തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ശിവശങ്കരന്‍റെ ഫ്ലാറ്റിൽ വെച്ച് ഗൂഢാലോചന നടന്നെന്ന സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. എന്നാൽ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കില്ലെന്നാണ് സൂചന.സ്വർണം വാങ്ങിയ മൂന്ന് പേരെ ഇന്ന് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.അതേസമയം കരാർ ലംഘനം നടത്തിയതിന്‍റെ പേരിൽ കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പിഡബ്യൂസിക്ക് വക്കീല്‍ നോട്ടീസ് അയച്ചു.നയതന്ത്ര ബാഗിലൂടെ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയത് ശിവശങ്കറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വെച്ചാണെന്ന സൂചനകൾ നേരത്തെ തന്നെ കസ്റ്റംസിന് ലഭിച്ചിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവിടെ റെയ്ഡും നടത്തി.സിസിടിവി അടക്കുള്ള തെളിവുകൾ വെച്ച് സരിത്തിനെ കൂടുതൽ ചെയ്തതോടെയാണ് ഇക്കാര്യം സരിത്ത് സമ്മതിച്ചത്.നയതന്ത്ര ബാഗിലൂടെ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയത് ശിവശങ്കറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വെച്ചാണെന്ന സൂചനകൾ നേരത്തെ തന്നെ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവിടെ റെയ്ഡും നടത്തി. സിസിടിവി അടക്കുള്ള തെളിവുകൾ വെച്ച് സരിത്തിനെ കൂടുതൽ ചെയ്തതോടെയാണ് ഇക്കാര്യം സരിത്ത് സമ്മതിച്ചത്.സ്വപ്നയും സന്ദീപുമായി പല തവണ ഇവിടെ വെച്ച് കൂടിക്കാഴ്ച നടത്തിയതായി സരിത്ത് സമ്മതിച്ചതായാണ് വിവരം.സ്വപ്നയ്ക്ക് ശിവശങ്കറുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഫ്ലാറ്റ് ഗൂഢാലോചനയ്ക്കായി ഉപയോഗിച്ചത്.എന്നാൽ ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന് സരിത്ത് മൊഴി നല്കിയതായാണ് സൂചന. കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം ഉടൻ നോട്ടീസ് നൽകാനാണ് കസ്റ്റംസിന്റെ നീക്കം. കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യുക.ഇന്ന് മൂന്ന് പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ ഇടനിലക്കാരൻ റമീസ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്.ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.ഇവർ മുമ്പ് സ്വർണക്കടത്തിൽ ഇടപ്പെട്ടിട്ടുള്ളവരാണെന്നാണ് സൂചന.
“ഉത്രയെ കൊന്നത് ഞാനാണ്”,മാധ്യമങ്ങൾക്ക് മുൻപിൽ പരസ്യമായി കുറ്റസമ്മതം നടത്തി സൂരജ്
കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പരസ്യമായി കുറ്റം സമ്മതിച്ച് സൂരജ്. ഉത്രയെ കൊന്നത് താനെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചല്‍ ഉത്ര കൊലക്കേസിലെ ഒന്നും രണ്ടും പ്രതികളായ സൂരജ്, പാമ്പു പിടിത്തക്കാരന്‍ ചാവരുകാവ് സുരേഷ് എന്ന സുരേഷ്‌കുമാര്‍ എന്നിവരെ കൂടുതല്‍ തെളിവെടുപ്പിനായി അഞ്ചല്‍ വനം വകുപ്പ് അധികൃതര്‍ അടൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് സൂരജ് മാധ്യമങ്ങളോട് കുറ്റം ഏറ്റുപറഞ്ഞത്. താന്‍ ആണ് ഉത്രയെ കൊന്നതെന്ന് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ക്യാമറകള്‍ക്കു മുന്നില്‍ സൂരജ് കുറ്റസമ്മതം നടത്തിയത്. മുന്‍പ് താനല്ല