മരട് ഫ്ലാറ്റ് വിവാദം;ഹോ​ളി ഫെ​യ്ത്ത് ഫ്ളാ​റ്റ് ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

keralanews marad flat controversy three including holyfaith flat owner under crime branch custody

കൊച്ചി:മരട് ഫ്ലാറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഹോളി ഫെയ്ത്ത് ഫ്ളാറ്റ് ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍.മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് ജോസഫ് എന്നിവരാണ് കസ്റ്റഡിയിലുള്ള മറ്റ് രണ്ടുപേർ.തീരമേഖലാ പരിപാലന നിയമം ലംഘിച്ച്‌ ഫ്ലാറ്റുകള്‍ നിര്‍മിക്കാന്‍ അനുവാദം നല്‍കിയെന്ന കേസിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.നേരത്തെ മരടിലെ ഫ്‌ലാറ്റ് ഉടമകളായ ഹോളിഫെയ്ത്തിന്റെ എംഡി സാനി ഫ്രാന്‍സിസ്, ആല്‍ഫ വെഞ്ചേഴ്‌സ് എംഡി പോള്‍രാജ്, ജെയിന്‍ കോറല്‍ കേവ് ഉടമ സന്ദീപ് മേത്ത എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. മൂന്ന് ഫ്‌ലാറ്റ് നിര്‍മ്മാതാക്കളോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. തീരദേശപരിപാലന നിയമം ലംഘിച്ചതിന് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും, ഇവരില്‍ നിന്നും പണം ഈടാക്കി ഫ്‌ലാറ്റ് ഉടമകള്‍ക്ക് നല്‍കാനുമാണ് സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്.

തൃശൂരില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ തലക്കടിച്ച്‌ വീഴ്ത്തി കാര്‍ തട്ടിയെടുക്കാന്‍ ശ്രമം; അക്രമികള്‍ക്കായി തിരച്ചില്‍ തുടരുന്നു

keralanews uber taxi driver attacked by two persons and hired the vehicle in thrissur

തൃശൂർ:തൃശൂരില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ തലക്കടിച്ച്‌ വീഴ്ത്തി കാര്‍ തട്ടിയെടുക്കാന്‍ ശ്രമം.ആക്രമണത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ രാഗേഷ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് സംഘം യൂബര്‍ ബുക്ക് ചെയ്തത്. ലൊക്കേഷനിലെത്തിയപ്പോള്‍ കുറച്ചുകൂടി മുന്നോട്ടുപോകാനുണ്ടെന്ന് പറഞ്ഞു.ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ മുഖത്ത് സ്‌പ്രേ അടിച്ച ശേഷം ഇടിക്കട്ടകൊണ്ട് രാഗേഷിന്റെ തലക്കടിക്കുകയായിരുന്നു. വണ്ടി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചാവി ഊരിയെടുത്തു. ചാവി തിരിച്ചു ചോദിച്ചപ്പോള്‍ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സംഘം കാറുമായി കടന്നുകളയുകയായിരുന്നുവെന്ന് രാഗേഷ് പറയുന്നു.രാജേഷിനെ വഴിയില്‍ ഉപേക്ഷിച്ച അക്രമികള്‍ എറണാകുളം ഭാഗത്തേക്കാണ് പോയത്. തൊട്ടുപിന്നാലെ ഇതുവഴിയെത്തിയ ഹൈവേ പോലീസ് സംഘമാണ് രാജേഷിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.കാറുമായി കടന്നുകളഞ്ഞ സംഘത്തെ പോലീസ് സംഘം പിന്തുടര്‍ന്നെങ്കിലും കാലടിയില്‍വെച്ച്‌ ഇവര്‍ കാര്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞു. അക്രമികളെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടന്‍പിടികൂടുമെന്നും പോലീസ് അറിയിച്ചു.

