സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു;4 പേർക്ക് രോഗമുക്തി

keralanews seven covid cases confirmed in kerala today and 4 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഇന്ന് കോവിഡ് സ്ഥിരീകരിച്ച ഏഴ് പേരില്‍ മൂന്നുപേരും വിദേശത്തുനിന്നെത്തിയവരാണ്.തൃശ്ശൂര്‍ ജില്ലയില്‍ രണ്ടുപേരും മലപ്പുറം ജില്ലയില്‍ ഒരാളുമാണ് രോഗബാധ സ്ഥിരീകരിച്ച പ്രവാസികള്‍. ഏഴാം തീയതി അബുദാബിയില്‍നിന്ന് വന്നരാണ് ഇവര്‍. ഇന്നലെ രണ്ട് പ്രവാസികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 135 പേരില്‍ കൂടുതല്‍ പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണെന്നാണ് സൂചന.വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.ഇതുവരെ 37,464 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3815 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3525 സാമ്പിളുകള്‍ നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൗണ്‍

keralanews complete lock down today in the state

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൗണ്‍. ആരോഗ്യപരമായ അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് ജനങ്ങള്‍ക്ക് ഇന്ന് പുറത്തിറങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറക്കാം.കൊവിഡ് 19 പ്രതിരോധത്തിലുളള സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. മൂന്നാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായി ഈ ഞായറാഴ്ച മുതല്‍ എല്ലാ ജനങ്ങളും ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു.അവശ്യ സാധനങ്ങള്‍, പാല്‍,പത്രം എന്നിവക്ക് ലോക്ക് ഡൗണ്‍ ബാധകമല്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കൊവിഡ് പ്രതിരോധത്തിലുളള സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പുറത്തിറങ്ങാം.മറ്റുള്ളവര്‍ക്ക് പൊലീസിന്റെ പാസ് നിര്‍ബന്ധമാണ്. ഹോട്ടലുകളില്‍ രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ പാര്‍സല്‍ സര്‍വ്വീസും രാത്രി 10 വരെ ഓണ്‍ലൈന്‍ പാര്‍സലും അനുവദിക്കും. ആളുകള്‍ക്ക് നടക്കാനും സൈക്കിള്‍ ഉപയോഗിക്കാനും അനുമതിയുണ്ട്.എന്നാല്‍ വാഹനങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുന്നതിന് കര്‍ശന വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇനിയങ്ങോട്ട് മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാ ഞായറാഴ്ചകളിലും സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ അത് ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിക്കുകയും ചെയ്തു.

മാലദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ കപ്പല്‍ ‘ജലാശ്വ’ കൊച്ചി തീരത്തെത്തി

keralanews first ship jalashwa with expatriates from maldives has reached the shore of kochi