ഉത്രയെ കൊന്നതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സൂരജ്. എല്ലാം സത്യസന്ധമായി പോലീസിനോടു പറഞ്ഞിട്ടുണ്ടെന്ന് സുരേഷും പറഞ്ഞു. മുഖ്യ പ്രതികളായ ഉത്രയുടെ ഭര്‍ത്താവ് സൂരജിനെയും കല്ലുവാതുക്കല്‍ സ്വദേശി പാമ്പ് സുരേഷിനെയും വനം വകുപ്പ് തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. നേരത്തെ ഒരാഴ്ച പുനലൂര്‍ കോടതി തെളിവെടുപ്പിന് ഫോറസ്റ്റ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നീട് മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇവരെ ഫോറസ്റ്റ് അധികൃതര്‍ ജയിലിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.മാര്‍ച്ച് രണ്ടിന് ഉത്രയെ അണലിയെ കൊണ്ടു കടിപ്പിച്ചെന്ന് സൂരജ് വനം വകുപ്പിനോടും സമ്മതിച്ചു. അടൂരിലെ വീട്ടിലെത്തിയാണ് പാമ്പ് പിടുത്തക്കാരന്‍ സുരേഷ് പാമ്പിനെ കൈമാറിയത്. ഫെബ്രുവരി 27നാണ് സുരേഷ് അണലിയെ വീട്ടിലെത്തിച്ച് നല്‍കിയത്.ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്ന് ചോദ്യം ചെയ്യലില്‍ സൂരജ് നേരത്തെ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. സ്വര്‍ണത്തിനും പണത്തിനുമായി മാനസികമായും ശാരീരമായും പീഡിപ്പിച്ചിരുന്നു. ഉത്രയുടെ വീട്ടുകാര്‍ വിവാഹ മോചനത്തിലേക്ക് പോകുമെന്ന് സംശയമുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും സൂരജ് മൊഴി നല്‍കിയിരുന്നു.ഉത്ര കൊലപാതക കേസില്‍ മാര്‍ച്ച് 24 ന് ആണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ അര്‍ധരാത്രിയില്‍ സ്ത്രീയുടെ നിലവിളി കേൾക്കുന്നതായി പരാതി; അന്വേഷണത്തിനൊരുങ്ങി അധികൃതര്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി ഒ.പിയില്‍ നിന്ന് അര്‍ദ്ധരാത്രികളില്‍ ഒരു സ്ത്രീയുടെ നിലവിളി ശബ്ദം കേള്‍ക്കുന്നതായി പരാതി.ഇതേകുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.പരാതികള്‍ നിരവധി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്താനാണ് ആശുപത്രി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. സംഭവം പരിശോധിക്കുമെന്ന് സൂപ്രണ്ട് ഡോ.ജയകുമാര്‍ അറിയിച്ചു.രാത്രി പന്ത്രണ്ടിനും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പലരും ഈ ശബ്ദം കേട്ടതെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു നിലവിളി കേട്ടതായി ജീവനക്കാരുടെ വാക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളെത്തുന്നുണ്ട്. രണ്ട് തവണ കേട്ടുവെന്നാണ് പറയുന്നത്. എന്നാല്‍ ആരും ശബ്ദം കേട്ട സ്ഥലത്തേക്ക് പോകാന്‍ ധൈര്യം കാണിച്ചില്ല.. ഒന്നിലധികം പേര്‍ ഒരുമിച്ച് ശബ്ദം കേട്ടതായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.ഇതിന് പുറമെ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഒപി പൂട്ടാനായി പോയ ജീവനക്കാരിക്ക് വാതില്‍ പുറത്തുനിന്ന് പൂട്ടാന്‍ കഴിയാതെ വന്നതും പേടി കൂട്ടിയിരിക്കുകയാണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇവര്‍ക്ക് വാതില്‍ പൂട്ടാനായത്. ഇനി മുതല്‍ ആ ഭാഗത്തേക്ക് പോകില്ലെന്നും അതിന് അടുത്തുള്ള വിശ്രമ മുറി ഉപയോഗിക്കില്ലെന്നുമാണ് ജീവനക്കാരി ഇതിനു ശേഷം പറയുന്നത്.
