സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍

keralanews election commissioner said is no impediment to holding local elections in the state

തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍.തിയതി പിന്നീട് പ്രഖ്യാപിക്കും.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ആരോഗ്യ വിദഗ്ധരുമായും രാഷ്ട്രീയ പ്രതിനിധികളുമായും വീണ്ടും ചര്‍ച്ച നടത്തും.വെര്‍ച്വല്‍ ക്യാമ്പയിന്‍ നടത്തുന്നത് പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് നീട്ടാന്‍ ആവശ്യപ്പെട്ടില്ല. ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തിയെന്നും ആരോഗ്യവിദഗ്ധര്‍ ഉടന്‍ മാര്‍ഗരേഖ തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂര്‍ പോളിങ് സമയം നീട്ടും. തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് സമയക്രമത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിയിലധികം വര്‍‍ധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. പല പ്രദേശങ്ങളും കണ്ടൈന്‍മെന്റ് സോണിലാണ്.വരും ദിവസങ്ങളില്‍ എണ്ണം കൂടാനാണ് സാധ്യത. ഇവിടങ്ങളില്‍ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തും എന്നതും വെല്ലുവിളിയാണ്.

എം.ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

keralanews enforcement directorate says m shivashankar travel abroad three times with gold smuggling case accused swapana

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയുമൊത്ത് മൂന്ന് തവണ വിദേശയാത്ര നടത്തിയതായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്.2017 ഏപ്രിലില്‍ സ്വപ്നയും ശിവശങ്കറും ഒരുമിച്ച്‌ യുഎഇയിലേക്ക് യാത്ര ചെയ്തു. 2018 ഏപ്രിലില്‍ സ്വപ്ന ഒമാനിലേക്ക് പോയി. അവിടെ വെച്ച്‌ ശിവശങ്കറെ കണ്ടു. ഒരുമിച്ച്‌ മടങ്ങുകയും ചെയ്തു. 2018 ഒക്ടോബറില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശന വേളയില്‍ ഇരുവരും ഒരുമിച്ച്‌ യുഎഇയിലേക്ക് പോയി.കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. സ്വപ്നയും ശിവശങ്കറും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്‍റ് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍  ഈ യാത്രകള്‍ എന്തുമായി ബന്ധപ്പെട്ടാണ് എന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സ്വപ്‌ന, സരിത് എന്നിവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് കോടതിയില്‍ ഹാജരാക്കിയത്.

പെട്ടിമുടി ദുരന്തം;തിരച്ചില്‍ പതിനൊന്നാം ദിവസവും തുടരുന്നു; പന്ത്രണ്ട് പേരെ ഇനിയും കണ്ടെത്തിയില്ല

keralanews pettimudi tragedy search continues in the 11th day 12 more to find out

മൂന്നാർ: ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ ദുരന്തം നടന്ന പതിനൊന്നാം ദിവസവും തിരച്ചില്‍ തുടരുന്നു.നാട്ടുകാരും, മരിച്ചവരുടെ ബന്ധുക്കളും ദൗത്യസംഘത്തോടൊപ്പം തിരച്ചിൽ നടത്തുന്നുണ്ട്.12 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 58 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. എല്ലാവരെയും കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.പെട്ടിമുടിയില്‍ നിന്ന് ആറ് കിലോമീറ്റര്‍ മാറി കന്നിയാറിലാണ് ഊര്‍ജിതമാക്കുന്നത്. അതെ സമയം ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.പകുതിപേരും ബന്ധുക്കളുടെ വീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. കുട്ടികളുടെ പഠനവും താളം തെറ്റിയ സ്ഥിതിയിലാണ്. ദുരന്തമുണ്ടായ പെട്ടിമുടിയിലെയും, രാജമലയിലെയും നാല്‍പതോളം കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. കണ്ണന്‍ദേവനാണ് ഇതിന്റെ ചുമതല. ഇതില്‍ ഇരുപതോളം കുടുംബങ്ങളെ നയമക്കാട് എസ്റ്റേറ്റിലെ ഒഴിഞ്ഞു കിടന്ന ലയങ്ങളിലേക്ക് മാറ്റിപ്പാര്‍‍പ്പിച്ചിട്ടുണ്ട്.

