വ​ല​യ സൂ​ര്യ​ഗ്ര​ഹ​ണം ഇ​ന്ന്

keralanews annular solar eclipse today

തിരുവനന്തപുരം: ശാസ്ത്ര ലോകം ആകാംഷയോടെ കാത്തിരുന്ന വലയ സൂര്യഗ്രഹണം അല്പസമയത്തിനകം ദൃശ്യമാകും.സൗദി അറേബ്യ മുതല്‍ പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയസൂര്യഗ്രഹണം ദൃശ്യമാകുക. ഇന്ത്യയില്‍ തെക്കന്‍ കര്‍ണ്ണാടകത്തിലും, വടക്കന്‍ കേരളത്തിലും, മദ്ധ്യതമിഴ്നാട്ടിലും വലയ ഗ്രഹണം ദൃശ്യമാകും.രാവിലെ 8.04മുതലാണ് കേരളത്തില്‍ ഗ്രഹണം കണ്ട് തുടങ്ങുക.ഒൻപതരയോടെ വലയ ഗ്രഹണം പാരമ്യത്തിലെത്തും. പതിനൊന്നരയോടെ ഗ്രഹണം അവസാനിക്കും.കേരളത്തിന്‍റെ വടക്കന്‍ ഭാഗങ്ങളില്‍ വലയസൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും ഈ അപൂ‌ര്‍വ്വ പ്രതിഭാസം കാണാന്‍ കഴിയും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്‍റെയും പാലക്കാടിന്‍റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂര്‍ണ്ണ തോതില്‍ ആസ്വദിക്കാം, തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക.

ചന്ദ്രന്‍ സൂര്യനും ഭൂമിക്കുമിടയില്‍ വന്ന് സൂര്യനെ കാഴ്ചയില്‍നിന്ന് മറയ്ക്കുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചില സന്ദര്‍ഭങ്ങളില്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കാന്‍ ചന്ദ്രനാകില്ല, ആ സമയത്ത് ഒരു വലയം ബാക്കിയാക്കും. ഇതിനെയാണ് വലയ സൂര്യഗ്രഹണമെന്ന് പറയുന്നത്. 130 കിലോമീറ്ററോളം വീതിയുള്ളതാണ് വലയ ഗ്രഹണപാത. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൂടെയാണ് മധ്യരേഖ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ആ രേഖയിലും അതിനോട് അടുത്തുവരുന്ന ഏതാനും കിലോമീറ്ററുകളിലുള്ള സ്ഥലങ്ങളിലും സൂര്യവലയം മുഴുവന്‍ വളരെ കൃത്യതയുള്ളതായിരിക്കും. കേരളത്തില്‍ എല്ലായിടത്തും സൂര്യബിംബത്തിെന്‍റ 87-93 ശതമാനം മറയും.കേരളത്തില്‍ മുൻപ് വലയഗ്രഹണം ദൃശ്യമായത് 2010 ജനുവരി 15നാണ്. കേരളത്തില്‍ ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയഗ്രഹണം ദൃശ്യമാകുക 2031 മേയ് 21നാണ്.പ്രപഞ്ചത്തിലെ അപൂര്‍വ സുന്ദരകാഴ്ചകളിലൊന്നായ വലയ സൂര്യഗ്രഹണം സുരക്ഷിതമായി വീക്ഷിക്കാന്‍ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

