തിരുവനന്തപുരം:സംസ്ഥാനത്ത് ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന് പരിശോധനാഫലം.റാന്നിയിലെ ഡിഎഫ്‌ആര്‍ഡിയില്‍ നടത്തിയ പരിശോധനയില്‍ സാംപിളുകകളില്‍ ഈര്‍പ്പത്തിന്റെയും സോഡിയം കാര്‍ബണേറ്റിന്റെ അളവും പിഎച്ച് മൂല്യവും അനുവദനീയമായ പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തി. ഇതോടെ പപ്പടം ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.പപ്പടത്തിലെ ഈര്‍പ്പത്തിന്റെ അളവ് 12.5 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണ്. എന്നാല്‍ ഓണക്കിറ്റിലെ പപ്പടത്തില്‍ ഈര്‍പ്പം 16.06 ശതമാനമാണ്. 2.3 ശതമാനത്തിനുള്ളിലാകേണ്ട സോഡിയം കാര്‍ബണേറ്റിന്റെ അളവ് 2.44 ശതമാനമാണ്. പി.എച്ച് മൂല്യം 8.5 ല്‍ കൂടരുതെന്നാണ്. എന്നാല്‍ സാംപിളുകളില്‍ ഇത് 9.20 ആണ്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്ത 81.27 ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ പരിശോധനാഫലമാണ് ലഭിച്ചത്. തുടര്‍ന്ന് വാങ്ങിയ അഞ്ച് ലക്ഷം പായ്ക്കറ്റുകളില്‍ നിന്നുള്ള സാംപിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്.ഫഫ്സര്‍ ട്രേഡിങ് കമ്പനി എന്ന സ്ഥാപനമാണ് ഓണക്കിറ്റിലേക്കുള്ള പപ്പടം സപ്ലൈകോയ്ക്ക് നല്‍കിയത്. കേരള പപ്പടത്തിനായാണ് ടെണ്ടര്‍ നല്‍കിയതെങ്കിലും ആ പേരില്‍ വാങ്ങിയത് തമിഴ്നാട്ടില്‍ നിന്നുള്ള അപ്പളമാണെന്ന ആരോപണം ആദ്യമേ ഉയര്‍ന്നിരുന്നു. ഓണക്കിറ്റിലെ പപ്പടം ഭക്ഷ്യയോഗ്യമല്ലെന്ന പരിശോധനാഫലം വന്നതോടെ പപ്പടം അടിയന്തരമായി തിരിച്ചുവിളിക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍, ഡിപ്പോ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാനായി, വാങ്ങിയതിന്റെയും വിറ്റതിന്റെയും മാറ്റി നല്‍കിയതിന്റെയും റിപ്പോര്‍ട്ട് പര്‍ച്ചേസ് ഹെഡ് ഓഫീസില്‍ നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.81 ലക്ഷം പാക്കറ്റ് പപ്പടമാണ് തിരിച്ചെടുക്കേണ്ടതെങ്കിലും കിറ്റ് കിട്ടിയവരില്‍ ബഹുഭൂരിപക്ഷവും ഇത് ഉപയോഗിച്ചുകഴിഞ്ഞു. സോണിയം കാര്‍ബണേറ്റിന്റെ അമിതോപയോഗം കാഴ്‌ചശക്‌തിയെത്തന്നെ ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 1400 രൂപയായി വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം:സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാരിന്റെ നൂറു ദിന കര്‍മപദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് തുക വര്‍ധിപ്പിച്ചിരിക്കുന്നത്.ഇതോടെ 1300 രൂപയില്‍നിന്ന് 1400 രൂപയായാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഉയര്‍ത്തിയിരിക്കുന്നത്.ധനവകുപ്പില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രധാന വാഗ്ദാനമായിരുന്നു സാമൂഹ്യക്ഷേമ പെന്‍ഷനുകളിലെ വര്‍ധന. ഇതിന്റെ ഭാഗമായാണ് തുക വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്.പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1000 രൂപയായും തുടര്‍ന്ന് 1200 രൂപയായും 1300 രൂപയായും നേരത്തെ വര്‍ധിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്; 1495 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം; 2246 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1495 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.