സംസ്ഥാനത്ത് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ എല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​കളും തു​റ​ക്കും; ജീ​വ​ന​ക്കാ​രെ​ല്ലാം ജോ​ലി​ക്കെ​ത്ത​ണമെന്ന് നിർദേശം

keralanews all govt offices in the state open from monday and all employees must present in the office

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഹോട്ട്സ്പോട്ടുകളിലൊഴികെ എല്ലായിടത്തും ഓഫീസുകള്‍ തുറക്കണം. എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും മാര്‍ഗനിര്‍ദേശം പറയുന്നു.കണ്ടെയ്ന്‍‌മെന്‍റ് സോണുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാം.ഏഴു മാസം ഗര്‍ഭിണികളായവരെ ജോലിയില്‍നിന്നും ഒഴിവാക്കണം. ഒരു വയസില്‍ താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും ഇളവ് നല്‍കും.വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.ബസില്ലാത്തതിനാല്‍ സ്വന്തം ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ അതാത് ഓഫീസുകളില്‍ എത്തണം. ജീവനക്കാരനോ കുടുംബാംഗത്തിനോ കോവിഡ് ബാധിച്ചാല്‍ 14 ദിവസം അവധി നല്‍കും. പ്രത്യേക കാഷ്വല്‍ ലീവ് ആണ് അനുവദിക്കുന്നത്. മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് പ്രകാരമായിരിക്കും അവധി.‌ ശനിയാഴ്ച അവധി തുടരുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 41 പേര്‍ക്ക് രോഗമുക്തി

keralanews 107 covid cases confirmed in the state today and 41 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, ഒമാന്‍-1, ഇറ്റലി-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-7, ഡല്‍ഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (2 പാലക്കാട് സ്വദേശി), കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട് (തൃശൂര്‍ സ്വദേശി) ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേര്‍ രോഗമുക്തരായി.ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളുണ്ട്. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 144 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക് ഡൌൺ

keralanews complete lock down in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൌണ്‍. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുക. ആശുപത്രി, ലാബ്, മെഡിക്കൽ സ്റ്റോറുകൾ, ആരോഗ്യ വകുപ്പ്, കോവിഡ് പ്രതിരോധ പ്രവർത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്ന മറ്റ് വകുപ്പുകൾ, മാലിന്യ നിർമ്മാർജന ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നീ വിഭാഗങ്ങൾക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അനാവശ്യമായി ആരെങ്കിലും പുറത്തിറങ്ങിയാല്‍ കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദേശമുണ്ട്.സംസ്ഥാനത്ത് സമ്ബൂര്‍ണ്ണ അടച്ചിടല്‍ നടപ്പിലാക്കുന്ന അഞ്ചാം ഞായറാഴ്ചയാണ് ഇന്ന്. ഹോട്ടലുകളിലെ പാഴ്സല്‍ കൌണ്ടറുകള്‍ പ്രവര്‍ത്തിക്കും.പരിശോധനകള്‍ ശക്തമാകുന്നുണ്ടെങ്കിലും പാസില്ലാതെയും മറ്റും ഇതര സംസ്ഥാന വാഹനങ്ങള്‍ കേരളത്തിലേക്ക് എത്തുകയാണ്. കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച മാത്രം ലോക് ഡൌണ്‍ കര്‍ശനമാക്കിയാല്‍ മതിയാവില്ലെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. സമൂഹിക വ്യാപനത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നുവെന്നാണ് നിഗമനം. ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസിന്റെയും പരിശോധനകള്‍ ഈജ്ജിതമല്ലാത്തതാണ് രോഗവ്യാപനത്തിന് കാരണമെന്നും ആക്ഷേപമുണ്ട്.

സംസ്ഥാനത്ത് ഇന്നലെ 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;50 പേർ രോഗമുക്തി നേടി

keralanews 108 covid cases confirmed in the state yesterday 50 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലാന്റ്-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്‌നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 762 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്നലെ  പുതുതായി 10 ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു.പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 138 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കൊറോണ വൈറസ്;ഇരിട്ടി നഗരത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏർപ്പെടുത്തി