കൊച്ചി:മാലദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ കപ്പല്‍ ‘ജലാശ്വ’ കൊച്ചി തീരത്തെത്തി.440 മലയാളികൾ ഉൾപ്പെടെ 698 പേരാണ് കപ്പലില്‍ ഉള്ളത്.20 സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരും കപ്പലില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.കൊച്ചി സാമുദ്രിക തുറമുഖത്തെത്തിയ കപ്പലില്‍ നിന്നും പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിക്കുക.തെര്‍മല്‍ സ്‌കാനിങ് അടക്കം നിരവധി പരിശോധനകളാണ് ഉണ്ടാകുക.50 പേരടങ്ങുന്ന സംഘങ്ങളായാണ് കപ്പലില്‍ നിന്ന് ആളുകളെ ഇറക്കുക. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും മറ്റ് രോഗബാധിതര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ തുറമുഖത്ത് സജ്ജീകരിച്ചിട്ടുണ്ട്.കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ തുറമുഖത്ത് എത്തുമ്പോൾത്തന്നെ ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. പോലീസുകാരുടെ സഹായത്തോടെ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഇവരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും തുടര്‍ നിരീക്ഷണത്തിനായി എത്തിക്കും.കൊവിഡ് ഇതര രോഗങ്ങള്‍ ഉള്ളവരുടെ ആരോഗ്യകാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിക്കാണ്. രോഗലക്ഷണമില്ലാത്തവരെ സാധാരണ തരത്തിലുള്ള പരിശോധനക്കു വിധേയരാക്കി അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇതരസംസ്ഥാനക്കാരെ കൊച്ചിയില്‍ തന്നെ ക്വാറന്റീനില്‍ ആക്കും.കടല്‍മാര്‍ഗ്ഗം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായ ആദ്യ കപ്പല്‍ വെള്ളിയാഴ്ച രാത്രിയാണ് മാലദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്. കപ്പലിലുള്ള 698 പേരില്‍ 595 പുരുഷന്‍മാരും 103 സ്ത്രീകളും, 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണ് കൊച്ചി തീരത്തണഞ്ഞത്.പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇവരെ കപ്പലില്‍ കയറ്റിയത്. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയിലെത്തിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചത്. പ്രവാസികളെ കൊണ്ടുവരാനായി ഐഎന്‍എസ് ജലാശ്വക്ക് പുറമേ നാവികസേനയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് മഗറും തിരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;രണ്ടുപേരും കഴിഞ്ഞ ദിവസങ്ങളിൽ വിദേശത്തുനിന്നും എത്തിയവർ

keralanews two corona cases confirmed in the state today both were from abroad

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.രണ്ടുപേരും കഴിഞ്ഞ ദിവസങ്ങളിൽ വിദേശത്തുനിന്നും എത്തിയവരാണ്.ഏഴാം തീയതി ദുബായില്‍ നിന്ന് കോഴിക്കോട്ട് എത്തിയ വിമാനത്തിലും അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉള്ളവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇവരിൽ  ഒരാള്‍ കോഴിക്കോടും ഒരാൾ കൊച്ചിയിലും ചികിത്സയിലാണ്.സംസ്ഥാനത്ത് 505 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതിൽ 17 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 23930 പേര്‍ നിരീക്ഷണത്തിലുണ്ട്. 23596 പേര്‍ വീടുകളില്‍, 334 പേര്‍ ആശുപത്രിയില്‍. 123 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 36648 സാംപിളുകള്‍ പരിശോധിച്ചു. 36002 എണ്ണം നെഗറ്റീവ്.അതേസമയം, ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി.

രണ്ട് വിമാനങ്ങളിലും ഒരു കപ്പലിലുമായി ഇന്നും നാളെയും കൊച്ചിയില്‍ എത്തുക ആയിരത്തിലധികം പ്രവാസികള്‍

keralanews more than 1000 expatriates arriving at kochi today and tomorrow on two planes and one ship

കൊച്ചി:രണ്ട് വിമാനങ്ങളിലും ഒരു കപ്പലിലുമായി ഇന്നും നാളെയും കൊച്ചിയില്‍ എത്തുക ആയിരത്തിലധികം പ്രവാസികള്‍.ഇവരെ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം വിപുലമായ തയ്യാറെടുപ്പാണ് സ്വീകരിച്ചിരിക്കുന്നത്.പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേരളത്തില്‍ നിന്നു ഇന്ന് രണ്ട് എയര്‍ഇന്ത്യ വിമാനങ്ങള്‍ യാത്രതിരിക്കും. കുവൈറ്റ്, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ പറക്കുന്നത്.കുവൈറ്റിലേക്കുള്ള വിമാനം കൊച്ചിയില്‍ നിന്ന് രാവിലെ പത്തിന് പുറപ്പെടും.ഈ വിമാനം രാത്രി 9.15ന് കൊച്ചിയില്‍ മടങ്ങിയെത്തും.മസ്‌കറ്റ് വിമാനം ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയില്‍ നിന്നു യാത്രതിരിക്കും. രാത്രി 8.50ന് തിരിച്ചെത്തും.അതേസമയം റദ്ദാക്കിയ ദോഹ കൊച്ചി വിമാന സര്‍വീസ് സംബന്ധിച്ച തീരുമാനത്തില്‍ വ്യക്തത വന്നിട്ടില്ല.

