കോവിഡ്; കണ്ണൂരിലെ പരിയാരം,പിലാത്തറ ടൗണുകൾ അടച്ചിടും

keralanews covid pariyaram pilathara towns closed (2)

കണ്ണൂർ:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ പരിയാരം, പിലാത്തറ ടൗണുകൾ അടച്ചിടാന്‍ തീരുമാനം. നാളെ മുതല്‍ ഒരാഴ്ചത്തേക്കാണ് അടച്ചിടല്‍. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമാകും അനുമതിയുണ്ടാകുക.പരിയാരം മെഡിക്കല്‍ കോളജില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാതലത്തില്‍ മെഡിക്കല്‍ കോളജും ഇതിന്റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളും ചേര്‍ത്ത് ക്ലസ്റ്റര്‍ രൂപീകരിച്ചിരുന്നു. ഈ ക്ലസ്റ്ററുകളില്‍ ശക്തമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്.ഇതിന് പിന്നാലെയാണ് ദേശീയപാതയിലെ പരിയാരം മെഡിക്കൽ കോളേജ് ടൗൺ മുതൽ വിളയാങ്കോട്, പിലാത്തറ, പീരക്കാംതടംവരെയുള്ള വ്യാപാരകേന്ദ്രങ്ങൾ ഒരാഴ്ച പൂർണമായും അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.ദീർഘനാൾ അടച്ചിടുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ കരുതുന്നതിനായി തിങ്കളാഴ്ച വ്യാപാരസ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം.

കോവിഡും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ച്‌ 11 ദിവസത്തെ ചികിത്സയ്ക്കുശേഷം ഒന്നരവയസ്സുകാരി ജീവിതത്തിന്റെ വർണ്ണങ്ങളിലേക്ക് തിരികെയെത്തി

keralanews one and a half year old girl returns to life survived by covid and snake bite after 11 days of treatment

കണ്ണൂര്‍: കോവിഡും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ച്‌ 11 ദിവസത്തെ ചികിത്സയ്ക്കുശേഷം ഒന്നരവയസ്സുകാരി തിരികെ വീട്ടിലെത്തി. പാമ്പുകടിയേറ്റ കൈവിരല്‍ സാധാരണനിലയിലാവുകയും കോവിഡ്‌ പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്തതോടെ ഇന്നലെയാണ് കുഞ്ഞ് ആശുപത്രി വിട്ടത്.പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.ജൂലായ് 21-ന്‌ അര്‍ധരാത്രിയിലാണ്‌ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ബിഹാറില്‍ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂരിലുള്ള വീട്ടില്‍ ക്വാറന്റീനിലായിരുന്നു. അതിനിടയ്ക്കാണ് ജനാല തുറക്കവേ കുഞ്ഞിന് പാമ്പുകടിയേറ്റത്.ക്വാറന്റൈനിലായതിനാൽ മാതാപിതാക്കൾക്ക് പുറത്തിറങ്ങാനും വയ്യ.എന്നാൽ പാമ്പുകടിയേറ്റ കുഞ്ഞിന് അടിയന്തിര ചികിത്സയും വേണം.നിസ്സഹായതയുടെ ആ വലിയ നിമിഷത്തിൽ നിലവിളിച്ചെങ്കിലും ആരും അടുത്തില്ല.അതിനിടയിലാണ് പൊതുപ്രവർത്തകനായ ജിനിൽ മാത്യു വിവരമറിഞ്ഞെത്തി കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിലേക്കോടിയത്.ആദ്യം കാസർകോഡ് ജില്ലയിലെ ആശുപത്രിയിലും പിന്നീട് വിദഗ്‌ദ്ധ ചികിത്സക്കായി കണ്ണൂർ പരിയാരത്തെ ഗവ.മെഡിക്കൽ കോളേജിലും കോവിഡ് കാലത്തെ വലിയ മാതൃക തീർത്ത് സ്വന്തം ജീവൻ പോലും നോക്കാതെ ആ മനുഷ്യസ്നേഹി കുഞ്ഞുമായി കുതിച്ചത്.ചികിത്സയ്ക്കിടെ നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.ചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്തതോടെ ഐ.സി.യു.വില്‍നിന്ന് വാര്‍ഡിലേക്ക്‌ മാറ്റി.പാമ്പു കടിയേറ്റ കൈവിരല്‍ സാധാരണനിലയിലേക്ക്‌ വരികയും കോവിഡ്‌ രോഗമുക്തി നേടുകയും ചെയ്തതോടെയാണ് ഞായറാഴ്ച കുഞ്ഞ് ആസ്പത്രി വിട്ടത്.

