തയ്യിലിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകം;പ്രതി ശരണ്യയ്ക്ക് ജയിലില്‍ പ്രത്യേക സുരക്ഷയും കൗണ്‍സലിങ്ങും

keralanews murder of one and a half year old child in thayyil Special security and counseling for the defendant saranya in prison

കണ്ണൂർ:തയ്യിലിൽ ഒന്നരവയസ്സുകാരനെ കടൽഭിയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയും കുഞ്ഞിന്റെ അമ്മയുമായ ശരണ്യയ്ക്ക് ജയിലില്‍ പ്രത്യേക സുരക്ഷയും കൗണ്‍സലിങ്ങും.കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ കഴിയുന്ന ഡോര്‍മിറ്ററിയിലാണ് ശരണ്യയെ പാര്‍പ്പിച്ചിരിക്കുന്നത്.ജയില്‍ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ട്. മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗണ്‍സിലിങ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.സ്വന്തം മകളേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ഇതേ ജയിലില്‍ കഴിഞ്ഞിരുന്ന സൗമ്യ 2018 ഓഗസ്റ്റ് 24ന് ജയില്‍ വളപ്പിലെ കശുമാവ് കൊമ്പിൽ തൂങ്ങി മരിച്ചിരുന്നു. സൗമ്യയുടെ ആത്മഹത്യയ്ക്ക് കാരണം സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശരണ്യയ്ക്ക് പ്രത്യേക സുരക്ഷ നല്‍കുന്നത്.

വിവാഹ സ്വപ്‌നങ്ങള്‍ ബാക്കി വച്ച്‌ സനൂപ് യാത്രയായി;സനൂപിനെ മരണം തട്ടിയെടുത്തത് പ്രതിശ്രുത വധുവിനെ കാണാനുള്ള യാത്രയ്ക്കിടെ

keralanews avinashi bus accident sanoop died on the way to meet his fiance

പയ്യന്നൂർ:അവിനാശി ബസ്സപകടത്തിൽ മരിച്ച പയ്യന്നൂർ സ്വദേശി സനൂപിനെ മരണം തട്ടിയെടുത്തത് പ്രതിശ്രുത വധുവിനെ കാണാനുള്ള യാത്രയ്ക്കിടെ. നീലേശ്വരം തെരുവിലെ യുവതിയുമായിട്ട് ഏപ്രില്‍ 11ന് സനൂപിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ബംഗളൂരുവിലെ കോണ്ടിനന്റല്‍ ഓട്ടോമോട്ടീവ് കംപോണന്റ്‌സ് ഇന്ത്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് സനൂപ്. എറണാകുളത്ത് ജോലി ചെയ്യുന്ന പ്രതിശ്രുത വധുവിനെ കാണുവാന്‍ വേണ്ടി ഉള്ള യാത്രയ്ക്കിടയിലാണ് സനൂപിനെ മരണം തട്ടിയെടുത്തത്. ബംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്നാണ് സനൂപ് ബസില്‍ കയറിയത്.അപകട വാര്‍ത്ത കേട്ടപ്പോള്‍ ഒന്ന് പകച്ചെങ്കിലും ആ ബസില്‍ മകന്‍ ഉണ്ടാകില്ല എന്ന് വിശ്വസിച്ച്‌ ആശ്വസിക്കുക ആയിരുന്നു അച്ഛനും അമ്മയും. എന്നാല്‍ അധികം വൈകാതെ മകന്റെ വേര്‍പാട് വിവരം അവര്‍ അറിഞ്ഞു.പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തെരു കാനത്തെ ഓട്ടോഡ്രൈവര്‍ എന്‍. വി .ചന്ദ്രന്റെയും ശ്യാമളയുടെയും മകനാണ് എന്‍ വി സനൂപ്.സനൂപിന്റെ സഹോദരി സബിന വിവാഹിതയാണ്. ഇളയ സഹോദരന്‍ രാഹുല്‍ വിദ്യാര്‍ഥിയാണ്.

മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു

keralanews woman who injured in mysore bus accident died

മൈസൂരു:മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശി ഷെറിന്‍ (20) ആണ് മരിച്ചത്.മൈസൂരു ഹുന്‍സൂരില്‍ പുലര്‍ച്ചെ നാലിനാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. 20 യാത്രക്കാര്‍ക്ക് പരിക്കേറ്റതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.ബസ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.മരിച്ച ഷെറിന്റെ മൃതദേഹം മൈസൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ വേഗത കുറയ്ക്കാന്‍ ഇടക്കിടെ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്നാണ് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു.