നഗ്നനേത്രങ്ങള്‍ കൊണ്ട് ഒരുകാരണവശാലും വലയസൂര്യഗ്രഹണം നിരീക്ഷിക്കരുത്. ഗ്രഹണ സൂര്യന്‍ കൂടുതല്‍ അപകടകാരിയാണ്.ഗ്രഹണം പാരമ്യത്തിലെത്തുമ്പോൾ സൂര്യശോഭ നന്നേ കുറ‍യുമെന്നതിനാല്‍ സൂര്യനെ ഏറെനേരം നോക്കിനില്‍ക്കാന്‍ സാധിക്കും. ഈ സമയം മങ്ങിയ പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കാനായി കൃഷ്ണമണി നന്നായി വികസിക്കും. ഇത് കണ്ണിലേക്ക് കൂടുതല്‍ പ്രകാശത്തെ കടത്തിവിടും. കണ്ണിലുള്ള ലെന്‍സ് സൂര്യരശ്മികളെ കണ്ണിെന്‍റ റെറ്റിനയില്‍ കേന്ദ്രീകരിക്കും. ഇത് റെറ്റിനയെ പൊള്ളലേല്‍പിക്കുകയും കാഴ്ചശക്തിയെ ബാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.കൂളിങ് ഗ്ലാസ്,എക്സറേ ഫിലിം,ബൈനക്കുലര്‍, ടെലിസ്കോപ്പ്, ക്യാമറ, നിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ണടകള്‍ എന്നിവ കൊണ്ട് ഒരിക്കലും സൂര്യനെ നോക്കരുത്. അതിനാല്‍ അംഗീകൃത ഫില്‍ട്ടര്‍ കണ്ണടയോ പ്രൊജക്ഷന്‍ സംവിധാനമോ ഉപയോഗിച്ചേ ഈ അപൂര്‍വ പ്രതിഭാസത്തെ ദര്‍ശിക്കാവൂ. ബ്ലാക്ക് പോളിമര്‍ ഉപയോഗിച്ചുണ്ടാക്കിയ ഫില്‍റ്ററുകളാണ് ഏറ്റവും സുരക്ഷിതം.

സൂര്യഗ്രഹണം;ശബരിമല നട നാളെ നാല് മണിക്കൂര്‍ അടച്ചിടും

keralanews solar eclipse sabarimala temple closed for 4hours tomorrow

സന്നിധാനം:സൂര്യഗ്രഹണം കണക്കിലെടുത്ത് ഡിസംബര്‍ 26ന് ശബരിമല ക്ഷേത്ര നട നാല് മണിക്കൂര്‍ അടച്ചിടും. രാവിലെ 7:30 മുതല്‍ 11:30 വരെ ആണ് ക്ഷേത്രനട അടച്ചിടുക.ആ ദിവസമുള്ള മറ്റ് പൂജകള്‍ നടതുറന്നതിന് ശേഷം നടത്തും.നട അടച്ചിടണമെന്ന് തന്ത്രി ദേവസ്വത്തോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ അനുമതി നല്‍കുകയായിരുന്നു.അന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറക്കും. 3.15 മുതല്‍ 6.45 വരെ നെയ്യഭിഷേകവും ഉഷപൂജയും കഴിച്ച്‌ 7.30ന് നട അടയ്ക്കും. ഗ്രഹണം കഴിഞ്ഞ ശേഷമാണ് നട തുറക്കുക. നട തുറന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും.തുടര്‍ന്ന് ഒരു മണിക്കൂര്‍ സമയം അയ്യപ്പനെയ്യഭിഷേകം. കളഭാഭിഷേകം അതിന് ശേഷം ഉച്ചപൂജയും നടക്കും.അത് കഴിഞ്ഞ് നട അടയ്ക്കും. രാവിലെ 7.30 മുതല്‍ 11.30 വരെ മാളികപ്പുറം, പമ്ബ തുടങ്ങിയ ക്ഷേത്രങ്ങളിലും നട അടച്ചിടും. അന്നുവൈകീട്ട് ശ്രീകോവില്‍ അഞ്ച് മണിക്ക് തുറക്കും.അതേസമയം, ശബരിമല തുറന്ന് ആദ്യ ആഴ്ച പിന്നിടുമ്പോൾ സന്നിധാനത്ത് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വരെ നാല് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി.നിലവില്‍ നിയന്ത്രണങ്ങളിലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സമയം കാത്തു നില്‍ക്കേണ്ട സാഹചര്യമില്ല.

