സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 1737 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോ​ഗ ബാധ

keralanews 1968 covid cases confirmed in the state today 1737 cases through contact

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.തിരുവനന്തപുരം ജില്ലയില്‍ 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 78 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 65 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 35 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1737 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 394 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 328 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 182 പേര്‍ക്കും, എറണാകുളം ജില്ലയിലെ 138 പേര്‍ക്കും, കോട്ടയം ജില്ലയിലെ 115 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 108 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 95 പേര്‍ക്കും, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 79 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 67 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 66 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 34 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 29 പേര്‍ക്കും, വയനാട് ജില്ലയിലെ 23 പേര്‍ക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 21, മലപ്പുറം ജില്ലയിലെ 9, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 3, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, പാലക്കാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്‌.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 230 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 75 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 91 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 108 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 257 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 154 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്.ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരകുളം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ചെറുന്നിയൂര്‍ (7), പോത്തന്‍കോട് (12), വിളവൂര്‍ക്കല്‍ (12), ആനാട് (7), എറണാകുളം ജില്ലയിലെ ഒക്കല്‍ (11), കുന്നുകര (5), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), മഞ്ഞപ്ര (12, 13), മലപ്പുറം ജില്ലയിലെ എടപ്പാള്‍ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാര്‍ഡ്), മാറാക്കര (1, 20(സബ് വാര്‍ഡ്), ആതവനാട് (1, 3, 22), കല്പകഞ്ചേരി (1, 2, 3, 4, 7, 8, 11), കണ്ണൂര്‍ ജില്ലയിലെ കേളകം (1), പയ്യാവൂര്‍ (3, 12), കൊളച്ചേരി (7, 9, 12), കണിച്ചാര്‍ (13), മാവൂര്‍ (8), തൃശൂര്‍ മുളംകുന്നത്തുകാവ് (സബ് വാര്‍ഡ് 3), അവിനിശേരി (സബ് വാര്‍ഡ് 3), ചേര്‍പ്പ് (സബ് വാര്‍ഡ് 4), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (3), പയ്യോളി മുന്‍സിപ്പാലിറ്റി (6), ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല (സബ് വാര്‍ഡ് 2, 13), കുമാരമംഗലം (3, 13, 14), പാലക്കാട് ജില്ലയിലെ നെന്മാറ (14), കാപ്പൂര്‍ (13), പത്തനംതിട്ട ജില്ലയിലെ കോന്നി (5), വയനാട് ജില്ലയിലെ പൂതാടി (2, 11, 16, 17, 18, 19, 22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കരിങ്കുന്നം (സബ് വാര്‍ഡ് 8, 9,12, 13), ശാന്തന്‍പാറ (വാര്‍ഡ് 6, 10), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), ദേവികുളം (15), നെടുങ്കണ്ടം (10, 11), ആലക്കോട് (2, 3 (സബ് വാര്‍ഡ്), 1), വണ്ടിപ്പെരിയാര്‍ (2), മലപ്പുറം കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പള്ളിക്കല്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ (12, 13, 15), പനത്തടി (7, 14), കൊല്ലം ജില്ലയിലെ ക്ലാപ്പന (15), തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (9, 21), എറണാകുളം ജില്ലയിലെ ഐകരനാട് (1), പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ (9), കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 585 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് സ്കൂൾ സിലബസ് വെട്ടി കുറക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

keralanews education department decision no need to cut school syllabus in schools in kerala

തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ സിലബസ് വെട്ടി കുറക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രഫ.സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം. നിലവിലെ ഡിജിറ്റല്‍ ക്ലാസുകള്‍ കൂടുതല്‍ ഫലപ്രദവും ആകര്‍ഷകവുമായി നടത്താനും യോഗത്തില്‍ തീരുമാനമായി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനമനുസരിച്ച് കഴിയുന്നത്ര വേഗം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. കൊവിഡ് 19 കാലത്തെ ഡിജിറ്റല്‍ പഠനത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്നും ഇതില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്താണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉടപ്പെടുത്തുന്ന വിധം പഠന പ്രവർത്തന പരിപാടി ആവിഷ്ക്കരിക്കും.നേർക്കാഴ്ച എന്ന പേരിൽ കുട്ടികളുടെ കോവിഡ് കാല പഠനാനുഭവങ്ങൾ ചിത്രങ്ങളാക്കി അവതരിപ്പിക്കുന്ന ഒരു പരിപാടിക്ക് ഉടൻ തുടക്കം കുറിക്കും.യോഗ, ഡ്രിൽ ക്ലാസ്സുകളുടെ ഡിജിറ്റൽ സംപ്രേക്ഷണവും, കലാകായിക പഠനക്ലാസ്സുകളും ഉടൻ ആരം ഭി ക്കാനും തീരുമാനമായി.ഡിജിറ്റൽ ക്ലാസ്സുകളുടെ മികച്ച നിലവാരം ഉറപ്പാക്കുന്നതിനായി എല്ലാ ക്ലാസ്സുകളും പരിശോധിച്ച് വിലയിരുത്തുന്നതിനായി എസ്.സി.ഇ.ആര്‍.ടി ഡയറകറുടെ നേതൃത്വത്തിൽ ഒരു ഉപസമിതി രൂപീകരിക്കും.ഡി.എൽ.എഡ്. വിദ്യാർഥികളുടെ സെമസ്റ്ററാന്ത്യ പരീക്ഷ നടക്കാത്ത സാഹചര്യത്തിൽ നിരന്തര മൂല്യനിർണ്ണയ സ്ക്കോറുകൾ അന്തിമമാക്കാൻ ആവശ്യമായ നടപടികളുണ്ടാകും.ഹയർ സെക്കന്ററി 30 ഓളം മൈനർ വിഷയങ്ങളുടെ ക്ലാസ്സുകൾ ഇനിയും ആരംഭിക്കാത്തത് ഉടൻ സംപ്രേക്ഷണ നടപടികൾ സ്വീകരിക്കും. സ്കൂൾ തുറക്കുന്ന മുറയ്ക്ക് കുട്ടികളുടെ പഠന വിടവ് നികത്താൻ പ്രത്യേക പരിപാടി നടപ്പാക്കാനും യോഗം തീരുമാനിച്ചു.സർവ്വശിക്ഷാ കേരള ഒന്നു മുതൽ 7 വരെ ക്ലാസ്സിലെ കുട്ടികൾക്ക് പഠനസഹായിയായ വർക്ക് ഷീറ്റുകൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ഓൺ ലൈനായി ചേർന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ, DGE കെ. ജീവൻ ബാബു, എസ്.സി.ഇ.ആര്‍.ടി ഡയറക്ടർ ജെ. പ്രസാദ്, SSK ഡയറക്ടർ കുട്ടികൃഷ്ണൻ, അൻവർ സാദത്ത്, കെ.സി. ഹരികൃഷ്ണൻ, എൻ.ശ്രീകുമാർ, സി.പ്രദീപ്, സി.പി. ചെറിയ മുഹമ്മദ്, ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; ഷാര്‍ജയില്‍ നിന്നെത്തിയ കാസർകോഡ് സ്വദേശിയിൽ നിന്നും അരക്കിലോ സ്വർണ്ണം പിടികൂടി

keralanews gold seized from kannur airport half kg gold seized from kasarkode native

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. വന്ദേ ഭാരത് മിഷന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് അര കിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ കാസര്‍കോഡ് സ്വദേശിയില്‍ നിന്നാണ് 587 ഗ്രാം സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കടത്തിയ കാസര്‍കോഡ് സ്വദേശി ഇബ്രാഹീം ഖലീലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണത്തിനു 30 ലക്ഷത്തിലേറെ രൂപ വില വരും. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ എസ്.ടി.യു-സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം;നിരവധിപേർക്ക് പരിക്ക്;പ്രദേശത്തുണ്ടായിരുന്ന എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്ന് ജില്ലാ കലക്റ്റർ

keralanews conflict between s t u and c i t u workers in perambra fish market many injured collector ordered all who were there at that time should go quarantine

