തിരുവനന്തപുരം:കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും പറഞ്ഞു. തന്റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പ്രദീപ് ഒരിക്കല്‍ പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു. സംഭവത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പര്‍ ലോറി ഇതുവരെ കണ്ടെത്താനായില്ല.തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. ഇന്നലെ ഉച്ച തിരിഞ്ഞ് 3.15 നും 3.30 നും ഇടയില്‍ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ടിപ്പര്‍ തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു.ആളൊഴിഞ്ഞ സ്ഥലത്ത് പരിക്കേറ്റു കിടക്കുകയായിരുന്ന പ്രദീപിനെ ഏറെ നേരം കഴിഞ്ഞാണ് കണ്ടെത്തിയത്. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അപകട ശേഷം ടിപ്പര്‍ വേഗതയില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ടിപ്പര്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. സംഭവത്തില്‍ അന്വേഷണം വേണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.പ്രദീപിന്റെ ഭാര്യ ഹോമിയോ ഡോക്ടര്‍ ആണ്. ഒരു മകന്‍ ഉണ്ട് .നീണ്ട വര്‍ഷക്കാലം മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു എസ്. വി പ്രദീപ്. കര്‍മ്മ ന്യൂസ്,മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിള്‍, മംഗളം എന്നീ ചാനലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല
കൊച്ചി:പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇബ്രാഹിം കുഞ്ഞുള്ളത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.ജാമ്യം അനുവദിക്കരുതെന്നും നാല് ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. നിലവില്‍ ഇബ്രാഹിംകുഞ്ഞിനു ആശുപത്രിയില്‍ തുടരാമെന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന സാഹചര്യം വന്നാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ആര്‍ഡിഎസിനു കരാര്‍ നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്തു മാസ്‌കറ്റ് ഹോട്ടലില്‍ 2013 ജൂണ്‍ 17 ന് നടന്ന യോഗത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു സര്‍ക്കാരിന്റെ ആരോപണം. മുന്‍കൂര്‍ പണം അനുവദിച്ചതു നിയമവിരുദ്ധമായാണെന്നും അതിനു കരാറില്‍ വ്യവസ്ഥയില്ലെന്നും നിയമവകുപ്പിന്റെ അഭിപ്രായം തേടിയില്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി അറിയിച്ചിരുന്നു.കരാറുകാര്‍ക്ക് മുന്‍കൂര്‍ പണം നല്‍കുന്നത് പുതുമയുള്ള കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചത്. പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യം കണക്കാക്കി രാഷ്ട്രീയ പ്രേരിതമായാണ് അറസ്റ്റെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ശരിയായ നടപടിക്രമങ്ങളിലൂടെ, രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടെ എത്തിയതിനാലാണു മുന്‍കൂര്‍ തുക നല്‍കാന്‍ അംഗീകാരം കൊടുത്തതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.നവംബര്‍ 18 നാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിയാണ് ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്.
നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘര്‍ഷം;രണ്ട് പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു;കണ്ണീർ വാതകം പ്രയോഗിച്ചു
കോഴിക്കോട്:നാദാപുരത്ത് വോട്ടെടുപ്പിനിടെ സംഘര്‍ഷം.പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിൽ ഉന്തും തളളുമുണ്ടായി. രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ റൂറല്‍ എസ്.പി സ്ഥലത്തേക്ക് പുറപ്പെട്ടു. കീയൂര്‍ 6,7 വാര്‍ഡുകളിലെ നാലാം ബൂത്തിലാണ് പ്രശ്‌നമുണ്ടായത്.മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് കോടത്തൂരില്‍ എല്‍.ഡി.എഫ്,യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ സംഘർഷമായുണ്ടായി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുഹറ അഹമ്മദിന് സംഘര്‍ഷത്തിനിടെ പരിക്കേറ്റു.തുടര്‍ന്ന് സ്ഥലത്ത് പൊലീസ് ലാത്തിവീശി.
