കൊവിഡ് 19;പത്തനംതിട്ടയില്‍ ആറുപേരുടെ പരിശോധഫലം കൂടി നെഗറ്റീവ്

keralanews covid19 test result of six peoples were negative in pathanamthitta

പത്തനംതിട്ട:പത്തനംതിട്ടയില്‍ ആറുപേരുടെ കോവിഡ് 19 പരിശോധഫലം കൂടി നെഗറ്റീവ്. പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരുടെ അടക്കമുള്ള റിസള്‍ട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.അതേസമയം ജില്ലയില്‍ രണ്ടായിരത്തോളം ആളുകളാണ് സമീപ ദിവസങ്ങളിലായി വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയത്. വിദേശരാജ്യങ്ങളില്‍ നിന്നും ജില്ലയിലെത്തിയവരുടെ പട്ടിക ജില്ലാഭരണകൂടം തയ്യാറാക്കി. ഇവരെ വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.ഇറ്റലി അടക്കമുള്ള പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരെ 28 ദിവസവും മറ്റു രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരെ 14 ദിവസവുമാണ് നിരീക്ഷണത്തില്‍ വെക്കുക.22 പേരാണ് നിലവില്‍ രോഗ ലക്ഷണങ്ങളോടെ ആശുപത്രി ഐസൊലേഷനില്‍ കഴിയുന്നത്.വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരെ കൂടാതെ നേരത്തെ രോഗം സ്ഥിരീകരിച്ചുവരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലര്‍ത്തിയ 1254 പേര്‍ ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്.ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഊര്‍ജിതമാക്കിയിരിക്കുകയാണ്.അതേസമയം, അടുത്തിടെ ലഭിച്ച പരിശോധ ഫലങ്ങളെല്ലാം നെഗറ്റീവ് ആയത് ജനങ്ങള്‍ക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും കൊറോണ ആശങ്ക ഒഴിവായിട്ടില്ലെന്നും പത്തനംതിട്ടയിലും ഇനിയുള്ള രണ്ടാഴ്ച വളരെ നിര്‍ണായകമാണെന്നും ജില്ല കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.

കൊവിഡ് 19;കണ്ണൂര്‍ പെരിങ്ങോം സ്വദേശിയുടെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്

keralanews covid19 the third test result of kannur peringom native is negative

കണ്ണൂര്‍: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിയുടെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്. മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവായതോടെ കേരളത്തില്‍ രോഗവിമുക്തി നേടുന്ന നാലാമത്തെയാളാണിത്. ഇയാളുടെ രോഗം മാറിയെങ്കിലും 14 ദിവസം നിരീക്ഷണത്തില്‍ തുടരും.ഇയാളുടെ മകന്‍, ഭാര്യ ,അമ്മ, ചികിത്സിച്ച ഡോക്ടര്‍ എന്നിവര്‍ക്ക് രോഗം പിടിപെട്ടിട്ടില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ദുബായില്‍ നിന്നെത്തിയ രോഗിയുമായി അടുത്ത് ഇടപെഴകിയവരാണ് ഇവര്‍.ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്ന ഇയാള്‍ മാര്‍ച്ച്‌ മൂന്നിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച്‌ അഞ്ചിന് രാത്രി ഒൻപതുമണിക്ക് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് കോഴിക്കോട് ഇറങ്ങിയത്.പ്രദേശത്തെ ഒരു ക്ലിനിക്കില്‍ പരിശോധനക്ക് ശേഷമാണ് ഏഴാം തീയതി പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായത്. നാല് ദിവസം കഴിഞ്ഞ് പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാൽ ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു.പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഡോ.രജിത് കുമാർ കസ്റ്റഡിയിൽ

