കോഴിക്കോട്:ജോലിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചത് ജോളിയുടെ സുഹൃത്ത് ജോൺസൺ ആണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.റോയ് തോമസിന്റെ മരണശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പർ ജോൺസൺ സ്വന്തം പേരിലേക്കു മാറ്റുകയായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ജോൺസൺ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് മൊബൈല്‍ നമ്പർ സ്വന്തം പേരിലേക്ക് മാറ്റിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതിനു പുറമേ, ജോളിയുടെ മക്കള്‍ ഉപയോഗിക്കുന്ന സിംകാര്‍ഡുകളും ഇദ്ദേഹത്തിന്‍റെ പേരിലുള്ളതാണ്.ഇദ്ദേഹത്തിന്‍റെ പേരിലുള്ള സിംകാര്‍ഡാണ് ജോളിയും ഉപയോഗിച്ചിരുന്നത്.റോയിയുടെ മരണത്തിന് മുമ്ബ് തന്നെ ജോളിയും ജോണ്‍സനും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നാണ് പുതിയ വിവരങ്ങള്‍. ഒരേ സമയം ജോളി ജോണ്‍സനുമായും ഷാജുവുമായും ബന്ധം സ്ഥാപിച്ചുവെന്നാണ് വിവരം. ഇവര്‍ പലപ്പോഴും വീട്ടില്‍ ജോളിയുടെ വീട്ടില്‍ എത്തിയിരുന്നതായും വിവരമുണ്ട്. ജോണ്‍സണോടായിരുന്നു ജോളിക്ക് കൂടുതല്‍ അടുപ്പം. റോയി മരിച്ച ശേഷം ഷാജുവിനെ വിവാഹം ചെയ്തത് സര്‍ക്കാര്‍ ജോലിയില്‍ കണ്ണുവച്ചാണ്. ഷാജുവിനെ വകവരുത്തി ആശ്രിത നിയമനത്തിലൂടെ ജോലി നേടാനായിരുന്നു ശ്രമം. ഇതിന് വേണ്ടി തന്നേയും കൊല്ലാന്‍ ജോളി ശ്രമിച്ചിരുന്നുവെന്ന് ഷാജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജോണ്‍സണും കുടുംബവും പിണക്കത്തിലുമായിരുന്നു. ജോണ്‍സണിന്റെ ഭാര്യയേയും ജോളി കൊല്ലാന്‍ ശ്രമിച്ചു. ഷാജുവിനെ കൊന്ന് ജോണ്‍സണെ മൂന്നാം വിവാഹം ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതിയെന്നാണ് സൂചന.ജോളി ജോണ്‍സനെ കാണുന്നതിനു വേണ്ടിയാണ് കോയമ്പത്തൂരിലേക്ക് പോയത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരിൽ താമസിച്ചു. ജോണ്‍സനൊപ്പം ജോളി ബെംഗളൂരുവില്‍ പോയിരുന്നതായും പൊലീസ് കണ്ടെത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലൂടെയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഈ വര്‍ഷത്തെ ഓണാവധിക്കാലത്തായിരുന്നു ജോളിയുടെ കോയമ്പത്തൂർ സന്ദര്‍ശനം. അതേസമയം കേസില്‍ ജോളി അറസ്റ്റിലായ ശേഷവും ജോണ്‍സണ്‍ കോയമ്പത്തൂരിലെത്തിയതായി അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു.സയനൈഡ് കൈമാറ്റത്തിന്റെ തെളിവുകള്‍ നശിപ്പിക്കാനാണ് ഇതെന്ന സംശയവും ബലപ്പെടുന്നു. എന്‍ഐടിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിനോദയാത്ര പോകുന്നുവെന്ന് തെറ്റിധരിപ്പിച്ചിറങ്ങിയാണ് ജോളി കോയമ്പത്തൂരിൽ ജോണ്‍സണുമൊത്ത് കറങ്ങിയത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിച്ചത്.മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ 9.26 വരെ 12.18 ശതമാനം പോളിംഗ് രേഖപ്പെടുത്തി.പോള്‍ ചെയ്തതില്‍ 12.8 ശതമാനം സ്ത്രീകളും 11.89 ശതമാനം പുരുഷന്മാരുമാണ്. 198 വോട്ടെടുപ്പ് കേന്ദ്രങ്ങളിലും വീഡിയോ ചിത്രീകരണമുണ്ട്. കനത്ത പോലീസ് കാവലിലാണ് തെരെഞ്ഞടുപ്പ് നടക്കുന്നത്. 2,14,779 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റേ അങ്കടിമോഗറു സ്കൂളിലെ ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന്‍ രാവിലെ ഏഴ് മണിക്ക് തന്നെ ഉപ്പള മുളിന്‍ജ ബൂത്ത് നമ്പർ 73 (ഹിദായത്ത് ബസാര്‍) സന്ദര്‍ശിച്ചു. എന്‍.ഡി.എ സ്ഥാര്‍ത്ഥി രവീശ തന്ത്രി കുണ്ഠാര്‍ ഏഴു മണിക്ക് കുമ്ബള പഞ്ചായത്ത് 126 ബുത്ത് ബംബ്രാണ എല്‍.പി സ്‌കൂളില്‍ എത്തി.കുമ്ബള ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 140 നമ്പർ ബൂത്തില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ വോട്ടിംഗ് മുടങ്ങിയിരുന്നു.
