സ്വർണ്ണക്കടത്ത് കേസ്;ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

keralanews gold smuggling case customs will again question sivasankar today

കൊച്ചി: സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. കേസിലെ പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിന് ശേഷമാണ് കസ്റ്റംസ് എം ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. ശിവശങ്കര്‍ ഇപ്പോഴും സംശയനിഴലില്‍ തുടരുന്നുവെന്നാണ് കസ്റ്റംസ് നിലപാട്.ചോദ്യം ചെയ്യലിനായി കസ്റ്റംസ് പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. എന്‍ഫോഴ്സ്‌മെന്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങളും ഡിജിറ്റല്‍ തെളിവുകളും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്നലെത്തന്നെ ശേഖരിച്ചു. ഇവയുടെ അടിസ്ഥാനത്തിലുള്ള ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്.ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പം ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങളില്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ച്‌ പറയുന്നുണ്ട്.35 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇരുവരും വാട്സ് ആപ്പ് ചാറ്റുകളില്‍ പറയുന്നത്. ഈ പണത്തിന്റെ ഉറവിടം അടക്കമുള്ള വിശദാംശങ്ങള്‍ കസ്റ്റംസ് ശിവശങ്കറിനോട് തേടും.വ്യക്തമായ ഉത്തരം നല്‍കാന്‍ ശിവശങ്കറിന് കഴിയാതെ വന്നാല്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കും സാദ്ധ്യതയേറെയാണ്. സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് ശിവശങ്കര്‍ നല്‍കിയത്. സ്വപ്നയ്ക്ക് പുറമെ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്ന് സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാന്‍ വേണുഗോപാല്‍ ആവശ്യപ്പെടുന്നതും അത് കൈപ്പറ്റിയെന്ന് ഉറപ്പു വരുത്തിയതായി ശിവശങ്കര്‍ ‘ഒ.കെ.’ പറഞ്ഞതായും ഇ.ഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. വേണുഗോപാലില്‍ നിന്ന് ശിവശങ്കറിന്റെ മൂന്ന് വര്‍ഷത്തെ ആസ്തികളുടെയും വരുമാനത്തിന്റെയും തെളിവുകള്‍ കസ്റ്റംസ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു.വാട്സാപ് സന്ദേശങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോടു ശിവശങ്കര്‍ വ്യക്തമായി പ്രതികരിച്ചില്ലെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. എം.ശിവശങ്കറും വേണുഗോപാല്‍ അയ്യരും തമ്മില്‍ പലപ്പോഴായി നടത്തിയ വാട്സാപ് ചാറ്റുകള്‍ – കുറ്റപത്രത്തിന് അനുബന്ധമായി ഇഡി നല്‍കിയത്. ചോദ്യം ചെയ്യലില്‍ ഇവവിശദീകരിക്കാന്‍ എം.ശിവശങ്കര്‍ തയാറായില്ല. സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പ്രാഥമിക കുറ്റപത്രത്തില്‍ പ്രതിയല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലും നിര്‍ണായകമാണ്.

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7003 പേര്‍ക്ക് രോഗമുക്തി

keralanews 5445 covid cases confirmed in the state today 7003 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 916, കോഴിക്കോട് 651, കൊല്ലം 477, തിരുവനന്തപുരം 349, എറണാകുളം 291, തൃശൂര്‍ 377, കണ്ണൂര്‍ 261, ആലപ്പുഴ 306, പത്തനംതിട്ട 181, പാലക്കാട് 164, കാസര്‍ഗോഡ് 218, കോട്ടയം 229, വയനാട് 126, ഇടുക്കി 70 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 15, മലപ്പുറം, കണ്ണൂര്‍ 11 വീതം, പത്തനംതിട്ട, എറണാകുളം 8 വീതം, കൊല്ലം 7, കോഴിക്കോട് 6, തൃശൂര്‍ 3, പാലക്കാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7003 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1520, കൊല്ലം 259, പത്തനംതിട്ട 139, ആലപ്പുഴ 457, കോട്ടയം 375, ഇടുക്കി 69, എറണാകുളം 707, തൃശൂര്‍ 460, പാലക്കാട് 407, മലപ്പുറം 876, കോഴിക്കോട് 1113, വയനാട് 129, കണ്ണൂര്‍ 387, കാസര്‍ഗോഡ് 105 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 90,579 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വൈദ്യുതി വാഹനങ്ങള്‍ക്കായി കെഎസ്‌ഇബി ഇ ചാര്‍ജിംഗ്‌ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു; മൂന്ന് മാസം സൗജന്യം

keralanews k s e b e charging stations for electric vehicles three months charging free