മാലിദ്വീപിലെ പ്രവാസികളുമായുള്ള ആദ്യ കപ്പല്‍ ഐ.എന്‍.എസ് ജലാശ്വ നാളെ രാവിലെ 10.30ഓടെ കൊച്ചി തുറമുഖത്ത് എത്തിച്ചേരും.ഇന്നലെ രാത്രിയാണ് കപ്പല്‍ മാലിദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്. ലോക്ക് ഡൗണില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടുകപ്പലുകളില്‍ ആദ്യത്തേതാണിത്. 18 ഗര്‍ഭിണികളും 14 കുട്ടികളും ഉള്‍പ്പടെ 698 യാത്രക്കാരാണ് കപ്പലിലുള്ളത്.വ്യാഴാഴ്ചയാണ് കപ്പല്‍ മാലി തുറമുഖത്തെത്തിയത്. മാലി എയര്‍പോര്‍ട്ടില്‍ സുരക്ഷാപരിശോധനകള്‍ക്കുശേഷമാണ് യാത്രക്കാരെ തുറമുഖത്തെത്തിച്ചത്.മലയാളികള്‍ക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. മാലി വിമാനത്താവളത്തില്‍ ഒരു ദിവസം നീണ്ടു നിന്ന നടപടികള്‍ക്ക് ശേഷമാണ് യാതക്കാരെ ബസില്‍ തുറമുഖത്തേക്ക് എത്തിച്ചത്. നാവികസേനയുടെ തന്നെ ഐ.എന്‍.എസ് മഗര്‍ എന്ന കപ്പല്‍ കൂടി മാലിദ്വീപില്‍ എത്തുന്നുണ്ട്.വിശദപരിശോധനയ്ക്ക് ശേഷം ഇവരെ ജില്ലാ ഭരണകൂടം തയ്യാറാക്കിയ ക്വാറൈന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റും.

പ്രവാസികളുമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച എത്തും

keralanews first flight with expatriates to kannur airport will arrive on tuesday

കണ്ണൂർ:പ്രവാസികളുമായി കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച എത്തും.ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ എയര്‍ പോര്‍ട്ടില്‍ പൂര്‍ത്തിയായതായി വിമാനത്താവളത്തില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി.ചൊവ്വാഴ്ച വൈകീട്ട് 7.10 നാണ് ദുബായില്‍ നിന്നുള്ള 170 ലേറെ പ്രവാസികളുമായി വിമാനം എത്തുക.സാമൂഹിക അലകം പാലിച്ച്‌ 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ പുറത്തിറക്കുക.ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം കൊവിഡ് രോഗ ലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം പ്രത്യേക വഴിയിലൂടെയാണ് ഇവരെ ആശുപത്രിയിലെത്തിക്കുക. ഗര്‍ഭിണികള്‍, ഗര്‍ഭിണികളുടെ കൂടെയുള്ള പങ്കാളികള്‍, 14 വയസിനു താഴെയുള്ള കുട്ടികള്‍ വയോജനങ്ങള്‍ എന്നിവരെ വീടുകളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്കും അയക്കും.വിമാനത്താവളത്തില്‍ വച്ച്‌ വിശദമായ സ്‌ക്രീനിംഗിനു വിധേയരാക്കും. ക്വാറന്റീനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച്‌ ബോധവത്ക്കരണവും നല്‍കും. മടങ്ങിയെത്തുന്ന പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ ലഗേജുകള്‍ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താളത്തില്‍ ഒരുക്കിയിട്ടുണ്ട്.കണ്ണൂര്‍ ജില്ലയിലേക്ക് പോകേണ്ടവരെയും അയല്‍ ജില്ലക്കാരെയും പ്രത്യേകമായാണ് വിമാനത്തില്‍ നിന്ന് പുറത്തേക്ക് ഇറക്കുക.ഓരോ ജില്ലകളിലേക്കും പ്രത്യേകം കെഎസ്‌ആര്‍ടിസി ബസുകളുമുണ്ടാവും.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യണം.ഇതിനായി പെയ്ഡ് ടാക്‌സി സൗകര്യം ലഭിക്കും.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേൃതൃത്വത്തില്‍ ചേര്‍ന്ന യോഗം വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി.

സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു;കണ്ണൂരിൽ 10 പേർക്ക് രോഗമുക്തി

keralanews one covid case confirmed in kerala today and 10 cured in kannur

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.ചെന്നെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.10 പേർ രോഗമുക്തരായി.കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.സംസ്ഥാനത്ത് 16 പേര്‍ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20,157 പേര്‍ നിരീക്ഷണത്തിലുണ്ട്.ഇന്ന് മാത്രം 125 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവിൽ സംസ്ഥാനത്ത് 33 ഹോട്സ്പോട്ടുകളാണുള്ളത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് 19 കേരളത്തില്‍ സ്ഥിരീകരിച്ചിട്ട് ഇന്ന് 100 ദിവസം പൂര്‍ത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂർ പയ്യന്നൂരിലെ കോക്കനട്ട് ഓയില്‍ കമ്പനിയിൽ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം

keralanews fire broke out in an oil company in kannur payyannur

കണ്ണൂര്‍: കോക്കനട്ട് ഓയില്‍ കമ്പനിയിൽ വൻ  തീപിടിത്തം. പയ്യന്നൂര്‍ എടാട്ട് പ്രവര്‍ത്തിക്കുന്ന മല്ലര്‍ കോക്കനട്ട് ഓയില്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. കൊപ്ര കരിയുന്ന മണവും പുകയും ശ്രദ്ധയില്‍പെട്ട ഉടമസ്ഥന്റെ മകളാണ് വിവരം പിതാവിനെ അറിയിച്ചത്. തീ പടരുന്നത് കണ്ട് ഓടുന്നതിനിടെ ഉടമസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും കൊപ്രയ്ക്ക് തീപിടിച്ചതിനാല്‍ തീയണയ്ക്കുന്നത് ദുഷ്‌കരമായി.പിന്നാലെ തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്‌സ് കൂടി സ്ഥലത്തെത്തി.ഫയര്‍ഫോഴ്‌സിന്റെ എട്ടു യൂണിറ്റുകള്‍ എട്ടു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. ഒരു കോടി രൂപയുടെ നഷ്ടമാണുണ്ടായതായി ഉടമ പറഞ്ഞു.ഡ്രയര്‍ യൂണിറ്റിലെ മെഷീനുകളും അഞ്ച് മുറികളിലായി സൂക്ഷിച്ചിരുന്ന കൊപ്രശേഖരവും കെട്ടിടവും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

പയ്യന്നൂരിലെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം;14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