കനത്ത മഴയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; എറണാകുളത്ത് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു
തിരുവനന്തപുരം:കനത്ത മഴയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു.വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.സമാധാനപരമായ വോട്ടെടുപ്പിന് എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. 24നാണ് വോട്ടെണ്ണല്‍.അതേസമയം കനത്തമഴ മൂലം മിക്ക ബൂത്തുകളിലും തിരക്ക് കുറവാണ്. എറണാകുളത്തും അരൂരിലും കോന്നിയിലും പുലര്‍ച്ചെമുതല്‍ കനത്തമഴയാണ്. വെള്ളക്കെട്ടും വൈദ്യുതിബന്ധം തകറാറിലായതും ചില ബൂത്തുകളെ ബാധിച്ചു.കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ 64 ആം നമ്പർ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കടേരിബാഗിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് ബൂത്ത് മാറ്റി. എറണാകുളത്ത് വെള്ളം കയറിയ പോളിങ് സ്റ്റേഷനുകളിലെത്തുന്ന വോട്ടര്‍മാര്‍ക്ക് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സഹായമെത്തിക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്തെ വോട്ടെടുപ്പില്‍ ആശങ്കയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ പറഞ്ഞു. മഴയുള്ള സ്ഥലങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിവരുകയാണ്. ആവശ്യമെങ്കില്‍ വോട്ടെടുപ്പിന്‍റെ സമയം നീട്ടി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂട്ടുപുഴ വളവുപറയിൽ നിര്‍ത്തിയിട്ട ഗുഡ്‌സ് ജീപ്പിനു പിറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു
കണ്ണൂർ:ഇരിട്ടി കൂട്ടുപുഴ വളവുപറയിൽ നിര്‍ത്തിയിട്ട ഗുഡ്‌സ് ജീപ്പിനു പിറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു.കച്ചേരിക്കടവ് മുടിക്കയത്തെ എളമ്പിളക്കാട്ട് ബൈജു ജോണി (44),ചരള്‍ ചക്കാംകുന്നേല്‍ ഹൗസില്‍ സാജന്‍ ജോയി (40) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച്ചരാത്രി 12 മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇരിട്ടി കുട്ടുപുഴ റോഡില്‍ വളവുപാറയില്‍ വെച്ച് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ജീപ്പിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കുംമുഖത്തും ഗുരുതര പരിക്കേറ്റ് റോഡില്‍ തെറിച്ചുവീണ ഇരുവരേയും ഓടിക്കൂടിയ നാട്ടുകാരും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിശമനസേനയും ചേർന്ന് ഉടന്‍ ഇരിട്ടിയിലും പിന്നീട് കണ്ണൂര്‍ പരിയാരം ഗവ:മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.കെ.എസ്.ഇ.ബി വള്ളത്തോട് ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറായ ബൈജുജോണി കച്ചേരിക്കടവ് പരേതനായ എളമ്പിളക്കാട്ട് ജോണിയുടെയും ചിന്നമ്മയുടെയും മകനാണ്. ഭാര്യ:ബിന്ദു.മക്കൾ: വിദ്യാര്‍ത്ഥികളായ അമല്‍ജിത്ത്, അഭിജിത്ത്, ആര്‍ഷ. ഏകസഹോദരി: ബിജി.കച്ചേരിക്കടവ് ചരളിൽ ചക്കാംകുന്നേല്‍ ജോയി മേരി ദമ്പതികളുടെ മകനാണ് മരിച്ച ചക്കാംകുന്നേല്‍ സാജന്‍ ജോയി. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സാജന്‍ രണ്ട് വര്‍ഷം മുൻപാണ് നാട്ടിലെത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ജോസ് (ആസ്‌ത്രേലിയ), മേരി, ജസ്റ്റിന്‍ (കാനഡ), തോമസ് (ദുബായ്).
