കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന എ എസ് ഐയെ വെടിവെച്ച്‌ കൊന്നു

Target practice with a Glock in Salt Lake City shooting range
തിരുവനന്തപുരം: കേരളാ തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ കളിയിക്കാവിളയ്‌ക്ക്‌ സമീപമുള്ള ചെക്ക്‌പോസ്‌റ്റില്‍ ഡ്യൂട്ടിയിലായിരുന്ന എ.എസ്‌.ഐയെ വെടിവച്ചു കൊന്നു. കളയിക്കാവിള പൊലീസ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐ. മാര്‍ത്താണ്ഡം സ്വദേശി എസ്‌.എസ്‌. വില്‍സണ്‍ (54)ആണ്‌ മരിച്ചത്‌.ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.സിംഗിള്‍ ഡ്യൂട്ടി ചെക്ക്‌പോസ്‌റ്റില്‍ കാവല്‍  നിൽക്കുമ്പോഴായിരുന്നു മുഖംമൂടി ധരിച്ച്‌ ബൈക്കിലെത്തിയ രണ്ടംഗ സംഘം വില്‍സനുനേരെ വെടിവെച്ചത്‌. മൂന്ന്‌ തവണ വെടിയുതിര്‍ത്തതായാണ്‌ പ്രാഥമിക വിവരം. വെടിയുതിര്‍ത്തതിന്‌ ശേഷം മറ്റൊരുവാഹനത്തില്‍ കയറി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ വില്‍സനെ കുഴിത്തുറ ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവച്ചെന്നു കരുതുന്ന കൊലക്കേസ്‌ പ്രതിയായ രാജ്‌കുമാറിനായി പോലീസ്‌ അന്വേഷണം ആരംഭിച്ചു. ഇയാളോടൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ഇയാളെയും പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്ലാസ്റ്റിക്ക് നിരോധനം;പിഴ ഈടാക്കുന്ന ദിവസം മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് വ്യാപാരികള്‍

keralanews plastic ban merchants said the shops will be closed from the day the fine will charged

കോഴിക്കോട്:പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട് പിഴ ഈടാക്കുന്ന ദിവസം മുതല്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് വ്യാപാരികള്‍. ബദല്‍ മാര്‍ഗ്ഗം കണ്ടെത്തുന്നതിന് വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപന സമിതി സംയുക്തയോഗം ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇളവ് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രക്ക് നിവേദനം സമര്‍പ്പിച്ചു.ഈ മാസം 15 മുതല്‍ സംസ്ഥാനത്തെ പ്ലാസ്റ്റിക്ക് ഉപയോഗത്തിന് പിഴ ഈടാക്കി തുടങ്ങും.ഈ സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അടിയന്തര യോഗം ചേര്‍ന്നത്.സര്‍ക്കാര്‍ ഇത്തരം നിയമങ്ങള്‍ നടപ്പാക്കുമ്പോൾ ഘട്ടം ഘട്ടമായി നടപ്പാക്കണമെന്നും കച്ചവടക്കാര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാര്‍ച്ച്‌ 31 വരെ പിഴശിക്ഷ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് വ്യാപാരികളുടെ അവശ്യം.സാമ്പത്തിക മാന്ദ്യം, നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കല്‍, രണ്ട് തവണ തുടര്‍ച്ചയായി ഉണ്ടായ പ്രളയം തുടങ്ങി വിവിധ കാരണങ്ങളാല്‍ കച്ചവടമേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് വ്യാപരികള്‍ പറയുന്നു.

