സ്വർണ്ണക്കടത്ത് കേസ്;എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി

keralanews court granted permission to customs to question m sivasankar in gold smuggling case

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി ലഭിച്ചു. ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഇ.ഡി.യ്ക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കാക്കനാട് ജില്ലാ ജയിലില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി അനുവദിച്ചു. വരുന്ന 16 ആം തിയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ആണ് ചോദ്യം ചെയ്യാന്‍ അനുമതി. വക്കീലിനെ സാന്നിധ്യത്തില്‍ മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ പാടുള്ളൂ. മാത്രമല്ല ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്ബോഴും 30 മിനിറ്റ് ഇടവേള നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുള്ളതായി എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയതായി കസ്റ്റംസ് സൂചിപ്പിക്കുന്നു. പുതിയ കണ്ടെത്തലുകളുടെ സാഹചര്യത്തില്‍ ശിവശങ്കറിന് ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. ഡോളര്‍ കടത്തിയ കേസിലും ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസിലും ശിവശങ്കറിനെ പ്രതി ചേര്‍ക്കാനും കസ്റ്റംസ് നീക്കം തുടങ്ങി.

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു;എ വിജയരാഘവന് പകരം ചുമതല

keralanews kodiyeri balakrishnan resigned from cpm party secretary post

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ചികിത്സ ആവശ്യത്തിന് മാറി നില്‍ക്കണമെന്ന ആവശ്യം കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ ചികിത്സയ്ക്കായി പോകാന്‍ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.എത്ര നാളത്തേക്കാണ് അവധി എന്ന് വ്യക്തമാക്കിയിട്ടില്ല. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് പകരം ചുമതല. ‘സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്.’ – എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നിര്‍ണായക ഘട്ടത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്. ബിനീഷ് കോടിയേരിക്കെതിരായ കടുത്ത ആരോപണങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് കേസും ജയിലില്‍ കഴിയേണ്ടിവരുന്ന പശ്ചാത്തലവും എല്ലാം നിലനില്‍ക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തീരുമാനിക്കുന്നത്.

ലഹരിമരുന്ന് കേസ്;ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍

keralanews drug case bineesh kodiyeri in parappana agrahara prison

ബെംഗളൂരു:ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലില്‍. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ബിനീഷിനെ ജയില്‍ ആശുപത്രിയില്‍ നിന്നും സെല്ലിലേക്ക് മാറ്റിയത്. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന ബിനീഷിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 14 ദിവസത്തേക്ക് കോടതി ബിനീഷിനെ വീണ്ടും റിമാന്‍ഡ് ചെയ്തു.കസ്റ്റഡിയിലിരിക്കെ ബിനീഷ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്, ജാമ്യം നല്‍കിയാല്‍ നാട് വിടാന്‍ ഉളള സാധ്യത, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയ ഇഡി ജാമ്യം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. ബിനീഷിന്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നാണ് ബിനീഷിന്റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. ഒപ്പം കോടതി നടപടികള്‍ക്ക് ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സ് വേണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അടുത്ത ബുധനാഴ്ച ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍,സുഹൃത്ത് എസ് അരുണ്‍ എന്നിവരെ ഇഡി ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇരുവരും ബിനീഷിന്റെ അക്കൗണ്ടില്‍ വലിയ തുക നിഷേപിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

