മലപ്പുറം:മലപ്പുറത്ത് മുസ്ലിംലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി.അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ വ്യാഴാഴ്ച്ച രാത്രിയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്.വീട്ടില്‍ നിന്നും കവലയിലേക്ക് വരുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചായിരുന്നു ആക്രമണം. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുകയാണ്. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.അതേസമയം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്റെ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. പ്രദേശത്ത് ഒരാഴ്ച മുൻപ് പി.ജയരാജന്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിന് ശേഷമാണ് ഇസ്ഹാഖിന്റെ കൊലപാതകം നടന്നതെന്നാണ് ഫിറോസ് ആരോപിക്കുന്നത്. ഒരാഴ്ച മുൻപാണ് പി.ജയരാജന്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം സിപിഐഎം പ്രവര്‍ത്തകര്‍ ‘കൗണ്ട് ഡൗണ്‍’ എന്ന് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. ഇസ്ഹാഖിനെ കൊലപ്പെടുത്തിയപ്പോഴാണ് വാട്സ്‌അപ്പ് സ്റ്റാറ്റസിന്റെ ഉദ്ദേശം മനസ്സിലാക്കാനായതെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.
മൺസൂൺ ബംപര്‍ ലോട്ടറി;അഞ്ചുകോടി രൂപ സമ്മാനമടിച്ച ടിക്കറ്റ് മോഷ്ടിച്ചെന്ന് പരാതി
കണ്ണൂര്‍:മണ്‍സൂണ്‍ ബംപര്‍ 5 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മോഷണം പോയെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി.കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വച്ച് ടിക്കറ്റ് സൂക്ഷിച്ച പഴ്‌സ് മോഷണം പോയെന്നാണ് കോഴിക്കോട് പുതിയങ്ങാടി സ്വദേശി മുനിയന്‍ തളിപ്പറമ്പ് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.തനിക്ക് സമ്മാനം ലഭിച്ച ടിക്കറ്റ് മറ്റൊരാള്‍ കണ്ണൂര്‍ പുതിയതെരുവിലെ കാനറ ബാങ്കില്‍ ഏല്‍പിച്ചെന്നും പരാതിയില്‍ മുനിയന്‍ പറയുന്നു.ലോട്ടറി ടിക്കറ്റ് വാങ്ങിയ ഉടന്‍ പിറകില്‍ തന്റെ പേര് എഴുതി വച്ചിരുന്നു. ഈ പേര് മായ്ച്ചു കളഞ്ഞാണ് ടിക്കറ്റ് ബാങ്കില്‍ ഏല്‍പിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു.തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശിയായ അജിതനാണ് മണ്‍സൂണ്‍ ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയത്. ഇയാള്‍ക്കെതിരെയാണ് മുനിയന്റെ പരാതി. വന്‍തുകയുടെ ടിക്കറ്റ് ആയതിനാല്‍ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ ലോട്ടറി വിറ്റ ഏജന്റില്‍ നിന്നു പോലീസ് മൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 20നാണ് മണ്‍സൂണ്‍ ബംപറിന്റെ നറുക്കെടുപ്പ് നടന്നത്. ME 174253 എന്ന കണ്ണൂരില്‍ വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.പോലീസ് കേസെടുത്ത സ്ഥിതിക്ക് അജിതന് ഒന്നാം സമ്മാനം കൈമാറുന്നത് മരവിപ്പിക്കാനാണു സാധ്യത.