keralanews triple lock down in iritty town

ഇരിട്ടി:കോവിഡ് വൈറസ് രോഗവ്യാപനമുണ്ടായി എന്ന സംശയത്തെ തുടര്‍ന്ന് ഇരിട്ടി ടൗണിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തി.കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നെത്തി കോവിഡ് സ്ഥീരീകരിച്ച 38കാരനില്‍ നിന്നും സമ്പർക്കം വഴി രോഗവ്യാപനമുണ്ടായി എന്ന സംശയത്തെ തുടര്‍ന്നാണ് ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് പൂര്‍ണമായും അടച്ചിടാന്‍ ഉത്തരവായത്. ഇയാള്‍ക്ക് സമ്പർക്കത്തിലൂടെയല്ല രോഗബാധയുണ്ടായതെന്ന് എന്നായിരുന്നു രോഗം സ്ഥീരീകരിച്ചപ്പോള്‍ ആരോഗ്യവകുപ്പില്‍ നിന്നുമുണ്ടായ വിശദീകരണം. എന്നാല്‍ ഇയാളുടെ കുടുംബത്തിലെ മറ്റു ചിലര്‍ക്കും സമ്പർക്കം വഴി രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് നഗരം പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനിച്ചത്.നഗരസഭാ ചെര്‍മാന്‍ പി പി അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിങ് സമിതി യോഗത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച്‌ സമ്പൂർണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ഇരിട്ടി ബസ്റ്റാന്റ് പൂര്‍ണമായും അടച്ചിട്ടു. മട്ടന്നൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ കീഴൂരില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കീഴൂര്‍ കഴിഞ്ഞാല്‍ ഇരിട്ടി പാലത്തിനപ്പുറം മാത്രമെ ബസ്സുകള്‍ നിര്‍ത്താന്‍ പാടുള്ളു. പേരാവൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ക്ക് പയഞ്ചേരി എസ് ബി ഐയ്ക്ക് സമീപം മാത്രമാണ് സ്റ്റോപ്പ്. തളിപ്പറമ്പ്, ഉളിക്കല്‍, കൂട്ടപുഴ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ ഇരിട്ടി പാലത്തിന് സമീപം ആളെ ഇറക്കി തിരിച്ചുപോകണം.കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്കായി ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം താല്‍ക്കാലിക ബസസ്റ്റാന്റ് ക്രമീകരിക്കും.ടൗണിലെ മുഴുവന്‍ ബാങ്കുകളും അടച്ചിടും.നഗരത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനുമായി ഒരറ്റ വഴി മാത്രമെ തുറക്കൂ. നഗരത്തിലേക്കുള്ള മറ്റ് ഇടവഴികളെല്ലാം അടക്കും. നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ എട്ടുമുതല്‍ രണ്ട് മണിവരെ മാത്രമെ തുറക്കൂ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഹോം ഡെലിവറിക്കായി രാവിലെ എട്ടുമൂതല്‍ പത്ത് വരെ രണ്ട് മണിക്കൂര്‍ മാത്രം തുറക്കാം. നഗരസഭ ഹോം ഡെലിവറിക്കുള്ള സംവിധാനം ഒരുക്കും. പഴം, പച്ചക്കറി സ്ഥാപനങ്ങള്‍ പുലര്‍ച്ചെ അഞ്ചുമതല്‍ രാവിലെ 11 മണിവരെ മാത്രമെ തുറക്കൂ. ഇവിടെ നിന്നും വ്യക്തികള്‍ക്ക് സാധനങ്ങള്‍ വില്ക്കാന്‍ പാടില്ല. മറ്റ് വ്യാപാര സ്ഥാപനങ്ങളെല്ലാം പൂര്‍ണ്ണമായും അടച്ചിട്ടും. ഓട്ടോറിക്ഷകളും ടാക്‌സികളും നഗരത്തില്‍ പാര്‍ക്ക് ചെയ്ത് ഓടുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. ഹോട്ടലുകളില്‍ നിന്നും പാര്‍സലുകളും ഹോം ഡെലിവറിയും നിരോധിച്ചു. നഗരത്തിലെ ബാറുകളും മറ്റ് മദ്യശാലകളും തുറക്കില്ല. പോലീസ് മേഖലയില്‍ മൈക്ക് പ്രചരണം നടത്തി. മോണിറ്ററിങ് സമിതി യോഗത്തില്‍ ഇരിട്ടി സിഐ എ കുട്ടികൃഷ്ണന്‍, നഗരസഭാ സെക്രട്ടി അന്‍സല്‍ ഐസക്ക്, ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച കുഞ്ഞിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു

keralanews covid not confirmed in child died under observation in manjeri medical college

