സംസ്ഥാനത്ത് ഇന്ന് 1836 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;2988 പേർക്ക് രോഗമുക്തി

keralanews 1836 corona cases confirmed in the state today 2988 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1836 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂർ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം 83, വയനാട് 83, പാലക്കാട് 74, കണ്ണൂർ 60, കാസർകോട് 13 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,504 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 37 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 83 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,136 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1736 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 71 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2988 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 404, കൊല്ലം 209, പത്തനംതിട്ട 162, ആലപ്പുഴ 204, കോട്ടയം 243, ഇടുക്കി 211, എറണാകുളം 456, തൃശൂർ 249, പാലക്കാട് 167, മലപ്പുറം 186, കോഴിക്കോട് 212, വയനാട് 130, കണ്ണൂർ 108, കാസർകോട് 47 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 15,825 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,27,908 പേർ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്ത് വാർഷിക പരീക്ഷ ഈ മാസം 23 മുതൽ; ചോദ്യങ്ങൾ ലളിതമായിരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

keralanews annual exams in the state begin from 23 of this month questions will e simple says minster v sivankutty

തിരുവനന്തപുരം: സംസ്ഥാനത്ത് വാർഷിക പരീക്ഷ ഈ മാസം 23 മുതൽ ആരംഭിക്കും.ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പരീക്ഷ നടക്കുക. ഏപ്രിൽ രണ്ടിന് പരീക്ഷ പൂർത്തിയാകും.പ്രത്യേക സാഹചര്യമായതിനാൽ പരീക്ഷയ്‌ക്ക് ചോദ്യങ്ങൾ ലളിതമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാർച്ച് 31 മുതലാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുക. ഏപ്രിൽ 29ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ മാർച്ച് 30ന് തുടങ്ങി ഏപ്രിൽ 22ന് അവസാനിക്കുമെന്നും മന്ത്രി അറിയിച്ചു. പ്ലസ് വൺ-വിഎച്ച്എസ്ഇ പരീക്ഷ ജൂൺ രണ്ട് മുതൽ 18 വരെയും നടക്കും.ഏപ്രിൽ, മേയ് മാസങ്ങൾ വേനലവധിയായിരിക്കും. ജൂൺ ഒന്നിനാണ് സ്‌കൂൾ തുറക്കുക. സ്‌കൂൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി മേയ് 15 മുതൽ വൃത്തിയാക്കൽ തുടങ്ങും. അദ്ധ്യാപകർക്ക് പരിശീലന ക്ലാസുകളും മേയിൽ നടക്കും. അടുത്ത അദ്ധ്യയന വർഷത്തെ കലണ്ടറും മേയിൽ പ്രസിദ്ധീകരിക്കും.

എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്നുമായി കണ്ണൂരിൽ രണ്ട് യുവാക്കൾ പിടിയിൽ

keralanews two arrested in kannur with deadly drugs including mdma

കണ്ണൂർ: എംഡിഎംഎ അടക്കമുള്ള മാരക ലഹരിമരുന്നുമായി കണ്ണൂരിൽ രണ്ട് യുവാക്കൾ പിടിയിൽ. ചെറുഞ്ഞിക്കരി സ്വദേശി ഷിജിൻ പി.കെ, അഞ്ചരക്കണ്ടി സ്വദേശി ലിതിൻ പി.കെ എന്നിവരെയാണ് പോലീസ് പിടികൂടിയത്. മട്ടന്നൂർ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാകുന്നത്. ഹാഷിഷ് ഓയിലും എംഡിഎംഎയും അടക്കമുള്ള മാരക മയക്കുമരുന്നുകൾ ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പനയത്താംപറമ്പ് ചെറുഞ്ഞിക്കരി എന്ന സ്ഥലത്ത് നമ്പർ പ്ലെയ്റ്റ് ഇല്ലാത്ത മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു പ്രതികൾ.പോലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയതിനെ തുടർന്ന് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

ബാഗിൽ നിന്നും വെടിയുണ്ട കണ്ടെത്തി; യുക്രെയ്‌നിൽ നിന്നെത്തിയ മലയാളി വിദ്യാർത്ഥിയെ സിഐഎസ്എഫ് ചോദ്യം ചെയ്യുന്നു

keralanews bullet found in bag cisf interrogates malayalee student from ukraine

ന്യൂഡൽഹി: ബാഗിൽ നിന്നും വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്ന് യുക്രെയ്‌നിൽ നിന്ന് ഡൽഹിയിലെത്തിയ മലയാളി വിദ്യാർത്ഥിയെ ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്‌ക്കിടെയാണ് വെടിയുണ്ട കണ്ടെത്തിയതെന്നാണ് വിവരം.വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞ് വെച്ചു. നിലവിൽ സിഐഎസ്എഫ് വിദ്യാർത്ഥിയെ ചോദ്യം ചെയ്ത് വരികയാണ്. കേരളത്തിലേക്ക് തിരിക്കാനിരുന്ന യാത്രയും സുരക്ഷാ വിഭാഗം തടഞ്ഞിട്ടുണ്ട്. യാത്ര തടഞ്ഞ വിവരം കേരളഹൗസ് അധികൃതരെ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥി ഡൽഹിയിലെത്തിയത്. ഇന്നലെ പുറപ്പേണ്ട എയർഏഷ്യ വിമാനത്തിൽ വിദ്യാർത്ഥി കേരളത്തിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് വെടിയുണ്ട കണ്ടെത്തുകയായിരുന്നു. യുദ്ധഭൂമിയിൽ നിന്നും വരുമ്പോൾ വെടിയുണ്ട കണ്ടെത്തിയ പശ്ചാത്തലം, അത് ഏത് സാഹചര്യത്തിലാണ് വിദ്യാർത്ഥിയുടെ ബാഗിൽ എത്തിയത് എന്നതെല്ലാം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നാണ് വിവരം.