നടിയെ അക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിനായി പി ടി തോമസ് ഹാജരായി

keralanews actress assault case pt thomas appeared for the hearing of the witness

കൊച്ചി:നടിയെ അക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി പി ടി തോമസ് എംഎല്‍എ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് എംഎല്‍എ ഹാജരായത്. കേസിലെ നിര്‍ണായക സാക്ഷിയാണ് എംഎല്‍എ.അക്രമത്തിനിരയായ നടി, നടൻ ലാലിന്‍റെ വീട്ടിലെത്തിയപ്പോൾ പി ടി തോമസ് അവിടെ എത്തുകയും വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു.സംഭവം പൊലീസില്‍ അറിയിക്കുകയും നടിയുടെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടപ്പോള്‍ അക്കാര്യം പൊലീസ് ശ്രദ്ധയിലെത്തിച്ചതും പിടി തോമസ് തന്നെയാണ്. അതുകൊണ്ടുതന്നെ പ്രോസിക്യൂഷനെ സംബന്ധിച്ച് കേസിലെ നിർണായക സാക്ഷിയാണ് എംഎല്‍എ.കേസിൽ 41 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. ഇനി വിസ്തരിക്കേണ്ട 200ലധികം സാക്ഷികളുടെ വിശദാംശങ്ങൾ പ്രോസിക്യൂഷൻ ഇന്ന് കോടതിക്ക് കൈമാറും. ഇരയായ നടിയുടെ ക്രോസ് വിസ്താരം നേരത്തെ പൂർത്തിയാക്കിയിരുന്നു.ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നതെങ്കിലും സിബിഐ കോടതിയുടെ ആവശ്യം പരിഗണിച്ച് സമയം നീട്ടിനല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ ബാങ്കുകളില്‍ ഇന്ന് മുതല്‍ സേവിങ് അക്കൗണ്ട് ഇടപാടുകാര്‍ക്ക് സമയനിയന്ത്രണം

keralanews time control for savings account holders from today in banks

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ ഇന്ന് മുതല്‍ സമയക്രമീകരണം ഏര്‍പ്പെടുത്തുന്നു. ഓണക്കാലത്ത് തിരക്ക് വര്‍ധിക്കാനുള്ള സാഹചര്യം കൂടി പരിഗണിച്ചാണ് അക്കൗണ്ട് നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ സമയം ക്രമീകരിക്കാന്‍ തീരുമാനിച്ചത്.സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം.വായ്പയ്ക്കും മറ്റു ഇടപാടുകള്‍ക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അറിയിച്ചു.തിങ്കളാഴ്ച മുതല്‍ അടുത്തമാസം അഞ്ച് വര നിയന്ത്രണം തുടരും. അന്വേഷണങ്ങള്‍ക്കായി ബാങ്കില്‍ ആരും വരേണ്ടതില്ല.ഇടപാടുകാര്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുകയും ബാങ്ക് സന്ദര്‍ശനം പരമാവധി കുറയ്ക്കുകയും വേണമെന്ന് എസ്‌എല്‍ബിസി അഭ്യര്‍ഥിച്ചു.ഫോണില്‍ ബന്ധപ്പെട്ടാല്‍ മതി.
നിയന്ത്രണം ഇങ്ങനെ:
0, 1, 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയില്‍ ബാങ്കില്‍ എത്തണം.4,5,6,7 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ ഉച്ചയ്ക്ക് പന്ത്രണ്ടിനും രണ്ടിനും ഇടയില്‍ ബാങ്കില്‍ എത്തണം.8,9 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കും നാലിനും ഇടയില്‍ ബാങ്കില്‍ എത്തണം.സേവിങ്സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. അതേസമയം മറ്റ് ഇടപാട് നടത്തുന്നവര്‍ക്കും വായ്പ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും നിയന്ത്രണം ഉണ്ടാകില്ല.

സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങള്‍ കൂടി; മരിച്ചത് കോഴിക്കോട്,എറണാകുളം സ്വദേശികൾ

keralanews four more covid death in the state kozhikode ernakulam natives died

എറണാകുളം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച നാലു പേര്‍ കൂടി മരണമടഞ്ഞു. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് തിങ്കളാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആലുവ യാലിക്കാട്ടുകര സദാനന്ദന്‍ (57), മൂത്തകുന്നം കോട്ടുകള്ളിക്കാട് വൃന്ദ ജീവന്‍ (54), ബാലുശേരി വട്ടോളി ഷൈന്‍ ബാബു (47), മാവൂര്‍ സ്വദേശി സുലു എന്നിവരാണ് മരിച്ചത്.വടകര എസ്.പി ഓഫീസ് ജിവനക്കാരനാണ് മരിച്ച ഷൈന്‍ ബാബു.കഴിഞ്ഞ 13 മുതൽ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു.മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലുണ്ടായിരുന്നവരാണ് ഇവര്‍.

കണ്ണൂർ പയ്യാവൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു

keralanews man stabs son to death in kannur payyavoor

കണ്ണൂർ:  പയ്യാവൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു. പയ്യാവൂർ ഉപ്പ്പടന്ന സ്വദേശി ഷാരോൺ (20) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് സജിയെ പോലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം.മദ്യപിച്ച് വീട്ടിലെത്തിയ സജി ആദ്യം മകനുമായി വഴക്കിട്ടു. ഇതിനു പിന്നാലെയാണ് കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. കുത്തേറ്റ ഷാരോണിനെ ആദ്യം പയ്യാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.സജി സ്ഥിരമായി മക്കളെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വിദേശത്ത് നഴ്സായ ഭാര്യ അയക്കുന്ന ശമ്പളം മുഴുവന്‍ മദ്യപിച്ചും ധൂര്‍ത്തടിച്ചും കളയുന്ന സജി സ്ഥിരമായി മദ്യപിച്ചെത്തി രണ്ട് മക്കളെയും ഉപദ്രവിക്കാറുണ്ടായിരുന്നു. സജിയുടെ ഭാര്യയും ശാരോണിന്റെ അമ്മയുമായ സില്‍ജ ഇറ്റലിയില്‍ നഴ്സാണ്. അതു കൊണ്ട് തന്നെ വീട്ടില്‍ അച്ഛനും മക്കളും മാത്രമാണുണ്ടാകാറുള്ളത്. എന്നും വൈകീട്ട് മദ്യപിച്ചെത്തുന്ന സജി നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ശാരോണിനെയും സഹോദരന്‍ ഷാര്‍ലറ്റിനെയും സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞാണ് സജി വഴക്ക് തുടങ്ങിയത്. വഴക്ക് പിന്നീട് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. സജി എപ്പോഴും കൈയില്‍ കത്തി സൂക്ഷിക്കാറുണ്ടായിരുന്നു.ഈ കത്തി ഉപയോഗിച്ചാണ് മകനെ കുത്തിയത്. കുത്തേറ്റ ശാരോണിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വഴി മദ്ധ്യേ മരണം സംഭവിച്ചിരുന്നു.ശാരോണിന്റെ മൃതദേഹം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് ഉള്ളത്. ഇന്ന് ഉച്ചകഴിഞ്ഞ് അമ്മയുടെ വീടായ മാലൂരിലേക്ക് കൊണ്ട് പോകും. മാലൂര്‍ പോത്തുകുഴി സെന്റ് മാക്സമില്യണ്‍ കോള്‍ബെ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.

കരിപ്പൂര്‍ വിമാനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു

keralanews man seriously injured in karipur plain accident died

കോഴിക്കോട്:കരിപ്പൂര്‍ വിമാനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യാത്രക്കാരന്‍ കൂടി മരിച്ചു.മലപ്പുറം തിരുവാലി സ്വദേശിയായ അരവിന്ദാക്ഷനാണ് (67) മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. ഇദ്ദേഹത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഭാര്യയും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.അരവിന്ദാക്ഷന്റെ മരണത്തോടെ കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ആഗസ്റ്റ് ഏഴിനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്സ്പ്രസ്സിന്റെ ദുബായ് – കോഴിക്കോട് വിമാനം അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്തതിനു ശേഷം വിമാനം റണ്‍വേയില്‍ നിന്നും നിയന്ത്രണം തെറ്റി കോംപൗണ്ട് വാളില്‍ ഇടിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 803 പേര്‍ക്ക് രോഗമുക്തി