keralanews one and a half year old girl returns to life survived by covid and snake bite after 11 days of treatment

ജൂലൈ 21 അർധരാത്രിയാണ് ഗുരുതരാവസ്ഥയിൽ കുഞ്ഞിനെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്.ആശുപത്രിയിലെത്തുമ്പോൾ വലത്തേ കൈയ്യുടെ മോതിരവിരലിൽ പാമ്പു കടിച്ച ഭാഗം രക്തയോട്ടം കുറഞ്ഞ് കറുത്തനിറത്തിലായിരുന്നു.ഉടൻതന്നെ നടത്തിയ രക്തപരിശോധനയിൽ ശരീരത്തിനുള്ളിൽ അപകടകരമാം വിധത്തിൽ പാമ്പിൻ വിഷം കലർന്നിട്ടുണ്ടെന്ന് മനസ്സിലായതിനാൽ ഐസിയു വില പ്രവേശിപ്പിക്കുകയും ആന്റി സ്‌നേക് വെനം നൽകി അടിയന്തിര ചികിത്സ ആരംഭിക്കുകയും ചെയ്തു.തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ കുട്ടിക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ അതിനുള്ള ചികിത്സയും തുടങ്ങി.ആരോഗ്യനില വീണ്ടെടുത്തതോടെ കുട്ടിയെ വാർഡിലേക്ക് മാറ്റി.ഇപ്പോൾ വിഷമേറ്റ കൈവിരൽ സാധാരണ നിലയിലേക്ക് എത്തുകയും കോവിഡ് രോഗമുക്തി നേടുകയും ചെയ്തു.10 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ കോവിഡ്‌ ബാധിച്ചാല്‍ മാറ്റിയെടുക്കുക പ്രയാസകരമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പറയുന്നത്. നേരത്തെ ഒരുവയസ്സും 10 മാസവും പ്രായമുള്ള കുട്ടിയും രണ്ടുവയസ്സുള്ള മറ്റൊരു കുട്ടിയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയില്‍നിന്ന്‌ കോവിഡ്‌ രോഗമുക്തി നേടിയിട്ടുണ്ട്‌.ശിശുരോഗവിഭാഗം മേധാവി ഡോ. എം.ടി.പി. മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ്‌ കുഞ്ഞിനെ ചികിത്സിച്ചത്‌.കുഞ്ഞ് ക്വാറന്റീനിലായിരുന്നത് നോക്കാതെ പരമാവധി വേഗത്തില്‍ ആസ്പത്രിയിലെത്തിച്ച ജിനില്‍ മാത്യുവിന്റെ സാഹസികത അവളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ കെ.എം. കുര്യാക്കോസിന്റെയും മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. കെ. സുദീപിന്റെയും നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.

കെ‌എസ്‌ഇബിയുടെ ഓൺലൈൻ പേയ്‌മെന്റ് സൈറ്റ് ഹാക്ക് ചെയ്തു; 3 ലക്ഷം ഉപഭോക്താക്കളുടെ ഡാറ്റ ചോർന്നു