തദ്ദേശ തിരഞ്ഞെടുപ്പ്;കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്സിം ലീഗ് പ്രവർത്തകൻ അറസ്റ്റിലായി. പാണപ്പുഴ പഞ്ചായത്തിലെ ആലക്കാടാണ് 16 വയസുകാരനായ ലീഗ് പ്രവർത്തകൻ കള്ളവോട്ട് ചെയ്യാനെത്തിയത്.ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാനെത്തിയത് പോളിങ് ഉദ്യോഗസ്ഥർ തിരിച്ചറിയുകയായിരുന്നു. ഇതോടെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രവാസിയായ സഹോദരന്റെ വോട്ട് ആൾമാറാട്ടം നടത്തി കള്ളവോട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം.കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്തിലും കള്ളവോട്ട് നടന്നതായി കണ്ടെത്തി.നാലാം വാർഡിലാണ് കോൺഗ്രസ് പ്രവർത്തകൻ കള്ളവോട്ട് നടന്നത്. മമ്മാലിക്കണ്ടി പ്രേമൻ എന്ന കോൺഗ്രസ് പ്രവർത്തകനാണ് കള്ളവോട്ട് ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പ്;മൂന്നാം ഘട്ടത്തിലും കനത്ത പോളിംഗ്;ഉച്ചവരെ അൻപത് ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും കനത്ത പോളിംഗ്.കണ്ണൂർ കാസർകോട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടിങ് നടക്കുന്നത്.ഉച്ചവരെ 50 ശതമാനത്തിലധികം വോട്ടുകളാണ് എല്ലാ ജില്ലകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴുമണിക്ക് തന്നെ പല പോളിംഗ് ബൂത്തുകള്‍ക്കു മുന്നിലും നീണ്ടനിര രൂപപ്പെട്ടു.. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷന്‍മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് മൂന്നാംഘട്ടത്തിലുള്ളത്. മലപ്പുറം ജില്ലയിലാണ് ഉച്ചവരെ ഏറ്റവുമധികം പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒന്നേകാല്‍ വരെ ലഭിച്ച കണക്കുകള്‍ അനുസരിച്ച് മലപ്പുറം 53.26%, കോഴിക്കോട് 52.7%, കണ്ണൂര്‍ 53.24%, കാസര്‍കോട് 52.45% എന്നിങ്ങനെയാണ് പോളിംഗ്. കണ്ണൂര്‍ ജില്ലയിലെ ആന്തൂരിലാണ് നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. മലപ്പുറം ജില്ലയിലെ ഗ്രാമീണ, തീരദേശ ജില്ലകളില്‍ രാവിലെ മുതല്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് കണ്ണൂര്‍ കോര്‍പറേഷനുകളില്‍ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞു.
മലപ്പുറത്ത് രണ്ടിടത്ത് സംഘര്‍ഷമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് പരിഹരിച്ചു. 25 ഇടങ്ങളില്‍ തുടക്കത്തില്‍ വോട്ടിംഗ് യന്ത്രണങ്ങള്‍ തകരാറിലായെങ്കിലും പിന്നീട് പരിഹരിച്ചു.ബേപ്പൂരില്‍ വോട്ട് ചെയ്തിറങ്ങിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. നഗര മേഖലകളില്‍ പോളിംഗ് കുറഞ്ഞുവെങ്കിലും ഗ്രാമീണ പ്രദേങ്ങളില്‍ കനത്ത പൊളിംഗാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. കോഴിക്കോട് കോര്‍പറേഷന്‍, കോഴിക്കോട് ജില്ലയിലെ പയ്യോളി പോലുള്ള നഗരസഭകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍ തുടങ്ങിയ ഇടങ്ങളില്‍ അഞ്ചു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിംഗ് നാല്‍പത് ശതമാനത്തിന് താഴെവരെയേ എത്തിയുള്ളൂ. കനത്ത സുരക്ഷാ ക്രമീകരണങ്ങളിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രശ്നബാധിത ബൂത്തുകള്‍ ഏറ്റവും കൂടുതലുള്ളതും ഈ ഘട്ടത്തിലാണ്. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.ഞായറാഴ്ച വൈകിട്ട് മൂന്നുമണി മുതല്‍ തിങ്കളാഴ്ച വോട്ടെടുപ്പ് അവസാനിക്കും വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലാകുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ചുമതലപ്പെട്ട ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് ആറുമണിക്കകം നേരിട്ടെത്തി വോട്ടു ചെയ്യാം. ക്യൂവിലുള്ള മറ്റെല്ലാവരും വോട്ട് ചെയ്തശേഷമായിരിക്കും ഇവര്‍ക്ക് അവസരം.
സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5268 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 737, കോഴിക്കോട് 731, എറണാകുളം 576, കോട്ടയം 563, തൃശൂര്‍ 520, ആലപ്പുഴ 416, പാലക്കാട് 208, തിരുവനന്തപുരം 269, കൊല്ലം 347, പത്തനംതിട്ട 235, വയനാട് 277, കണ്ണൂര്‍ 123, ഇടുക്കി 114, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കോഴിക്കോട് 7, കണ്ണൂര്‍ 6, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് 4 വീതം, വയനാട് 3, ഇടുക്കി 2, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5268 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 529, കൊല്ലം 447, പത്തനംതിട്ട 204, ആലപ്പുഴ 425, കോട്ടയം 387, ഇടുക്കി 160, എറണാകുളം 510, തൃശൂര്‍ 570, പാലക്കാട് 285, മലപ്പുറം 