയ ഭക്ഷണത്തിന്റെ ബാക്കി പിന്നീട് ആരും കണ്ടിട്ടില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

‘അമ്മയെ കൊന്നത് താനാണെന്ന് റോയിക്ക് അറിയാമായിരുന്നു’;കൂടത്തായി കൊലപാതക കേസിൽ ജോളിയുടെ പുതിയ വെളിപ്പെടുത്തൽ

keralanews new revelation in koodathayi murder case jolly said roy knows that she killed his mother

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതിയായ ജോളി. താനാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് മകന്‍ റോയിയ്ക്ക് അറിയാമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. ജോളിയുടെ ആദ്യ ഭര്‍ത്താവാണ് റോയി.ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് താന്‍ ഈ കൊലകളൊക്കെ നടത്തിയതെന്നും ജോളി സമ്മതിച്ചു.ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടുകയും അടുത്ത കൊലപാതകത്തിന് ‘പ്രോത്സാഹന’മാവുകയും ചെയ്‌തെന്ന് കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി ജോസഫ്. ആദ്യത്തെ മൂന്ന് കൊലപാതകവും പിടിക്കപ്പെടാത്തത് പിന്നീടുള്ള ഓരോ കൊല നടത്താനുമുള്ള ധൈര്യം നല്‍കി. ഇതോടെയാണ് കൊലപാതകങ്ങള്‍ക്കിടയിലെ കാലയളവ് കുറഞ്ഞതെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ എല്ലാ ആശങ്കകളും നീങ്ങി പൂര്‍ണ്ണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞു.കോടഞ്ചേരി പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തുന്നത് തടയാന്‍ ജോളി ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.കല്ലറ തുറന്ന് പരിശോധന നടത്തിയാല്‍ ആത്മാക്കള്‍ക്ക് പ്രശ്നമുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്കിടയില്‍ ജോളി പ്രചരിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുവഴി വിശ്വാസം മുതലെടുത്ത് അന്വേഷണം തടസപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമമെന്നും റൂറല്‍ എസ്.പി. കെ.ജി സൈമണ്‍ പറഞ്ഞു.ഇതിനിടെ കേസില്‍ അന്വേഷണം നടത്താന്‍ എസ്‍.പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം ഇന്നെത്തും. ഫോന്‍ന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരും അടക്കമുള്ള സംഘമാണ് ഇത്.

സിലിയെ കൊല്ലാന്‍ ഷാജുവിന്റെ സഹായം ലഭിച്ചെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും

keralanews shaju will be questioned again on the basis of jolys statement that she got the help of shaju for killing sily

കോഴിക്കോട്:സിലിയെ കൊല്ലാന്‍ ഷാജുവിന്റെ സഹായം ലഭിച്ചുവെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജുവിനെ വീണ്ടും ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. സിലിയെ കൊലപ്പെടുത്താനായി ആദ്യം രണ്ട് തവണ ശ്രമിച്ചപ്പോള്‍ ഗുളികയില്‍ സയനൈഡ് പുരട്ടി തന്നത് ഷാജുവായിരുന്നുവെന്നാണ് ജോളി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. മൂന്നാം ശ്രമത്തിലാണ് ദന്താശുപത്രിയില്‍ വെച്ച് സിലിയെ കൊലപ്പെടുത്തിയത്. അതിന് മുമ്പ് രണ്ട് തവണ ഗുളികയില്‍ പൊട്ടാസ്യം സയനൈഡ് പുരട്ടി സിലിക്ക് താന്‍ നല്‍കിയിരുന്നുവെന്നാണ് ജോളിയുടെ മൊഴി.ഗുളികയില്‍ പൊട്ടാസ്യം സയനൈഡ് പുരട്ടാന്‍ സഹായിച്ചത് ഷാജുവായിരുന്നുവെന്ന് പലതവണ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും ജോളി ആവര്‍ത്തിച്ചു. ഇന്നലേയും ഷാജുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അപ്പോഴും ജോളിയുടെ മൊഴി ഷാജു നിഷേധിച്ചു. ഇതോടെയാണ് ജോളിയുടെ സാന്നിധ്യത്തില്‍ ഷാജുവിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഷാജുവിനെ സ്വന്തമാക്കാനായി താന്‍ തന്നെയാണ് സിലിയെ കൊലപ്പെടുത്തിയതെന്ന് ആദ്യം തന്നെ ജോളി സമ്മതിച്ചിരുന്നു. എന്നാല്‍ എല്ലാം ഷാജുവിന്റെ കൂടി അറിവോടെയാണെന്നാണ് ഇപ്പോള്‍ ജോളി

രാജമലയില്‍ യാത്രക്കിടെ ജീപ്പില്‍ നിന്ന് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്;കുഞ്ഞിനെ രക്ഷപ്പെടുത്തിയത് ഓട്ടോ ഡ്രൈവര്‍; വനപാലകരുടെ വാദം കള്ളം

keralanews twist in the incident of child rescued after falling down from moving jeep in rajamala auto driver rescued the child