തിരുവനന്തപുരം:വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച്‌ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കേരളാ വൈദ്യുതി ബോര്‍ഡ് ഇ ചാര്‍ജ്ജിങ് സ്‌റ്റേഷനുകള്‍ തുറക്കുന്നു. പെട്രോള്‍ പമ്പുകൾക്ക് സമാനമായ മാതൃകയിലുള്ള 6 ഇ ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ കേരളപ്പിറവി ദിനമായ നവംബര്‍ 1 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലാണ് ഇവ.ആദ്യത്തെ മൂന്ന് മാസം സൗജന്യമായി ഇവിടെ നിന്നും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശേഷം ഓണ്‍ലൈനായി പണമടച്ച്‌ ഉപയോക്താവിന് വാഹനം സ്വയം ചാര്‍ജ്ജ് ചെയ്യാം. കേരളത്തില്‍ 56 ഇ ചാര്‍ജ്ജിങ് സ്‌റ്റേഷനുകള്‍ കൂടി ആരംഭിക്കാന്‍ തീരുമാനമുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട;പിടിച്ചെടുത്തത് 615 ഗ്രാം സ്വര്‍ണം

keralanews 615 gram gold seized from kannur airport
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബൈയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ഇരിട്ടി വിളക്കോട് സ്വദേശിയായ ഷമീജ് ഒമ്ബാനെയാണ് 615 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസ് പിടികൂടിയത്. 31 ലക്ഷം രൂപയുടെ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഈ മാസം ഇതു മൂന്നാം തവണയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്.കാസര്‍കോട് തെക്കിന്‍ സ്വദേശി അബ്ദുള്‍ റഷീദില്‍ നിന്നാണ് 18 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ എത്തിയ ഇയാളില്‍ നിന്നും 350 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. പരിശോധനയില്‍ സംശയം തോന്നിയ ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ചോക്ലേറ്റ് ബോക്സിനുള്ളിലും ബാഗിനുള്ളിലും ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്വര്‍ണം.കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.ശനിയാഴ്ച്ച രാത്രിയും വിമാനത്താവളത്തില്‍ നിന്ന് 68 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടിച്ചെടുത്തിരുന്നു. മസ്‌കത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി വി എം സബിത്ത്, തലശ്ശേരി സ്വദേശി മുഹമ്മദ് റഫ്സല്‍ എന്നിവരില്‍ നിന്ന് ഒരു കിലോ 341 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

‘നിങ്ങളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് 30ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ?എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ’; വാട്‌സ് ആപ്പിലൂടെയുള്ള തട്ടിപ്പിന്റെ പുതിയമുഖം

keralanews more than 30 people view your whatsapp status then you can earn up to rs 500 per day new version of whatsapp fraud

തിരുവനന്തപുരം:വാട്‌സ് ആപ്പിലൂടെയുള്ള പുതിയ തട്ടിപ്പ് വ്യാപകമാവുന്നു. നമ്മുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് മറ്റുള്ളവര്‍ കാണുന്നതിനനുസരിച്ച്‌ നമുക്ക് പണം നേടാമെന്നുള്ള മെസേജുകളിലൂടെയാണ് ആളുകളെ തട്ടിപ്പിനിരയാക്കുന്നത്. ‘നിങ്ങളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ’ എന്ന വാചകങ്ങളുള്ള സ്റ്റാറ്റസിലൂടെയാണ് തട്ടിപ്പ്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്സ്‌ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നല്‍കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്‌ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്‌ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബാങ്കിംഗ് വിവരങ്ങള്‍ ശേഖരിച്ച്‌ ബാങ്കിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം. ഈ രീതിയിലുള്ള തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്നറിയിച്ചു കൊണ്ട് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇറങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്ന്

keralanews decision regarding the opening of bars in the state today

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടാവുക.ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശിപാര്‍ശ ചര്‍ച്ച ചെയ്യാനാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത്.രാവിലെ 11ന് ഓണ്‍ലൈനിലൂടെ ചേരുന്ന യോഗത്തില്‍ എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, ബെവ്‌കോ എംഡി എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യവും 144 പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് ബാറുകള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവച്ചത്.എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന സാഹചര്യം ചൂണ്ടിക്കാട്ടി എക്‌സൈസ് വകുപ്പ് വീണ്ടും മുഖ്യമന്ത്രിക്ക് ശിപാര്‍ശ സമര്‍പ്പിക്കുകയായിരുന്നു.ബാര്‍ ഉടമകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാര്‍ശ. നിലവില്‍ ബാര്‍ കൗണ്ടറുകള്‍ വഴി പാഴ്‌സല്‍ വില്‍പ്പന നടക്കുന്നുണ്ട്. ബാറുകള്‍ തുറന്നാല്‍ പാഴ്‌സല്‍ വില്‍പ്പന നിര്‍ത്തലാക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ റെസ്റ്റോറന്റുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച സാഹചര്യത്തില്‍ ബാറുകളിലും മദ്യം വിളമ്പാൻ അനുവദിക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം. ആരോഗ്യവകുപ്പിന്റെ നിലപാട് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം.