മാസ് ലുക്കിൽ മുഖം മിനുക്കി ബേക്കൽ പോലീസ് സ്റ്റേഷൻ

keralanews kasrkode bekkal police station in mass look

കാസർകോഡ്:പുറത്തെ നെയിം ബോർഡ് ഇല്ലെങ്കിൽ ആരും ഒരുനിമിഷം സംശയിച്ചു പോകും ഇത് പോലീസ് സ്റ്റേഷൻ തന്നെയാണോ എന്ന്.അത്തരത്തിൽ മുഖം മിനുക്കി അടിപൊളിയായിരിക്കുകയാണ് കാസർകോഡ് ജില്ലയിലെ ബേക്കൽ പോലീസ് സ്റ്റേഷൻ. സംസ്ഥാന പൊലീസിന്റെ പ്ലാൻ ഫണ്ടുപയോഗിച്ച് 14 ജില്ലകളിലെയും ഓരോ പൊലീസ് സ്റ്റേഷൻ‍ വീതം നവീകരിക്കുന്നതിന്റെ ഭാഗമായാണു ബേക്കൽ പൊലീസ് സ്റ്റേഷനും പുതുമോടി കൈവന്നത്.10 ലക്ഷം രൂപ ചെലവിലായിരുന്നു നവീകരണം. പ്രവേശന കവാടം മുതൽ സ്റ്റേഷനിലെ ശുചിമുറി വരെ ഇതിന്റെ ഭാഗമായി നവീകരിച്ചു. വെള്ളിക്കോത്തെ എൻജിനിയർ പി.എൻ.നിഷാന്ത്‍രാജ് ആണ് നവീകരണ പ്രവൃത്തികൾ ഏറ്റെടുത്തു നടത്തിയത്.സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കല്ല, മറിച്ച് ജനങ്ങൾക്ക് ഗുണകരമായ രീതിയിലാകണം നവീകരണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ അദ്ദേഹത്തോട് നിർദേശിച്ചിരുന്നു.

keralanews kasrkode bekkal police station in mass look (2)

ഹോട്ടലുകളിലെന്ന പോലെ സ്റ്റേഷനിലേക്കു കയറുമ്പോൾ തന്നെയുള്ള റിസപ്ഷൻ കൗണ്ടറിൽ ജിഡി ചാർജിനും പിആർഒയ്ക്കുമായി പ്രത്യേക കൗണ്ടർ. സീലിങ് ജിപ്സം ചെയ്ത് എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു.നിലമാകെ ടൈൽ പാകി.സന്ദർശകർക്കായുള്ള ലോബിയിൽ ഇരിപ്പിടത്തിനായി സോഫാ സെറ്റ്. സ്റ്റേഷൻ ഹൗസ് ഓഫിസറുടെ മുറിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചതോടെ കൂടുതൽ സൗകര്യം. വനിതാ ഹെൽപ് ഡെസ്കിനും പ്രത്യേകം കൗണ്ടർ സ്ഥാപിച്ചു.സന്ദർശക ലോബിയിൽ ടെലിവിഷൻ, വാട്ടർ പ്യൂരിഫയർ എന്നിവ സെറ്റ് ചെയ്തു. പുറത്ത് ഹാങ്ങിങ് ഗാർഡൻ സ്ഥാപിച്ചു. മുറ്റമാകെ ഇന്റർലോക്ക് ചെയ്തു,കെട്ടിടവും മതിലും പെയിന്റ് ചെയ്തു ഭംഗിയാക്കി. പൊട്ടിപ്പൊളിഞ്ഞ ജനൽ വാതിലുകൾ മാറ്റി സ്ഥാപിച്ചു.25 ദിവസംകൊണ്ടാണു നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.

 

ബേക്കൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ അജയൻ പകർത്തിയ ദൃശ്യങ്ങൾ

നടി ആക്രമിക്കപ്പെട്ട കേസ്;മൊഴിമാറ്റാന്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി

keralanews actress attack case k b ganesh kumars office secretary threatened the accused