അവിനാശി വാഹനാപകടം;മരിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

keralanews avinashi bus accident the deadbodies of ksrtc employees brought to kerala

കൊച്ചി:അവിനാശി വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.ബസ് ഡ്രൈവറും കണ്ടക്ടറുമായ ബൈജുവിനും ഗീരീഷിനും യാത്രാമൊഴി നൽകി സഹപ്രവർത്തകർ. ബൈജുവിന്റെ മൃതദേഹമാണ് എറണാകുളം കെഎസ്‌ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ആദ്യം എത്തിച്ചത്. മൃതദേഹം കണ്ട് സഹപ്രവര്‍ത്തകരില്‍ പലരും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. പൊതുദര്‍ശനത്തിനു വയ്ക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അപകടത്തില്‍ ചിതറിപ്പോയ ബൈജുവിന്റെ മൃതദേഹമെന്നതിനാല്‍ ആംബുലന്‍സിനു പുറത്തേക്കെടുത്തില്ല.പകരം ആംബുലന്‍സിനകത്ത് കയറി അന്ത്യോപചാരമര്‍പ്പിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ബൈജുവിന്റെ ഭാര്യയും സഹോദരിയും ബന്ധുക്കളുമാണ് ഒപ്പമുണ്ടായിരുന്നത്. തിക്കും തിരക്കുമേറിയതോടെ സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും ആംബുലന്‍സിനടുത്തെത്താനായില്ല. പത്ത് മിനിറ്റിനു ശേഷം ബൈജുവിന്റെ മൃതദേഹവും വഹിച്ച്‌ ആംബുലന്‍സ് പോയപ്പോള്‍ പലരും ദു:ഖം താങ്ങാനാവാതെ തളര്‍ന്നു നിന്നു.സഹപ്രവര്‍ത്തകരുടെ ദുഖം കണ്ട് കാഴ്ചക്കാരായെത്തിയ യാത്രക്കാരും കണ്ണുപൊത്തി സങ്കടം അടക്കി. ഇവിടെ നിന്നായിരുന്നു 2 ദിവസം മുന്‍പു ബൈജുവും ഗിരീഷും ബാംഗ്ലൂരിന് പുറപ്പെട്ടത്. ഒരിക്കലും മടങ്ങിവരാത്ത യാത്രയായിരുന്നു അതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിറങ്ങലിച്ചു പോയിരുന്നു സഹപ്രവര്‍ത്തകരിലേറെയും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടര്‍ എസ് സുഹാസ് അന്ത്യോപചാരമര്‍പ്പിച്ചു. ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.മൃതദേഹങ്ങള്‍ ഒരുമിച്ചു ഡിപ്പോയില്‍ എത്തിക്കുമെന്നായിരുന്നു ആദ്യ വിവരമെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ 2 സമയത്തു വിട്ടുകിട്ടിയതിനാല്‍ ഇതിനു കഴിഞ്ഞില്ല.ബൈജുവിന്റെ മൃതദേഹം ഇന്ന് രാവിലെ ഒൻപതരയോടെ പേപ്പതിയിലെ വീട്ടില്‍ സംസ്‌കരിക്കും. 11 മണിയോടെ ഗിരീഷിന്റെ മൃതദേഹം ഒക്കലിലെ എസ്‌എന്‍ഡിപി ശ്മശാനത്തിലും സംസ്‌കരിക്കും.

സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു

keralanews private bus strike announced from tomorrow has postponed

കൊച്ചി:സംസ്ഥാനത്ത് നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു. ഭാരവാഹികളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ബസുടമ സംയുക്ത സമരസമിയാണ് അശ്ചിതകാല ബസ് പടിമുടക്ക് പ്രഖ്യാപിച്ചത്. ബസുടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ നിയോഗിക്കുകയും മറ്റു നടപടി തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിക്കുവാൻ തീരുമാനിച്ചത്ബസ് വ്യവസായം സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ മാര്‍ച്ച്‌ 11 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത സമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു, ജന. കണ്‍വീനര്‍ ടി. ഗോപിനാഥന്‍ എന്നിവര്‍ അറിയിച്ചു. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസ്സുടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കിയതോടെ നേരത്തെയും സമരത്തില്‍ നിന്ന് ബസുടമകള്‍ പിന്മാറിയിരുന്നു. കൂടാതെ ഈ മാസം 20 നകം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ബസ്സുടമകള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ 21 മുതല്‍ ബസ് സമരം ആരംഭിക്കുമെന്നും ബസ്സുടമകള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ധന വില വര്‍ധനവ് പരിഗണിച്ച്‌ മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി കുറക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയായി വര്‍ധിപ്പിക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.

മൈസൂരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

keralanews bus from mysore to kerala lost control and several injured in accident

മൈസൂരു:മൈസൂരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്.കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. മൈസൂരു ഹുന്‍സൂരില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണ്. ബംഗലൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്നു ബസ്. ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.ഇടിച്ച്‌ മറിഞ്ഞ ബസില്‍ കുടുങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് വിവരം. അമിത വേഗത്തിലായിരുന്ന ഇയാളോട് വേഗം കുറയ്ക്കാന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

അവിനാശി ബസ് അപകടം;ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു;ലൈസൻസ് റദ്ദാക്കും

keralanews avinasi bus accident unintentional homicide case will charge against lorry driver and license will cancel