കനത്ത മഴ;കാസർകോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.മധ്യകിഴക്കന്‍ അറബിക്കടലിനുമുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തമായ ചുഴലിക്കാറ്റായി രൂപംപ്രാപിച്ച് കര്‍ണാടകതീരത്തേക്കടുക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തീരമേഖലയില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. വെള്ളിയാഴ്ച വൈകീട്ടുവരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തരകന്നഡ, ഗോവ മേഖലകളില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രിയോടെ മംഗളൂരുവില്‍ ശക്തമായ കാറ്റും മഴയുമുണ്ടായതിനാല്‍ ദക്ഷിണ കന്നഡ ജില്ലയില്‍ വെള്ളിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ പി.യു.സി. (പ്ലസ് ടു) വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ അവധി പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാലാരിവട്ടം പാലം അഴിമതി;കരാറുകാരന് എട്ടേകാൽ കോടി രൂപ മുൻകൂറായി നൽകി;ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് വിജിലൻസ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയും അന്വേഷണം വേണമെന്ന് വിജിലന്‍സ്.ഇതുസംബന്ധിച്ച് സര്‍ക്കാരിന് വിജിലന്‍സ് കത്ത് നല്‍കി. പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടിയത്.അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിയത്. മന്ത്രിയുടെ പേര് പറഞ്ഞു കൊണ്ടു തന്നെയാണ് ഹൈക്കോടതിയിലെ റിപ്പോര്‍ട്ട്. എട്ടേകാല്‍ കോടി മുന്‍കൂറായി അനുവദിച്ച് ഉത്തരവിറക്കിയതിലാണ് മന്ത്രിക്കെതിരായി അന്വേഷണം. കരാറുകാര്‍ക്ക് തുക അനുവദിച്ചതില്‍ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് സംബന്ധിച്ച് വിജിലന്‍സിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.കേസില്‍ ഉള്‍പ്പെട്ട മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, പാലം നിര്‍മ്മിച്ച കരാര്‍ കമ്പനിയുടെ എംഡി സുമിത്‌ഗോയല്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ഇവരുടെ ജാമ്യം എതിര്‍ത്ത് കൊണ്ടു നല്‍കിയ കത്തിലാണ് മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ അന്വേഷണം നടക്കുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്. പാലം നിര്‍മ്മിക്കാനുള്ള കമ്പനിക്ക് മുന്‍കൂറായി 8.4 കോടി നല്‍കിയത് മന്ത്രിയുടെ അനുമതിയോടെയാണെന്നാണ് നേരത്തേ ടി ഒ സൂരജ് ആരോപിച്ചത്.
കൂടത്തായി കൊലപാതകം;ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിതീകരണം
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം. കണ്ണൂരിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സയനൈഡ് കണ്ടെത്തിയത്.സിലിയെ കൊല്ലാന്‍ ഉപയോഗിച്ചതിന്റെ ബാക്കി സയനൈഡ് ആണിത് എന്നാണ് റിപ്പോര്‍ട്ട്.ബുധനാഴ്ചയാണ് മുഖ്യപ്രതി ജോളിയുടെ കാറില്‍ നിന്നും വെളുത്ത പൊടി കണ്ടെത്തിയത്.ജോളിയുടെ വീടിന് തൊട്ടടുത്ത വീട്ടില്‍ നിന്നുമാണ് കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈ കാറിലാണ് വിഷം സൂക്ഷിച്ചതെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഡ്രൈവര്‍ സീറ്റിന് അടുത്തായി രഹസ്യഅറയിലെ പഴ്‌സില്‍ നിന്നുമാണ് പൊട്ടാസ്യം സയനൈഡ് കണ്ടെത്തിയത്. കാറിനുള്ളിലാണ് താന്‍ സയനൈഡ് സൂക്ഷിച്ചിരുന്നതെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു.ജോളി നടത്തിയ കൊലപാതകങ്ങളില്‍ ഒന്ന് കാറിനുള്ളില്‍ വെച്ചാണ് നടത്തിയത് എന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. നിലവില്‍ കാറിനുള്ളില്‍ നിന്ന് ലഭിച്ചത് സയനൈഡ് എന്ന് സ്ഥിരീകരിച്ചത് അന്വേഷണത്തില്‍ പൊലീസിന് നിര്‍ണായകമായ തെളിവാകും.
അതേസമയം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുമായി പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി.ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലുള്‍പ്പെടെ എത്തിച്ചായിരുന്നു തെളിവെടുപ്പ്.രാവിലെ വടകരയില്‍ നിന്ന് കൂടത്തായിയിലെത്തിച്ച ജോളിയെ ആദ്യം ഭര്‍തൃവീടായ പുലിക്കയത്തേക്കാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.ഇവിടെ ജോളിയേയും ഷാജുവിനേയും സഖറിയാസിനേയും ഒന്നിച്ചിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തു. പുലിക്കയത്തെ തെളിവെടുപ്പിന് ശേഷം നേരെ പൊന്നാമറ്റത്തെ വീട്ടിലേക്കാണ് പോയത്. പൊന്നാമറ്റത്തെ വീട്ടില്‍ അരിഷ്ടം സൂക്ഷിച്ചിരുന്ന ഷെല്‍ഫ് ഉള്‍പ്പെടെ അന്വേഷണസംഘത്തിന് ജോളി കാണിച്ച്‌കൊടുത്തു.തുടര്‍ന്ന് പൊന്നാമറ്റത്തുനിന്നും താമരശേരിയിലെ ദന്താശുപത്രിയിലേക്ക്. താമരശേരി ഡി.വൈ.എസ്.പി ഓഫീസില്‍ നിന്നും ഉച്ച ഭക്ഷണത്തിന് ശേഷം വീണ്ടും തെളിവെടുപ്പിനായി പുറത്തേക്ക്.സിലിക്ക് നല്‍കാനായി അരിഷ്ടം വാങ്ങിയ കടയിലും ജോളിയെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി തീരും മുന്‍പ് ജോളിയെ കട്ടപ്പനയിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയേക്കും.