തൃശൂർ മലക്കപ്പാറയില്‍ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കാട്ടിൽ നിന്നും കണ്ടെത്തി

keralanews dead body of student killed by boy friend found from forest (2)

തൃശൂർ:ചാലക്കുടി മലക്കപ്പാറയില്‍ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കാട്ടിൽ നിന്നും കണ്ടെത്തി.എറണാകുളം കലൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. കൊലക്ക് കാരണം പ്രണയ നൈരാശ്യമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട്ടിലെ വരട്ടപ്പാറയില്‍ തേയിലത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ദേഹമാസകലം കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കൊല്ലപ്പെട്ട പെൺകുട്ടിയുടെ കാമുകന്‍ സഫര്‍ ഷായുമായി പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇയാളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.ഇന്നലെയാണ് ഇവരെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സഫറിനെ പൊലീസ് അറസ്റ്റു ചെയ്തത്.ചോദ്യം ചെയ്യലില്‍ ഇവയെ കൊന്ന് കാട്ടില്‍ തള്ളിയതായി സഫര്‍ സമ്മതിക്കുകയും ചെയ്തു.സൗഹൃദം തുടരാനാവില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.

കലൂര്‍ ഭാഗത്തു നിന്ന് ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം ചാലക്കുടി പൊലീസിനു ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവിടെ നിന്നൊരു കാറില്‍ പെണ്‍കുട്ടിയും യുവാവും പോയെന്ന വിവരവും ലഭിച്ചു. കാറിന്റെ നമ്പർ ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടി, അതിരപ്പള്ളി ഭാഗത്ത് പൊലീസ് തിരച്ചില്‍ നടത്തി. ഇതിനിടെ മലക്കപ്പാറയില്‍ വച്ച്‌ പെണ്‍കുട്ടിയും യുവാവും കാറില്‍ പോകുന്നതു കണ്ടതായി പൊലീസിന് വിവരം ലഭിച്ചു.തുടര്‍ന്ന് തമിഴ്‌നാട് പൊലീസിനെ വിവരമറിയിച്ചു.കാര്‍ തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ അവിടെ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. മലക്കാപ്പറവഴി കടന്നുപോകുമ്പോൾ ഇരുവരും കാറില്‍ ഉണ്ടായിരുന്നു. എന്നാല്‍ വാല്‍പ്പാറയിലെത്തിയപ്പോള്‍ സഫര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറില്‍ രക്തക്കറ കണ്ടെത്തി.സഫറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചുവെന്നു ഇയാൾ മൊഴി നല്‍കി.പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചുവെന്ന് സഫര്‍ ചൂണ്ടികാട്ടിയ പ്രദേശത്ത് തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തില്‍ മലക്കപ്പാറ പൊലീസിന്റെ കൂടി സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്. രാത്രി വൈകിയും നടത്തിയ തിരച്ചിലിനൊടുവില്‍ ദേഹമാസകലം കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തൊഴിലാളി യൂണിയൻ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു

keralanews national strike announced by trade unions started

തിരുവനന്തപുരം:തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു.ചൊവ്വാഴ്ച അര്‍ധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.അവശ്യ സര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദ സഞ്ചാരമേഖല, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തില്ല. പണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ എല്ലാം മാറ്റിവെച്ചിട്ടുണ്ട്. തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കും. അതേസമയം പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി;കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

keralanews merchant Industry coordination committee will not participate in the national strike on tomorrow shops will open tomorrow

കോഴിക്കോട്:ദേശീയ പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍.കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. വ്യാപാരികളുമായി ബന്ധമില്ലാത്തതാണ് പണിമുടക്ക്. വ്യാപാരികളുടെ സംരക്ഷണം പണിമുടക്കില്‍ ഉള്‍പ്പെടുത്തണമായിരുന്നു. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടി.നസറുദ്ദീന്‍ പറഞ്ഞു.ഹര്‍ത്താലുകളില്‍ കടകള്‍ അടച്ചിടില്ലെന്ന് 2018 ല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനമെടുത്തതാണ്.ഇന്ന് അര്‍ദ്ധരാത്രി മുതലാണ് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ഇരുപത്തിനാല് മണിക്കൂര്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. 25 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