കോഴിക്കോട്:മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച കുഞ്ഞിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു.56 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് ഇന്ന് രാവിലെയാണ് മരിച്ചത്. കുഞ്ഞിന്‍റെ സ്രവം കോവിഡ് പരിശോധനക്കയച്ചിരുന്നു. ഫലം പുറത്തുവന്നതില്‍ നിന്നാണ് കോവിഡ് നെഗറ്റീവ് ആയി കണ്ടെത്തിയത്.കോയമ്പത്തൂരിൽ നിന്ന് മെയ് അഞ്ചിനാണ് പാലക്കാട് ചെത്തല്ലൂര്‍ സ്വദേശികളും കുഞ്ഞും എത്തിയത്. 14 ദിവസത്തെ നിരീക്ഷണം കഴിഞ്ഞ ശേഷമാണ് കുട്ടിക്ക് പനി ബാധിച്ചത്.കുഞ്ഞിന് ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഠിനകുളം പീഡനം: യുവതിയെ അക്രമിസംഘത്തിന് എത്തിച്ചു കൊടുത്ത ആള്‍ അറസ്റ്റില്‍;അഞ്ചു വയസ്സുകാരന്‍ കുട്ടിയെ പ്രധാനസാക്ഷിയാക്കിയേക്കും

keralanews one more arrested in kadinamkulam rape case five year old child may be the prime witness

തിരുവനന്തപുരം:കഠിനകുളം പീഡനക്കേസിൽ  യുവതിയെ അക്രമിസംഘത്തിന് എത്തിച്ചു കൊടുത്ത ആള്‍ അറസ്റ്റില്‍.മനോജ് എന്ന യുവാവാണ് അറസ്റ്റിലായത്.ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.നേരത്തേ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.മദ്യലഹരിയിലായിരുന്ന യുവതിയെ ഭര്‍ത്താവ് വഴക്കുണ്ടാക്കുന്നു എന്നും ഉപദ്രവിക്കുന്നു എന്നും പറഞ്ഞ് യുവതിയെ ഓട്ടോയ്ക്ക് സമീപത്തേക്ക് വിളിച്ചു കൊണ്ടുപോയത് മനോജായിരുന്നു. ഇക്കാര്യം വ്യക്തമായതിന് പിന്നാലെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മാതാവിനെ കുട്ടിയുടെ മുന്നിലിട്ടായിരുന്നു ഉപദ്രവിച്ചത്. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്ന് കുട്ടിയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ മാതാവ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയ്ക്ക് സമാനമായ മൊഴിയാണ് കുട്ടിയും നല്‍കിയിരിക്കുന്നത്.ഇതോടെ മാതാവിനെ ഉപദ്രവിക്കുന്നത് നേരിട്ടുകണ്ട അഞ്ചു വയസ്സുകാരന്‍ കുട്ടിയെ പ്രധാനസാക്ഷിയാക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.പോക്‌സോ പ്രകാരവും കേസെടുത്തിട്ടുണ്ട്. കേസില്‍ ഏഴു പേരാണ് പ്രതികള്‍. എന്നാല്‍ ഒരാള്‍ക്ക് പങ്കുണ്ടോയെന്ന് ചോദ്യം ചെയ്ത ശേഷമേ ഉറപ്പാക്കു. അതിന് ശേഷമേ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തു. ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു.പിണങ്ങിപ്പോയതിനു ശേഷം, പള്ളിയില്‍ പരാതി നല്‍കിയതോടെയാണു ഭര്‍ത്താവ് ഒരു മാസം മുൻപ്  തിരിച്ചുവിളിച്ചത്. രണ്ടു ദിവസമായി ഭര്‍ത്താവ് ബീച്ചില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. ഇത് മറ്റുള്ളവര്‍ക്കു കാട്ടിക്കൊടുക്കാനായിരുന്നെന്നു കരുതുന്നു. ആയിരം രൂപയ്ക്കു വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കള്‍ക്കു ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് അവസരമൊരുക്കിയതെന്നു പോലീസ് പറയുന്നു.ഭര്‍ത്താവ് പണം വാങ്ങുന്നത് കണ്ടതായി യുവതി മൊഴി നല്‍കിയതായായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കോവിഡ് രോഗിയുമായി സമ്പർക്കം;കോഴിക്കോട് മെഡിക്കൽ കോളേജിലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

keralanews test result of health workers in kozhikkode medical college is negative