ബേക്കല്‍: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ മൊഴിമാറ്റാന്‍ മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയ ആൾ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ആണെന്ന് പോലീസ്.ബേക്കല്‍ പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ബേക്കല്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരി 23നാണ് പ്രോസിക്യുഷന്‍ സാക്ഷിയായ വിപിന്‍ ലാലിനെ തേടി പ്രദീപ് കുമാര്‍ ബേക്കലിലെത്തിയത്. ഓട്ടോറിക്ഷയില്‍ തൃക്കണ്ണാടെ ബന്ധുവീട്ടിലെത്തി വിപിനെ തിരിക്കി. നേരില്‍ കാണാന്‍ കഴിയാതെ വന്നതോടെ വിപിന്റെ അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി. അവിടെനിന്ന് വിപിന്റെ അമ്മയെ വിളിച്ച്‌ വക്കീലിന്റെ ഗുമസ്തനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും മൊഴിമാറ്റാന്‍ വിപിനോട് ആവശ്യപ്പെടുകയുമായിരുന്നു.കത്തുകളിലൂടെയും നിരവധി തവണ പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തി. സമ്മര്‍ദ്ദം ശക്തമായതോടെയാണ് വിപിന്‍ സെപ്തംബര്‍ 26ന് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയത്. പോലീസിന്റെ അന്വേഷണത്തില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളൂം കണ്ടെത്തുകയും പ്രദീപ് കുമാറിനെ തിരിച്ചറിയുകയുമായിരുന്നു. ഇതോടെയാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കത്ത് പ്രദീപ് കുമാര്‍ തന്നെ എഴൂതിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 5537 covid cases confirmed today in kerala 6119 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 140 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4683 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 706, കോഴിക്കോട് 646, മലപ്പുറം 583, ആലപ്പുഴ 553, എറണാകുളം 254, പാലക്കാട് 264, കൊല്ലം 386, തിരുവനന്തപുരം 286, കണ്ണൂര്‍ 259, കോട്ടയം 337, ഇടുക്കി 137, പത്തനംതിട്ട 99, കാസര്‍ഗോഡ് 97, വയനാട് 76 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 13, തിരുവനന്തപുരം, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂര്‍ 6, വയനാട് 4, പാലക്കാട് 3, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6119 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 304, കൊല്ലം 578, പത്തനംതിട്ട 165, ആലപ്പുഴ 371, കോട്ടയം 394, ഇടുക്കി 250, എറണാകുളം 1008, തൃശൂര്‍ 1062, പാലക്കാട് 299, മലപ്പുറം 569, കോഴിക്കോട് 786, വയനാട് 83, കണ്ണൂര്‍ 214, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 77,813 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്;എം. സി കമറുദ്ദീൻ എം.എൽ.എക്ക് ജാമ്യമില്ല

keralanews fashion gold investment fraud case no bail for m c kamarudheen m l a

കാസർകോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം. സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ കോടതി തള്ളി.ഹോസ്ദുർഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വഞ്ചനാ കുറ്റത്തിന് പ്രഥമദൃഷ്ടിയാൽ തെളിവുണ്ടെന്നെ പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി. വഞ്ചനാകുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളൊന്നും നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. എന്നാൽ തട്ടിപ്പ് നടന്നതിന് പ്രഥമദൃഷ്ടിയാൽ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.അന്വേഷണ സംഘം നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്കമറുദ്ദീൻ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്നതിനാൽ ഈ ഘട്ടത്തിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത 77 കേസുകളിൽ 11 കേസുകളിൽ കൂടി എം.സി കമറുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കമറുദ്ദീനെ അറസ്റ്റ് ചെയ്യുന്ന കേസുകളുടെ എണ്ണം 14 ആയി.

ലഹരിമരുന്ന് കേസ്;ബിനീഷ് കോടിയേരിയുടെ ഡ്രൈവറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്‌തേക്കും