keralanews ksebs online payment site hacked 3 lakh customer data leaked

തിരുവനന്തപുരം:കെഎസ്ഇബിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് മൂന്നുലക്ഷം പേരുടെ വിവരങ്ങൾ ചോർത്തിയതായി കെ-ഹാക്കേഴ്‌സ് എന്ന ഹാക്കർമാരുടെ സംഘം. വെബ്സൈറ്റിന്റെ സുരക്ഷിതത്വമില്ലായ്മ ചൂണ്ടിക്കാട്ടാനാണ് ഹാക്കിങ്ങെന്ന് കെ-ഹാക്കേഴ്‌സ് ഫേസ്ബുക് പേജിലൂടെ അവകാശപ്പെട്ടു.അഞ്ചുകോടി രൂപ വിലവരുന്ന വിവരങ്ങളാണ് ചോർത്തിയതെന്നും മൂന്നു മാസത്തിനുള്ളിൽ സോഫ്റ്റ്‌വെയർ ആർകിടെക്ച്ചർ പുനർരൂപകല്പന ചെയ്തില്ലെങ്കിൽ വിവര നഷ്ട്ടമുണ്ടാകുമെന്നും ഹാക്കേഴ്‌സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഒരു  സൗജന്യ ആപ്പ്ളിക്കേഷനും ഹാക്കർമാർ ഇതിനോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്.അത് ഉപയോഗിച്ചുകൊള്ളാനാണ് നിർദേശം.ഉപഭോക്താവിന്റെ എല്ലാ വിവരങ്ങളും വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നുവെന്നാണ് കെ-ഹാക്കേഴ്‌സ് അവകാശപ്പെടുന്നത്.ചോർത്തിയ വിവരങ്ങൾ വീഡിയോ രൂപത്തിൽ ഫേസ്ബുക് പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതോടൊപ്പം 1249 പേരുടെ വിവരങ്ങളും നൽകിയിട്ടുണ്ട്.മൂന്നുമണിക്കൂർ കൊണ്ടാണ് ഇത്രയും വിവരങ്ങൾ ചോർത്തിയതെന്നും സംഘം അവകാശപ്പെട്ടു.

അതേസമയം വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും കെഎസ്ഇബി ചെയ്യുന്ന ഒരു സൗകര്യം ദുരുപയോഗം ചെയ്യുകമാത്രമാണ് ഉണ്ടായതെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. ഉപഭോക്താവിന്റെ പേര്,വിലാസം,വൈദ്യുതി ഉപഭോഗം,ബിൽ തുക,കണക്ട് ലോഡ് തുടങ്ങിയ വിവരങ്ങൾ കൺസ്യൂമർ നമ്പർ നൽകി കയറുന്ന ആൾക്ക് ലഭിക്കും. നിക്ഷേപത്തിന് അയ്യായിരം രൂപയിൽ അധികം പലിശയുള്ള ഉപഭോക്താക്കളുടെ പാൻ നമ്പറും ഇതോടൊപ്പം ഉണ്ടാകും. ബിൽതുകയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള താരതമ്യങ്ങൾ, വൈദ്യുതി ഉപഭോഗം സംബന്ധിച്ച വിവരങ്ങൾ തുടങ്ങി വിവിധമേഖലയിൽ ഈ ഡാറ്റകൾ ഉപയോഗിക്കാൻ സാധിക്കും.സെക്ഷൻ ഓഫീസിന്റെ പേരും കൺസ്യുമർ നമ്പറും നൽകിയാൽ ഉപഭോക്താവിന്റെ മുൻകാല ബില്ലുകൾ കാണാൻ സൗകര്യമുണ്ട്.ഈ സൗകര്യം ദുരുപയോഗം  ചെയ്യുകമാത്രമാണ് ഉണ്ടായതെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ എസ്.എൻ പിള്ള പറഞ്ഞു.ഓൺലൈനായി ബില്ലടയ്ക്കാനുള്ള സൗകര്യം നിർത്തിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഉപഭോക്താക്കൾക്ക് മുൻകാല ബില്ലുകൾ നോക്കാനുള്ള സൗകര്യം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മഴ കനക്കുന്നു;ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്

keralanews rain getting strong in kerala chance for low pressure in bengal sea tomorrow

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ കനക്കുന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തിൽ ഇന്ന് മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴപെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.വടക്കന്‍ ജില്ലകളിലാണ് മഴ കൂടുതല്‍ ശക്തമാവുക.കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട്, ഇടുക്കി ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 20 സെന്‍റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം രൂപപ്പെടുമെന്നുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ അതീവജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. നാളെ ഒന്‍പത് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം കൊങ്കന്‍, ഗോവ പ്രദേശങ്ങളിലാകും അതിതീവ്ര മഴക്ക് കാരണമാകുകയെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.താഴ്ന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും മുന്‍കരുതലെടുക്കണം.കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉള്‍പ്പെടെ ദുരന്ത സാധ്യതമേഖലയിലുള്ളവര്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. മലയോരമേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം

keralanews seven died of covid in the state today

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് കോവിഡ് മരണം.ആലുവ കീഴ്മാട് സ്വദേശി സി.കെ ഗോപി, മലപ്പുറം സ്വദേശിയായ പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞ്, ഇടുക്കി സ്വദേശി ഏലിക്കുട്ടി ദേവസ്യ, കാസര്‍കോഡ് സ്വദേശികളായ ഷെഹര്‍ബാനു, അസൈനാര്‍ ഹാജി, കണ്ണൂര്‍ സ്വദേശി സജിത്ത്, വടകര സ്വദേശി പുരുഷോത്തമന്‍ എന്നിവരാണ് മരിച്ചത്.മലപ്പുറത്ത് പനി ബാധിച്ച്‌ മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാനയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു മരണം. മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും പിസിആര്‍ പരിശോധനയിലും കുട്ടിക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അസൈനാര്‍ ഹാജിയാണ് മരിച്ച മറ്റൊരാള്‍. 78 വയസായിരുന്നു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അസൈനാര്‍ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പുറമേ കണ്ണൂരില്‍ ചക്കരക്കല്‍ തലമുണ്ടയില്‍ സ്വദേശി സജിത്ത്(41), കാസര്‍കോട് ഉപ്പള സ്വദേശിനായ ഷഹര്‍ ബാനു (73), ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70), വെളളിയാഴ്ച മരിച്ച ഇടുക്കി നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്വ (58) എന്നിവരും കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് പരിശോധനാഫലം വ്യക്തമാക്കുന്നു.പനിബാധിച്ച്‌ മരിച്ച പുരുഷോത്തമന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം;അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

keralanews in the incident of three year old boy dies with out getting treatment after swallowing coin department of health announced the investigation

ആലുവ:നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്.മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും കുഞ്ഞിന് ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് മരിച്ചത്.അബദ്ധത്തില്‍ നാണയം വിഴുങ്ങി അത്യാസന്ന നിലയിലായ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധചികിത്സ നല്‍കിയില്ലെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. അവശനായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്നും വിഴുങ്ങിയ നാണയം തനിയെ പൊയ്‌ക്കൊള്ളും എന്നുമാണ് ആശുപത്രി അധികൃതര്‍ അയച്ചതെന്നും അമ്മ നന്ദിനി പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം. കുട്ടി നാണയം വിഴുങ്ങി എന്ന് അറിഞ്ഞ വീട്ടുകാര്‍ അപ്പോള്‍ തന്നെ ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ ശിശു ചികിത്സാ വിദഗ്ധന്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇവിടെയും വിദഗ്ധചികിത്സ ലഭ്യമായിരുന്ന വീട്ടുകാര്‍ പറയുന്നു. ഇവിടെയും ശിശുരോഗ വിദഗ്ധന്‍ ഇല്ലാതിരുന്നതിനാല്‍ പിന്നീട് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പഴവും വെള്ളവും കൊടുത്താൽ മതി നാണയം വയറിളകി പുറത്തുവരുമെന്നായിരുന്നു മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പറഞ്ഞതെന്നും കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു.സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അന്വേഷണത്തിന് ഉത്തരവിട്ടു.ആലുവ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് എതിരെ ഉൾപ്പെടെ രൂക്ഷമായ ആരോപണങ്ങൾ കുട്ടിയുടെ ബന്ധുക്കൾ ഉന്നയിച്ച സാഹചര്യത്തിലാണു നടപടി.ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് ചികിത്സ നിഷേധിച്ചോ, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ കോവിഡ് 19 പോസറ്റീവായ യുവതിക്ക് ഇരട്ട കുട്ടികൾ പിറന്നു