കണ്ണൂര്‍ ജില്ലയില്‍ 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 71 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 24 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 237 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 183 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 149 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 120 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 108 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 3 നിന്നുള്ള പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 30, തിരുവനന്തപുരം ജില്ലയിലെ 11, കാസര്‍ഗോഡ് ജില്ലയിലെ 10, തൃശൂര്‍ ജില്ലയിലെ 5, പത്തനംതിട്ട ജില്ലയിലെ 3, എറണാകുളം ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2246 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 614 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 123 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 132 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 115 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 184 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 155 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 95 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 202 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 278 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 70 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 95 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.ഇന്ന് 26 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഇതോടെ നിലവില്‍ 575 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കോവിഡ് പ്രതിസന്ധി;രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി:കൊവിഡ് വ്യാപനം രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ജിഡിപി നിരക്ക് വരും പാദങ്ങളിലും കുത്തനെ ഇടിയും എന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് ധനമന്ത്രാലയത്തിന്റെ തിരുമാനം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നത തല യോഗം പദ്ധതികളുമായി മുന്നോട്ട് പോകാനും ആവശ്യമെങ്കില്‍ കടമെടുക്കുന്ന കാര്യത്തിലടക്കം നിര്‍ദേശം സമര്‍പ്പിക്കാനും ധനമന്ത്രിയെ ചുമതലപ്പെടുത്തി.20,000 ലക്ഷം കോടിയുടെ പാക്കേജും ആത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനവും മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ കുത്തനെയുള്ള ഇടിവിനെ തടയും എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ. ചലനങ്ങള്‍ സാധ്യമാക്കിയെങ്കിലും പ്രതീക്ഷിച്ച പോലെ പല മേഖലയിലും കാര്യങ്ങള്‍ ഊര്‍ജിതമായില്ല.
വിവാഹം മുടങ്ങിയതോടെ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍
കൊല്ലം: വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള ഇക്‌ബാല്‍ നഗര്‍ കിഴക്കന്റഴികം അബ്ദുള്‍ ഹക്കീമിന്റെ മകന്‍ ഹാരിഷിനെ(24)യാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ എല്ലാം ഏറ്റു പറഞ്ഞതിനെ തുര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസി(24) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയല്‍താരം ലക്ഷ്മിപ്രമോദിന്റെ ഭര്‍തൃ സഹോദരനുമായ ഹാരിഷ് മുഹമ്മദാണ് വിവാഹത്തില്‍ നിന്നും പിന്മാറിയത്.ഇതിന്റെ മനോവിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 10 വര്‍ഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ വളയിടീല്‍ ചടങ്ങും നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു ഹാരിഷ് വിവാഹത്തില്‍ നിന്നും പിന്മാറിയത്. മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്നാണ് ഇയാള്‍ കാരണം പറഞ്ഞത്.പൊലീസ് ചേദ്യം ചെയ്യലില്‍ ഇയാള്‍ റംസിയുടെ ബന്ധുക്കള്‍ ആരോപിക്കുന്ന എല്ലാ കാര്യങ്ങളും സമ്മതിച്ചു.