ഒമാൻ:ഒമാനിഇബ്രിയിൽലെ മലവെള്ളപാച്ചലിൽ കുടുങ്ങി കണ്ണൂർ,കൊല്ലം സ്വദേശികളായ രണ്ടുപേരെ കാണാതായി.കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്.ഇബ്രിയിലെ അറാഖിൽ സൂപ്പർമാർക്കറ്റ് നടത്തുന്നവരാണ് ഇവർ.ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. മലവെള്ളപാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കവെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപെടുകയായിരുന്നു.ഒഴുക്കിൽപ്പെട്ട വാഹനത്തിൽ നിന്ന് ഇവർ കൂട്ടുകാരനെ ഫോണിൽ സഹായത്തിനായി ബന്ധപ്പെട്ടിരുന്നു.പൊലീസ് നടത്തിയ തെരച്ചിലിൽ ഇവരുടെ വാഹനം കണ്ടെത്താനായിട്ടുണ്ട്.ഒമാൻ തീരത്ത് രൂപപ്പെട്ട അൽറഹ്മ ന്യൂനമർദത്തിന്റെ ഫലമായി ഇബ്രി മേഖലയിൽ കനത്ത മഴയായിരുന്നു. പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന വാദികൾ എന്നറിയപ്പെടുന്ന മലവെള്ളപാച്ചലുകൾ അപകടകാരികളാണ്. ഇന്നലെ കൊല്ലം സ്വദേശി അനീഷിന്റെ വാഹനവും ഇവിടെ വെള്ളത്തിൽ കുടുങ്ങി.വാഹനം ഒഴുകിപോയെങ്കിലും അനീഷ് രക്ഷപ്പെട്ടു.
കൊറോണ വൈറസ്;കേരള ഹൈക്കോടതി ഏപ്രില്‍ 8വരെ അടച്ചു
കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയുമായി സമ്പർക്കത്തിലേർപ്പെട്ട 40ലധികം പേര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ രോഗബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ട 40 ഓളം പേര്‍ നിരീക്ഷണത്തില്‍. ഇരിട്ടി എസ്‌ഐ, എക്സൈസ് ഇന്‍സ്പെക്ടര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരാണ് നിരീക്ഷണത്തിലായത്.ചെറുവാഞ്ചേരി സ്വദേശിയായ രോഗബാധിതനുമായി സമ്പർക്കം പുലര്‍ത്തിയതോടെയാണ് നിരീക്ഷണത്തിലായത്.രോഗ ബാധിതന്‍ ബന്ധപ്പെട്ട കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്. നിലവില്‍ 40 ഓളം ആളുകളോട് വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഇവര്‍ക്ക് നിലവിൽ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല.
കണ്ണൂരിൽ നാലുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
കണ്ണൂർ:ജില്ലയിൽ നാലുപേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.അതിനു പുറമെ ശനിയാഴ്ച എറണാകുളത്ത് വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നു പേര്‍ കണ്ണൂര്‍ സ്വദേശികളാണ്.അതോടെ നിലവില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച കണ്ണൂര്‍ ജില്ലക്കാരുടെ എണ്ണം പത്തായി.മാര്‍ച്ച് 20ന് ദുബൈയില്‍ നിന്ന് എമിറേറ്റ്സിന്‍റെ ഇകെ -566 വിമാനത്തില്‍ ബാംഗ്ലൂരിലെത്തിയ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സംശയിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ സാംപിള്‍ പരിശോധനയ്ക്ക് ശേഷം അഞ്ചുപേര്‍ക്കൊപ്പം അവിടെ നിന്ന് ടെംപോ ട്രാവലര്‍ വഴി കണ്ണൂരിലെത്തിയ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു . പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മാര്‍ച്ച് 17 ന് ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ ആളാണ് കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട മറ്റൊരാള്‍.വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹം കണ്ണൂര്‍ ഗവ . മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണിപ്പോള്‍.മാര്‍ച്ച് 17 ന് തന്നെ ദുബൈയില്‍ നിന്ന് കോഴിക്കോടെത്തിയ ശേഷം കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സാംപിള്‍ നല്‍കിയ ശേഷം അവിടെ അഡ്മിറ്റായതാണ് വൈറസ് ബാധ സംശയിച്ച മൂന്നാമത്തെ കണ്ണൂര്‍ സ്വദേശി. ഇയാള്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജിലാണുള്ളത് .മാര്‍ച്ച് 21 ന് ദുബൈയില്‍ നിന്ന് എറണാകുളം വിമാനത്താവളത്തിയ ആൾക്കാണ് നാലാമതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ശനിയാഴ്ച എറണാകുളത്ത് വച്ച് കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് കണ്ണൂര്‍ സ്വദേശികളില്‍ രണ്ടു പേര്‍ ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ് .