പരിയാരം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച ബൈജു ജോണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന്(തിങ്കളാഴ്ച്ച) വൈകീട്ട് മൂന്നു മണിക്ക് കച്ചേരിക്കടവ്പള്ളി സെമിത്തേരിയിലും സാജന്‍ജോയിയുടെ മൃതദേഹം നാളെ( ചൊവ്വാഴ്ച്ച) വൈകീട്ട് 3.30 ന് ചരള്‍സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് പള്ളി സെമിത്തേരിയിലും സംസ്‌ക്കരിക്കും.
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു;എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി; മഴ പോളിങ്ങിനെയും ബാധിച്ചു
കൊച്ചി: തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു.എറണാകുളം ജില്ലയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍,നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ബസുകള്‍ മാത്രമാണ് പലയിടത്തും റോഡുകളിലൂടെ സഞ്ചരിക്കുന്നത്. എം.ജി. റോഡിലെ പലകടകളിലും വെള്ളം കയറി. എറണാകുളം സൗത്തിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ പല ട്രെയിനുകളും വിവിധ സ്‌റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.ഇവരുടെ യൂണിഫോം ഉള്‍പ്പെടെ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്.കലൂര്‍ സബ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കൊച്ചി ചുള്ളിക്കല്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി.ജില്ലയില്‍ മഴ ശക്തമായി തുടരുന്നത് ഉപതിരഞ്ഞെടുപ്പിലെ പോളിങിനെയും ബാധിച്ചിട്ടുണ്ട്. രണ്ടിടത്ത് പോളിങ് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ മൂന്ന് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. കഠാരിബാഗിലെ ബൂത്തിലും കേന്ദ്രീയ വിദ്യാലയത്തിലെ നാല് ബൂത്തുകളിലും വെള്ളം കയറി.എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസ് തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ മഴ ശക്തമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത.
സംസ്ഥാനത്ത് കനത്ത മഴ;താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്;ആറുജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം:സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതോടെ മഴ കനത്തു.പുലര്‍ച്ചെ മുതല്‍ ചെയ്യുന്ന മഴയില്‍ മിക്കയിടത്തും വെള്ളം കയറി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത. തുലാവര്‍ഷത്തിന്റെ ഭാഗമായി അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംത്തിട്ട, തൃശൂര്‍,കൊല്ലം എന്നീ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് കനത്തമഴ പെയ്യുന്ന സാഹചര്യത്തില്‍ മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പ്രതിസന്ധിയിലായി. പല ബൂത്തുകളിലും വെള്ളം കയറി വോട്ടെടുപ്പ് വൈകുകയാണ്.
നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്;പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും.ഒക്ടോബര്‍ 21 നാണ് വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു മാസമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് അവസാനമാകുന്നത്.രാവിലെ മുതല്‍ വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥികള്‍ പര്യടനം നടത്തും.വൈകീട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്‌ഷോകളോടു കൂടിയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട്.
ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ആവേശകരമായ പ്രചാരണമാണ് മൂന്നു മുന്നണികളും നടത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹനകുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ് എന്നിവരാണ് മത്സരരംഗത്തുള്ളത്. എന്‍എസ്‌എസ്-സിപിഎം നേര്‍ക്കുനേര്‍ നില്‍ക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. യുഡിഎഫിനായി എന്‍എസ്‌എസ് പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയത് എല്‍ഡിഎഫ്, എന്‍ഡിഎ ക്യാമ്പുകളിൽ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കോന്നിയില്‍ യുഡിഎഫില്‍ നിന്ന് കെ മോഹന്‍രാജന്‍, എല്‍ഡിഎഫില്‍ നിന്ന് കെ യു ജനീഷ് കുമാര്‍, എന്‍ഡിഎയില്‍ നിന്ന് കെ സുരേന്ദ്രന്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.ശബരിമല തന്നെയാണ് കോന്നിയില്‍ പ്രധാന ചര്‍ച്ചാവിഷയം.അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍.എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയി യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍ എന്നിവര്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.ബഹുഭാഷ മണ്ഡലമായ മഞ്ചേശ്വരത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ, എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളവര്‍. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 86 വോട്ടുകളുടെ നഷ്ടത്തിലാണ് മണ്ഡലം നഷ്ടപ്പെട്ടത്. രണ്ടാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള ശ്രമത്തിലാണ് ബിജെപി.