ഗര്‍ഭച്ഛിദ്രം നടത്തിയത് ബംഗളൂരുവില്‍ വച്ചായിരുന്നു എന്നാണ് ഇയാള്‍ നല്‍കിയ മൊഴി. ഗര്‍ഭിണിയാണെന്ന് സ്ഥിരികരിച്ചത് മെഡിട്രീന ഹോസ്പിറ്റലില്‍ വച്ചാണെന്നും പൊലീസിന് മുന്നില്‍ സമ്മതിച്ചു. വാഗമണ്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ യാത്ര പോയതും ഹോട്ടല്‍ മുറിയില്‍ തങ്ങിയതുമെല്ലാം പറഞ്ഞിട്ടുണ്ട്. കൃത്യമായ തെളിവുകള്‍ പൊലീസിന് മുന്നിലുണ്ടായിരുന്നതിനാലാണ് ഇയാള്‍ ഒന്നും മറച്ചു വയ്ക്കാതെ തുറന്നു പറഞ്ഞത്. സാമ്പത്തിക ഞെരുക്കം മൂലമാണ് മറ്റൊരു വിവാഹത്തിലേക്ക് പോകാന്‍ ശ്രമിച്ചത് എന്ന് ഇയാള്‍ പറഞ്ഞു. മാതാപിതാക്കളും ഇതിന് നിര്‍ബന്ധിപ്പിച്ചതായി മൊഴിയിലുണ്ട്. ഇതോടെ മാതാപിതാക്കളും ഈ സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെടും. ഹാരിഷിന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിനെയും മാതാവ് ആരിഫയെയും പിതാവ് അബ്ദുള്‍ ഹക്കീമിനെയും പൊലീസ് ചോദ്യം ചെയ്യാനായി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയുണ്ട്.വളയിടീല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറിയത് റംസിയയെ വല്ലാതെ വിഷമിപ്പിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.പലപ്പോഴായി റംസിയയുടെ കുടുംബത്തില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നതായും അടുത്തിടെ മറ്റൊരു വിവാഹത്തിനു തയ്യാറെടുത്തിരുന്നതായും റംസിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. പ്രമുഖ സീരിയല്‍ നടിയുടെ ഭര്‍തൃ സഹോദരനാണ് ഹാരിസ്. റംസി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് ഹാരിസിന്റെ അമ്മയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഹാരിസിനൊപ്പം ജീവിക്കാന്‍ പറ്റിയില്ലെങ്കില്‍ ഞാന്‍ പോകുമെന്ന് റംസി പറയുന്നത് സംഭാഷണങ്ങളില്‍ വ്യക്തമായിരുന്നു.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം;മരിച്ചത് കൊല്ലം സ്വദേശിനിയായ ആറുവയസ്സുകാരി
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം.കൊല്ലം വടക്കന്‍ മൈനാഗപ്പള്ളി സ്വദേശികളായ നവാസ്-ഷെറീന ദമ്പതികളുടെ മകള്‍ ആയിഷയാണ് മരിച്ചത്.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 18 മുതല്‍ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിക്കും. ഔദ്യോഗിക കണക്ക് പ്രകാരം 347പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഞായറാഴ്ച പത്തു മരണം സ്ഥിരീകരിച്ചു. 3,082പേര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
പൊന്നാനിയിലും താനൂരിലും മത്സ്യബന്ധന ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായി
പൊന്നാനി: പൊന്നാനിയിലും താനൂരിലും മത്സ്യബന്ധന ബോട്ട് മുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായി.കടല്‍ പ്രക്ഷുബ്ദമായതാണ് വള്ളങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള കാരണം. പൊന്നാനി, താനൂര്‍ മേഖലകളില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്.താനൂരിലുണ്ടായ അപകടത്തില്‍ മുങ്ങിയ ബോട്ടിലെ മൂന്ന് പേര്‍ തിരികെയെത്തി.പരപ്പനങ്ങാടി ഭാഗത്തേക്ക് നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. രണ്ട് പേരെ കുറിച്ച് വിവരമില്ല. താനൂര്‍ ഓട്ടുമ്പുറത്തുനിന്നാണ് ബോട്ട് കടലില്‍ പോയത്. കെട്ടുങ്ങല്‍ കുഞ്ഞുമോന്‍, കുഞ്ഞാലകത്ത് ഉബൈദ് എന്നിവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കയാണ്.എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ ആറു മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്‍ജിന്‍ തകരാറിലായി വിള്ളല്‍ വന്ന് വെള്ളം കയറിയ അവസ്ഥിലാണ് ബോട്ടെന്ന സന്ദേശം ലഭിച്ചിരുന്നു. എറണാകുളത്ത് എടമുട്ടത്തിനടുത്താണ് നിലവില്‍ ബോട്ടുള്ളത്.രക്ഷാ പ്രവര്‍ത്തനം തുടങ്ങിയതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്.പൊന്നാനിയില്‍ വള്ളം മറിഞ്ഞു ഒരാളെ കാണാതായിട്ടുണ്ട്. നാലുപേരുമായി പോയ നൂറില്‍ഹൂദ എന്ന വളളമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. ഇതിലുണ്ടായിരുന്ന പൊന്നാനി സ്വദേശി കബീറിനെ കാണാതായിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ പടിഞ്ഞാറക്കര നായര്‍തോട് ഭാഗത്തേക്ക് നീന്തിക്കയറുകയായിരുന്നു.