കണ്ണൂർ പ​ള്ളി​ച്ചാ​ലി​ല്‍ കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച്‌ ക​ന്യാ​സ്ത്രീ മ​രി​ച്ചു;മൂന്നുപേർക്ക് പരിക്കേറ്റു

keralanews nun died when cars collided in kannur pallichal and three injured

കണ്ണൂർ:പള്ളിച്ചാലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ കന്യാസ്ത്രീ മരിച്ചു.അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.മുംബൈ മദര്‍തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തിലെ സിസ്റ്റര്‍ സുഭാഷി എംസി (72)യാണ് മരിച്ചത്.സിസ്റ്ററിന്‍റെ സഹോദരി ലീലാമ്മയുടെ മകന്‍ ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച ഡോണ്‍ ബോസ്കോ (55), ഭാര്യ ഷൈലമ്മ (47), മകന്‍ ഷിബിന്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. കോട്ടയത്തുനിന്നും മംഗലാപുരത്തേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. ഇവർ സഞ്ചരിച്ച കാർ  ചെറുകുന്ന് പള്ളിച്ചാലില്‍ വച്ച്‌ കാസര്‍ഗോഡ് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് സിസ്റ്റര്‍ സുഭാഷി മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നാട്ടില്‍ നിന്ന് ബന്ധുക്കളെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടത്തും.

ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേർ മരിച്ചു

keralanews two killed when sabarimala pilgrims vehicle accident

പാലാ: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ലോറിയിലും സ്‌കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് പാലാ-തൊടുപുഴ ഹൈവേയില്‍ പ്രവിത്താനം അല്ലപ്പാറ കുരിശുപള്ളിക്ക് സമീപത്തുവെച്ചായിരുന്നു അപകടം.ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയിലെ റായ്ദുര്‍ഗ് സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ലോട്ടറി വില്‍പ്പനക്കാരനായ കടനാട് കല്ലറയ്ക്കല്‍താഴെ ചന്ദ്രന്‍ (ജോസ്-50), ജീപ്പില്‍ സഞ്ചരിച്ചിരുന്ന ശബരിമല തിര്‍ഥാടകന്‍ ജിന്‍ഡേ രാജു (40) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനുള്ള കാരണം.തൊടുപുഴ ഭാഗത്തുനിന്ന് എത്തിയ ജീപ്പ് നിയന്ത്രണം വിട്ട് വഴിയരികില്‍ ജിപ്‌സം ഗോഡൗണില്‍ ലോഡ് ഇറക്കുകയായിരുന്ന ലോറിയില്‍ ഇടിച്ചശേഷം സമീപത്തുണ്ടായിരുന്ന ഭിന്നശേഷിക്കാരനായ ചന്ദ്രന്റെ മുച്ചക്ര സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറും ജീപ്പും പൂര്‍ണമായി തകര്‍ന്നു.ജീപ്പിന്റെ ഡ്രൈവര്‍ ചിത്രദുര്‍ഗ സ്വദേശിയായ അരുണിനെ സംഭവശേഷം സ്ഥലത്തുനിന്ന് കാണാതായി. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു . ജീപ്പ് വെട്ടിപ്പൊളിച്ചാണ് തീര്‍ഥാടകരെ പുറത്തെടുത്തത്.

ദേശീയപണിമുടക്ക്;നാളെ നടത്താനിരുന്ന സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വെച്ചു

Exam with school student having a educational test, thinking hard, writing answer in classroom for  university education admission and world literacy day concept

തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടര്‍ന്ന് ബുധനാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വെച്ചു. എംജി, കണ്ണൂര്‍ സര്‍വ്വകലാശാലകളാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഏഴാം സെമസ്റ്റര്‍ ബിടെക് പരീക്ഷകള്‍ ഈ മാസം 13 നും രണ്ടാം സെമസ്റ്റര്‍ എം എസ് സി ബയോളജി/ ബയോകെമിസ്ട്രി (പാര്‍ട്ട് 2) പരീക്ഷകള്‍ 15 നും എട്ടാം സെമസ്റ്റര്‍ ബിഎ എല്‍എല്‍ബി പരീക്ഷകള്‍ 16 നും നടത്തും.പരീക്ഷാ കേന്ദ്രത്തിനും സമയ ക്രമത്തിനും മാറ്റമില്ലെന്നും സര്‍വ്വകലാശാല അറിയിച്ചു.തൊഴിലാളികളുടെ മിനിമം പ്രതിമാസ വേതനം 21,000 രൂപയാക്കുക, പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ട്രേഡ് യൂണിയന്‍ സംയുക്ത സമര സമിതി നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധ രാത്രി 12 മണിക്ക് ആരംഭിക്കും.ബുധനാഴ്ച്ച രാത്രി 12 മണി വരെയാണ് പണിമുടക്ക്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്‌എംഎസ്, യുടിയുസി, എഐസിടിയു, എഐയുടിയുസി, സേവ, ടിയുസിഐ, ടിയുസിസി, കെടിയുസി, കെടിയുസി -ജെ, കെടിയുസി -എം, ഐഎന്‍എല്‍സി, എന്‍എല്‍സി, എന്‍എല്‍ഒ, എച്ച്‌എംകെപി, ജെടിയു എന്നീ ട്രേഡ് യൂണിയനുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