തന്റെ അഭിഭാഷകനായി ഗോവിന്ദച്ചാമിയുടെ വക്കീലായ ആളൂരിനെ വേണ്ട;ആളൂരിനെ ഏർപ്പാടാക്കിയത് ആരാണെന്ന് അറിയില്ലെന്നും ജോളി
കോഴിക്കോട്:തന്റെ അഭിഭാഷകനായി ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച ബിഎ ആളൂരിനെ വേണ്ടെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി.സഹോദരനാണ് വക്കീലിനെ ഏര്‍പ്പാടാക്കിയതെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്.എന്നാല്‍ താനത് വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു.താമരശ്ശേരി ഒന്നാം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴായിരുന്നു ജോളി ഇക്കാര്യം പറഞ്ഞത്.സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തില്‍ ജോളി ഒപ്പിട്ടതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനും വെളിപ്പെടുത്തി.ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളൂരിന്റെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍, അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദം മൂലമാണ് ഇപ്പോള്‍ ജോളി തന്നെ തള്ളിപ്പറയുന്നതെന്നാണ് ആളൂര്‍ പറയുന്നത്.എന്തുകൊണ്ട് ജോളി ഇക്കാര്യം കോടതിയില്‍ പറഞ്ഞില്ല എന്നും ആളൂര്‍ ചോദിച്ചു. പോലീസ് ഒന്നിനും അനുവദിക്കാത്തതിനാല്‍ പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില്‍ വച്ച് സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആളൂരിന്റെ അഭിഭാഷകര്‍ ജോളിയെ കണ്ട് സംസാരിച്ചിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്റെ ഓഫീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ഏറ്റെടുക്കുന്നതെന്നായിരുന്നു ആളൂര്‍ മുൻപ് പറഞ്ഞിരുന്നത്.
സംസ്ഥാനത്ത് തുലാവർഷം കനത്തു;അമ്പൂരിയിൽ ഉരുൾപൊട്ടൽ
തിരുവനന്തപുരം:സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിച്ചു.വരും നാളുകളിലും കനത്ത മഴ തുടരും.മഴ ശക്തമായ സാഹചര്യത്തിൽ എല്ലാ ജില്ലക്കിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പെയ്ത കനത്ത മഴയിൽ കുന്നത്തുമല ഓറഞ്ചുകാടില്‍ ഉരുള്‍പൊട്ടലുണ്ടായി. സംഭവത്തില്‍ ആളപായമൊന്നുമില്ലെങ്കിലും കനത്ത കൃഷി നാശവും ഒരേക്കര്‍ കൃഷിഭൂമി ഒലിച്ച് പോയെന്നാണ് വിവരം.ഒന്നര ഏക്കറോളം കൃഷി സ്ഥലമാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. ഇന്നലെ വൈകിട്ടോടെയാണ് അപ്രതീക്ഷതമായി ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. കോട്ടൂരിലെ അഗസ്ത്യവന മേഖലയിലുണ്ടായ കനത്ത മഴയില്‍ കാര്‍ ഒഴുകി പോയി. ശക്തമായ വെള്ളപാച്ചിലിലൂടെ കാറില്‍ പോകാന്‍ ശ്രമിക്കുമ്പോഴാണ് കാര്‍ വെള്ളത്തിലായത്. തുടര്‍ന്ന് അതിസാഹസികമായി നാട്ടുകാര്‍ കാറിനുള്ളില്‍ കുടുങ്ങിയ ആളെ പുറത്തെടുത്തു. അടുത്ത മൂന്ന് ദിവസങ്ങള്‍ കൂടി ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന സമയത്ത് മാറി താമസിക്കുവാന്‍ തയ്യാറാകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കൂടത്തായി കൊലക്കേസ്; പ്രതികളെ റിമാന്‍ഡ് ചെയ്തു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് ജോളിയുള്‍പ്പെടെയുള്ള മൂന്നു പ്രതികളെയും താമരശ്ശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച വരെ റിമാന്‍ഡ് ചെയ്തത്.കേസിലെ മുഖ്യ പ്രതി പൊന്നാമറ്റം വീട്ടില്‍ റോയിയുടെ ഭാര്യ ജോളി(47), രണ്ടാം പ്രതി കക്കാവയല്‍ മഞ്ചാടിയില്‍ വീട്ടില്‍ എം.എസ്. മാത്യു (44), മൂന്നാം പ്രതി താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്ബലത്തില്‍ വീട്ടില്‍ പ്രജികുമാര്‍(48) എന്നിവരുടെ ജാമ്യപേക്ഷ ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കോടതി ഒരു ദിവസത്തേയ്ക്ക് ഇവരെ റിമാന്‍ഡില്‍ വിട്ടത്.