നിരക്ക് വർദ്ധിപ്പിക്കാതെ സർവീസ് നടത്തില്ല; സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ തിങ്കളാഴ്ച മുതൽ ഓട്ടം നിർത്തുന്നു

keralanews no service with out increase in fare private buses in the state stop service from monday

കൊച്ചി:യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. വ്യവസായം തകര്‍ച്ചയിലാണെന്നും ഈ രീതിയില്‍ സര്‍വീസ് സാധ്യമല്ലെന്നും എറണാകുളത്ത് ചേര്‍ന്ന ബസ് ഉടമ സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഇതോടെ സ്വകാര്യ ബസ്സുകള്‍ വെള്ളിയാഴ്ച മുതല്‍ നിരത്തില്‍ നിന്നും പിന്മാറിത്തുടങ്ങും. തിങ്കളാഴ്ച മുതല്‍ ഒരു സര്‍വീസും നടത്തില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസ്സുടമകളുടെ യോഗം തീരുമാനിച്ചു. പ്രശ്‌നപരിഹാരം ഉണ്ടാകുകയോ നിരക്ക് വര്‍ധിപ്പിക്കുകയോ ചെയ്യുംവരെ സര്‍വീസ് നടത്തേണ്ടെന്നാണ് സംഘടനയുടെ തീരുമാനം. പ്രതിഷേധമല്ലെന്നും നഷ്ടം സഹിച്ച്‌ സര്‍വീസ് നടത്താന്‍ ആകാത്തതിനാലാണ് തീരുമാനമെന്നും പ്രൈവറ്റ് ബസ് ഓണേഴ്‌സ് യൂത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രിഡന്റ് എംകെ ബാബുരാജ് പറഞ്ഞു.ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുൻപേ സ്വകാര്യ ബസുകള്‍ കനത്ത നഷ്ടത്തിലായിരുന്നു. കോവിഡ് കാലത്ത് ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും അത് പിന്‍വലിച്ചത് ഖേദകരമാണ്. ആളുകള്‍ പൊതുഗതാഗതം പരമാവധി ഒഴിവാക്കുന്ന ഈ കാലത്ത് ബസ് വ്യവസായം പിടിച്ച്‌ നില്‍ക്കണമെങ്കില്‍ ചാര്‍ജ് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് വഴിയില്ല. സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച്‌ നഷ്ടം സഹിച്ചാണ് പല ബസുകളും ഇപ്പോള്‍ സര്‍വീസ് നടത്തിയത്. അതിനാല്‍ ബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം. നഷ്ടം സഹിച്ച്‌ ബസുകള്‍ സര്‍വീസ് നടത്തില്ലെന്നും സര്‍ക്കാരിന്റെ അനുകൂല തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു, ജനറല്‍ കണ്‍വീനര്‍ ടി ഗോപിനാഥ്, വൈസ് ചെയര്‍മാന്‍ എം ഗോകുല്‍ദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മഹാരാഷ്ട്രയില്‍ നിന്നെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു; ചെറുവത്തൂര്‍ പടന്നയും കിനാത്തിലും അടച്ചുപൂട്ടി

keralanews youth coming from maharashtra confirmed with covid padanna and kinathil wards closed

ചെറുവത്തൂർ:മഹാരാഷ്ട്രയില്‍ നിന്നെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പൊന്മാലം ഒൻപതാം വാര്‍ഡും പടന്ന പഞ്ചായത്തിലെ കിനാത്തില്‍ ഏഴാം വാര്‍ഡും അധികൃതര്‍ അടച്ചുപൂട്ടി.ചെറുവത്തൂര്‍ കുട്ടമത്ത് പൊന്മാലം മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ എത്തിയ യുവാവിനാണ്‌ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.യുവാവിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ മാധവന്‍ മണിയറയുടെ നേതൃത്വത്തില്‍ ചന്തേര പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ആണ് വാര്‍ഡിന്റെ അതിര്‍ത്തികള്‍ അടച്ചു പൂട്ടിയത്.ചെറുവത്തൂര്‍ ടൗണില്‍ ദേശീയ പാതക്ക് കിഴക്ക് ഭാഗം ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടും.കയ്യൂര്‍ റോഡിലൂടെയുള്ള വാഹന ഗതാഗതവും അനുവദിക്കില്ല. സാമൂഹ്യ അകലം പാലിക്കാനും മാസ്ക് ധരിക്കാനും ആളുകള്‍ പുറത്തിറങ്ങാതെ സഹകരിക്കണമെന്നും ഈ ഭാഗത്ത് പൊലീസും ആരോഗ്യ വകുപ്പും മൈക്ക് പ്രചാരണവും നടത്തി. അതിനിടെ യുവാവ് നിരീക്ഷണത്തില്‍ കഴിയവെ പുറത്തിറങ്ങി എന്ന പ്രചരണം ശരിയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ മാധവന്‍ മണിയറ പറഞ്ഞു. മഹാരാഷ്ട്രയില്‍ നിന്ന് ബസില്‍ എത്തിയ 60 കാരന് രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് കിനാത്തില്‍ ഹോട്സ്പോട്ട് ആയത്.