പുകവലിക്കാൻ സമ്മതിച്ചില്ല;മോഷണ കേസ് പ്രതി കോടതിക്കുള്ളില്‍ വെച്ച്‌ പൊലീസുകാരന്‍റെ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു

keralanews theft accused beat the policeman inside the court after refused to smoke

തൃശൂർ:പുകവലിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് മോഷണ കേസ് പ്രതി കോടതിക്കുള്ളില്‍ വെച്ച്‌ പൊലീസുകാരന്‍റെ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു. കോടതിയിലാണ് സംഭവം. നെടുപുഴ കവര്‍ച്ചാ കേസിലെ പ്രതിയെ വിചാരണയ്‌ക്കായി  തൃശ്ശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ സെ‌ഷന്‍സ് കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം.പരിക്കേറ്റ എ ആര്‍ ക്യാമ്ബ് എഎസ്‌ഐ ജോമി കെ ജോസിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എറണാകുളം വടുതല സ്വദേശി ഏണസ്റ്റാണ് പൊലീസുകാരെ ആക്രമിച്ചത്. മജിസ്ട്രേട്ട് ഭക്ഷണം കഴിക്കാനായി കോടതിയില്‍ നിന്നു പുറത്തേക്കു പോയതിനു പിന്നാലെയാണ് അഭിഭാഷകരുടെയും ജീവനക്കാരുടെയും മുന്നില്‍ ആക്രമണമുണ്ടായത്. ജോമിയുടെ നേതൃത്വത്തിലുള്ള കാവല്‍ സംഘത്തോട് ബീഡി വാങ്ങി നല്‍കണമെന്ന് ഏണസ്റ്റ് പലവട്ടം ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ ഇയാള്‍ ആക്രമിക്കുകയായിരുന്നു.

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവസംവിധായകന്‍ മരിച്ചു

keralanews young director who was under treatment after bike accident died

കൊച്ചി:ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവ സംവിധായകന്‍ മരിച്ചു.തൃശ്ശൂര്‍ നെല്ലായി ആനന്ദപുരം പഴയത്തുമനയില്‍ ആര്യന്‍ നമ്പൂതിരിയുടെ മകന്‍ വിവേക് ആര്യനാണ് (30) മരിച്ചത്.ഇക്കഴിഞ്ഞ ഡിസംബര്‍ 22-ന് ഭാര്യ അമൃതയുമായി ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടെയാണ് കൊടുങ്ങല്ലൂരില്‍ വെച്ചാണ് അപകടമുണ്ടായത്.നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു.തലയ്ക്ക് ഗുരുതര പരിക്കേറ്റ് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. അമൃതയുടെ കൈക്ക് പരിക്കേറ്റിരുന്നു.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിവേക്. സംവിധായകന്‍ ജീത്തു ജോസഫിന്റെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.നാലു വര്‍ഷമായി തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന വിവേക് ആര്യന്‍ പരസ്യ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തമിഴ് ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.ഭാര്യ അമൃത ‘ഓര്‍മയില്‍ ഒരു ശിശിരം’ എന്ന ചിത്രത്തില്‍ വിവേകിന്റെ സഹ സംവിധായികയായിരുന്നു. മാതാവ്: ഭാവന.സഹോദരന്‍: ശ്യാം.