keralanews drug case enforcement may question bineesh kodiyeris driver

ബെംഗളൂരു:ബംഗളൂര്‍ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുളള ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ നീക്കങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ്. ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്‍ സുഹൃത്ത് എസ്.അരുണ്‍ എന്നിവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ഇഡി എന്നാൽ റിപ്പോർട്ട്. ഇരുവരും ബിനീഷിന്റെ അക്കൗണ്ടില്‍ വലിയ തുക നിഷേപിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ഇന്നലെ ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതുളളത്.ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന പരിശോധനയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും കസ്റ്റഡി റിപ്പോര്‍ട്ടിലും ഗുരുതരമായ ആരോപണങ്ങളാണ് ഇഡി ബിനീഷിനെതിരെ ഉന്നയിച്ചിട്ടുളളത്. റിപ്പോര്‍ട്ടില്‍ ഡ്രൈവര്‍ അനിക്കുട്ടനും സുഹൃത്ത് അരുണും ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം നിഷേപിച്ചത് രേഖപ്പെടുത്തിയിട്ടുണ്ട്. പണത്തിന്റെ ഉറവിടം അറിയാന്‍ ഇരുവരെയും ചോദ്യം ചെയ്യണമെന്നാണ് ഇഡി വ്യക്തമാക്കുന്നത്.ബിനീഷിന്റെ സുഹൃത്ത് അനൂപും ഡെബിറ്റ് കാര്‍ഡ് വഴിയാണ് ഇടപാട് നടത്തിയിട്ടുളളത്. ഇതിന്റെ ഉറവിടം പുറത്ത് പറയാന്‍ ബിനീഷ് ഇതുവരെ തയാറായിട്ടില്ല. ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചുവെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ബിനീഷിനെ പുറത്തുവിട്ടാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരെ സ്വാധീനിക്കാനും രാജ്യംവിടാനും സാധ്യതയുണ്ടെന്നും, അന്വേഷണത്തോട് ബിനീഷ് സഹകരിക്കുന്നില്ല, ആരോഗ്യകാരണങ്ങള്‍പറഞ്ഞ് ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ രേഖാമൂലം അറിയിച്ചു. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ ജാമ്യാപേക്ഷ 18ന് കോടതി പരിഗണിയ്ക്കും.

എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷയും പരിഗണിക്കും

keralanews sivasankar to be produced in the court todat bail application will consider today

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.ശിവശങ്കറിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.നേരത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഹാജരാക്കിയ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഒരു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടിരുന്നു.ഈ കസ്റ്റഡി ഇന്ന് അവസാനിക്കും. കഴിഞ്ഞ മാസം 28 ന് അറസ്റ്റിലായ ശിവശങ്കറിനെ 30 ന് കോടതിയില്‍ ഹാജരാക്കിയ എന്‍ഫോഴ്‌മെന്റ് ഒരാഴ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം ഈ മാസം അഞ്ചിന് ഹാജരാക്കിയ ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം ആറു ദിവസത്തേക്കു കൂടി കസ്റ്റഡി അനുവദിക്കുകയായിരുന്നു. ഈ കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നാണ് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്തതില്‍ നിന്നും ശിവശങ്കറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കൂടുതല്‍ വിവരം ലഭ്യമായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ കുടുതല്‍ ചോദ്യം ചെയ്യലിനു വിധേയമാക്കേണ്ടത് ആവശ്യമാണെന്നും എന്‍ഫോഴ്‌സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ 13 ദിവസത്തെ കസ്റ്റഡിക്കു ശേഷം വീണ്ടും എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിടുന്നതിനെ ശിവശങ്കറിന്റെ അഭിഭാഷകന്‍ ശക്തമായി കോടതിയില്‍ എതിര്‍ത്തു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം പരിഗണിച്ച്‌ ഒരു ദിവസം കൂടി കസ്റ്റഡി അനുവദിക്കുകയായിരുന്നു.ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ തന്നെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; അര്‍ജുന്റേയും സോബിയുടേയും മൊഴികള്‍ കള്ളമെന്ന് നുണപരിശോധനാഫലം

keralanews death of violinist balabhaskar polygraph test shows the statement of sobi and arjun are false