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

keralanews chance for heavy rain in the state today and toorrow yellow alert in five districts

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒക്ടോബര്‍ 11 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തിലും മാഹിയിലും ഇടിമിന്നല്‍ മുന്നറിയിപ്പും ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 7 മുതല്‍ 11 സെന്റിമീറ്റര്‍ മഴയാണ് ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്.നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച്‌ ആന്ധ്രാ ഒഡിഷാ തീരം വഴി കരയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.ഇതിനു പിന്നാലെ ഒക്ടോബര്‍ 16 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. കേരള തീരത്ത് നിലവില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല.

കോവിഡ് പടരുന്നു:മഞ്ചേരി മാര്‍ക്കറ്റ് അടച്ചു

keralanews covid spread manjeri market closed

മഞ്ചേരി:മഞ്ചേരി മാർക്കറ്റ് കേന്ദ്രീകരിച്ചു കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാർക്കറ്റ് താൽക്കാലികമായി അടച്ചു.വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടെ മാർക്കറ്റിലെ 70 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മാർക്കറ്റിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധന ഫലങ്ങൾ ഇനിയും ലഭിക്കാനുണ്ട്.കഴിഞ്ഞ ദിവസം മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് 70 പേർക്ക് കോവിഡ് പോസിറ്റീവായത്. മാർക്കറ്റിൽ നിന്നും 300ന് മുകളിൽ സാമ്പിൾ ശേഖരിച്ചിരുന്നു. കോവിഡ് സമ്പർക്ക വ്യാപനമുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് മാർക്കറ്റിലെ തൊഴിലാളികൾക്കും വ്യാപാരികൾക്കും ഉൾപ്പെടെ വലിയ തോതിൽ രോഗം സ്ഥിരീകരിച്ചത്.നേരത്തെ മാർക്കറ്റിൽ മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ ലക്ഷണം കണ്ടതോടെ തന്നെ ആരോഗ്യവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ ചില വ്യാപാരികൾ ലക്ഷണമുണ്ടായിട്ടും വിവരമറിയിക്കാതെ മറച്ചുവെച്ചുവെന്നും ആക്ഷേപമുയരുന്നുണ്ട് . ഇത് വലിയ തോതിൽ സമ്പർക്കത്തിനിടയാക്കിയെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തൽ.തുടർന്ന് മാർക്കറ്റിൽ ലക്ഷണമുള്ളവർക്ക് മാത്രം പരിശോധന നടത്തി. 19 പേരുടെ സാമ്പിൾ ശേഖരിച്ചതിൽ 18 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് മാർക്കറ്റിലെ മുഴുവൻ പേർക്കും പരിശോധന നടത്താനായി ക്യാമ്പ് നടത്തിയത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ മാർക്കറ്റ് താല്ക്കാലികമായി അടച്ചു.കഴിഞ്ഞ ദിവസങ്ങളിലായി മാർക്കറ്റിലെത്തിയ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു

keralanews covid confirmed to minister m m mani

തിരുവനന്തപുരം:മന്ത്രി എം.എം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് ഉച്ചയോടുകൂടിയാണ് മന്ത്രിയുടെ കോവിഡ് പരിശോധനഫലം പുറത്തുവന്നത്. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിനൊപ്പമുള്ള പെര്‍സണല്‍ സ്റ്റാഫിനോട് ക്വാറന്‍റൈനില്‍ പോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്രമല്ല അദ്ദേഹത്തോട് ഇടപഴകിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മന്ത്രി തോമസ് ഐസക്കിനും, വി.എസ് സുനില്‍കുമാറിനും, ഇ.പി ജയരാജനുമാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

10,000 കടന്ന് കോവിഡ്;ഇന്ന് സ്ഥിരീകരിച്ചത് 10,606 പേര്‍ക്ക്;6161 പേര്‍ക്ക് രോഗമുക്തി

keralanews number of covid cases croses 10000 and 10606 cases confirmed today 6161 cured

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1488, മലപ്പുറം 1224, എറണാകുളം 1013, തിരുവനന്തപുരം 1155, തൃശൂര്‍ 931, കൊല്ലം 847, ആലപ്പുഴ 667, പാലക്കാട് 372, കണ്ണൂര്‍ 475, കോട്ടയം 489, കാസര്‍ഗോഡ് 407, പത്തനംതിട്ട 271, വയനാട് 131, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.൯൮ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 20, എറണാകുളം 20, മലപ്പുറം 12, കണ്ണൂര്‍ 11, കാസര്‍ഗോഡ് 10, പത്തനംതിട്ട 9, തൃശൂര്‍ 7, കൊല്ലം 5, പാലക്കാട്, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 820, കൊല്ലം 346, പത്തനംതിട്ട 222, ആലപ്പുഴ 393, കോട്ടയം 453, ഇടുക്കി 89, എറണാകുളം 385, തൃശൂര്‍ 320, പാലക്കാട് 337, മലപ്പുറം 743, കോഴിക്കോട് 589, വയനാട് 103, കണ്ണൂര്‍ 1188, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്.ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 720 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.