കണ്ണൂര്‍ മിംസ് ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രഖ്യാപിച്ചു
കണ്ണൂര്‍ മിംസ് ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റി ജില്ലാ കളക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പകര്‍ച്ച വ്യാധി നിയമം, ദുരന്തനിവാരണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി ഏറ്റെടുത്തത്. നിലവില്‍ ആശുപത്രിയിലെ ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കോവിഡ് ചികിത്സാകേന്ദ്രമായി മാറ്റിയതോടെ ഈ രോഗിയുടെ ചികിത്സ അവിടെത്തന്നെ തുടരാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മറ്റു രോഗികളുമായി ബന്ധമില്ലാത്ത വിധം കൊവിഡ് ചികിത്സക്ക് പ്രത്യേക ബ്ലോക്കോ, മുറികളോ ഒരുക്കാനാണ് നിര്‍ദ്ദേശം. കോവിഡ് ബാധിതര്‍ക്ക് ആശുപത്രിയിലേക്ക് കടക്കാനും പുറത്തേക്ക് ഇറങ്ങുന്നതിനുമായി പ്രത്യേക വഴി ഒരുക്കാനും ശ്രദ്ധിക്കണം. ആവശ്യമായ ടോയ്‌ലറ്റ് സംവിധാനങ്ങളും ഇവര്‍ക്കായി ഉണ്ടായിരിക്കണം. പ്രത്യേക മുറികള്‍ ലഭ്യമല്ലെങ്കില്‍ രോഗികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലമുള്ള വിധത്തില്‍ 20 കട്ടിലുകള്‍ ഉള്‍ക്കൊളളാന്‍ സാധിക്കുന്ന വാര്‍ഡുകള്‍ സജ്ജീകരിക്കാനും ഉത്തരവില്‍ പറയുന്നു. കോവിഡ് രോഗ ബാധിതര്‍ക്കും ഇതര രോഗികള്‍ക്കും പ്രത്യേകം പ്രത്യേകം ഐപി, ഒപി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പിപിഇ കിറ്റ്, എന്‍95 മാസ്‌ക്ക്, കൈയുറ തുടങ്ങിയ സുരക്ഷാ കവചങ്ങള്‍ ധരിക്കണം. കൊവിഡ് രോഗികളുടെ എണ്ണം യഥാസമയം ഡിഎംഒയെ അറിയിക്കണം.കോവിഡ് ബാധിതരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി
സ്വർണ്ണക്കടത്ത് കേസ്;സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് കടന്നത് തമിഴ്‌നാട് സര്‍ക്കാരിന്റെ യാത്രാപാസ് ഉപയോഗിച്ച്
തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ സ്വപ്നയും സന്ദീപും തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് കടന്നതു തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് യാത്രാ പാസ് ഉപയോഗിച്ചാണെന്ന് സൂചന. തമിഴ്‌നാട്ടില്‍നിന്നു മഹാരാഷ്ട്രയിലേക്കാണു സ്വപ്ന സുരേഷിന്റെ പേരിലുളള കെഎല്‍01 സി ജെ 1981 എന്ന നമ്പർ കാറിന് ഓണ്‍ലൈന്‍ വഴി പാസെടുത്തത്. സ്വര്‍ണം പിടിച്ച 5 നു തന്നെ സ്വപ്നയും സംഘവും നഗരംവിട്ടു. പിറ്റേന്നു മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതറിഞ്ഞാണു രാത്രി തന്നെ വര്‍ക്കലയിലെ രഹസ്യകേന്ദ്രത്തിലേക്കു പോയത്. സ്വപ്നയും കുടുംബവും സന്ദീപും അവിടെ 2 ദിവസം താമസിച്ചു. ഇവിടെ നിന്നാണു പണം സംഘടിപ്പിച്ചത്. ഇവിടെ താമസിച്ചാണു തമിഴ്‌നാട് സര്‍ക്കാരിന്റെ കോവിഡ് യാത്രാ പാസ് സംഘടിപ്പിച്ചത്. ശേഷം കൊച്ചിയിലേക്കു പോയി. അവിടെനിന്നു ബംഗളൂരുവിലേക്കും.വര്‍ക്കലയില്‍ താമസിക്കാന്‍ സഹായിച്ചവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. സഹായം തേടി സ്വപ്നയും സന്ദീപും തലസ്ഥാനത്തെ പല ഉന്നതരെയും ബന്ധപ്പെട്ടു.തിരുവനന്തപുരത്തും കൊച്ചിയിലും സന്ദീപ് നായര്‍ക്കു ഗുണ്ടാസംഘങ്ങളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബെംഗളൂരുവില്‍ ഹോട്ടലില്‍ സഹായത്തിന് ആരെങ്കിലും എത്തിയോ പുതിയ ഫോണ്‍ കൈമാറിയോ എന്നതെല്ലാം അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
കണ്ണൂരിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 44 പേര്‍ക്ക്;സമ്പർക്കത്തിലൂടെ 10 പേര്‍ക്ക് കോവിഡ്