കോഴിക്കോട്:പേരാമ്പ്ര മത്സ്യമാര്‍ക്കറ്റില്‍ എസ്.ടി.യു – സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എസ്ടിയു പ്രവര്‍ത്തകരെ കോഴിക്കോട്ടെ സ്വകാര്യ ആശുപതിയിലും പേരാമ്പ്ര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലും സിഐടിയു പ്രവര്‍ത്തകരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ എസ്.ടി.യു നേതൃത്വത്തില്‍ സംയുക്ത മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിലാണ് കച്ചവടം നടത്തുന്നത്. എന്നാല്‍ സി.ഐ.ടി.യു പ്രവര്‍ത്തകരായ കുറച്ചു പേര്‍ രാവിലെ ഗുഡ്സ് ഓട്ടോറിക്ഷയില്‍ മത്സ്യവുമായി മാര്‍ക്കറ്റിലെത്തിയത് നിലവിലുള്ള തൊഴിലാളികള്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും സി.ഐ.ടി.യുവിന് പിന്‍തുണയുമായി എത്തിയിരുന്നു. സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തില്‍പെട്ടവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ് പേരാമ്പ്ര ടൗണില്‍ ഹര്‍ത്താല്‍ നടത്തുകയാണ്.അതേസമയം സംഘർഷം നടന്ന സമയത്ത് പ്രദേശത്തുണ്ടായിരുന്നവർ  എല്ലാവരും ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രോഗവ്യാപനത്തിന്റെ സാഹചരും നിലനില്‍ക്കെ പേരാമ്പ്രയിൽ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘര്‍ഷ പ്രദേശത്ത് ഉണ്ടായിരുന്ന മുഴുവന്‍ ആളുകളും റൂം ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതാണ്. ഇവര്‍ അതാത് പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധം പുലര്‍ത്തേണ്ടതും ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

keralanews four covid deaths reported in kerala today

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് മാവൂര്‍ സ്വദേശി എഴുനിലത്ത് മുഹമ്മദ് ബഷീര്‍ (80) ആണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോട്ടയത്ത് വടവാതൂര്‍ സ്വദേശി പി.എന്‍ ചന്ദ്രന്‍ (74) ആണ് മരിച്ചത്.ആദ്യകാല ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു.കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പത്തനംതിട്ടയില്‍ പ്രമാടം സ്വദേശി പുരുഷോത്തമന്‍ (69) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട്ട് തൃക്കരിപ്പൂര്‍ ഈയ്യക്കാട് സ്വദേശി പി. വിജയകുമാറാണ് (55) മരിച്ചത്. നേരത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ വിജയകുമാറിനെ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ചാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;2151 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

keralanews 2333 covid cases confirmed in the state today 2151 through contact

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 64 പേര്‍ക്കും, വയനാട് ജില്ലയില്‍ 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 519 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 297 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 240 പേര്‍ക്കും, എറണാകുളം ജില്ലയിലെ 214 പേര്‍ക്കും, കോട്ടയം ജില്ലയിലെ 198 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 154 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 122 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 89 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 78 പേര്‍ക്കും, കൊല്ലം ജില്ലയിലെ 74 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 60 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 55 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 38 പേര്‍ക്കും, വയനാട് ജില്ലയിലെ 13 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 7, മലപ്പുറം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 7 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 224 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 65 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 101 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 103 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 263 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 81 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്.

കണ്ണൂർ പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും ബന്ധുവും അറസ്റ്റില്‍

keralanews mother and relative arrested for molesting minor girls in kannur pariyaram

കണ്ണൂർ:പരിയാരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയും ബന്ധുവും അറസ്റ്റില്‍.പതിമൂന്നും പതിനാറും വയസ്സുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. കൗണ്‍സിലിങ്ങിനിടെയിലാണ് കുട്ടികൾ പീഡനത്തെ സംബന്ധിച്ച വിവരങ്ങള്‍ തുറന്നുപറഞ്ഞത്. തുടര്‍ന്ന് ചൈൽഡ്‌ലൈൻ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് കുട്ടികള്‍ ബന്ധുവിന്റെ പീഡനത്തിന് ഇരയായത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുട്ടികളുടെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞാണു താമസിക്കുന്നത്. വീട്ടിലെ നിത്യസന്ദര്‍ശകനായ ബന്ധു, അമ്മ ഇല്ലാത്ത തക്കം നോക്കി കുട്ടികളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതിനുമുന്‍പും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച്‌ വ്യക്തമായ അറിവുണ്ടായിട്ടും അമ്മ വിഷയം മറച്ചുവച്ചു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ മധ്യവയസ്‌കനായ ബന്ധു ഒളിവില്‍ പോയി. തുടര്‍ന്ന് പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, പെണ്‍കുട്ടികള്‍ 2016 മുതല്‍ പീഡനത്തിനിരയായെന്നാണ് പരാതിയില്‍ പറയുന്നത്. അമ്മയോടൊപ്പം താമസിക്കുന്നത് മുതലാക്കിയാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. 2016 ഡിസംബറില്‍ ചെങ്ങളായയിലെ വാടകവീട്ടില്‍ താമസിക്കവെ അവിടെ വെച്ചും ഇയാള്‍ 13കാരിയെ പീഡിപ്പിച്ചെന്ന് മൊഴിയില്‍ പറയുന്നു. ഈ പരാതി ശ്രീകണഠാപുരം പൊലീസിന് കൈമാറിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് രണ്ട് പെണ്‍കുട്ടികളും.

കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ ബാങ്ക് ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ;ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് രൂപം നല്‍കി

keralanews general eligibility test for central government and public sector bank jobs national recruitment agency formed

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ ബാങ്ക് ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ അംഗീകാരം നല്‍കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെന്റ് എജന്‍സി നടത്തുന്ന ഈ പൊതു യോഗ്യതാ പരീക്ഷ വഴിയാകും. നിയമനം നടത്താന്‍ നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് കേന്ദ്രം രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആദ്യഘട്ടത്തില്‍ ഒരു പൊതു പ്രിലിമിനറി പരീക്ഷയായിരിക്കും നടത്തുക. ഈ പരീക്ഷയില്‍ വിജയിക്കുന്നവ‍ര്‍ക്ക് ഏത് റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തുന്ന ഉന്നത പരീക്ഷകളിലേക്കും അപേക്ഷ നല്‍കാം. കഴിഞ്ഞ ബഡ്‌ജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്.  ജോലി അന്വേഷിച്ചു നടക്കുന്ന യുവാക്കള്‍ക്ക് ഈ പുതിയ തീരുമാനം വലിയ നേട്ടമായി കണക്കാക്കാമെന്നും മന്ത്രി പറഞ്ഞു.നോണ്‍ ഗസറ്റഡ് തസ്തികകളിലേക്കുള്ള നിയമനമായിരിക്കും നാഷണല്‍ റിക്രൂട്ട്മെന്റ് ഏജന്‍സി നടത്തുക.ഈ തീരുമാനം പ്രതിവര്‍ഷം ശരാശരി 2.5 കോടി ഉദ്യോഗാര്‍ഥികള്‍ക്കായിരിക്കും ഗുണം ചെയ്യുക. സാധാരണയായി വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് പ്രത്യേക പരീക്ഷകളാണ്‌ നടത്താറുള്ളത്. കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ ബാങ്ക് ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷയെന്ന പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ വ്യത്യസ്ത പരീക്ഷകള്‍ എഴുതേണ്ടി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അത്‌ ആശ്വാസം നല്‍കും.

ഒരു മൃതദേഹം കൂടി കണ്ടെത്തി;പെട്ടിമുടി ദുരന്തത്തില്‍ മരണം 62 ആയി

keralanews one more dead body found death toll in pettimudi tragedy rises to 62

മൂന്നാര്‍:രാജമല പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഒൻപതു വയസ്സുള്ള ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 62 ആയി.ഇനി അപകടത്തില്‍ കാണാതായ എട്ടുപേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ദുരന്തമേഖലയില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.ഓഗസ്റ്റ് ഏഴിനാണ് പെട്ടിമുടി സെറ്റില്‍മെന്റില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്.

സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി

keralanews four covid cases confirmed in the state today

കോഴിക്കോട്:സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം കൂടി. കോഴിക്കോട് മൂന്ന് പേരും ആലപ്പുഴയില്‍ ഒരാളുമാണ് മരിച്ചത്.ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 173 ആയി ഉയര്‍ന്നു.ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കോഴിക്കോട് മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിയാണ്. മറ്റ് രണ്ട് പേര്‍ മലപ്പുറം സ്വദേശികളാണ്. നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ(69) ആണ് മരിച്ച കോഴിക്കോട് സ്വദേശി.ഇദ്ദേഹത്തെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ ആണ് മരിച്ച മറ്റൊരാള്‍. മലപ്പുറം ചെറിയ കുന്ന് സ്വദേശിയായ എത്തീന്‍കുട്ടി ആണ് കൊറോണ മൂലം മരിച്ച മൂന്നാമത്തെയാള്‍.ആലപ്പുഴ കനാല്‍ വാര്‍ഡില്‍ താമസിക്കുന്ന ക്ലീറ്റസ് (82) ആണ്‌ കോവിഡ് മൂലം മരിച്ച നാലാമത്തെയാള്‍. പനിയെ തുടര്‍ന്ന് മൂന്ന് ദിവസം മുൻപാണ് ഇദ്ദേഹത്തെ ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ക്ലീറ്റസ് മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് പുറത്തുവന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ക്ലീറ്റസിനുണ്ടായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.