കൂടത്തായി കൊലപാതകക്കേസ്;പരാതിക്കാരനായ റോജോ തോമസിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുന്നു

keralanews koodathayi murder case the investigation team records the statement of rojo thomas the complainant of the case

കോഴിക്കോട്:കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുന്നു.വടകര റൂറല്‍ എസ്പി ഓഫീസിലെത്തിയാണ് റോജോ തോമസ് മൊഴി നൽകുന്നത്.കേസിലെ മുഖ്യപ്രതിയായ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരനാണ് റോജോ.തിങ്കളാഴ്ച രാവിലെയാണ് അമേരിക്കയില്‍ നിന്ന് റോജോ നാട്ടിലെത്തിയത്.അന്വേഷണ സംഘം ആവശ്യപ്പെട്ടതിനനുസരിച്ചാണ് മൊഴി നല്‍കാന്‍ റോജോ എത്തിയത്.എസ്പി ഓഫീസില്‍ റോജോയുടെയും റോയിയുടെയും സഹോദരി രെഞ്ചിയുടെയും റോയിയുടെ മകന്‍ റോണോയുടെയും ഒപ്പമാണ് റോജോ എത്തിയത്. ദൃക്സാക്ഷികളില്ലാത്ത കേസായതിനാല്‍ അന്വേഷണ സംഘത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണ് റോജോയില്‍ നിന്നുള്ള മൊഴിയെടുപ്പ്.മൊഴി നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കാമെന്ന് റോജോ പ്രതികരിച്ചു.കുടുംബത്തിലെ കൊലപാതകങ്ങളില്‍ എപ്പോള്‍ മുതലാണ് സംശയം തുടങ്ങിയത് തുടങ്ങിയ ഒരുപാട് ചോദ്യങ്ങളില്‍ ഉത്തരം കണ്ടെത്താന്‍ റോജോയുടെ മൊഴി പോലീസിനെ സഹായിക്കും.

പീഡന പരാതി;ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കുന്നത് 2021ലേക്ക് മാറ്റി

keralanews rape case the hearing of petition filed by binoy kodiyeri has been postponed for two years
മുംബൈ:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസ് പരിഗണിക്കുന്നത് 2021 ജൂണ്‍ ഒൻപതിലേക്ക് നീട്ടി. കേസില്‍ ഡി.എന്‍.എ പരിശോധന ഫലം വൈകുന്നത് ചൂണ്ടിക്കാണിച്ച്‌ ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.ലാബില്‍ നേരത്തെയുള്ള നിരവധി കേസുകളുടെ പരിശോധന നടക്കേണ്ടതിനാല്‍ ഡി.എന്‍.എ ഫലം വൈകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. ജൂലായ് 29നായിരുന്നു ബിനോയ് ഡിഎന്‍എയ്ക്ക് വിധേയനായത്.രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധനഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി രജിസ്റ്റാര്‍ക്ക് കൈമാറണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹര്‍ജിബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്നാണ് ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതി പരാതിയില്‍ യുവതി പറയന്നു. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

കൂടത്തായി കൊലപാതക പരമ്പര;മുഖ്യപ്രതി ജോളി ജോസഫുമായി പോലീസ് പൊന്നാമറ്റം വീട്ടില്‍ രാത്രി വൈകിയും തെളിവെടുപ്പ് നടത്തി;വീട്ടിൽ നിന്നും സയനൈഡ് കണ്ടെടുത്തു

keralanews koodathayi serial murder police conducted investigation in ponnamattam house with jolly at night and found cyanide from house

കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫുമായി പോലീസ് പൊന്നാമറ്റം വീട്ടില്‍ രാത്രി വൈകിയും തെളിവെടുപ്പ് നടത്തി.ഐ.സി.ടി എസ്.പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ വിദഗ്ധ സംഘമാണ് ജോളിയെ വീണ്ടും തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചത്.കൂട്ടക്കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡ് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് തെളിവെടുപ്പ് നടത്തിയത്.രാത്രി ഒമ്പതരയോടെ വീട്ടിലെത്തി തെളിവെടുപ്പ് ആരംഭിച്ചെങ്കിലും ആദ്യം സയനൈഡ് സൂക്ഷിച്ച് സ്ഥലം തനിക്ക് ഓർമ്മയില്ലയെന്ന മറുപടിയായിരുന്നു ജോളി നൽകിയത്. പിന്നീട് രണ്ടര മണിക്കൂർ നീണ്ട പരിശോധനയ്ക്കിടെ അടുക്കളയുടെ ഭാഗത്തുനിന്നും ജോളി തന്നെ സയനെഡ് കണ്ടെടുത്തു നൽകുയായിരുന്നു. സ്വയം ജീവനൊടുക്കാനായാണ് സയനൈഡ് കരുതിയതെന്നായിരുന്നു വിദഗ്ധ സംഘത്തോട് ജോളി പറഞ്ഞത്.അതേസമയം തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് ആറ് മണിവരെ പോലീസ് ജോളിയെ ചോദ്യം ചെയ്തിരുന്നു. ജോളിയുടെ ഭര്‍ത്താവ് ഷാജു, പിതാവ് സക്കറിയ എന്നിവരെയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തു. പത്ത് മണിക്കൂറോളം നേരം ചോദ്യം ചെയ്ത ശേഷമാണ് ഇവരെ വിട്ടയച്ചത്. അന്വേഷണ ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇടുക്കിയിലെത്തി ജോളിയുടെ കുടുംബാംഗങ്ങളില്‍ നിന്നും ജ്യോത്സ്യന്‍ കൃഷ്ണകുമാറില്‍ നിന്നു മൊഴിയെടുത്തിട്ടുണ്ട്. മറ്റന്നാള്‍ ജോളിയുടെ കസറ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ദിലീപിന് ദൃശ്യങ്ങള്‍ കാണാം,പകര്‍പ്പ് കൈമാറരുതെന്ന് ആക്രമിക്കപ്പെട്ട നടി;പകര്‍പ്പ് കിട്ടിയാല്‍ മാത്രമേ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കു എന്ന് ദിലീപ്

keralanews dileep can see the visuals but not hand over it said actress who attacked but dileep says he can prove his innocence only by getting a copy

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്ന് പരാതിക്കാരിയായ നടി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കര്‍ശന ഉപാധികളോടെയാണെങ്കിലും ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുതെന്നാണ് നടി ആവശ്യപ്പെട്ടിരിക്കുന്നത്.ദിലീപിനെ ദൃശ്യങ്ങളെ കാണിക്കാമെന്ന് വ്യക്തമാക്കിയ നടി അവയുടെ പകര്‍പ്പ് നല്‍കരുതെന്ന് കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. തന്‍റെ സ്വകര്യതയെ മാനിക്കണമെന്നും നടി കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം കര്‍ശന വ്യവസ്ഥയോടെയാണെങ്കിലും ദൃശ്യങ്ങള്‍ കൈമാറണമെന്നാണ് ദിലീപിന്‍റെ ആവശ്യം.മെമ്മറി കാര്‍ഡിന്‍റ പകര്‍പ്പ് കിട്ടിയാല്‍ മാത്രമേ കേസിലെ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുകയുള്ളു എന്നാണ് ദിലീപ് രേഖാമൂലം നല്‍കിയ വാദങ്ങളില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.ദൃശ്യങ്ങള്‍ തന്‍റെ കയ്യില്‍ നിന്നും മറ്റൊരാളിലേക്ക് പോകില്ലെന്നും അങ്ങനെ പോകാതിരിക്കാനുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ കോടതി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെടിരുന്നു. ദൃശ്യങ്ങളില്‍ വാട്ടര്‍മാര്‍ക്ക് ഇട്ട് നല്‍കണം. വാട്ടര്‍ മാര്‍ക്കിട്ടാല്‍ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്നുമാണ് ദിലീപിന്‍റെ വാദം. ദൃശ്യങ്ങള്‍ തന്‍റെ പക്കലും തന്‍റെ അഭിഭാഷകന്‍റെ പക്കലും സുരക്ഷിതമായിരിക്കുമെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.എന്നാൽ ദൃശ്യങ്ങള്‍ നല്‍കരുത് എന്ന മുന്‍ നിലപട് സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ചു. എല്ലാവരുടെയും വാദമുഖങ്ങളും രേഖാമൂലം കൈമാറിയ സാഹചര്യത്തില്‍ ദിലീപിന്റെ ആവശ്യത്തില്‍ ഉടന്‍ സുപ്രീംകോടതി ഒരു തീരുമാനം എടുത്തേക്കും.നിലവില്‍ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ കേസിന്റെ വിചാരണ നടപടികള്‍ കോടതി നിര്‍ത്തി വെച്ചിരിക്കുകയാണ്.