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; ആദിവാസി വയോധികന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി

keralanews tiger attack in wayanad the body of a tribal elderly man was found in half eaten

സുൽത്താൻ ബത്തേരി:വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം.വിറകു ശേഖരിക്കാന്‍ പോയ ആദിവാസി വയോധികനെ കടുവ കൊന്നുതിന്ന നിലയില്‍ കണ്ടെത്തി.വടക്കനാട് പച്ചാടി കാട്ടുനായിക്ക കോളനിയിലെ ജടയന്‍ (60)നെയാണ് കടുവ കൊന്നത്.ചൊവ്വാഴ്ച വൈകീട്ട് കോളനിയോട് ചേര്‍ന്ന വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ഇയാളെ കാണാതായിരുന്നു. ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് ഉള്‍വനത്തില്‍ പാതി ഭക്ഷിച്ച നിലയില്‍ ജടയന്‍റെ മൃതദേഹം കണ്ടെത്തിയത്.

പെട്രോള്‍ പമ്പിൽ നിന്നും പുകവലിച്ചത് ചോദ്യം ചെയ്ത ജീവനക്കാര്‍ക്ക് ക്രൂര മര്‍ദ്ദനം

keralanews brutally beated petrol pump employees who questioned smoking in pump

കോഴിക്കോട്:പെട്രോള്‍ പമ്പിൽ നിന്നും പുകവലിച്ചത് ചോദ്യം ചെയ്ത ജീവനക്കാരെ ക്രൂരമായി മർദിച്ചതായി പരാതി.ഇന്ധനം നിറയ്ക്കാന്‍ ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ജീവനക്കാരെ ആക്രമിച്ചത്. കോഴിക്കോട് കൂടരഞ്ഞിയില്‍ പെട്രോള്‍ പമ്പിൽ വെച്ചാണ് സംഭവം.പെട്രോള്‍ പമ്പിലെ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു ബൈക്കിലും കാറിലുമായി പെട്രോള്‍ അടിക്കാന്‍ വന്ന ബര്‍ണിഷ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം പമ്പിലെത്തി പുകവലിക്കുകയായിരുന്നു.പമ്പിൽ പുകവലിക്കാന്‍ പാടില്ലെന്ന് ജീവനക്കാര്‍ ഇവരോട് പറഞ്ഞു. പ്രകോപിതരായ സംഘം മനേജരെയും ജീവനക്കാരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും കൂട്ടം ചേര്‍ന്ന് അസഭ്യം പറയുകയും ചെയ്തു.മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റ രത്‌നാകരനെയും ദിലീപിനെയും അടുത്തുളള സ്വകാര്യ ആശുപുത്രിയില്‍ പ്രവേശിപ്പിച്ചു. പെട്രോള്‍പമ്പ് ജീവനക്കാരന്‍ പോലീസില്‍ പരാതി നല്‍കി. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നാളെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.കഞ്ചാവ് കേസില്‍ പ്രതിയാണ് ബർണീഷ് മാത്യു. ഇയാള്‍ പ്രദേശത്ത് സ്ഥിരം അക്രമപ്രവര്‍ത്തനം നടത്തുന്നയാളാണെന്ന് പ്രദേശവാസികളും പറയുന്നു.