keralanews dr rajith kumar under police custody

തിരുവനന്തപുരം: കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാര്‍ കസ്റ്റഡിയില്‍.ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രജിത്തിനെ ഇന്നുതന്നെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറും.ഇന്ന് വൈകുന്നേരം നെടുമ്പാശ്ശേരിയിൽ എത്തുമെന്നാണ് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ജാമ്യം ലഭിച്ചാല്‍ ഉടന്‍ ആറ്റിങ്ങലിലേക്ക് തന്നെ മടങ്ങും എന്നും വിവരമുണ്ട്.ജാഗ്രതാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ഞായറാഴ്ച രാത്രി വന്‍സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രജിത് കുമാറിന് സ്വീകരണം നല്‍കാനെത്തിയത്. കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ വിമാനത്താവളത്തില്‍ എത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച വിമാനത്താവളത്തില്‍ അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും കര്‍ശന നിരീക്ഷണവും നിലനില്‍ക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച്‌ ബിഗ് ബോസ് താരം രജിത് കുമാറിന്റെ ആരാധകര്‍ ഒത്തുകൂടിയ സംഭവം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.സംഭവത്തില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു. വിമാനത്താവളത്തില്‍ സ്വീകരണം ഒരുക്കിയ സംഭവത്തില്‍ രജിത് കുമാറടക്കം എഴുപത്തിയഞ്ചു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കോവിഡ് 19; കേന്ദ്രമന്ത്രി വി. മുരളീധരന്‍ നിരീക്ഷണത്തില്‍

keralanews kovid 19 union minister v muralidharan under observation

തിരുവനന്തപുരം:കേന്ദ്രമന്ത്രി വി മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍.വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഡോക്റ്റർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തില്‍ പോകാന്‍ വി. മുരളീധരന്‍ സ്വയം തീരുമാനിക്കുകയായിരുന്നു.ഡല്‍ഹിയിലെ വസതിയിലാണ് അദ്ദേഹം ഈ ദിവസങ്ങളില്‍ കഴിയുക.നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഡോക്ടറുമായി ഏതെങ്കിലും തരത്തില്‍ നേരിട്ടുള്ള സമ്പര്‍ക്കം വി. മുരളീധരന് ഉണ്ടായിട്ടില്ല. എങ്കിലും മുന്‍കരുതലെന്ന നിലയ്ക്ക് 14 ദിവസത്തേക്ക് സ്വയം മാറിനില്‍ക്കാനാണ് അദ്ദേഹം തീരുമാനിച്ചിട്ടുള്ളത്. ചൈനയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപിച്ച സമയത്തായിരുന്നു ഡോക്ടര്‍ സ്‌പെയിനില്‍ പോയത്.അവിടെവച്ചാണ് അദ്ദേഹത്തിന് രോഗബാധയേറ്റത്. എന്നാല്‍ തിരിച്ചെത്തി ആശുപത്രിയില്‍ രോഗികളെ പരിശോധിക്കുകയും ദൈനംദിന കാര്യങ്ങളില്‍ ഇടപെടുകയുമായിരുന്നു. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് ഡോക്ടറുടെ സ്രവങ്ങള്‍ പരിശോധിച്ച്‌ കൊറോണ സ്ഥിരീകരിച്ചത്. ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ മറ്റു ജീവനക്കാരും ഭീതിയിലാണ്. ഈ ആശുപത്രിയിലെ ആറ് വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതിനിടെ ഡോക്ടര്‍ ജോലിചെയ്തിരുന്ന ആശുപത്രിയിലെ റേഡിയോളജി വിഭാഗം അടച്ചുപൂട്ടി. ഡോക്ടറുടെ കുടെ ജോലി ചെയ്യുന്ന 25 ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​ല​ക്ക് ലം​ഘി​ച്ച്‌ റിയാലിറ്റി ഷോ താ​ര​ത്തി​ന് സ്വീ​ക​ര​ണം ന​ല്‍​കി​യ സംഭവത്തിൽ 11 പേർ കൂടി അറസ്റ്റിൽ;രജിത് കുമാർ ഒളിവിലെന്നും റിപ്പോർട്ട്

keralanews 11-more-arrested-in-the-case-of-giving-reception for reality show star in airport and report that rajith kumar is absconding

