മലപ്പുറം:എടവണ്ണയിൽ ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.അഞ്ചുപേരാണ് പ്ലാന്റ് വൃത്തിയാക്കുന്നതിനായി ഉണ്ടായിരുന്നത്.ഇവരിൽ മൂന്നുപേർ പ്ലാന്റിനുള്ളിൽ ഇറങ്ങി.വിഷവാതകം ശ്വസിച്ച് രണ്ടുപേർ സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടിരുന്നു.അവശനിലയിലായിരുന്ന ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടൽ;മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
പാലക്കാട്:പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റുകളും തണ്ടർബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.രാവിലെ തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തണ്ടര്‍ ബോള്‍ട്ട് സംഘം ഇവിടെ പട്രോളിംഗിന് എത്തിയത്.വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്നാണ് പോലീസ് അറിയിച്ചത്.പാലക്കാട് നിന്നും കൂടുതല്‍ പൊലീസിനെ സംഭവസ്ഥലത്തേക്ക് എത്തിച്ചതായും വിവരമുണ്ട്. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട സംഘമാണ് തണ്ടര്‍ ബോള്‍ട്ട്.
മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു
എടവണ്ണ:മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു.ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് എടവണ്ണ പത്തപ്പിരിയത്താണ് സംഭവം.അഞ്ചു പേരാണ് പ്ലാന്‍റ് വൃത്തിയാക്കാന്‍ ഉണ്ടായിരുന്നത്.ഇതില്‍ മൂന്നുപേരാണ് പ്ലാന്‍റിനുള്ളില്‍ ഇറങ്ങിയത്.ഇവരില്‍ രണ്ടു പേര്‍ വിഷവാതകം ശ്വസിച്ച് പ്ലാന്റില്‍ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.വാളയാര്‍ കേസിൽ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.കേസില്‍ പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കുമെന്നും വീഴ്ച ആരുടേതാണ് എന്ന് പരിശോധിക്കുമന്നും മുഖ്യമന്ത്രി പറഞ്ഞു.പട്ടിക വിഭാഗത്തിലെ കുട്ടികളായതിനാല്‍ അതനുസരിച്ചാണ് അന്വേഷണം നടത്തുന്നതെന്നും സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാളയാര്‍ കേസിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗരുതര വീഴ്ച വന്ന സാഹചര്യത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സംഭവം നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച പിണറായി വിജയൻ കേസിൽ സിബിഐ വേണോ അതോ പുനരന്വേഷണം വേണോ എന്ന് പരിശോധിക്കാമെന്ന് വ്യക്തമാക്കി.വാളയാറിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തെത്തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമായ രീതിയിൽ കേസിന്‍റെ അന്വേഷണം അട്ടിമറിക്കാൻ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ബോധപൂർവമായ ശ്രമങ്ങളും അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയും മൂലം തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നായിരുന്നു നിയമസഭയിൽ പ്രതിപക്ഷ ആരോപണം. പ്രതികളെ വെറുതെ വിടാൻ ഇടയാക്കിയത് പോലീസിന്റെ വീഴ്ചയാണെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടതിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു; ‘മുഖ്യമന്ത്രി ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണം’,പ്രതിഷേധം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തിരുവനന്തപുരം:പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരായ പ്രതിഷേധം ഏറ്റെടുത്ത് സോഷ്യല്‍ മീഡയ. കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമുണ്ടായ വീഴ്ചയുണ്ടായതാണ് പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള വിധിയിലേക്ക് നയിച്ചതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസിനും പ്രോസിക്യൂഷനും ആഭ്യന്തര വകുപ്പിനും എതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നത്. ‘മുഖ്യമന്ത്രി ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണം’- എന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളുമായുള്ള കുട്ടികളുടെ ചിത്രം പോസ്റ്റ് ചെയ്താണ് സോഷ്യല്‍ മീഡിയില്‍ ക്യാമ്പയിൻ നടക്കുന്നത്.കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ ഒക്ടോബര്‍ 25നാണ് കോടതി വെറുതേ വിട്ടത്.പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. കേസ് അന്വേഷിച്ച പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസ് വീഴ്ചയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.ഐ നേതാവ് ആനി രാജയുമടക്കം രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്.കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരവേ ഈ വിഷയത്തില്‍ രൂക്ഷമായി പ്രതികരിക്കുകയാണ് സമൂഹവും.
ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യരുടെ മൊഴി പുറത്ത്;സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തി,മോശക്കാരിയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു

കണ്ണൂരിൽ സഹപാഠികളായ പ്ലസ് ടു വിദ്യാർത്ഥിനികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ:ചക്കരക്കല്ലിൽ സഹപാഠികളായ പ്ലസ് ടു വിദ്യാർത്ഥിനികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തലമുണ്ട അപ്പക്കടവ് മുള്ളൻമെട്ടയിലെ കക്കോത്ത് ഹൗസിൽ അശോകൻ-സുനിത ദമ്പതികളുടെ ഏക മകൾ അഞ്ജലി(17),കാഞ്ഞിരോട് ശ്രീലയത്തിൽ സതീശൻ-ബിന്ദു ദമ്പതികളുടെ മകൾ ആദിത്യ(17) എന്നിവരെയാണ് അഞ്ജലിയുടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ചെമ്പിലോട് ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളാണ് ഇരുവരും.ഇന്നലെ ഉച്ചവരെ ഇവർ സ്കൂളിൽ ഉണ്ടായിരുന്നു.ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ ആദിത്യ പിന്നീട് അഞ്ജലിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു.മുകളിലെ മുറിയിൽ കയറിയ ഇരുവരെയും ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.ഉടൻതന്നെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.ആരാധ്യയാണ് മരിച്ച ആദിത്യയുടെ സഹോദരി.
നിയമസഭാ സമ്മേളനം തുടങ്ങി;പുതിയ അഞ്ച് എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയ്ക്കുശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങള്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു.പത്ത് മണിക്ക് തുടങ്ങിയ സമ്മേളനം അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേരളാ ഗവര്‍ണറുമായിരുന്ന ഷീലാ ദീക്ഷിത്തിനും മുന്‍ മന്ത്രിയായിരുന്ന ദാമോദരന്‍ കാളാശ്ശേരിക്കും ചരമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്.ആദ്യം സത്യപ്രതിജ്ഞ ചെയ്തത് കോന്നിയില്‍ നിന്ന് വിജയിച്ച കെ.യു.ജനീഷ് കുമാറാണ് മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച എം.സി.ഖമറുദ്ദീന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് വിജയിച്ച വി.കെ.പ്രശാന്ത് അരൂരില്‍ നിന്ന് വിജയിച്ച ഷാനിമോള്‍ ഉസ്മാന്‍ എറണാകുളത്ത് ജയിച്ച ടി.ജെ.വിനോദ് എന്നിവര്‍ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തു.എം.സി. ഖമറുദ്ദീനും ഷാനിമോള്‍ ഉസ് മാനും അല്ലാഹുവിന്‍റെ നാമത്തിലും കെ.യു ജനീഷ് കുമാറും വി.കെ പ്രശാന്തും സഗൗരവവും ടി.ജെ വിനോദ് ദൈവനാമത്തിലും ആണ് സത്യവാചകം ചൊല്ലിയത്. കന്നഡയിലാണ് മുസ്ലിംലീഗ് എംഎല്‍എയായ എം.സി.ഖമറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തത്.പാലായില്‍ ജയിച്ച മാണി സി. കാപ്പന്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്തെങ്കിലും സഭയില്‍ അദ്ദേഹത്തിന്റെ ആദ്യ ദിനമാണ് ഇന്ന്.
അറബിക്കടലില്‍ രൂപംകൊണ്ട ‘ക്യാര്‍’ അതിതീവ്ര ചുഴലിക്കാറ്റായി മാറി;തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റായി. ഈ സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കൊല്ലത്തും ബുധനാഴ്ച ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നിലവില്‍ മുംബൈ തീരത്തുനിന്ന് 620 കിലോമീറ്ററോളം ദൂരത്തായിരുന്ന ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ ഒമാന്‍തീരത്തേക്കു നീങ്ങുകയാണ്. തിങ്കളാഴ്ച രാവിലെ ഇവിടത്തെ കടല്‍മേഖലയില്‍ മണിക്കൂറില്‍ 290 കിലോമീറ്റര്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നൽകിയിട്ടുണ്ട്.ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ചവരെ തെക്കുകിഴക്കന്‍ അറബിക്കടല്‍, കേരള തീരം, ലക്ഷദ്വീപ്, മാലിദ്വീപ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ നവംബര്‍ ഒന്ന് വരെ മധ്യ-പടിഞ്ഞാറ് അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
കൂടത്തായി കൊലപാതക പരമ്പര;അൽഫൈൻ വധക്കേസിൽ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപതാക കേസിലെ മുഖ്യപ്രതി ജോളിയെ ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യും.ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ അറസ്റ്റു ചെയ്യാന്‍ അന്വേഷണ സംഘത്തിന് കൊയിലാണ്ടി കോടതി അനുമതി നല്‍കിയിരുന്നു. ഈ കേസ് അന്വേഷിക്കുന്ന തിരുവമ്പാടി സിഐ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയുടെഅറസ്റ്റ് രേഖപ്പെടുത്തും.തുടർന്ന് ഇന്നുതന്നെ അന്വേഷണ സംഘം പ്രൊഡക്ഷന്‍ വാറന്റ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും.ആല്‍ഫൈന്‍ വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് സാധ്യത. ആല്‍ഫൈന്‍ വധക്കേസുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവിനേയും പിതാവിനേയും ഇന്ന് വീണ്ടും വിളിച്ചുവരുത്തിയേക്കുമെന്ന് സൂചനയുണ്ട്.നിലവിൽ റോയ്,സിലി വധക്കേസുകളിലാണ് ജോളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.