നാദാപുരത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ മത്സ്യക്കട അടിച്ചു തകര്‍ത്തു

keralanews destroy the fish shop of merchant identified with covid in nadapuram

കോഴിക്കോട്:നാദാപുരം തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ മത്സ്യക്കട അടിച്ചു തകര്‍ത്തു.ഇന്നലെ രാത്രിയാണ് കട തകര്‍ക്കപ്പെട്ടത്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടയുടെ ഷട്ടറും മത്സ്യവിൽപ്പനയ്ക്കായി തയാറാക്കിയിരുന്ന സ്റ്റാന്‍ഡുമാണ് തകര്‍ത്തത്.കോവിഡ് സ്ഥിരികരിച്ചതിനെത്തുടര്‍ന്ന് തൂണേരി, പുറമേരി , നാദാപുരം, കുന്നുമ്മല്‍, കുറ്റിയാടി, വളയം ഗ്രാമപഞ്ചായത്തുകളും വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിരുന്നു. പുറമേരി ഫിഷ് മാര്‍ക്കറ്റ് , വടകര പഴയങ്ങാടി ഫിഷ് മാര്‍ക്കറ്റ് എന്നിവ അടച്ചുപൂട്ടി. കോവിഡ് സ്ഥീരീകരിക്കപ്പെട്ട വ്യക്തിയുമായി നേരിട്ട് സമ്പർക്കമുണ്ടായി എന്ന് വ്യക്തമായ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍ കുറ്റിയാടി, വളയം എന്നീ പഞ്ചായത്തുകളിലെ എല്ലാ ചില്ലറ മത്സ്യകച്ചവടക്കാരെയും 14 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റയിനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടറുള്‍പ്പെടെ കാസര്‍കോട് മൂന്ന് പേര്‍ക്ക് കൂടി കോവിഡ്

keralanews covid confirmed in three including a woman doctor in kasarkode

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് അറിയിച്ചു.26 ന് ബഹ്‌റൈനില്‍ നിന്ന് വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിക്കും 21 ന് മഹാരാഷ്ട്രയില്‍ നിന്ന് കാറിലെത്തിയ 27 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശിക്കും 34 വയസുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടര്‍ക്ക് സമ്പർക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചത്.ജില്ലയില്‍ ഇതോടെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 97 ആയി.

ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന സ്വ​കാ​ര്യ​ബ​സു​ട​മ​ക​ളു​ടെ ആ​വ​ശ്യം ത​ള്ളി ഗതാഗതമന്ത്രി

keralanews govt rufuses to increase bus fare in the state

കോഴിക്കോട്: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി സര്‍ക്കാര്‍. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചതെന്നും സ്വകാര്യ ബസുകള്‍ മാത്രമല്ല കെഎസ്‌ആര്‍ടിസിയും നഷ്ടത്തിലാണെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കി.രാമചന്ദ്രന്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ബസ് ചാര്‍ജ് വര്‍ധിപ്പിക്കൂ. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചത്. തത്കാലം ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ബസുടമകള്‍ സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സര്‍വീസ് നടത്താന്‍ സ്വകാര്യ ബസുടമകളെ നിര്‍ബന്ധിക്കില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകം;കുമരകം സ്വദേശിയായ യുവാവ് അറസ്റ്റില്‍

keralanews youth arrested in connection with the murder of housewife in kottayam thazhathangadi

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍.മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുമരകം സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത്. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കാര്‍ മോഷിച്ച് കൊണ്ട് പോയത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറച്ചതിന്‍റെയടക്കം സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കാര്‍ ആലപ്പുഴ ഭാഗത്ത് നിന്നും കണ്ടെത്തിയതായും സൂചനയുണ്ട്. ഇയാള്‍ക്ക് സംഭവം നടന്ന വീടുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.വീട്ടമ്മയെ കൊലപ്പെടുത്തിയത് സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണെന്നാണ് സംശയം. പ്രതിയും കൊല്ലപ്പെട്ട ഷീബയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണം. പ്രതി ചില പ്രധാന രേഖകളും കൈക്കലാക്കിയിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാണ് പൊലീസ് ചോദ്യം ചെയ്തത്.നേരത്തെ 7 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പലരേയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വൈദ്യുതാഘാതം ഏല്‍പ്പിച്ച് ഷീബയെയും സാലിയേയും കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടത് വൈദ്യുതി തടസ്സം ഉണ്ടായതിനെ തുടര്‍ന്നാണെന്നും വിവരമുണ്ട്. ഗ്യാസ് ലീക്ക് ചെയ്ത് സ്ഫോടനം നടത്താനുളള ശ്രമവും പരാജയപ്പെടുകയായിരുന്നുവെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.