വലയ സൂര്യഗ്രഹണം നാളെ;കാണാനൊരുങ്ങി കേരളവും

keralanews annular solar eclipse tomorrow

തിരുവനന്തപുരം : വലയ സൂര്യഗ്രഹണം നാളെ നടക്കും. വ്യാഴാഴ്ച രാവിലെ എട്ടു മണി മുതല്‍ 11 മണി വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ദൃശ്യമാകുന്നത്. സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് നടത്തിയിരിക്കുന്നത്. കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ എല്ലായിടത്തും വലയ സൂര്യഗ്രഹണം ദൃശ്യമാകും.തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗികമായേ കാണാന്‍ സാധിക്കൂ. ഗ്രഹണം കൂടുതല്‍ ദൃശ്യമാകുന്ന വയനാടും കാസര്‍കോടുമെല്ലാം വിപുലമായ ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെയും കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.കോഴിക്കോട് ജില്ലയില്‍ പ്ലാനറ്റേറിയം, ഗുരുവായൂരപ്പന്‍ കോളജ് ഗ്രൌണ്ട് എന്നിവിടങ്ങളിലാണ് ഗ്രഹണം കാണാന്‍ സൗകര്യ മേര്‍പ്പെടുത്തി യിരിക്കുന്നത്. നേരിട്ടോ, എക്സറേ ഷീറ്റ് ഉപയോഗിച്ചോ സൂര്യനെ നോക്കരുത്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും.അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും.ഇതാണ് സൂര്യഗ്രഹണം.ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല.ഇതാണ് വലയ സൂര്യഗ്രഹണം. സൂര്യപ്രകാശം മൂലമുള്ള ചന്ദ്രന്‍റെ നിഴൽ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാന്‍ കഴിയുക.

പാലാരിവട്ടം പാലം പുനര്‍ നിർമാണത്തിൽ നിന്നും ഡിഎംആര്‍സി പിന്മാറുന്നതായി ഇ. ശ്രീധരന്‍

keralanews d m r c is withdrawing from the rebuilding of the palarivattom bridge

കൊച്ചി:പാലാരിവട്ടം പാലം പുനര്‍ നിർമാണത്തിൽ നിന്നും ഡിഎംആര്‍സി പിന്മാറുന്നതായി ഇ. ശ്രീധരന്‍.പിന്മാറുന്ന കാര്യം സൂചിപ്പിച്ച്‌ ഉടനെത്തന്നെ സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കി.നിര്‍ദ്ധിഷ്ട തീയതിക്ക് മുൻപ് പണി പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നാണ് ഡിഎംആര്‍സി നല്‍കുന്ന വിശദീകരണം. 2020 ജൂണില്‍ പാലം പണി പൂര്‍ത്തിയാക്കാമെന്നായിരുന്നു കരാര്‍. എന്നാല്‍ പാലം പുനര്‍നിര്‍മ്മാണം കോടതി സ്റ്റേ ചെയ്തിരിക്കുന്നതിനാല്‍ ഡിഎംആര്‍സിക്ക് പണി തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഒക്ടോബറിലായിരുന്നു പുനര്‍നിര്‍മ്മാണം തുടങ്ങേണ്ടിയിരുന്നത്. ഡിഎംആര്‍സിയുടെ കേരളത്തിലെ പ്രവര്‍ത്തനം ജൂണില്‍ അവസാനിക്കുകയാണ്. അതിനാലാണ് ഡിഎംആര്‍സി പുനര്‍നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറുന്നത്.പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയശേഷം പാലം പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കണമെന്ന ഇ ശ്രീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പാലം പൊളിക്കാനുള്ള സര്‍ക്കാരിന്റെ നടപടി.

കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ കണ്ണൂരിലും കരിങ്കൊടി പ്രതിഷേധം