611, കോഴിക്കോട് 619, വയനാട് 320, കണ്ണൂര്‍ 110, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്.4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 437ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:കൊവിഡ് വാക്‌സിന്‍ സാധാരണ ജനങ്ങള്‍ക്ക് വിതരണത്തിന് എത്തിയാല്‍ കേരളത്തില്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിന്‍ എത്രത്തോളം ലഭ്യമാകും എന്നത് വേറെ ചിന്തിക്കേണ്ട കാര്യമാണ്. പക്ഷേ, ഇവിടെ നല്‍കുന്ന വാക്സിനെല്ലാം സൗജന്യമായി തന്നെയായിരിക്കും. വാക്സിനായി ആരില്‍ നിന്നും സര്‍ക്കാര്‍ പണം ഈടാക്കില്ല. അതില്‍ ഒരു സംശയവും ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് കൊവിഡ് വ്യാപനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകും; എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണമെന്നും ആരോഗ്യമന്ത്രി
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രോഗം കൂടുക എന്നാല്‍ മരണ നിരക്കും കൂടും എന്നാണ്. കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്‍ നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും എല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.നേരത്തെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചപ്പോള്‍ രോഗനിരക്കില്‍ വര്‍ദ്ധനവുണ്ടായതും മന്ത്രി ചൂണ്ടിക്കാട്ടി.ജനകീയ പോരാട്ടത്തിലൂടെയായിരുന്നു കേരളത്തില്‍ കോവിഡിനെ പിടിച്ച് നിര്‍ത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ അകമഴിഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എറണാകുളം പറവൂരില്‍ ഓടുന്ന കാറിനു പിന്നിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ കാർഡ്രൈവർ പിടിയിൽ;കാര്‍ കണ്ടുകെട്ടി ലൈസന്‍സ് റദ്ദ് ചെയ്യാനും നിര്‍ദേശം
എറണാകുളം:പറവൂരില്‍ ഓടുന്ന കാറിനു പിന്നിൽ നായയെ കെട്ടിവലിച്ച സംഭവത്തിൽ കാർഡ്രൈവർ പിടിയിൽ.ചെങ്ങമനാട് ചാലക്ക കോന്നം വീട്ടില്‍ യൂസഫ് (62) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് എറണാകുളത്ത് നെടുമ്പാശ്ശേരി പറവൂര്‍ റോഡില്‍ ചാലാക്കയില്‍ അതിക്രൂരമായ സംഭവം അരങ്ങേറിയത്.30 കിലോമീറ്ററോളം വേഗത്തില്‍ പാഞ്ഞ കാറിന്റെ ഡിക്കിയില്‍ നായയെ ബന്ധിച്ച് വലിച്ചുകൊണ്ട് പോവുകയായിരുന്നു. ഓടി തളര്‍ന്നു അവശനായി വീണ നായയെ റോഡിലൂടെ വലിച്ചിഴച്ചു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖില്‍ എന്ന യുവാവാണ് ഈ ദൃശ്യം പകര്‍ത്തിയത്. അത്താണിയിലൂടെ സഞ്ചാരിക്കുന്നതിനിടെയാണ് ഒരു നായയെ കാറില്‍ കെട്ടിവലച്ചു കൊണ്ടു പോകുന്ന കാഴ്ച അഖിലിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. സംഭവം മൊബൈല്‍ പകര്‍ത്തിയ യുവാവ് ഇടപെട്ട് കാര്‍ നിര്‍ത്തിയെങ്കിലും കാര്‍ ഡ്രൈവര്‍ അഖിലിനോട് കയര്‍ത്തു സംസാരിച്ചു. എന്നാല്‍ കൊടും ക്രൂരത ചോദ്യം ചെയ്തുള്ള നിലപാടില്‍ അഖില്‍ ഉറച്ചു നിന്നതോടെ ഇയാള്‍ നായയെ അവിടെ ഉപേക്ഷിച്ചു പോയി.ഏതാണ്ട് അറുന്നൂറ് മീറ്ററോളം നായയെ കാറില്‍ കെട്ടിവലിച്ചു കൊണ്ടു പോയി എന്നാണ് അഖില്‍ പറയുന്നത്. സംഭവത്തില്‍ അഖില്‍ മൃഗസംരക്ഷണവകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കര്‍ശന നടപടി സ്വീകരിക്കാന്‍ റുറല്‍ എസ് പി കെ കാര്‍ത്തിക് നിര്‍ദ്ദേശിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ചെങ്ങമനാട് പൊലീസ് താമസിയാതെ യൂസഫിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചെങ്ങമനാട് സി ഐ ടി.കെ. ജോസിയുടെ നേതൃത്വത്തിലാണ് സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. മൃഗസംരക്ഷണ നിയമപ്രകാരവും കേരള പൊലീസ് ആക്ട് പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ്സ് ചാര്‍ജ്ജുചെയ്തിട്ടുള്ളത്.പരമാവധി രണ്ടുകൊല്ലം വരെ ശിക്ഷകിട്ടാവുന്ന കുറ്റകൃത്യമാണ് ഇത്. കാറിന് പിന്നില്‍ കെട്ടിവലിച്ച നായയെ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ ആനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരാണ് പരിക്കേറ്റ നായയെ കണ്ടെത്തിയത്. കാറില്‍ കെട്ടിവലിച്ച നായയുടെ പിന്നാലെ ഓടിയ നായയെയും തങ്ങള്‍ക്ക് കണ്ടെത്താനായതായി ‘ദയ’ പ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് നായകളും നിലവില്‍ ‘ദയ’ പ്രവര്‍ത്തകരുടെ പരിപാലനത്തിനലാണ്.അതിനിടെ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ ഫേസ്ബുക്കില്‍ അറിയിച്ചു. യൂസഫിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് നിര്‍ദേശം മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്.