കൊച്ചി:കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ വിലക്ക് ലംഘിച്ച്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റിയാലിറ്റി ഷോ താരത്തിന് സ്വീകരണം നല്‍കിയ സംഭവത്തിൽ 11 പേർ കൂടി അറസ്റ്റിൽ.സംഭവത്തിൽ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ഗ്‌ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ മത്സരാർത്ഥി രജിത് കുമാറിന് വിമാനത്താവളത്തിൽ ആരാധകർ നൽകിയ സ്വീകരണമാണ് കേസിനാധാരം. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരന്നു. ഈ നിര്‍ദേശം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് പോലീസ് കളക്ടര്‍ എസ്. സുഹാസിന്‍റെ നിര്‍ദേശ പ്രകാരം കേസെടുത്തത്. രജിത് കുമാറിനെ സ്വീകരിക്കാനായി 100 ലേറെ വരുന്ന ആരാധകരാണ്  വിമാനത്താവളത്തില്‍ തടിച്ചു കൂടിയത്.വിമാന താവളത്തിൽ സ്വീകരണമൊരുക്കിയ കേസില്‍ രജിത് കുമാര്‍ തന്നെയാണ് ഒന്നാം പ്രതി.അധ്യാപകൻ കൂടിയായ രജിത് കുമാർ ഏതാനും വിദ്യാർഥികളെ മൊബൈൽ ഫോണിൽ വിളിച്ച് തന്നെ സ്വീകരിക്കാനെത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ വിദ്യാർഥികൾ മറ്റ് കുട്ടികളെ വിളിച്ചു.ഒൻപത് മണിയോടെ ഇവർ ഒത്തുകൂടിയപ്പോഴാണ് വിമാനതാവളത്തിലെ പൊലിസുകാർ വിവരമറിയുന്നത്. പിന്നീട് പ്രതികള്‍ മുദ്രാവാക്യവുമായി രജിത് കുമാറിനെ സ്വീകരിക്കുകയായിരുന്നു.ആലുവയിൽ ലോഡ്ജിലായിരുന്നു സംഭവശേഷം രജിത്കുമാര്‍ തങ്ങിയിരുന്നത്.കേസില്‍ മുഖ്യപ്രതിയായ രജിത് കുമാര്‍ ഒളിവില്‍ തുടരുകയാണ്. രജിത്തിന്റെ ആലുവയിലേയും ആറ്റിങ്ങലിലെയും വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി.

കോഴിക്കോട് തൊട്ടില്‍പാലത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം;ഒരാൾ കൊല്ലപ്പെട്ടു

keralanews clash between muslim league workers in kozhikkode thottilpalam one killed (2)

കോഴിക്കോട്:തൊട്ടില്‍പാലത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.ലീഗ് പ്രവര്‍ത്തകനായ എടച്ചേരിക്കണ്ടി അന്‍സാര്‍ (28) ആണ് കൊല്ലപ്പെട്ടത്.ലീഗ് ഓഫീസിനുള്ളില്‍ വച്ച്‌ കുത്തേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകന്‍ തന്നെയായ ബെല്‍മൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.കൊല്ലപ്പെട്ട അന്‍സാറും അഹമ്മദും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അന്‍സാര്‍ അഹമ്മദിനെതിരെ അപവാദ പ്രചരണം നടത്തിയിരുന്നുവെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ലീഗ് പ്രാദേശിക നേതൃത്വം ഇടപെട്ട് മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഇരുവരെയും വിളിച്ചിരുന്നു. തൊട്ടില്‍പ്പാലം ഓഫീസില്‍ വച്ച്‌ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങവെ അഹമ്മദ് ഹാജി അരയിലൊളിപ്പിച്ചിരുന്ന കത്തിയെടുത്ത് അന്‍സാറിനെ കുത്തുകയായിരുന്നു.കുത്തേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍;രജിത് കുമാര്‍ ഒളിവില്‍

keralanews two arrested in the incident of giving reception for reality show star in nedumbasseri airport rajith kumar absconding

കൊച്ചി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ ടിവി ഷോ മത്സരാര്‍ഥി രജിത് കുമാറിന് സ്വീകരണം ഒരുക്കിയ സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.പെരുമ്പാവൂർ സ്വദേശികളായ നിബാസ്, മുഹമ്മദ് അഫ്സല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തില്‍ സിയാലിന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. സിയാല്‍ അധികൃതരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്, കേസിലെ ഒന്നാം പ്രതി രജിത്കുമാര്‍ ഒളിവിലാണെന്നും മന്ത്രി വ്യക്തമാക്കി.കൊച്ചി വിമാനത്താവളത്തിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച്‌ വരികയാണ്. മുഖം ദൃശ്യമാകുന്ന എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തെരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് 2 റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായിരുന്നു രജിത് കുമാര്‍. ഷോയില്‍ നിന്ന് പുറത്തായ ഇയാള്‍ക്ക് ഞായറാഴ്ച രാത്രിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധകര്‍ സ്വീകരണം നല്‍കിയത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ തുടരുമ്പോഴായിരുന്നു ഫാന്‍സ് അസോസിയേഷന്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്.