keralanews protest against karnataka minister yedyurappa in kannur

കണ്ണൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ കണ്ണൂരിലും കരിങ്കൊടി പ്രതിഷേധം.കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് യദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടികൊണ്ടടിച്ചു.ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തതോടെ ഇവര്‍ കൈയിലിരുന്ന വടികൊണ്ട് വാഹനത്തെ തല്ലുകയായിരുന്നു.കര്‍ണാടക മുഖ്യമന്ത്രിക്ക് കേരളത്തില്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണമുണ്ട്. ഡിവൈഎഫ്‌ഐയുടെ കൊടികെട്ടിയ വലിയ വടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അക്രമ സാധ്യതയുണ്ടായിട്ടും കേരള പോലീസ് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലന്ന് ബിജെപി പറഞ്ഞു. വന്‍ സുരക്ഷാ വിഴ്ചയാണ് ഉണ്ടായത്. നാമമാത്രമായ പോലീസ് മാത്രമേ അകമ്പടിയായുണ്ടായിരുന്നുള്ളു.നേരത്തെ പഴവങ്ങാടിയിലും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടികാണിച്ചു.ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യെദ്യൂരപ്പയ്ക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ക്കായാണ് യെദ്യൂരപ്പ ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിക്കുള്ള പ്രത്യേക വിമാനത്തിലാണ് യെദ്യൂരപ്പ കേരളത്തിലെത്തിയത്.

കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്കെതിരെ തിരുവനന്തപുരത്ത് കെ.എസ്‍.യു പ്രതിഷേധം

keralanews k s u protests against karnataka chief minister yeddyurappa in thiruvananthapuram

തിരുവനന്തപുരം:പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനായി ഇന്നലെ തിരുവനന്തപുരത്തെത്തിയ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്‌, കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം.അരിസ്റ്റോ ജംഗ്ഷനിലാണ് പ്രതിഷേധം നടന്നത്.യെദ്യൂരപ്പയ്ക്ക് നേരെ കരിങ്കൊടി കാണിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.സംഭവത്തില്‍ 17 കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.യെദ്യൂരപ്പ ദര്‍ശനം നടത്തി തിരിച്ച്‌ പോകുന്നതു വരെ സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.ഇന്ന് കണ്ണൂരിലെ രാജരാജേശ്വരി ക്ഷേത്രത്തില്‍ യെദ്യൂരപ്പ ദര്‍ശനം നടത്തും.പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒടുവില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ കാരണം മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചിരുന്നു.അതിനുള്ള പ്രതിഷേധമാണ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് നടത്തിയത്.

കണ്ണൂരിൽ വിവാഹപാർട്ടികളുടെ കാറുകൾ അടിച്ചു തകർത്തു;ഒരാൾ കസ്റ്റഡിയിൽ

keralanews wedding parties cars smashed in kannur one person under custody

കണ്ണൂർ:കണ്ണൂരിൽ വിവാഹപാർട്ടികളുടെ കാറുകൾ അടിച്ചു തകർത്തു.കണ്ണൂര്‍ ചെങ്ങളായിയിലാണ് സംഭവം. ചെങ്ങളായി സ്വദേശി അബ്ദുല്‍ ഫത്താഹിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് തകര്‍ത്തത്. മൊത്തം ആറ് വണ്ടികള്‍ അടിച്ച്‌ തകര്‍ത്തതായണ് പുറത്തുവന്ന റിപ്പോര്‍ട്ട്.വിവാഹ ചടങ്ങിനെത്തിയ ആളുകളുടെ ആറ് കാറുകളാണ് തകര്‍ത്തത്. സംഭവത്തില്‍ ചക്കരക്കല്‍ സ്വദേശി റഫീഖിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. റഫീഖിന് മനസികസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറയുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇയാളുടെ ആക്രമണത്തില്‍ ഉണ്ടായത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം;എംകെ മുനീറും പികെ ഫിറോസും അറസ്റ്റില്‍

keralanews conflict in kozhikode youth league march against citizenship amendment bill m k muneer mla and p k firoz arrested

കോഴിക്കോട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയ എം കെ മുനീര്‍ എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും അറസ്റ്റില്‍.കൂടാതെ നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ഇടപ്പെട്ടത്.ശേഷം നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ പ്രവര്‍ത്തകര്‍ പ്രക്ഷോഭം കടുപ്പിച്ചത്തോടെയാണ് കൂടുതല്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയ യൂത്ത് ലീഗ് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പ്രതിഷേധ മാര്‍ച്ച്‌ എം കെ മുനീര്‍ എത്തി ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.