കണ്ണൂര്‍: ജില്ലയില്‍ 44 പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ ഒൻപത് പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. നാലുപേര്‍ അഗ്നി-രക്ഷാ സേനാംഗങ്ങളും 10 പേര്‍ ഡിഎസ്സി ഉദ്യോഗസ്ഥരുമാണ്. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്ന് ജി8 7096 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 35കാരന്‍, 24ന് ഒമാനില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 53കാരന്‍, 27ന് ഖത്തറില്‍ നിന്ന് ജി8 7164 വിമാനത്തിലെത്തിയ പാട്യം സ്വദേശി 23കാരന്‍, ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് എഐ 1930 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 35കാരി, ജൂലൈ ഏഴിന് റിയാദില്‍ നിന്ന് എഐ 1934 വിമാനത്തിലെത്തിയ മൊകേരി സ്വദേശി 50കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 21ന് ദുബൈയില്‍ നിന്ന് എസ്ജി 9040 വിമാനത്തിലെത്തിയ മൊകേരി സ്വദേശി 31കാരന്‍, ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്ന് എസ്ജി 9026 വിമാനത്തിലെത്തിയ പന്ന്യന്നൂര്‍ സ്വദേശി 39കാരന്‍, ജൂലൈ നാലിന് റിയാദില്‍ നിന്ന് എഐ 1942 വിമാനത്തിലെത്തിയ കേളകം സ്വദേശി 36കാരി, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്ന് ജി9 0425 വിമാനത്തിലെത്തിയ ചേലോറ സ്വദേശി 38കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.
ജൂണ്‍ 28ന് കര്‍ണ്ണാടകയില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി 31കാരന്‍, വിമാനമാര്‍ഗം ഡല്‍ഹിയില്‍ നിന്നെത്തിയ തില്ലങ്കേരി സ്വദേശി 34കാരന്‍, ജൂലൈ മൂന്നിന് നേത്രാവതി എക്‌സ്പ്രസില്‍ മുംബൈയില്‍ നിന്നെത്തിയ രാമന്തളി സ്വദേശി 42കാരന്‍, ജൂലൈ എട്ടിന് തിരുനെല്‍വേലിയില്‍ നിന്നെത്തിയ കടമ്പൂർ സ്വദേശികളായ 61കാരന്‍, 64കാരന്‍, ജൂലൈ 10ന് ഗുജറാത്തില്‍ നിന്നെത്തിയ കോളയാട് സ്വദേശികളായ 47കാരി, 23കാരി, 18കാരി, ഒൻപത് വയസുകാരി, ബെംഗളൂരുവില്‍ നിന്നെത്തിയ കോട്ടയം മലബാര്‍ സ്വദേശി 34കാരന്‍, മുണ്ടേരി സ്വദേശി 19കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. കുന്നോത്തുപറമ്പ് സ്വദേശികളായ 63കാരി (ഇവര്‍ ജൂലൈ 12ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ടു), 43കാരി, ചൊക്ലി സ്വദേശികളായ 52കാരി, 22കാരന്‍, പാനൂര്‍ സ്വദേശികളായ 48കാരന്‍, 13കാരി, 18കാരന്‍, 40കാരി, 31കാരി, 24കാരന്‍ എന്നിവര്‍ക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്., കോളയാട് സ്വദേശി 42കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശി 32കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 32കാരന്‍,കൂത്തുപറമ്പ് സ്വദേശി 45കാരന്‍ എന്നിവരാണ് കൂത്തുപറമ്പ് ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനിലെ രോഗബാധ സ്ഥിരീകരിച്ച നാലു പേര്‍. കണ്ണൂര്‍ ഡിഎസ് സി സെന്ററില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചവര്‍ ഹിമാചല്‍ പ്രദേശ് സ്വദേശി 41കാരന്‍, ഹരിയാന സ്വദേശി 41കാരന്‍, നേപ്പാള്‍ സ്വദേശികളായ 38കാരന്‍, 37കാരന്‍, ജമ്മു കശ്മീര്‍ സ്വദേശികളായ 44കാരന്‍, 39കാരന്‍, ഉത്തര്‍ പ്രദേശ് സ്വദേശി 37കാരന്‍, ബീഹാര്‍ സ്വദേശികളായ 45കാരന്‍, 42കാരന്‍, 44കാരന്‍ എന്നിവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 748 ആയി.