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. കേസില്‍ ഡ്രൈവര്‍ അര്‍ജുന്റേയും കലാഭവന്‍ സോബിയുടേയും നുണപരിശോധനാഫലം പുറത്തുവന്നു. ഇരുവരുടേയും മൊഴികള്‍ കള്ളമാണെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആയിരുന്നു എന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. അപകടം കണ്ടുവെന്നായിരുന്നു സാക്ഷി കലാഭവന്‍ സോബി മൊഴി നല്‍കിയത്. അപകടസ്ഥലത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടെന്ന് പറഞ്ഞതും നുണയാണെന്ന് പരിശോധനാ ഫലത്തില്‍ വ്യക്തമാക്കുന്നു.സോബി പറഞ്ഞ റൂബിന്‍ തോമസിനെയും സി.ബി.ഐ കണ്ടെത്തി. അപകട സമയത്ത് റൂബിന്‍ ബംഗലൂരുവിലായിരുന്നു. അപകടസമയത്ത് സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്യ വിദേശത്തായിരുന്നു എന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. അപകടമരണം എന്നതിന് അപ്പുറത്തേക്ക് പോകുന്ന തരത്തില്‍ പോളിഗ്രാഫ് ടെസ്റ്റില്‍ പുതുതായി ഒന്നും കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.സോബിയെ രണ്ടു തവണയാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയത്. രണ്ടാമത്തെ ടെസ്റ്റില്‍ സോബി സഹകരിച്ചില്ലെന്നുമാണ് വിവരം.കഴിഞ്ഞമാസമാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്, ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പി വിഷ്ണു സോമുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കേസില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയ കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനക്ക് വിധേയരാക്കിയത്.അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നുവെന്നും സിബിഐ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയില്‍ ലഭിച്ചത് നിര്‍ണ്ണായക തെളിവുകളാണെന്ന റിപ്പോര്‍ട്ടുമുണ്ട്. റിപ്പോര്‍ട്ട് കേന്ദ്ര ഫോറന്‍സിക് സംഘം സിബിഐക്ക് കൈമാറി. കേസിലെ ദുരൂഹതയകറ്റാനാണ് നുണ പരിശോധന റിപ്പോര്‍ട്ട് സിബിഐ പരിശോധിക്കാനൊരുങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹത വര്‍ദ്ധിക്കുകയാണ്. വിഷ്ണു സോമസുന്ദരത്തിന്റെ സ്വര്‍ണക്കടത്തു ഇടപാടുകളെ കുറിച്ച്‌ ബാലഭാസ്‌കറിന് അറിവുണ്ടോ എന്നും സിബിഐ പരിശോധിക്കും. ബാലഭാസ്‌കര്‍ മരിക്കുന്നതിനു മുൻപ് തന്നെ വിഷ്ണു സ്വര്‍ണക്കടത്തു തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്ക് പരിശോധിക്കുകയാണ് സിബിഐ.എന്നാല്‍ കലാഭവന്‍ സോബിയുടെ മൊഴി വിശ്വസിക്കാനാകില്ലെന്ന് സിബിഐ തിരിച്ചറിയുന്നുണ്ട്. ഇതിനൊപ്പം ഡ്രൈവര്‍ അര്‍ജുനിന്റെ മൊഴിയും കള്ളമായിരുന്നു. ഇതിലും അന്വേഷണം തുടരും. ബാലഭാക്‌സറിന്റെ ഭാര്യയുടെ മൊഴി ശരിവയ്ക്കുന്ന തരത്തിലാണ് നുണ പരിശോധനയിലെ റിപ്പോര്‍ട്ടുകളെന്നാണ് സൂചന. പ്രകാശ് തമ്പിയുടെ മൊഴിയിലും അസ്വാഭാവികതയുണ്ട്. എന്തിനാണ് ഡ്രൈവര്‍ കള്ളം പറഞ്ഞതെന്നതാണ് ഇനി നിര്‍ണ്ണായകം. അതില്‍ കൂടി വ്യക്തത വന്നാല്‍ ബാലഭാക്‌സറിന്റെ കേസില്‍ സിബിഐ അന്തിമ നിഗമനത്തില്‍ എത്തും.