Screenshot_2020-08-01-21-41-52-851_com.android.chrome

കണ്ണൂർ : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടിയ   കോവിഡ് 19 പോസിറ്റീവായ കണ്ണൂർ സ്വദേശിനിയായ 32 കാരി ഇരട്ടക്കുട്ടികൾക്ക്‌ ജന്മം നൽകി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നടന്ന സിസേറിയനിലൂടെ ഉച്ചയ്ക്ക്‌ 12.29, 12.30 മണിയോടെയാണ്‌ 2 ആൺകുട്ടികൾക്ക്‌ ജന്മം നൽകിയത്‌. ഇതാദ്യമായാണ്‌ കോവിഡ്‌ പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികൾക്ക്‌ ജന്മം നൽകിയത്‌. ഐ.വി.എഫ്‌ ചികിത്സ വഴി ഗർഭം ധരിച്ച കോവിഡ്‌ പോസിറ്റീവായ ഒരു യുവതി രണ്ട്‌ കുട്ടികൾക്ക്‌ ജന്മം നൽകിയതും ഇന്ത്യയിൽ ഇതാദ്യമായാണ്‌ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌.

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സ തേടുന്ന അൻപതാമത്തെ കോവിഡ്‌ പോസിറ്റീവ്‌ ഗർഭിണിയാണ്‌ ഇന്ന് ഇരട്ടക്കുട്ടികൾക്ക്‌ ജന്മം നൽകിയത്‌. ഒൻപതാമത്തെ സിസേറിയൻ വഴിയുള്ള പ്രസവമാണിത്‌. ഗൈനക്കോളജി വിഭാഗം മേധാവി ഡോ എസ്‌ അജിത്ത്‌, അസോസിയേറ്റ്‌ പ്രൊഫസർ ഡോ. മാലിനി എന്നിവരടങ്ങിയ മെഡിക്കൽ സംഘമാണ്‌ പൂർണ്ണ കോവിഡ്‌ സുരക്ഷാ സംവിധാനങ്ങളോടെ സർജ്ജറി നടത്തിയത്‌. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും കോവിഡ്‌ രോഗത്തെ തുടർന്നുള്ള പ്രതിസന്ധികളും ഇരട്ടക്കുട്ടികളാണെന്നതും സർജ്ജറി സങ്കീർണ്ണമാക്കിയിരുന്നെന്ന് ഡോക്ടർമ്മാർ അറിയിച്ചു. അമ്മയുടേയും 2 കുട്ടികളുടേയും ആരോഗ്യനില നിലവിൽ ആശങ്കാജനകമല്ല.

സംസ്ഥാനത്താദ്യമായി ഒരു കോവിഡ്‌ പോസിറ്റീവ്‌ രോഗി പ്രസവിച്ചതും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിലായിരുന്നു.ഇക്കാര്യം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ മുമ്പ്‌ പ്രഖ്യാപിക്കപ്പെട്ടതാണ്‌. ഇത്, കോവിഡ് പോസിറ്റീവായ രോഗികളിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ നടത്തിയ ഒമ്പതാമത്തെ സിസേറിയൻ ശസ്ത്രക്രിയയാണ്.

സംസ്ഥാനത്ത്‌ കോവിഡ്‌ പോസിറ്റീവായ കൂടുതൽ ഗർഭിണികൾ ചികിത്സ തേടിയതും പരിയാരത്താണ്‌. മാത്രമല്ല, കോവിഡ്‌ പോസിറ്റീവായ ഗർഭിണിയായ യുവതി ഉൾപ്പടെ കുടുംബാംഗങ്ങളാകെ ചികിത്സ തേടി, പ്രസവിച്ച യുവതിയും കുഞ്ഞും ഉൾപ്പടെ കുടുംബാംഗങ്ങളാകെ കോവിഡ്‌ രോഗമുക്തി നേടിയതും, ഇത്തരത്തിൽ രോഗമുക്തി നേടി നാല്‌ കുടുംബങ്ങൾ ആശുപത്രി വിട്ടതും പരിയാരത്ത്‌ നിന്നുള്ള മുൻകാഴ്ചകളായിരുന്നു. നിലവിൽ സർജ്ജറി കഴിഞ്ഞ കണ്ണൂർ സ്വദേശിനി ഉൾപ്പടെ 8 പേർ ചികിത്സയിലുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട്‌ ഡോ കെ സുദീപും പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസും അറിയിച്ചു. കോവിഡ്‌ അതിവ്യാപനത്തിന്റെ പ്രതിസന്ധി ഘട്ടത്തിലും വിജയകരമായി ചികിത്സയ്ക്ക്‌ നേതൃത്വം നൽകിയ ഡോക്ടർമാർ, നേഴ്സുമാർ ഉൾപ്പടെയുള്ള സംഘത്തെ മെഡിക്കൽ സൂപ്രണ്ടും പ്രിൻസിപ്പാളും അഭിനന്ദിച്ചു. 24 ന്‌ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ പോസിറ്റീവായതിനെത്തുടർന്ന് പ്രത്യേക കോവിഡ്‌ ഐസൊലേഷൻ വാർഡിൽ ചികിത്സ തുടരുന്ന യുവതിയുടെ ഒടുവിൽ നടത്തിയ ആന്റിജെൻ ടെസ്റ്റ്‌ റിസൾട്ട്‌ വന്നപ്പോൾ ഫലം നെഗറ്റീവായിട്ടുണ്ട്‌.