കണ്ടോണ്‍മെന്റ് ഏരിയയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതുപ്രകാരം സര്‍ക്കാര്‍ ഓഫീസുകള്‍, മില്‍മ ബൂത്തുകള്‍, പാചകവാതകം, പത്രം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ലാബുകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന പലചരക്ക് കടകള്‍, ബേക്കറി, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മില്‍ക്ക് ബൂത്തുകള്‍ എന്നിവ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാം.കണ്ടെയിന്‍മെന്റ് ഏരിയയില്‍ താമസിക്കുന്നവര്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ലെന്നും പ്രദേശത്തു നിന്ന് പുറത്തേക്കും അകത്തേക്കും യാത്ര അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കണ്ടോണ്‍മെന്റ് ഏരിയയില്‍ കര്‍ശനമായ രാത്രികാല കര്‍ഫ്യൂ ഉണ്ടായിരിക്കും. ഡിഎസ്സി ഉദ്യോഗസ്ഥര്‍ പ്രദേശം വിട്ട് പുറത്ത് പോകുന്നില്ലെന്ന് ഡിഎസ്സി സ്റ്റേഷന്‍ കമാന്‍ണ്ടന്റ് ഉറപ്പ് വരുത്തേണ്ടതാണ്. മെഡിക്കല്‍ സഹായത്തിനായി ഡിഎസ്സി ഉദ്യോഗസ്ഥര്‍ മിലിട്ടറി ആശുപത്രിയുടെ കമാന്‍ഡിങ് ഓഫീസറുമായി ബന്ധപ്പെട്ട് വേണ്ട സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, ഐപിസി എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;144 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ;162 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 64 പേർ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.144 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 18 കേസുകളാണ് ഇന്നുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ 5, ഡിഎസ്‌സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയര്‍ഫോഴ്‌സ് 4, കെഎസ്‌സി 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പാലക്കാട് 19, ആലപ്പുഴ 119, എറണാകുളം 15, മലപ്പുറം 47, തിരുവനന്തപുരം 63 , പത്തനംതിട്ട 47, വയനാട് 14, കണ്ണൂര്‍ 44 , കോട്ടയം 10, കൊല്ലം 33, കോഴിക്കോട് 16 , തൃശ്ശൂര്‍, കാസര്‍ഗോഡ് 09, ഇടുക്കി 04 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 162 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇന്ന് 713 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5407 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 223 ആയി. തിരുവനന്തപുരം നഗരത്തിലെ മാണിക്കവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, എടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടന്തുരുത്ത്. തുറവൂര്‍ ആറാട്ടുപുഴ, ചെല്ലാനം വെളിയംകോട് പെരുമ്പടപ്പ പഞ്ചായത്തുകളിലേയും പൊന്നാനി താനൂര്‍ മുന്‍സിപ്പാലിറ്റികളിലെ എല്ലാ വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ആലപ്പുഴയിൽ 77 ഐടിബിപി ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ 10 ഡിഎസ്‌സി ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബാലഭാസ്‌ക്കറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ;അപകട സ്ഥലത്ത് സരിത്തിനെ കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി ജോര്‍ജ്ജ്
തിരുവനന്തപുരം : ബാലഭാസ്‌ക്കറുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സോബി . ബാലഭാസ്കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നതായി കലാഭവന്‍ സോബി പറയുന്നു. മാധ്യമങ്ങളിലൂടെ ഫോട്ടോ കണ്ടപ്പോഴാണ് അപകടസ്ഥലത്ത് സരിത്തുണ്ടായിരുന്നതായി തിരിച്ചറിഞ്ഞതെന്നും സോബി പറയുന്നു. ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തുകൂടി പോയപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആര്‍ഐ ചില സ്വര്‍ണക്കടത്തുകാരുടെ ഫോട്ടോകള്‍ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തില്‍ ഇല്ലായിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു.ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്നായിരുന്നു സോബിയുടെ ആരോപണം. ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്നും മുന്‍പേ കലാഭവന്‍ സോബി ആരോപിച്ചിരുന്നു. വയലിനിസ്റ്റ് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആര്‍ഐ അന്വേഷണം നടത്തിവരികയാണ്.