കൊറോണ രോഗിയായ പെണ്‍കുട്ടിക്ക് ആംബുലന്‍സില്‍ പീഡനം; നിരവധി കേസുകളിലെ പ്രതിയായ ഡ്രൈവര്‍ അറസ്റ്റില്‍
പത്തനംതിട്ട: കൊറോണ രോഗിയായ പത്തൊൻപതുകാരിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ.ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച സംഭവം ഉണ്ടായത്. ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫൽ(29)ആണ് അറസ്റ്റിലായത്.അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കൊറോണ കെയര്‍ സെന്ററിലേക്ക് പോകുമ്പോഴായിരുന്നു പീഡനം.അച്ഛനും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടൂര്‍ വടക്കേടത്തുള്ള ബന്ധുവീട്ടില്‍ കഴിയുകയായിരുന്നു പെണ്‍കുട്ടി.ശനിയാഴ്ച പരിശോധനയില്‍ കൊറോണ പോസിറ്റീവായ വിവരം വൈകിട്ടാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. കെയര്‍ സെന്ററിലേക്ക് മാറ്റുകയാണെന്നും ഇതിനായി തയാറായി നില്‍ക്കാനുമുള്ള നിര്‍ദേശം പെണ്‍കുട്ടിക്കു ലഭിച്ചു. രാത്രി പതിനൊന്നരയോടെ അടൂര്‍ ജനറല്‍ ആശുപത്രിയിലെ 108 ആംബുലന്‍സ് പെണ്‍കുട്ടിയെ കൊണ്ടു പോകാനെത്തി. ആംബുലന്‍സില്‍ നാല്‍പ്പത് വയസുള്ള കൊറോണ പോസീറ്റീവായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവരെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലും പെണ്‍കുട്ടിയെ പന്തളത്തെ കെയര്‍ സെന്ററിലും പ്രവേശിപ്പിക്കാനായിരുന്നു നിര്‍ദേശം. തൊട്ടടുത്തുള്ള പന്തളത്തേക്ക് പോകാതെ നൗഫല്‍ ആംബുലന്‍സ് കോഴഞ്ചേരിക്ക് വിട്ടു. പതിനെട്ടു കിലോമീറ്ററോളം സഞ്ചരിച്ച് സ്ത്രീയെ കോഴഞ്ചേരിയില്‍ ഇറക്കിയ ശേഷം പെണ്‍കുട്ടിയുമായി നൗഫല്‍ പന്തളത്തേക്ക് മടങ്ങി.തിരിച്ചു വരും വഴി ആറന്മുള വിമാനത്താവള പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തിന് സമീപം രാത്രി പന്ത്രണ്ടരയോടെ നൗഫല്‍ ആംബുലന്‍സ് നിര്‍ത്തി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പീഡനത്തിന് ശേഷം നടന്ന സംഭവങ്ങള്‍ ആരോടും പറയരുതെന്നും അബദ്ധത്തില്‍ സംഭവിച്ചതാണിതെന്നും നൗഫല്‍ പെണ്‍കുട്ടിയോട് പറഞ്ഞു. ഈ സംഭാഷണം പെണ്‍കുട്ടി രഹസ്യമായി ഫോണില്‍ റെക്കോഡ് ചെയ്തു. സംഭവത്തിനു ശേഷം പെണ്‍കുട്ടിയുമായി കിടങ്ങന്നൂര്‍-കുളനട വഴി പന്തളത്തെത്തി അര്‍ച്ചന ആശുപത്രിയിലെ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ഇറക്കി വിട്ട ശേഷം അടൂരിന് പോയി. പെണ്‍കുട്ടി ഈ വിവരം ആരോടും പറയില്ലെന്നാണ് നൗഫല്‍ കരുതിയത്. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.പന്തളത്തെ കെയര്‍ സെന്ററിലെത്തിയപ്പോള്‍ പെണ്‍കുട്ടി ആംബുലന്‍സില്‍ നിന്നും ഇറങ്ങിയോടി പീഡനവിവരം അധികൃതരെ അറിയിച്ചു. അവര്‍ പന്തളം പോലീസിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് വനിതാ പോലീസ് അടക്കം പന്തളം സ്റ്റേഷനില്‍ നിന്നുള്ള സംഘം കൊറോണ സെന്ററിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയില്‍ നിന്നും ആംബുലന്‍സ് വിവരങ്ങള്‍ ശേഖരിച്ച പോലീസ് പ്രതിയായ നൗഫലിനെ തിരിച്ചറിഞ്ഞു.