ആളുകള്‍ നോക്കിനിന്നു;തിരുവല്ലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

keralanews youth died when bike and car collided in thiruvalla

തിരുവല്ല:തിരുവല്ല വളഞ്ഞവട്ടത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തലവടി സ്വദേശി ജിബു ആണ് മരിച്ചത്. അപകടസ്ഥലത്ത് നിന്നും യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സമീപത്ത് ഉണ്ടായിരുന്നവര്‍ ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്.ഇന്ന് പത്തരയോടെയാണ് അപകടം. നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ ബിംബിയുടെ കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.ആരെങ്കിലും യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കാമോ എന്ന് ഡോക്ടര്‍ ചോദിച്ചിട്ടും ആരും സഹായിക്കാന്‍ തയ്യറായില്ല.അപകടസ്ഥലത്ത് കൂടിയവരോട് യുവാക്കളെ രക്ഷിക്കാമോ എന്ന് ഡോ.ബിംബി ചോദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.പരിക്കേറ്റ യുവാക്കള്‍ 20 മിനിട്ടോളം റോഡില്‍ കിടന്നു.തുടർന്ന് അതുവഴി വന്ന കാറിൽ പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബു മരിച്ചു. ബൈക്കിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് തലവടി സ്വദേശി ജെഫിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി

keralanews private buses stop services in the state

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി.ഒന്‍പതിനായിരം ബസുകളാണ് ഇനി നിരത്തിലിറങ്ങുന്നില്ലെന്ന് കാട്ടി സര്‍ക്കാരിന് ജിഫോം നല്‍കിയിരിക്കുന്നത്. ബസ്സുടമകളുടെ സംയുക്ത സമിതിയുടെ തീരുമാനത്തെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്.വളരെ കുറച്ച്‌ ബസുകള്‍ മാത്രം സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ഇതേ പ്രതിസന്ധി തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ അതും നിലയ്ക്കും.കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതാണ് വലിയ തിരിച്ചടി.ഒപ്പം സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്‌ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യ ബസുകള്‍ക്ക് സാമ്പത്തിക നഷ്ടവും തുടരുകയാണ്. അടിക്കടിയുള്ള ഇന്ധനവില വര്‍ധനവും ഉടമകളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്. ഈ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിവെച്ചത്. കൊവിഡ് പ്രതിസന്ധി അവസാനിക്കുവരെ ഇന്ധനത്തിന് സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടക്കുക,ഡിസംബർ വരെയുള്ള റോഡ് നികുതി ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങളെല്ലാം ബസുടമകള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.

കണ്ണൂര്‍ വാരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു

keralanews auto driver stabbed in kannur

കണ്ണൂര്‍:വാരത്ത് ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു.എളയാവൂര്‍ സ്വദേശി മിഥുനാ(29)ണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.വാരം ടാക്കീസിന് സമീപത്തെ സ്റ്റാന്‍ഡില്‍ ഓട്ടോഡ്രൈവറായ മിഥുനെ മറ്റൊരു യുവാവ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിഥുനെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിലും നെഞ്ചിലുമാണ് മാരകമായി വെട്ടേറ്റത്. യുവാവിന്റെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം അക്രമം നടത്തിയതാരാണെന്ന് വ്യക്തമല്ല.