ഇടതുകോട്ട തകർത്ത് അരൂരില്‍ ഷാനിമോൾ ഉസ്മാന് അട്ടിമറി ജയം
അരൂർ: ഇടതുകോട്ട തകർത്ത് അരൂരില്‍ ഷാനിമോൾ ഉസ്മാന് അട്ടിമറി ജയം.രണ്ടായിരത്തിലേറെ വോട്ടുകളുമായാണ് ഷാനിമോള്‍ അരൂര്‍ പിടിച്ചെടുത്തിരിക്കുന്നത്. ആദ്യഘട്ടം മുതല്‍ ലീഡ് നില ഏറിയും കുറഞ്ഞുമായിരുന്നു ഷാനിമോളുടെ മുന്നേറ്റം. 2016 ല്‍ 38,519 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആരിഫ് വിജയിച്ച മണ്ഡലമാണ് അരൂര്‍. 13 വര്‍ഷത്തിന് ശേഷമാണ് യു.ഡി.എഫ് അരൂര്‍ പിടിച്ചെടുത്തിരിക്കുന്നത്.ഫോട്ടോ ഫിനിഷിന് ഒടുവില്‍ അരൂരിലെ ഇടതുകോട്ട തകര്‍ക്കാന്‍ കഴിഞ്ഞത് ദൈവ നിയോഗമെന്നായിരുന്നു ഷാനിമോളുടെ ആദ്യ പ്രതികരണം. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ മിന്നുന്ന വിജയം.നിയമസഭയിലേയ്ക്ക ഇത് മൂന്നാം തവണയാണ് ഷാനിമോള്‍ മത്സരിക്കുന്നത്. 2006 ല്‍ പെരുമ്ബാവൂരും 2016 ഒറ്റപ്പാലത്തും ഷാനിമോള്‍ തോറ്റിരുന്നു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും ഷാനിമോള്‍ തോറ്റിരുന്നു.
ബംഗാള്‍ ഉള്‍ക്കടലിലും, അറബിക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമാകും;കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും, അറബിക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കിഴക്കും പടിഞ്ഞാറുമുള്ള ഈ രണ്ട് സിസ്റ്റങ്ങളുടെ പ്രഭാവം കേരളത്തിലെ കാറ്റിന്റെയും മഴയുടെയും സ്വഭാവത്തില്‍ ഓരോ മണിക്കൂറിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്.ന്യൂനമര്‍ദം നമ്മുടെ പ്രഭാവ മേഖല വിട്ട് പോകുന്നത് വരെ ജാഗ്രത തുടരാനാണ് ദുരന്ത നിവാരണ അതോറിറ്റി സര്‍ക്കാര്‍ സംവിധാനങ്ങളോടും പൊതുജനങ്ങളോടും നിര്‍ദേശിക്കുന്നത്. തുടര്‍ച്ചയായി മാറുന്ന ദൈനംദിന കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ന്യൂനമര്‍ദ പ്രദേശങ്ങളുടെ ശക്തി പ്രാപിക്കലും സഞ്ചാരപഥവും ഓരോ നിമിഷവും കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.മഴ കൂടുതലും വൈകുന്നേരങ്ങളിലും രാത്രിയിലുമാകാനാണ് സാധ്യത. തുലാവര്‍ഷവും ന്യൂനമര്‍ദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായതോ ശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.ഒക്ടോബര്‍ 25 ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ഒക്ടോബര്‍ 26 ന് കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ഒക്ടോബര്‍ 27 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ഒക്ടോബര്‍ 28 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരളത്തിലെ ആദ്യ മിൽക്ക് എടിഎം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരം:കേരളത്തിലെ ആദ്യ മിൽക്ക് എടിഎം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു.ആറ്റിങ്ങല്‍ വീരളം ജംഗ്ഷന് സമീപമാണ് മില്‍ക് എ.ടിഎം സ്ഥാപിച്ചിരിക്കുന്നത്.എടിഎം ന്റെ ഉൽഘാടനം ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ആറ്റിങ്ങല്‍ വീരളത്ത് നിര്‍വ്വഹിച്ചു.എ.റ്റി.എമ്മിന്റെ സ്വിച്ച് ഓണ്‍ ചെയ്ത മന്ത്രി എ.റ്റി.എമ്മില്‍ പണം നിക്ഷേപിച്ച് പാല്‍ എടുത്ത് അഡ്വ.