ഇയാളുടെ ആംബുലന്‍സ് അടൂര്‍ ആശുപത്രിയിലുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പന്തളം പോലീസ് അടൂര്‍ പോലീസിനെ വിവരം അറിയിക്കുകയും അവര്‍ ആശുപത്രിയിലെത്തി നൗഫലിനെ പിടികൂടുകയുമായിരുന്നു. ഇയാളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം;സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദം രൂപപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ ശക്തമായി. കേരളത്തില്‍ വരുംദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് ഇന്ന് യെല്ലോ അലേർട്ട് നല്‍കിയിട്ടുള്ളത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ താഴ്ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണം.ബുധനാഴ്ചവരെ ഉയര്‍ന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണകേന്ദ്രവും മുന്നറിയിപ്പ് നല്‍കി.കടലേറ്റ സാധ്യതയുള്ളതിനാല്‍ വള്ളങ്ങളും ബോട്ടുകളും ഇറക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു.അറബിക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് പരക്കെ മഴ കിട്ടാന്‍ കാരണമായത്. ന്യൂനമര്‍ദ്ദം രണ്ട് ദിവസത്തിനുളളില്‍ വടക്കോട്ട് നീങ്ങുന്നതോടെ വടക്കന്‍ ജില്ലകളിലും മഴ ശക്തമാകും. അഞ്ചുദിവസത്തിന് ശേഷം മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍.
സംസ്ഥാനത്ത് ഇന്ന് 2,655പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;2111പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2,655പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ 2433 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം ബാധിച്ചു. തിരുവനന്തപുരം 590, കാസര്‍ഗോഡ് 276, മലപ്പുറം 249, കോഴിക്കോട് 244, കണ്ണൂര്‍ 222, എറണാകുളം 186, കൊല്ലം 170, തൃശൂര്‍ 169, പത്തനംതിട്ട 148, ആലപ്പുഴ 131, കോട്ടയം, 119, പാലക്കാട് 100, ഇടുക്കി 31, വയനാട് 20 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 114 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 220 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് 11 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 512 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 134 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 140 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 121 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 110 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 112 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 338 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 193 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 124 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 78 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.ഇതോടെ 21,800 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,559 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.