സ്ഥിരനിയമനം നല്‍കിയില്ല;പറവൂരിൽ താത്ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

keralanews woman committed suicide indide the bank by setting herself ablaze in paravoor

കൊല്ലം: പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഫീസില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്.ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റായി ജോലിനോക്കുകയായിരുന്നു ഇവര്‍.ഇന്ന് ഉച്ചക്ക് രണ്ട്മണിയോടെയായിരുന്നു സംഭവം. സ്കൂട്ടറില്‍ ബാങ്കിനുമുന്നിലെത്തിയ ഇവര്‍ താക്കോല്‍ സെക്യൂരിറ്റിയെ ഏല്‍പ്പിച്ചശേഷം ബാങ്കിനുള്ളില്‍ കയറി കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ശരീരത്തിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഈ സമയം ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരും ആളുകളും എമര്‍ജന്‍സി എക്സിറ്റ് വഴി ഓടി പുറത്തിറങ്ങി.മറ്റാര്‍ക്കും പരുക്കില്ല.സത്യവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജോലിയില്‍ സ്ഥിരപ്പെടുത്താത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയുടെ കാരണമെന്നാണ് ബന്ധുക്കളില്‍ ചിലര്‍ ആരോപിക്കുന്നത്.അടുത്തിടെ ബാങ്കില്‍ ചില സ്ഥിര നിയമനങ്ങള്‍ നടന്നിരുന്നു. ഇതിലേക്ക് സത്യവതിയെ പരിഗണിക്കുമെന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നത്.എന്നാല്‍ മറ്റു ചിലര്‍ക്കാണ് നിയമനം നല്‍കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ബാങ്ക് ഭരണസമിതി അംഗങ്ങളും സത്യവതിയുടെ ബന്ധുക്കളും തമ്മില്‍ ബാങ്കിനുമുന്നില്‍ ചെറിയതോതില്‍ ഉന്തും തള്ളും ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷസാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

കുറ്റപത്രം സമർപ്പിച്ചില്ല;പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം

keralanews charge sheet not submitted accused got bail in flood fund scam case

എറണാകുളം: പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം. കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ഇതോടെ ഒന്നാം പ്രതി വിഷ്ണുപ്രസാദ്, മറ്റ് രണ്ട് പ്രതികളായ മഹേഷ്, നിഥിന്‍ എന്നിവര്‍ ജയില്‍മോചിതരായി. ഫൊറന്‍സിക് പരിശോധന ഫലമടക്കം വൈകിയത് കുറ്റപത്രം വൈകുന്നതിന് കാരണമായെന്ന് പൊലീസ് പറയുന്നു. കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നില്ല. അന്വേഷണത്തില്‍ പലതടസങ്ങളും നേരിട്ടതിനാലാണ് കുറ്റപത്രം വൈകിയതെന്നാണ് പോലീസ് വിശദീകരണം. അതേസമയം, പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 72 ലക്ഷം രൂപയുടെ കൂടി തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ പ്രളയഫണ്ട് തട്ടിപ്പിലൂടെ ആകെ തട്ടിയ തുക ഒരു കോടിയോളം രൂപ വരുമെന്നാണ് കണ്ടെത്തല്‍.ഏറെ വിവാദമായ പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ സിപിഎം പ്രാദേശിക നേതാക്കളടക്കം പ്രതികളാണ്. മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ നിഥിന്‍ കേസില്‍ പിടിയിലായെങ്കിലും തൃക്കാക്കര ഈസ്റ്റ് ലോക്കല്‍കമ്മിറ്റി അംഗം എം.എം. അന്‍വര്‍, ഭാര്യ മുന്‍ അയ്യനാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൗലത്ത് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