കോവിഡ് 19;കോഴിക്കോട്,കാസർകോഡ് ജില്ലകളിൽ നിരോധനാജ്ഞ;കൂടുതൽ ജില്ലകൾ അടച്ചിടണമെന്ന കേന്ദ്രനിര്‍ദേശത്തില്‍ സംസ്ഥാന സർക്കാരിന്റെ തീരുമാനം ഇന്ന്
കോഴിക്കോട്:കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കോഴിക്കോട്,കാസർകോഡ് ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ കോഴിക്കോട് ജില്ല കര്‍ശന നിയന്ത്രണത്തിലായി.ജില്ലാഭരണ കൂടത്തിന്റെ നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. മരുന്നു ഷോപ്പുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും രാവിലെ പത്തു മുതല്‍ വൈകിട്ട് ഏഴു വരെ നിര്‍ബന്ധമായും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ ഉത്തരവിട്ടു.കാസർകോഡ് ജില്ലയിലും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും നിരോധിച്ചു. ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടും.പൊതുഇടങ്ങളില്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പൊതു ഇടങ്ങളിലേക്കുള്ള അനാവശ്യയാത്രയും നിരോധിച്ചു. മതസ്ഥാപനങ്ങള്‍, വിനോദസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 11നും വൈകീട്ട് 5നും ഇടയ്ക്ക് തുറക്കാം. എന്നാല്‍ കടകളിലെത്തുന്നവര്‍ ഒന്നരമീറ്റര്‍ അകലം പാലിച്ച് നില്‍ക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇവര്‍ നിര്‍ബന്ധമായും മാസ്ക്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം കോവിഡ് 19 ബാധിത ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച ചെയ്യും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കിലും കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ കടുത്ത നടപടി ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച എല്ലാ ജില്ലകളും അടച്ചിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാലും അവശ്യസാധനങ്ങള്‍ക്കും സര്‍വീസുകള്‍ക്കും ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു.അവശ്യ സാധനങ്ങൾ കിട്ടുന്ന കടകൾ തുറന്നു പ്രവർത്തിക്കണം,നിത്യോപയോഗ സാധനങ്ങളും ഉറപ്പാക്കും.കോവിഡ് സ്ഥിരീകരിച്ച ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നുറപ്പായതോടെ അവശ്യസാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് ജനങ്ങള്‍ക്ക് ആശങ്കയായി. എന്നാല്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ക്ക് നിയന്ത്രണമില്ല. ഇത് ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കൊറോണ മുന്നില്‍ കണ്ട് നേരത്തെ തന്നെ ഏപ്രില്‍, മെയ് മാസങ്ങളിലേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. കൂടുതല്‍ വിഹിതവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ഏഴു ജില്ലകൾ പൂർണ്ണമായും അടച്ചിടുമെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച ഏഴ് ജില്ലകള്‍ പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ഏഴ് ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കാസര്‍കോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ രോഗം സ്ഥിരീകരിച്ച ഒൻപത് ജില്ലകളില്‍ കടുത്ത നിയന്ത്രണ ഏര്‍പ്പെടുത്തുമെന്നാണ് ചീഫ് സെക്രട്ടറി നേരത്തെ വ്യക്തമാക്കിയത്. തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ആലപ്പുഴ, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ നിയന്ത്രണങ്ങളില്ല. കാസര്‍കോട് പൂര്‍ണമായും അടച്ചിടും. അവശ്യ സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാവില്ല. ഭക്ഷ്യ ലഭ്യത ഉറപ്പാക്കും. ആള്‍ക്കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്.അതേസമയം കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളിലാണ് കേന്ദ്രസര്‍ക്കാര്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശിച്ചത്. ഇതിലാണ് കേരളത്തിലെ ഏഴ് ജില്ലകളും ഉള്‍പ്പെടുന്നത്.
സംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ നീട്ടി
തിരുവനന്തപുരം:സംസ്ഥാനത്ത് ജനതാ കര്‍ഫ്യൂ നീട്ടി.കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്ന് രാത്രി ഒന്‍പത് മണിക്ക് ശേഷവും ജനങ്ങള്‍ വീട്ടില്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യരുത്. കൂട്ടം കൂടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.കോവിഡ് വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച രാത്രിയാണ് ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവര്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകര്‍ച്ച വ്യാധി നിയന്ത്രണ ആക്‌ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റായ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ട് പ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്.
കണ്ണൂരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കി
കണ്ണൂർ:ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കി.മൂന്നുപേർക്കാണ് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്.പട്ടികയിലെ 13 പേരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരില്‍ ദുബായില്‍ നിന്നെത്തിയ ഒരാളാണ് പൊതുഇടത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ചത്. ഫറൂഖ് റെയില്‍വെ സ്റ്റേഷനിലും ഇതിനടുത്തുളള ഹോട്ടലിലും മണി എക്സ്ചേഞ്ച് സ്ഥാപനത്തിലും മൊബൈൽ കടയിലും കയറിയതിന് ശേഷമാണ് ഇയാള്‍ ഏറനാട് എക്സ്പ്രസില്‍ കണ്ണൂരിലെ ഭാര്യ വീട്ടിലെത്തിയത്. അതുകൊണ്ട് തന്നെ കോഴിക്കോട് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണ്.38 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുളളത്. 5172പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. മാഹിയില്‍ രോഗം സ്ഥിരീകരിച്ച ആളുടെ ആരോഗ്യ നില തൃപ്തികരമാണന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവിടെ മൂന്ന് പേര്‍ ആശുപത്രിയിലും 259 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്.
കാസർകോഡ് അഞ്ചുപേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ അഞ്ചുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.പുതുതായി രോഗം സ്ഥിരീകരിച്ച അഞ്ചുപേരും കാസര്‍കോട് ജില്ലയിലാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി.കോവിഡ് 19 സ്ഥിരീകരിച്ച 2 വയസ്സുള്ള കുട്ടിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്അറിയിച്ചു.ജില്ലയില്‍ 14 കോവിഡ് 19 പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കടുത്ത ജാഗ്രതയിലാണ് കാസര്‍കോട്. ജില്ലയില്‍ ഇരുചക്രവാഹനങ്ങള്‍ അടക്കം നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. നിരത്തിലിറങ്ങിയത് ഒറ്റപ്പെട്ട ചരക്കുവാഹനങ്ങളും ഏതാനും കാല്‍നടയാത്രക്കാരും മാത്രമാണ്.ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ 4പോര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും 7 പേര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡും മൂന്ന് പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലുമാണ് നിരീക്ഷണത്തിലുള്ളത്. കേരളത്തില്‍ ഇന്നലെ 12 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 57 ആയി.
കോവിഡ് 19;കടുത്ത നിയന്ത്രണവുമായി കേന്ദ്രം;കണ്ണൂരടക്കം കേരളത്തിലെ ഏഴ് ജില്ലകൾ അടച്ചിടും
ഡല്‍ഹി: കോവിഡ് 19 ബാധ അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച കേരളത്തിലെ ഏഴ് ജില്ലകള്‍ ഉള്‍പ്പെടെ രാജ്യത്താകെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ യോഗത്തിലാണ് നിര്‍ദേശം. കേരളത്തില്‍ പത്തനംതിട്ട, കാസര്‍കോട്,എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ ജില്ലകളാണ് അടയ്ക്കുന്നത്.അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റെല്ലാം അടച്ചിടാനാണ് നിര്‍ദേശം. അന്തര്‍സംസ്ഥാന ഗതാഗതവും നിരോധിച്ചിട്ടുണ്ട്.കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോ വൈറസ് ബാധയുമായി ബന്ധപ്പെട്ട അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോ ആയ 75 ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മറ്റുജില്ലകളില്‍ കൂടി ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാകും.വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിയിരുന്നു.