കോയമ്പത്തൂർ:അവിനാശിയിൽ 19 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറി ഡ്രൈവർ ഹേമരാജിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവറുടെ മൊഴി. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി പോവുകയായിരുന്ന ലോറി കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഡിവൈഡറില്‍ ഇടിച്ച്‌ കയറിയതിന്റെ ആഘാതത്തില്‍ കണ്ടെയ്‌നര്‍ അമിത വേഗതയിൽ ബസ്സിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു. അപകടത്തിൽ ബസ് യാത്രക്കാരായ 19 പേർ മരണപ്പെട്ടിരുന്നു. അപകടത്തിനു പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്.അതേസമയം അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും.പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

കോയമ്പത്തൂർ ബസ്സപകടം;മരിച്ചവരില്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും

keralanews kannur payyannur native also died in coimbatore bus accident

കോയമ്പത്തൂർ:കോയമ്പത്തൂരിലെ അവിനാശിയില്‍ കെഎസ്‌ആര്‍ടിസി വോള്‍വോ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയും. പയ്യന്നൂര്‍ കാനത്തെ എന്‍ .വി സനൂപ് (28 ) ആണ് മരണപ്പെട്ടത്. ബംഗളൂരുവില്‍ ജോലി ചെയ്യുകയാണ് സനൂപ്. പയ്യന്നൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ ചന്ദ്രന്‍ ശ്യാമള ദമ്പതികളുടെ മകനാണ്‌.അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.ഇന്ന് പുലർച്ചെ മൂന്നേകാലോടെയാണ് അപകടമുണ്ടായത്.ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. 48 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.അപകടത്തിൽ 18 മലയാളികൾ ഉൾപ്പെടെ 20 പേരാണ് മരണപ്പെട്ടത്.

കണ്ണൂരിൽ ഫ്‌ളവര്‍ ഷോയിൽ നിന്നും 59000 രൂപയുടെ വിലയേറിയ ചെടികൾ മോഷണം പോയതായി പരാതി

keralanews complaint that plants worth 59000rupees were stolen from flower show in kannur

കണ്ണൂർ:കണ്ണൂരിൽ ജില്ലാ അഗ്രി ഹോട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച ഫ്‌ളവര്‍ ഷോയിൽ നിന്നും 59000 രൂപയുടെ ചെടികൾ മോഷണം പോയതായി പരാതി.വിലയേറിയ ഇന്‍ഡോര്‍ ചെടികളാണ് ആറു സ്റ്റാളുകളില്‍ നിന്നായി നഷ്ടപ്പെട്ടതെന്ന് പരിപാടിയുടെ സംഘാടകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.പരിപാടിയുടെ അവസാന ദിവസമായ ഫെബ്രുവരി മൂന്നിന് രാത്രി ഒന്നര മുതല്‍ രണ്ടര വരെ സമയത്താണ് ചെടികള്‍ മോഷണം പോയത്. വിലയേറിയ ചെടികള്‍ മറ്റു ചെടികള്‍കൊണ്ടു മറച്ച്‌ സ്റ്റാളിനു കര്‍ട്ടന്‍ കെട്ടിയശേഷമാണ് സംഘാടകര്‍ വീടുകളിലേക്കു പോയത്. രാവിലെ തിരിച്ചെത്തിയപ്പോഴാണ് ചെടികള്‍ മോഷണം പോയതായി മനസിലായത്.മോഷണം നടന്ന രാത്രി ഇവിടെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. മൂന്നു സെക്യൂരിറ്റി ജീവനക്കാര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും മോഷണം അവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പറയുന്നു. ഇതോടെയാണ് ദുരൂഹത വര്‍ധിച്ചത്. അവസാനദിനം രാത്രി പത്തോടെ ചില സ്റ്റാളുകളില്‍ എട്ടംഗസംഘമെത്തി ചെടികള്‍ക്കു വിലപേശുകയും സ്റ്റാള്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തതായി നഴ്‌സറിയുടമകള്‍ പറയുന്നു. ഇവരാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സംഘാടകര്‍ പറയുന്നു.

കോയമ്പത്തൂർ അപകടം;പരിക്കേറ്റവരുടെ ചികിത്സാചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

keralanews Coimbatore accident Health Minister KK Shailaja says the government will bear the cost of treatment of injured

തിരുവനന്തപുരം:കോയമ്പത്തൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.പരിക്കേറ്റവരെ കേരളത്തിലെത്തിച്ച്‌ ചികിത്സിക്കാനാണ് ശ്രമിക്കുന്നത്. അതിനായി പത്ത് കനിവ് 108 ആംബുലന്‍സുകളും പത്ത് മറ്റ് ആംബുലൻസുകളും സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. തിരിച്ചെത്തുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.അപകടത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും അടക്കം 20 പേരാണ് മരിച്ചത്. ഇതിൽ 18 പേരും മലയാളികളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ അവിനാശിയിലെ ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കയാണ്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ബസില്‍ 48 സീറ്റിലും യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്.ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി വോള്‍വോ ബസിലേക്ക് ലോറി ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂർ സേലം ബൈപ്പാസില്‍ വച്ചായിരുന്നു അപകടം.മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡര്‍ മറികടന്ന് മറുഭാഗത്ത് വണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിലേക്ക് വന്നിടിച്ചുകയറുകയായിരുന്നു.പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്.