ബി.സത്യന്‍ എം.എല്‍.എ.ക്ക് കൈമാറി.നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ്, സുരേഷ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സഹകരണ സ്ഥാപനമായ മില്‍കോയാണ് ആറ്റിങ്ങലില്‍ എ.റ്റി.എം. സ്ഥാപിച്ചത്.24 മണിക്കൂറും ശുദ്ധമായ പാല്‍ ആവശ്യക്കാര്‍ക്ക് നേരിട്ട് വാങ്ങുവാന്‍ കഴിയുന്ന തരത്തിലുള്ളതാണ് പദ്ധതി.മില്‍കോ തന്നെ നല്‍കുന്ന കാര്‍ഡ് ഉപയോഗിച്ചോ പണം നിക്ഷേപിച്ചോ പാല്‍ വാങ്ങാം. പാല്‍ കൊണ്ട് പോകുന്നതിനുള്ള പാത്രമോ കുപ്പിയോ കരുതണം എന്നുമാത്രം.കാര്‍ഡില്‍ പണം നിറയ്ക്കാനും എ.ടി.എമ്മിലൂടെ സാധിക്കും. മില്‍ക്ക് കാര്‍ഡില്‍ ഒറ്റത്തവണ 1500 രൂപയോ അതില്‍ കൂടുതലോ ചാര്‍ജ് ചെയ്താല്‍ മില്‍കോയുടെ ഒരു ലിറ്റര്‍ ഐസ്‌ക്രീം സൗജന്യമായി ലഭിക്കും. കൊച്ചു കുട്ടികള്‍ക്ക് പോലും അനായാസം കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് എ.ടി.എം രൂപകല്പന ചെയ്തിരിക്കുന്നത്.അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന മാരക രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ പാല്‍ ഒഴിവാക്കി സ്വന്തം നാട്ടിലെ കര്‍ഷകര്‍ ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന ശുദ്ധമായ പാല്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മില്‍ക്ക് എ.ടി.എമ്മിന് തുടക്കം കുറിക്കുന്നത്.
കോന്നിയില്‍ ചരിത്രം കുറിച്ച് കെ യു ജനീഷ് കുമാര്‍
കോന്നി: യുഡിഎഫ് കോട്ടയായ കോന്നി വെട്ടി നിരത്തി എല്‍ഡിഎഫിന്‍റെ യുവ സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാര്‍. ഭൂരിപക്ഷം 10031. കോന്നിയില്‍ ചരിത്രം കുറിച്ചാണ് ജനീഷ് കുമാറിന്റെ ജയം. 23 വര്‍ഷത്തിന് ശേഷമാണ് കോന്നിയില്‍ ചെങ്കൊടി ഉയരുന്നത്.ആദ്യഘട്ടത്തില്‍ അഞ്ഞൂറിലധികം വോട്ടുകള്‍ക്ക് മോഹന്‍ രാജ് മുന്നിലെത്തിയെങ്കിലും പിന്നീട് ജെനീഷ് കുമാറിന്റെ ഭൂരിപക്ഷം ഘട്ടം ഘട്ടമായി ഉയരുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ്, ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെയും പിന്നിലാക്കി കൊണ്ടാണ് ജനീഷ് കുമാറിന്റെ ഉജ്ജ്വല വിജയം.ശക്തമായ ത്രികോണമത്സരങ്ങളാണ് കോന്നിയില്‍ നടന്നത്.
വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയിച്ചു
തിരുവനന്തപുരം:വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയിച്ചു.14251 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പ്രശാന്തിന്റെ തിളക്കമാര്‍ന്ന വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ മേയര്‍ ബ്രോ ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല.കഴിഞ്ഞ തവണ മൂന്നാമതായി പിന്തളളപ്പെട്ട എല്‍ഡിഎഫിന്റെ ശക്തമായ തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത്.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ പ്രശാന്തിന് അനുകൂലമായ ഫലസൂചനകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. ഒരു ഘട്ടത്തിലും പ്രശാന്ത് പിന്നോട്ട് പോയില്ല. ലീഡ് നില ഉയര്‍ത്തുന്നതാണ് ഓരോ മണിക്കൂറിലും കണ്ടത്.