ലോഡ്ജ് മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാർഥികൾ മരിച്ചു

keralanews malayalee students found dead after eating poison in magalore lodge

കാസർകോഡ്:മംഗളൂരുവിലെ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ലോഡ്ജ് മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാർഥികൾ മരിച്ചു.കാസര്‍കോട് സ്വദേശികളായ വിദ്യാര്‍ത്ഥിയെയും വിദ്യാര്‍ത്ഥിനിയെയുമാണ് എലിവിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരു ആള്‍വാസ് കോളജിലെ എം എസ് സി വിദ്യാര്‍ത്ഥിയും കോളിയടുക്കം പുത്തരി കുന്നിലെ രാധാകൃഷ്ണന്‍ – ജ്യോതി ദമ്പതികളുടെ മകനുമായ വിഷ്ണു (21), മംഗളൂരു ശ്രീദേവി കോളേജിലെ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയും നെല്ലിക്കുന്ന് ചേരങ്കൈയിലെ സുബാഷ് – ജിഷ ദമ്പതികളുടെ മകളുമായ ഗ്രീഷ്മ (20) എന്നിവരാണ് മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരെയും ഹോട്ടലില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.ഇവര്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.ഞായറാഴ്ച പുലര്‍ച്ചെ വിഷ്ണുവും വൈകുന്നേരത്തോടെ പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രണയ നൈരാശ്യമായിരിക്കാം മരണകാരണമെന്നാണ് മംഗളൂരു പോലീസ് പറയുന്നത്.

കൂടത്തായി കൂട്ടക്കൊലപാതക കേസ്;ജോളിയുടെ ഭര്‍ത്താവ് ഷാജു,ഷാജുവിന്റെ പിതാവ് സഖറിയാസ് എന്നിവരെ ഇന്ന് ചോദ്യം ചെയ്യും

keralanews koodathayi murder case shaju and sakhariya will be questioned today

കോഴിക്കോട്:കൂടത്തായി കൂട്ടക്കൊലപാതക കേസിൽ ജോളിയുടെ ഭര്‍ത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സഖറിയാസ് എന്നിവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.ഇവരോട് രാവിലെ ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. മൊഴികളില്‍ വൈരുദ്ധ്യം ഉള്ളതിനാല്‍ ജോളിയേയും ഷാജുവിനെയും ഒരുമിച്ചിരുത്തിയാകും ചോദ്യം ചെയ്യുക.അന്വേഷണ സംഘം നേരത്തെയും ഷാജുവിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഷാജുവിന്‍റെ ഭാര്യ സിലിയുടെയും മകളുടെയും മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ടുപേരോടും ചോദിക്കുമെന്നാണ് റിപ്പോര്‍ട്ട്.സിലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കാര്യം മുതലുള്ള എല്ലാകാര്യവും ഷാജുവിന് അറിയാമെന്നാണ് ജോളി പൊലീസിനോട് മൊഴി നല്‍കിയിരിക്കുന്നത്. അതിനെക്കുറിച്ചും ഷാജുവിനോട് ഇന്ന് പൊലീസ് ചോദിക്കും. ഒരേ വിഷയത്തില്‍ ജോളിയും, ഷാജുവും, സഖറിയയും പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതും ചോദ്യം ചെയ്യലിന് കാരണമാണ്. ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കണോയെന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കുക. അതേസമയം കൂടത്തായി കൊലപാതക പരമ്പരയിൽ സംശയമുന്നയിച്ച് പരാതി നല്‍കിയ മരണമടഞ്ഞ ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ റോജോ തോമസ്‌ നാട്ടിലെത്തി.ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ റോജോയെ പൊലീസ് അകമ്പടിയോടെ വൈക്കത്തെ സഹോദരിയുടെ വീട്ടില്‍ എത്തിച്ചു.റോജോ അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്.കേസന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്താനാണ് നാട്ടിലെത്താന്‍ പറഞ്ഞത്‌. വടകര എസ്പി ഓഫീസില്‍ എത്തി മൊഴി നല്‍കണമെന്നാണ് റോജോയോട് പൊലീസ് പറഞ്ഞിരിക്കുന്നത്.

പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയിൽ വൈദ്യുതി ലൈനില്‍ തകരാര്‍;മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

keralanews fault in electric line in kannur mangalore train services on mangalore kannur route disrupted

കണ്ണൂർ:പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയിൽ റെയില്‍വേ വൈദ്യുതി ലൈനിൽ തകരാർ ഉണ്ടായതിനെ തുടർന്ന് മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.ഇതേതുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.കണ്ണപുരം റെയില്‍വേ ലെവല്‍ ക്രോസിലെ ബാര്‍ കനത്ത കാറ്റിലും മഴയിലും വൈദ്യുതിലൈനിലേക്ക് പൊട്ടിവീഴുകയായിരുന്നു.അതേസമയം, കണ്ണൂര്‍-മംഗളൂരു പാതയില്‍ ഗതാഗതത്തിന് തടസമില്ല.10215 മഡ്ഗാവ്-എറണാകുളം സൂപ്പര്‍ഫാസ്റ്റ് പഴയങ്ങാടിയിലും 16649 മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് പയ്യന്നൂരിലും ഒന്നരമണിക്കൂറോളമായി പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളത്തേക്കുള്ള മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് ഒന്നരമണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്.

ബൈക്കില്‍ യാത്ര ചെയ്ത ദമ്പതികളുടെ മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഭാര്യ മരിച്ചു

keralanews electricity line falls on the top of couples travelling on bike and wife died of electric shock

കോട്ടയം:ബൈക്കില്‍ യാത്ര ചെയ്ത ദമ്പതികളുടെ മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഭാര്യ മരിച്ചു. വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് തെറിച്ചു വീണാണ് മരണപ്പെട്ടത്. പൂഴിക്കോല്‍ ഉള്ളാടം കുന്നേല്‍ പ്രശാന്തിന്റെ ഭാര്യ രശ്മിയാണ് മരണപ്പെട്ടത്.സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പ്രശാന്തിനും, ഇളയ മകള്‍ അഭിമന്യക്കും പൊള്ളലേറ്റു. ഇരുവരേയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് 4.30 ഓടെ കീഴൂര്‍-ആപ്പാഞ്ചിറ റോഡില്‍ കളരിക്കല്‍താഴെ ട്രാന്‍സ്‌ഫോര്‍മറിന് സമീപമായിരുന്നു അപകടം.തലയോലപ്പറമ്പിൽ നിന്ന് അഭിമന്യയ്ക്ക് ചെരുപ്പ് വാങ്ങിയശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ.പൊട്ടിവീണ വൈദ്യുതി കമ്പി മൂവരുടെയും ദേഹത്ത് ചുറ്റിയതോടെ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ സമീപത്തെ പാടത്തെ വാഴത്തോട്ടത്തിലേക്ക് മറിഞ്ഞു. പ്രശാന്തും അഭിമന്യയും പച്ചക്കറി കൃഷിക്കായി ഒരുക്കിയിരുന്ന മണ്‍കൂനയിലേക്കും രശ്മി വെള്ളക്കെട്ടിലേക്കുമാണ് തെറിച്ച്‌ വീണത്.രശ്മിയുടെ കൈയില്‍ ചുറ്റി കിടക്കുന്ന നിലയിലായിരുന്നു വൈദ്യുതി കമ്പി.കരച്ചില്‍ കേട്ട് ഇതു വഴിയെത്തിയ ഓട്ടോ റിക്ഷാഡ്രൈവറായ കാരിക്കോട് ഒറക്കനാംകുഴിയില്‍ രതീഷും, പ്രദേശവാസിയായ രോഹിണിയില്‍ വിനോദും ഇവരെ രക്ഷിക്കാന്‍ പാടത്തേക്കിറങ്ങിയെങ്കിലും ഇവർക്കും ഷോക്കേറ്റു. തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഊരി മാറ്റിയാണ് മൂവരേയും ഇവര്‍ കരയ്ക്ക് കയറ്റിയത്.