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു;രോഗബാധിതരുടെ എണ്ണം 24 ആയി

keralanews three more confirmed with covid 19 in the state today and The number of infected people has reached 24

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 24 ആയി.അതേസമയം, സംസ്ഥാനത്ത് 12,470 പേര്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.2297 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കയച്ചു. 1693 എണ്ണം നെഗറ്റീവ് ആണ്. ഇന്ന് 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാരക വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി അവസാനത്തോടെയാണ് കൊവിഡ് 19 വൈറസ് ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നല്ല രീതിയില്‍ തന്നെ ആദ്യാവസാനം ആരോഗ്യവകുപ്പ് വൈറസ് ബാധയെ നേരിട്ടുണ്ട്.സര്‍വകക്ഷി യോഗതീരുമാനങ്ങളെ കുറിച്ചും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. കോവി‍ഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തെകുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും എല്ലാവരും ഒരുമിച്ച് സഹകരിക്കുന്ന സമീപനമാണ് സര്‍വകക്ഷി യോഗത്തില്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോറോണയെന്ന് സംശയം;ഡോക്ട്ടറെയും ഭാര്യയെയും ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടു;റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറസ്റ്റില്‍

keralanews doubt of corona virus doctor and wife locked inside the flat and residence association officials arrested

തൃശൂർ:കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ഡോക്ടറെയും ഭാര്യയെയും ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടതായി പരാതി.സംഭവവുമായി ബന്ധപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്തു.ഡോക്റ്ററേയും ഭാര്യയെയും പൂട്ടിയിട്ടവർ ഫ്ലാറ്റിന്റെ ഡോറിൽ കോറോണയെന്ന ബോർഡ് വെയ്ക്കുകയും ചെയ്തു.ഇവര്‍ സൗദി സന്ദര്‍ശനം കഴിഞ്ഞെത്തിയവരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.തൃശൂര്‍ മുണ്ടുപാലത്താണ് സംഭവം.ഡോക്ടര്‍ ഫോണില്‍ വിളിച്ചറിയിച്ചതനുസരിച്ച്‌ ഈസ്റ്റ് പൊലീസ് എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഡോക്ടര്‍ക്കോ ഭാര്യയ്ക്കോ കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് പൊലീസില്‍ നിന്നു ലഭിച്ച വിവരം.

സൗദിയില്‍ ജോലി ചെയ്യുന്ന ഡോക്ട്ടറും  ഭാര്യയും കഴിഞ്ഞ ദിവസമാണ് നാട്ടിൽ തിരിച്ചെത്തിയത്.വിമാനത്താവളത്തില്‍ പരിശോധനകള്‍ നടത്തി കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പാക്കി. ഇക്കാര്യം റെസിഡന്റസ് അസോസിയേഷനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ അസോസിയേഷന്‍കാര്‍ തടയുകയായിരുന്നു. തുടര്‍ന്നു വാക്കുതര്‍ക്കമായി. ഇതിനിടെ അയല്‍ക്കാര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാിവില്ലെന്ന് അറിയിച്ചു. ഫ്ലാറ്റിനുള്ളിൽ കടന്ന ഇവര്‍ സഹായിയെ വിളിച്ച്‌ രണ്ടാഴ്ച കഴിയുന്നതിനു വേണ്ട സാധനങ്ങള്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു.അയാള്‍ സാധനങ്ങള്‍ മുറിക്കു പുറത്തുകൊണ്ടുവച്ചു മടങ്ങി.ഇത് എടുക്കാനായി വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പുറത്തുനിന്നു പൂട്ടിയതായി മനസിലായത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കൊറോണ വൈറസ്;സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്ന് ഗതാഗത മന്ത്രി

keralanews corona virus transport minister said extra time will allowed to private buses to pay the tax

തിരുവനന്തപുരം:കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് നികുതി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ.ഒരു മാസത്തെ സാവകാശമാണ് നല്‍കുക. ഇതിനായി ചട്ടം ഭേദഗതി ചെയ്യുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി.കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ തോതിലാണ് കുറവുണ്ടായിരിക്കുന്നത്.ഇത് സ്വകാര്യ ബസുകളെയും കെഎസ്‌ആര്‍ടിസിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.കെഎസ്ആർടിസിയുടെ വരുമാനത്തിൽ പ്രതിദിനം ഒന്നര കോടിയോളം രൂപയുടെ കുറവ് ഉണ്ടായതായി ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറയുന്നു.കെഎസ്‌ആര്‍ടിസിയില്‍ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. പ്രതിദിനം ഒരു ലക്ഷത്തോളം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കോര്‍പറേഷന്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.