keralanews protest of migrant workers in payyannur case registered against 14 persons
കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയിൽ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് റോഡിലിറങ്ങി പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്കെതിരെ പൊലിസ് കേസെടുത്തു.കരാറുകാരനടക്കം തമിഴ്നാട് സ്വദേശികളായ 13 അതിഥി തൊഴിലാളികളുടെയും പ്രതിഷേധ വീഡിയോ പ്രചരിപ്പിച്ച വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്റെയും പേരിലാണ് പയ്യന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍മേലാണ് നടപടി.കഴിഞ്ഞ ദിവസമാണ് രാമന്തളിയിലെ ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പിലുണ്ടായ വ്യാജ പ്രചരണത്തെ തുടര്‍ന്ന് പയ്യന്നൂരില്‍ അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.കലാപത്തിന് പ്രേരണ നടത്തിയെന്ന വകുപ്പടക്കം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.മുപ്പതോളം വരുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പണമില്ലാതായതോടെ പ്രതിഷേധത്തിനിറങ്ങുകയായിരുന്നു എന്നാണ് കരാറുകാരന്റെ വിശദീകരണം.പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയുണ്ടായില്ലെന്നും കരാറുകാരന്‍ പറഞ്ഞു. എന്നാല്‍ നാട്ടിലേക്ക് മടങ്ങായ പോകണമെന്ന് മാത്രമാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.എന്നാല്‍ പയ്യന്നൂരിലെ പ്രതിഷേധം ചില വ്യക്തികള്‍ ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. തെരുവിലിറങ്ങി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തിയാല്‍ മാത്രമേ നാടുകളിലേക്ക് കൊണ്ടുപോവുകയുള്ളൂ എന്ന് ഇവരെ ആരോ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തായിനേരി ഉള്‍പ്പടെയുളള മൂന്ന് കേന്ദ്രങ്ങളിലേക്ക് ഈ വിവരമെത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയുമായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയും ക്യാമ്പുകളിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തു. ഇവര്‍ക്ക് ആരാണ് ഫോണ്‍ ചെയ്തത് എന്നത് സംബന്ധിച്ച്‌ അന്വേഷണം നടത്തിവരികയായിരുന്നു. ഇതില്‍ രണ്ടുപേരുടെ ഫോണ്‍ നമ്പറുകൾ പൊലീസിന്റെ കൈവശം ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് കരാറുകാരന്‍ ഉള്‍പ്പെടെയുള്ള 14 പേര്‍ക്കെതിരെ കേസെടുത്തത്. ഈ കേസില്‍ സോഷ്യല്‍ മീഡിയയിലുടെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

റേഷന്‍ വിഹിതം മേയ് 20ന് മുൻപ് കൈപ്പറ്റണം; നീല കാര്‍ഡുകാര്‍ക്കുള്ള പലവ്യഞ്ജന കിറ്റ് വിതരണം ഇന്നു മുതല്‍

keralanews ration share must be received before may 20 free food kit distribution for blue card holders starts today

തിരുവനന്തപുരം: മേയ് മാസത്തെ സാധാരണ റേഷന്‍ വിഹിതം മേയ് 20ന് മുൻപ് ഉപഭോക്താക്കള്‍ കൈപ്പറ്റേണ്ടതാണെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.മെയ് മാസത്തില്‍ സാധാരണ റേഷന് പുറമെ മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പി.എം.ജി.കെ.എ,വൈ) പദ്ധതി പ്രകാരമുള്ള ചെറുപയര്‍ വിതരണം, പൊതുവിഭാഗം കാര്‍ഡുകള്‍ക്ക് 10 കിലോഗ്രാം സ്‌പെഷ്യല്‍ അരി, മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള പി.എം.ജി.കെ.എ.വൈ അരി, ചെറുപയര്‍ എന്നിവയും പൊതുവിഭാഗങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റും വിതരണം ചെയ്യേണ്ടതുണ്ട്. ഇവ സ്‌റ്റോക്ക് ചെയ്യാന്‍ റേഷന്‍ കടകളില്‍ സ്ഥലപരിമിതി ഉണ്ടാവുന്നതിനാലാണ് 20ന് മുൻപായി റേഷന്‍ വാങ്ങാന്‍ നിര്‍ദേശം.മുന്‍ഗണനേതര (സബ്‌സിഡി) വിഭാഗത്തിന് (നീല കാര്‍ഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ മെയ് എട്ടു മുതല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും. റേഷന്‍ കാര്‍ഡ് നമ്പറുകളുടെ അവസാന അക്കം കണക്കാക്കിയാണ് വിതരണ തിയതി ക്രമീകരിച്ചിരിക്കുന്നത്. എട്ടിന് കാര്‍ഡിന്റെ അവസാന അക്കം പൂജ്യത്തിനും, ഒന്‍പതിന് 1, 11ന് 2, 3, 12ന് 4, 5, 13ന് 6, 7, 14ന് 8, 9 എന്നിങ്ങനെയാണ് കിറ്റ് വിതരണം.മേയ് 15 മുതല്‍ മുന്‍ഗണന ഇതര (നോണ്‍ സബ്‌സിഡി) വിഭാഗത്തിന് (വെള്ളകാര്‍ഡുകള്‍ക്ക്) കിറ്റ് വിതരണം ചെയ്യും.