keralanews 1608 covid cases confirmed in the state today 803 through contact

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 362 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 321 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 151 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 118 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 106 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 91 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 85 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 81 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 74 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 52 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 49 പേര്‍ക്കും, വയനാട് ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 39 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 31 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1444 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 313 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 307 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 134 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 106 പേര്‍ക്കും, എറണാകുളം ജില്ലയിലെ 99 പേര്‍ക്കും, കൊല്ലം ജില്ലയിലെ 86 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 77 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 71 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 47 പേര്‍ക്കും, വയനാട് ജില്ലയിലെ 40 പേര്‍ക്കും, കോട്ടയം ജില്ലയിലെ 33 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 31 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 16 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 19, തിരുവനന്തപുരം ജില്ലയിലെ 6, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 170 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 124 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 92 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 80 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 63 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 42 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ എരിമയൂര്‍ (14, 16), വടക്കാഞ്ചേരി (8), അയിലൂര്‍ (7), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ മൂത്തേടം (5, 7, 9, 10), കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (12), പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ (2, 5 , 12 (സബ് വാര്‍ഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി (വാര്‍ഡ് 1), മണലൂര്‍ (3), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (6), കീഴരിയൂര്‍ (10), വയനാട് ജില്ലയിലെ തിരുനെല്ലി (സബ് വാര്‍ഡ് 10), പുല്‍പ്പള്ളി (5), തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം (1, 8), മുദാക്കല്‍ (20), എറണാകുളം ജില്ലയിലെ പൂത്രിക (12), കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (5), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (4), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 562 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സ്വര്‍ണ്ണക്കടത്ത് കേസ്; എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു

keralanews gold smuggling case enforcement again questioning m sivasankar

കൊച്ചി: സ്വര്‍ണ്ണക്കത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. സ്വപ്നയില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരാകാന്‍ ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കര്‍ ഹാജരായത്.സ്വപ്‌നയുടെ രണ്ട് ലോക്കറുകളെ കുറിച്ചാണ് ശിവശങ്കറിനോട് പ്രധാനമായും അന്വേഷിച്ചറിയുക. ശിവശങ്കര്‍ ആവശ്യപ്പെട്ടാണ് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നേരത്തെ മൊഴി നല്‍കിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കരനോട് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കടത്തു കേസില്‍ ശിവശങ്കറിന്റെപങ്കാളിത്തത്തെ കുറിച്ച്‌ ആഴത്തിലുള്ള അന്വേഷണമാണ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് സ്വപ്‌നയെയും സന്ദീപിനെയും സരിത്തിനെയും കഴിഞ്ഞ ദിവസം കസ്റ്റഡില്‍ ആവശ്യപ്പെട്ടത്.ശിവശങ്കറിനെ ഇവര്‍ക്കൊപ്പം ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.നേരത്തെ തിരുവനന്തപുരത്തെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നത്. സ്വപ്‌നയും സന്ദീപും സരിത്തും പതിനേഴാം തിയതി വരെയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ ഉണ്ടാവുക. ഇവരുടെ കസ്റ്റഡി അവസാനിക്കുന്നതിനു മുൻപ് ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം.അതിനിടെ, എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ സ്വപ്ന പീഡനം അനുഭവിക്കുകയാണെന്ന പരാതി പ്രതിഭാഗം അഭിഭാഷകന്‍ ഉന്നയിച്ചു.ഇക്കാര്യങ്ങള്‍ പരിഗണിച്ച കോടതി സ്വപ്നയെ രാവിലെ പത്തിനും വൈകിട്ട് അഞ്ചിനും ഇടയ്ക്ക് മാത്രമേ ചോദ്യം ചെയ്യാവൂവെന്നും ചോദ്യംചെയ്യുമ്ബോള്‍ വനിതാപൊലിസിന്റെ സാന്നിധ്യമുണ്ടാകണമെന്നും നിര്‍ദേശിച്ചു.