കണ്ണൂരിൽ കോവിഡ് രോഗികളുടെ എണ്ണം 115 ആയി

keralanews number of covid patients in kannur 115

കണ്ണൂർ: ഇന്നലെ അഞ്ചു പേര്‍ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 115 ലെത്തി.ഇതില്‍ കാസര്‍കോട് സ്വദേശികള്‍ ആറും കോഴിക്കോട് സ്വദേശികള്‍ മൂന്നും ഒരാള്‍ എറണാകുളം സ്വദേശിയുമാണ്.ഇന്നലെ രോഗം സ്ഥിതീകരിച്ചവരില്‍ മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ കുവൈറ്റില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പർക്കത്തിലൂടെയും രോഗബാധയുണ്ടായി.രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ കടന്നപ്പള്ളി പാണപ്പുഴ സ്വദേശിയായ 45കാരന്‍ മെയ് 30നാണ് കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി ഐ.എക്‌സ് 1790 വിമാനത്തില്‍ എത്തിയത്. കണ്ണപുരം സ്വദേശിയായ 25കാരന്‍ മെയ് 29ന് മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ 6ഇ 5354 വിമാനത്തില്‍ ബംഗളൂരുവിലും അവിടെ നിന്ന് ഇന്‍ഡിഗോ 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലുമെത്തി.മുണ്ടേരി സ്വദേശികളായ 67കാരനും 57കാരനും മെയ് 25ന് ചെന്നൈയില്‍ നിന്നെത്തിയവരാണ്.ധര്‍മടം സ്വദേശിനിയായ 27കാരിക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 236 ആയി. ഇതില്‍ 128 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പാട്യം സ്വദേശി ഒന്‍പത് വയസുകാരി രോഗം ഭേദമായി ഇന്നലെയാണ് വീട്ടിലേക്ക് മടങ്ങിയത്.നിലവില്‍ ജില്ലയില്‍ 9459 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 87 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 28 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും വീടുകളില്‍ 9262 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7542 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതില്‍ 6769 എണ്ണത്തിന്റെ ഫലം ലഭ്യമായി. 6344 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 773 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകം;അന്വേഷണം ഉറ്റവരെ കേന്ദ്രീകരിച്ച്‌; വീടിന്റെ സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

keralanews murder of housewife in kottayam thazhathangadi mobile phone was recovered from near the house

കോട്ടയം:കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മ തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വീടിന്റെ സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഷീബയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.കുടുംബത്തിന്റെ ഇടപാടുകള്‍ സംബന്ധിച്ചും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഷീബയേയും ഭര്‍ത്താവ് സാലിയേയും വീടിനെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.കഴിഞ്ഞദിവസം പൊലീസ് നായയെ കൊണ്ടുവന്നെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. മോഷണം പോയ കാര്‍ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നത്. കാര്‍ സംഭവ ദിവസം രാവിലെ പത്ത് മണിക്ക് ആരോ വീടിന് വെളിയിലേക്ക് കൊണ്ട് പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഷീബയുടെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട ഷീബയുടെ മൊബൈല്‍ ഫോണ്‍ വീടിനു സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.ഇത് പോലീസ് പരിശോധിച്ച് വരികയാണ്.കൊലപാതകത്തിലേക്ക് വെളിച്ചംവീശുന്ന എന്തെങ്കിലും ഇതിലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.എന്നാല്‍ കൊല്ലപ്പെട്ട ഷീബയുടെ ഭര്‍ത്താവിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കോട്ടയം താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബാ സാലിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും കെട്ടിയിട്ട നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാലി ചികിത്സയിലാണ്.ഷീബയുടെ തലയ്ക്കേറ്റ മാരകക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.രണ്ട് നിലയുള്ള ഷാനി മന്‍സിലില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.അയല്‍ക്കാരന്‍ ഷാനി മന്‍സിലിലേക്ക് വന്നപ്പോള്‍ തന്നെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസിലാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. കോട്ടയം ഫയര്‍ഫോഴ്‌സ് എത്തി വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുറന്നിട്ട ജനാലയ്ക്കുള്ളിലൂടെ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് വീടിനുള്ളില്‍ രക്തം തളം കെട്ടിയത് കണ്ടത്. പുറത്ത് നിന്ന് പൂട്ടിയ വാതില്‍ ഫയര്‍ഫോഴ്‌സ് വെട്ടിപ്പൊളിച്ച്‌ അകത്ത് കയറിയപ്പോഴാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഷീബയെ രക്ഷിക്കാനായില്ല.രണ്ട് പേര്‍ക്കും തലയ്ക്കാണ് അടിയേറ്റത്. ഷീബയെ ഷോക്കടിപ്പിക്കാനും ശ്രമം നടന്നു. കമ്പി ഇവരുടെ കാലില്‍ ചുറ്റിയിരുന്നു. ഒരു ഗ്യാസ് സിലിണ്ടര്‍ സ്വീകരണമുറിയിലെത്തിച്ച്‌ തുറന്ന് വിട്ടിരുന്നു. അലമാര വാരിവലിച്ചിട്ട നിലയിലായിരുന്നു. ഫാനിന്റെ ലീഫ് ഇളകിയാടിയ നിലയിലും സെറ്റിയും ടീപ്പോയും അടിച്ച്‌ പൊട്ടിച്ച നിലയിലുമായിരുന്നു.