സ്വർണ്ണക്കടത്ത് കേസ്;സ്വപ്നയെയും സന്ദീപ് നായരെയും എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതികളായ സന്ദീപ് നായരെയും സ്വപ്നയെയും എന്‍.ഐ.എ അന്വേഷണ സംഘം കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. ഇവരെ പത്ത് ദിവസം കസ്‌റ്റഡിയില്‍ നല്‍കണമെന്നാണ് എന്‍.ഐ.എ ആവശ്യപ്പെട്ടത്. നേരത്തെ കോടതി ആവശ്യപ്പെട്ടതനുസരിച്ച് പ്രതികളുടെ കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആയതോടെയാണ് ഉടന്‍ കസ്‌റ്റഡിയില്‍ ലഭിക്കാന്‍ എന്‍.ഐ.എ ശ്രമം നടത്തിയത്.രാജ്യസുരക്ഷയെ ബാധകമാകുന്ന വലിയ ഗൂഡാലോചന എന്‍.ഐ.എ സ്വര്‍ണക്കടത്ത് കേസില്‍ സംശയിക്കുന്നുണ്ട്. കൊണ്ടുവരുന്ന സ്വര്‍ണം എവിടേക്കാണ് കൊണ്ടുപോകുക എന്നും ആരെല്ലാമാണ് ഇതിന്റെ ഗുണഭോക്താക്കളെന്നും ചോദിച്ചറിയാനാണ് എന്‍.ഐ.എ ശ്രമം. തീവ്രവാദ ബന്ധമുളളവരില്‍ ഈ സ്വര്‍ണം എത്തിയതായാണ് കരുതുന്നത്.
സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
ന്യൂഡൽഹി:സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്ന പരീക്ഷകള്‍ ബോര്‍ഡ് റദ്ദാക്കിയിരുന്നു. എഴുതിയ പരീക്ഷകളുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്.ഈമാസം 15ന് മുന്‍പ് ഫലം പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മൂല്യനിര്‍ണയത്തിന് ഒരേ രീതിയാണ്. മുഴുവന്‍ വിഷയവും എഴുതിയവര്‍ക്ക് അതിനനുസരിച്ചു മാര്‍ക്കു നല്‍കും. മൂന്നില്‍ കൂടുതല്‍ പരീക്ഷകള്‍ എഴുതിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക്, ഏറ്റവും മികച്ച മാര്‍ക്ക് നേടിയ മൂന്നു വിഷയങ്ങളുടെ ശരാശരി മാര്‍ക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങള്‍ക്കു നല്‍കുക. മൂന്നു പരീക്ഷ മാത്രം എഴുതിയവര്‍ക്ക് ഏറ്റവും മികച്ച മാര്‍ക്കു ലഭിച്ച രണ്ടു വിഷയങ്ങള്‍ക്കു ലഭിച്ച മാര്‍ക്കാണ് പരീക്ഷ റദ്ദാക്കിയ വിഷയങ്ങള്‍ക്കു ലഭിക്കുക. അസെസ്മെന്റ് സ്കീം അപര്യാപ്തമെന്നു തോന്നുന്ന വിദ്യാര്‍ഥികള്‍ക്ക് സാഹചര്യം അനുകൂലമാകുമ്പോൾ വീണ്ടും പരീക്ഷ എഴുതാം.