മൂന്നാർ:രാജമലയില്‍ യാത്രക്കിടെ ജീപ്പില്‍ നിന്ന് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്.കുഞ്ഞിനെ രക്ഷപ്പെടുത്തിയത് മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍ കനകരാജ്. കുട്ടിയെ രക്ഷിച്ചതിന്റെ അവകാശവാദവുമായി നേരത്തെ വനംവകുപ്പ് രംഗത്തെത്തിയിരുന്നു. പ്രേതമെന്ന് കരുതി കുട്ടിയുടെ അടുത്തെത്താതെ വനംവകുപ്പ് ഉദ്യോഗസ്ഥർ മടിച്ചുനിന്നപ്പോള്‍ ഓട്ടോ ഡ്രൈവർ കനകരാജാണ് കുട്ടിയെ രക്ഷിച്ചത്.ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് പഴനിയില്‍ ക്ഷേത്രസന്ദർശനം നടത്തി തിരികെ മടങ്ങിയ അടിമാലി കമ്പിളികണ്ടം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ജീപ്പില്‍ നിന്നാണ് ഒരുവയസുകാരി അബദ്ധത്തില്‍ റോഡില്‍ വീണത്. അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കുട്ടിയെ രക്ഷിച്ചത് എന്ന വാദം ഉന്നയിച്ചിരുന്നു.കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍ കനകരാജാണ് കുട്ടിയെ രക്ഷിച്ചത്.നഗ്‌നമായും മൊട്ടയടിച്ചും കാണപ്പെട്ട ഇഴഞ്ഞ് നീങ്ങുന്ന കുട്ടി പ്രേതമാണെന്ന ഭയത്താല്‍ വാച്ചര്‍മാര്‍ മാറി നിന്നപ്പോഴാണ് കനകരാജ് കുട്ടിയെ രക്ഷിച്ചെടുത്തത്.ചെക്ക് പോസ്റ്റിലെ രണ്ട് വാച്ചര്‍മാരാണ് കുട്ടിയെ രക്ഷിച്ചത് എന്നായിരുന്നു വനം വകുപ്പിന്റെ അവകാശ വാദം. ഇത് തെളിയിക്കാന്‍ എഡിറ്റ് ചെയ്ത സിസിടിവി ദൃശ്യങ്ങള്‍ വനം വകുപ്പ് പ്രചരിപ്പിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ മൂന്നാര്‍ പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തില്‍ വഴിത്തിരിവായത്. പൊലീസിന് ലഭിച്ച ദൃശ്യങ്ങളില്‍ കനകരാജ് ഓട്ടോ നിര്‍ത്തി ഇറങ്ങുന്നതും കുട്ടിയെ എടുത്ത് ചെക്ക് പോസ്റ്റ് ഓഫീസിലേക്ക് കയറുന്നതും വ്യക്തമാണ്.സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കൂടത്തായി കൊലപാതകം;ജോളി ഷാജുവിനേയും ജോളിയുടെ സുഹൃത്ത് ജോണ്‍സന്റെ ഭാര്യയേയും വധിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ്

keralanews koodathayi murder case police said jolly tried to kill shaju and the wife of her friend johnson

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരക്കേസിലെ മുഖ്യപ്രതി ജോളി, രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ജോളിയുടെ സുഹൃത്ത് ജോണ്‍സന്റെ ഭാര്യയേയും വധിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ്. ബി എസ് എന്‍ എല്‍ ജീവനക്കാരനായ ജോണ്‍സനെ വിവാഹം ചെയ്യാനാണ് ഷാജുവിനേയും ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചത്. അധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിതനിയമനവും ജോളി ലക്ഷ്യം വെച്ചിരുന്നു.ആദ്യഭര്‍ത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാംദിവസം ഒരു പുരുഷസുഹൃത്തിനൊപ്പം ജോളി കോയമ്പത്തൂരിലെത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത് ജോണ്‍സണ്‍ ആണെന്നാണ് സൂചന. ഐ ഐ എമ്മില്‍ എന്തോ ക്ലാസുണ്ടെന്ന് പറഞ്ഞായിരുന്നു ജോളി വീട്ടില്‍നിന്ന് ഇറങ്ങിയത്.ജോളിയും ജോണ്‍സണും കുടുംബാംഗങ്ങളുമൊത്ത് പലവട്ടം സിനിമയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ ജോളിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജോണ്‍സന്റെ ഭാര്യ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇക്കാര്യം ജോണ്‍സണിനോട് പറയുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു.ആദ്യഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള മാത്യുവിനെയാണെന്നും പോലീസ് പറഞ്ഞു. റോയിയുടെ ഫോണില്‍നിന്നു തന്നെയാണ് മാത്യുവിനെ വിളിച്ചത്.

കാസർകോഡ് ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയിൽ താഴ്ത്തിയ ഭാര്യയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുന്നു

keralanews search continues for the dead body of lady who was killed by her husband and thrown into chandragiri river in kasarkode

കാസർകോഡ്:കാസർകോഡ് വിദ്യാനഗറില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ ഭാര്യയുടെ മൃതദേഹത്തിനായി തെരച്ചില്‍ തുടരുന്നു.കൊല്ലം സ്വദേശി പ്രമീളയുടെ മൃതദേഹത്തിനായാണ് ചന്ദ്രഗിരി പുഴയിൽ തെരച്ചില്‍ നടത്തുന്നത്. പ്രമീളയെ കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയതായി ഭര്‍ത്താവ് സെല്‍ജോ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. കസ്റ്റഡിയിലായിരുന്ന സെല്‍ജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസും മുങ്ങല്‍ വിദഗ്ധരും ഫയര്‍ഫോഴ്‌സും സംയുക്തമായി ചേര്‍ന്നാണ് പുഴയില്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ മാസം 19ന് ഭാര്യയെ കാണാനില്ലെന്ന് സെല്‍ജോ പൊലീസിന് പരാതി നല്‍കിയിരുന്നു. സെല്‍ജോയുടെ മൊഴിയിലെ വൈരുദ്ധ്യത്തിൽ നിന്നാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസെത്തിയത്.

മലപ്പുറത്ത് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

keralanews mother killed her three and a half month old baby and tried to commit suicide in malappuram

മലപ്പുറം:തേഞ്ഞിപ്പാലത്തിനടുത്ത് കോഹിനൂരിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു.ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.അനീസ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.സംഭവ ശേഷം കൈ ഞെരമ്പ് മുറിച്ച് അബോധാവസ്ഥയിലായ അനീസയെ അയൽവാസികൾ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ അനീസയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് യുവതിക്ക് ചെറിയ തോതില്‍ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

കൂടത്തായി കൊലപാതക പരമ്പര;ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊന്നാമറ്റം വീട് സന്ദർശിച്ചു;പ്രതികളെ ചോദ്യം ചെയ്‌തേക്കും

keralanews koodathayi murder dgp visited ponnamattam house

തിരുവനന്തപുരം: കൂടത്തായി കൊലക്കേസുകളിലെ മുഖ്യപ്രതി ജോളി ജോസഫ് അടക്കം കസ്റ്റഡിയിലുള്ള മൂന്നു പ്രതികളേയും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തേക്കും. കൊലപാതക കേസിന്‍റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നത് അടക്കമുള്ള നടപടികള്‍ക്കായി ലോക്നാഥ് ബെഹ്റ ശനിയാഴ്ച രാവിലെ കോഴിക്കോട്ട് എത്തി. മൂന്നു കൊലപാതകങ്ങള്‍ നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട് ബെഹ്റ സന്ദര്‍ശിച്ചു.ദേശീയ അന്വേഷണ ഏജന്‍സിയില്‍ (എന്‍ഐഎ) അടക്കം സേവനം അനുഷ്ഠിച്ച ബെഹ്റ, സംസ്ഥാന പോലീസ് മേധാവിയായ ശേഷം പെരുന്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലക്കേസില്‍ അടക്കം നേരിട്ട് ഇടപെട്ടു ചോദ്യം ചെയ്തിട്ടുണ്ട്. പ്രതികള്‍ അറസ്റ്റിലായെങ്കിലും ഇവരെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ച ശേഷം മാത്രമേ കൂടത്തായിയിലേക്കു പോകുകയുള്ളുവെന്നാണു നേരത്തെ ഡിജിപി അറിയിച്ചിരുന്നത്.ശാസ്ത്രീയമായ അന്വേഷണത്തിനാകും മുന്‍ഗണന നല്‍കുക. ശാസ്ത്രീയമായ എല്ലാ അന്വേഷണ മാര്‍ഗങ്ങളും ഇതില്‍ സ്വീകരിക്കും. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ല. വിശദമായ ഫോറന്‍സിക് പരിശോധനകള്‍ അടക്കം വേണ്ടി വരുമെന്നും ഡിജിപി പറഞ്ഞു. കേസില്‍ വിദഗ്ധ സഹായത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ മുന്‍ ഡയറക്ടറും ഫോറന്‍സിക് വിഭാഗം മേധാവിയുമായ ഡോ. തിരത്ദാസ് ഡോഗ്ര അടക്കമുള്ളവരുമായും കഴിഞ്ഞ ദിവസം ഡിജിപി ആശയ വിനിമയം നടത്തിയിരുന്നു. അതേസമയം  മുഖ്യപ്രതി ജോളിയെ ഇന്നലെ കൂടത്തായിലും കോടഞ്ചേരിയിലും എന്‍.ഐ.ടി പരിസരത്തുമെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. അന്നമ്മയും ടോം തോമസും റോയി തോമസും മരിച്ച കൂടത്തായിലെ പൊന്നാമറ്റം വീടിലെത്തിച്ചായിരുന്നു ആദ്യ തെളിവെടുപ്പ്.