സംസ്ഥാനത്ത് ഇന്ന് 2190 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;3878 പേർക്ക് രോഗമുക്തി

keralanews 2190 corona cases confirmed in the state today 3878 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2190 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂർ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂർ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസർകോട് 16 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 72 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 179 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,012 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2041 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 120 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 20 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3878 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 633, കൊല്ലം 197, പത്തനംതിട്ട 203, ആലപ്പുഴ 211, കോട്ടയം 434, ഇടുക്കി 270, എറണാകുളം 632, തൃശൂർ 249, പാലക്കാട് 193, മലപ്പുറം 261, കോഴിക്കോട് 260, വയനാട് 134, കണ്ണൂർ 153, കാസർകോട് 48 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 17,105 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

കണ്ണൂർ കുറുമാത്തൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

keralanews youth caught with mdma in kannur kurumathoor

കണ്ണൂർ: കണ്ണൂർ കുറുമാത്തൂരിൽ 70 മില്ലിഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. പൊക്കുണ്ട് സ്വദേശിയായ മൂലക്കിൽ വളപ്പിൽ വീട്ടിൽ അഷ്‌റഫ് എം വി (27) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ പി മധുസൂദനനും സംഘവും ചേർന്നാണു ഇയാളെ പിടികൂടിയത്. അഷ്‌റഫിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.

യുക്രെയ്‌നിൽ നിന്ന് ഡൽഹിയിൽ എത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കായി മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ കൂടി; എല്ലാ വിമാനത്താവളങ്ങളിലും നോർക്ക ടീമുകൾ സജ്ജമാണെന്നും മുഖ്യമന്ത്രി

keralanews three more chartered flights ready for students arriving in delhi from ukraine cm also said that norka teams are ready at all airports

തിരുവനന്തപുരം: യുക്രെയ്‌നിൽ നിന്ന് ഡൽഹിയിൽ എത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാനായി മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ വിമാനം രാവിലെ 9.30നും, രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡൽഹിയിൽ നിന്ന് പുറപ്പെടും.കൊച്ചി വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്കും കാസർഗോട്ടേക്കും ബസ്സ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാൻ നോർക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവർത്തിച്ചു വരുന്നുണ്ട്.കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോർക്കയുടെ പ്രത്യേക ടീമുകൾ പ്രവർത്തനനിരതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 2222 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;4673 പേർക്ക് രോഗമുക്തി

keralanews 2222 corona cases confirmed in the state today 4673 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2222 പേർക്ക് കൊറോണ സ്ഥിരീകരിച്ചു തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂർ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂർ 85, പാലക്കാട് 70, കാസർകോട് 45 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,061 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 70 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 88 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,758 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2093 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 94 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4673 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 847, കൊല്ലം 121, പത്തനംതിട്ട 243, ആലപ്പുഴ 240, കോട്ടയം 536, ഇടുക്കി 296, എറണാകുളം 650, തൃശൂർ 342, പാലക്കാട് 223, മലപ്പുറം 330, കോഴിക്കോട് 415, വയനാട് 227, കണ്ണൂർ 168, കാസർകോട് 35 എന്നിങ്ങനെയാണ് രോഗമുക്തിയായത്. ഇതോടെ 19,051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

കണ്ണൂരിലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം; തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു

keralanews huge fire break out in different areas in kannur attempts to extinguish fire continued

കണ്ണൂർ: കണ്ണൂരിലെ മലയോര മേഖലയിൽ വൻ തീപിടിത്തം. ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല എന്നിവിടങ്ങളിലാണ് തീപിടുത്തമുണ്ടായത്. പ്രദേശത്തെ തീയണയ്ക്കാൻ അഗ്നിശമനസേനയും നാട്ടുകാരും ശ്രമം തുടരുകയാണ്.നേരത്തേ, കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപവും തീപിടിത്തമുണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലിൽ നിന്നാണ് തീപടർന്നത്. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.തീപിടിത്തത്തെ തുടർന്ന് കോയമ്പത്തൂർ എക്സ്പ്രസ് മുക്കാൽ മണിക്കൂർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്നു. തീ പൂർണമായും അണച്ചശേഷമാണ് വണ്ടി കടത്തിവിട്ടത്.

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ശക്തി പ്രാപിച്ചു; കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

keralanews extreme low pressure in the bay of bengal intensifies warning for heavy rains in kerala

തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറി.തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്‌ക്ക് 470 കിലോമീറ്റർ അകലെ തെക്ക് – തെക്ക് കിഴക്കായും, തമിഴ്‌നാടിന് 760 കിലോമീറ്റർ അകലെ തെക്ക് – തെക്ക്കിഴക്കായും ചെന്നൈക്ക് 950 കിലോമീറ്റർ അകലെ തെക്ക് – തെക്ക് കിഴക്കായും സ്ഥിതി ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്രന്യൂന മർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശ്രീലങ്കയുടെ കിഴക്കൻ തീരം വഴി തമിഴ് നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.  ഇതിന്റെ ഫലമായി കേരളത്തിൽ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. മഴമുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ മുഖ്യമന്ത്രി ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.അതേസമയം കേരള തീരത്തും ലക്ഷദ്വീപ് മേഖലയിലും മത്സ്യബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല. എന്നാൽ ന്യൂനമർദ്ദത്തിന്റെ ഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ അടുത്ത 5 ദിവസത്തേക്ക് കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം തുടങ്ങിയ സമുദ്ര മേഖലകളിലേക്ക് മത്സ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.