കോഴിക്കോട്:കോവിഡ് രോഗിയുമായി സമ്പർക്കം ഉണ്ടായതിനെ തുടർന്ന് നിരീക്ഷണത്തിൽ പോയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനാ ഫലം നെഗറ്റീവ്.118 പേരുടെ കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്.ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 120 പേരുടെ സ്രവമാണ് പരിശോധിച്ചത്.118 പേരുടെ കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്.കോവിഡ് സ്ഥിരീകരിച്ച മണിയൂര്‍ സ്വദേശിയായ ഗര്‍ഭിണിയും അഞ്ച് വയസുകാരിയുമായും സമ്പർക്കത്തിൽ വന്നവരാണ് ഇവര്‍. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 120 പേരുടെ സ്രവമാണ് പരിശോധിച്ചത്.അഞ്ച് വയസുകാരിയുടെ സമ്ബര്‍ക്കപ്പട്ടിക കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്ത് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

ലക്ഷണങ്ങളില്ലാത്ത രോ​ഗവാഹകരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കോവിഡ് ദ്രുതപരിശോധന ആരംഭിക്കുന്നു

keralanews covid rapid test will conduct in the state from monday to find out asymptomatic carriers

തിരുവനന്തപുരം:ലക്ഷണങ്ങളില്ലാത്ത രോഗവാഹകരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കോവിഡ് ദ്രുതപരിശോധന ആരംഭിക്കുന്നു. എച്ച്‌എല്‍എല്‍ കമ്പനിയുടെ കിറ്റുകളാണ് ആന്റി ബോഡി പരിശോധനകള്‍ക്ക് ഉപയോഗിക്കുന്നത്.പബ്ലിക് ഹെല്‍ത്ത് ലാബിലും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി 65 ശതമാനം സെന്‍സിറ്റി ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. പൂണെ വൈറോളജി ലാബിന്റെ അംഗീകാരവും ഈ കിറ്റുകള്‍ക്ക് ഉണ്ട്.ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്.രക്തം എടുത്ത് പ്ലാസ്മ വേര്‍തിരിച്ച്‌, അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എം എല്‍ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. സെന്റിനന്റല്‍ സര്‍വലൈന്‍സിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്.ആദ്യ ഘട്ടത്തില്‍ 10000 കിറ്റുകള്‍ വീതം തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ എത്തിച്ചു. 5000 എണ്ണം വീതം മറ്റു ജില്ലകളിലും എത്തിച്ചു. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച പരിശീലനം നല്‍കും. അതിന് ശേഷം തിങ്കളാഴ്ച മുതല്‍ വ്യാപക പരിശോധന തുടങ്ങും.ഉറവിടം അജ്ഞാതമായ രോഗ ബാധിതര്‍ കൂടുതല്‍ ആയതോടെയാണ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരെ കണ്ടെത്താന്‍ ഉള്ള ആന്റിബോഡി പരിശോധന. ഐ ജി ജി പോസിറ്റീവ് ആയാല്‍ രോഗം വന്നിട്ട് കുറച്ചുനാള്‍ ആയെന്നും അതിനെതിരെ ഉള്ള പ്രതിരോധ ശേഷി ആ വ്യക്തി നേടിയിട്ടുണ്ടെന്നും അനുമാനിക്കാം.എന്നാല്‍, ആ വ്യക്തിയുടെ സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങള്‍ വളരെ പ്രധാന്യമുള്ളതാണ്. അതേസമയം, ഐ ജി എം പൊസിറ്റീവ് ആകുകയാണെങ്കില്‍ ആ വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ട് അധികനാള്‍ ആയില്ലെന്ന് ഉറപ്പിക്കാം.ചികിത്സയും നല്‍കാം. ഒരു ദിവസത്തെ രോഗ ബാധിതരുടെ എണ്ണം 100 കവിയുന്നതും സമ്പർക്കത്തിലൂടെ രോഗം പിടിപെടുന്നവര്‍ കൂടുന്നതും ഉറവിടം അറിയാത്ത രോഗ ബാധിതര്‍ കൂടുന്നതുമെല്ലാം സംസ്ഥാനത്ത് കടുത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഈ സഹചര്യത്തിലാണ് കേരളത്തില്‍ കൊവിഡ് ദ്രുത പരിശോധന തുടങ്ങുന്നത്.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി;മരിച്ചത് പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ

keralanews one more covid death in kerala parappanangadi native died of covid

മലപ്പുറം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ്( 61) മരിച്ചത്.  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6.30ഓടെയാണ് മരണം.ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി.ഹംസക്കോയയുടെ ഭാര്യയ്ക്കും മകനും മകന്‍‌റെ ഭാര്യയ്ക്കും മൂന്ന് വയസ്സും മൂന്നും മാസവും മാത്രം പ്രായമുള്ള ഇവരുടെ രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മെയ് 21ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു.