പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച കേരളത്തിൽ; ബി.ജെ.പി നേതൃയോഗത്തില്‍ പങ്കെടുക്കും

keralanews prime minister narendra modi in kerala on sunday will attend the bjp meeting

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ എത്തും. കൊച്ചിയിലെ ബി.പി.സി എൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനമുൾപ്പെടെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. കൊച്ചിയിൽ നടക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.ബി.പി.സി.എൽ കൊച്ചി റിഫൈനറി, പോർട്ട് ട്രസ്റ്റ്, കൊച്ചിൻ ഷിപ്പ് യാർഡ്, ഫാക്ട് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. 6000 കോടി രൂപ ചെലവിൽ റിഫൈനറിയിൽ പൂർത്തിയാക്കിയ പ്രൊപിലിൻ ഡെറിവേറ്റീവ്സ് പെട്രോ കെമിക്കൽ പ്രാജക്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ബൃഹത് പദ്ധതി.ചെന്നൈയിൽ നിന്നും വിമാനമാര്‍ഗ്ഗം എത്തുന്ന പ്രധാനമന്ത്രി ഞായറാഴ്ച വിവിധ പൊതുപരിപാടികൾക്കായി രണ്ടു മണിക്കൂറാകും കേരളത്തിൽ ചെലവഴിക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ സുരക്ഷയും ശക്തമാക്കി. കൊച്ചി നഗരത്തിലടക്കം വാഹന നിയന്ത്രണങ്ങളും ഉണ്ടായേക്കും.

മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു; യു ഡി എഫ് ഘടകകക്ഷിയാകും

keralanews mani c kappan left ldf and join udf

കോട്ടയം:മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിട്ടു.യുഡിഎഫ് ഘടകകക്ഷിയാകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ഞായറാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ യുഡിഎഫ് ഘടകകക്ഷിയായി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.തനിക്കൊപ്പം ഏഴ് സംസ്ഥാന ഭാരവാഹികളും, ഏഴ് ജില്ല പ്രസിഡന്‍റുമാരും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 17 സംസ്ഥാന ഭാരവാഹികള്‍ ആണ് ഉള്ളത്. ഇതില്‍ നിന്നാണ് ഏഴ് സംസ്ഥാന ഭാരവാഹികള്‍ കാപ്പനൊപ്പം ചേരുന്നത്. തന്‍റെ ശക്തി ഐശ്വര്യ കേരളയാത്രയില്‍ തെളിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം എന്‍ സി പി ഏത് മുന്നണിക്കൊപ്പമാണെന്ന് കേന്ദ്ര നേതൃത്വം ഇന്ന് അറിയിക്കും. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.പീതാംബരന്റെ തീരുമാനം. പാലാ സീറ്റിന്‍റെ കാര്യത്തിൽ നടന്നത് അനീതിയാണെങ്കിലും ഇടത് മുന്നണിയിൽ നിന്ന് വിട്ടുപോരേണ്ടതില്ലെന്ന് എന്‍സിപി ദേശീയ നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും.

സംസ്ഥാനത്ത് ഇന്ന് 5397 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;5332 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 5397 covid cases confirmed today in kerala 5332 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3954 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4980 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 313 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 560, കോട്ടയം 526, പത്തനംതിട്ട 489, മലപ്പുറം 520, കോഴിക്കോട് 514, കൊല്ലം 494, ആലപ്പുഴ 465, തൃശൂര്‍ 456, തിരുവനന്തപുരം 295, കണ്ണൂര്‍ 159, ഇടുക്കി 181, പാലക്കാട് 72, കാസര്‍ഗോഡ് 131, വയനാട് 118 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 8, വയനാട് 7, തിരുവനന്തപുരം 5, കൊല്ലം, എറണാകുളം, കണ്ണൂര്‍ 3 വീതം, പത്തനംതിട്ട 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5332 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 424, കൊല്ലം 306, പത്തനംതിട്ട 568, ആലപ്പുഴ 356, കോട്ടയം 374, ഇടുക്കി 293, എറണാകുളം 743, തൃശൂര്‍ 414, പാലക്കാട് 153, മലപ്പുറം 424, കോഴിക്കോട് 604, വയനാട് 198, കണ്ണൂര്‍ 405, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

വിതുര പെണ്‍വാണിഭകേസ്; ഒന്നാം പ്രതി ഷാജഹാന് 24 വര്‍ഷം തടവും 1,09,000 രൂപ പിഴയും ശിക്ഷ

keralanews vithura sex case first accused shajahan was sentenced to 24 years in prison and fined 109000 rupees

കോട്ടയം:വിതുര പെണ്‍വാണിഭകേസിലെ ഒന്നാം പ്രതി ഷാജഹാന്(സുരേഷ്) 24 വര്‍ഷം തടവും 1,09,000 രൂപ പിഴയും ശിക്ഷ.പിഴ തുക പെണ്‍കുട്ടിക്ക് കൈമാറും.വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 24 കേസുകളില്‍ ഒന്നിലാണ് വിധി. ബാക്കി 23 കേസുകളില്‍ ഇനി വിധി പറയാനുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, മോശമായ കാര്യങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് കൈമാറല്‍, അനാശാസ്യം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് കൈമാറിയതിന് പത്ത് വര്‍ഷം കഠിന തടവ്, ഐപിസി 344 വകുപ്പ് പ്രകാരം തട്ടിക്കൊണ്ട് പോകല്‍, തടവില്‍ പാര്‍പ്പിക്കല്‍ എന്നിവയ്ക്ക് രണ്ട് വര്‍ഷം തടവും 5000 പിഴയും, അനാശാസ്യത്തിന് രണ്ട് വകുപ്പുകളിലായി 12 വര്‍ഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി.1995 നവംബര്‍ 21 ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അജിത ബീഗം എന്ന അകന്ന ബന്ധു വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുവന്ന് ഷാജഹാന് കൈമാറി. ഇയാള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി 10 ദിവസത്തിലധികം തടങ്കലില്‍ വച്ചു. പെണ്‍കുട്ടിയെ ഷാജഹാന്‍ പീഡിപ്പിക്കുകയും പലര്‍ക്കായി കൈമാറുകയും ചെയ്തതെന്നായിരുന്നു കേസ്.1996 ജൂലൈ 16ന് പെണ്‍കുട്ടിയെ പ്രതികളിലൊരാള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് സംഭവം പുറത്തുവരുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലയിലുള്ളവര്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ കേസ് വിവാദമായി. സുരേഷ് ഒളിവില്‍ പോവുകയു ചെയ്തു. തുടര്‍ന്ന് ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടു ഘട്ടത്തിലും വിചാരണ നടന്നത്. പ്രതികളെ യുവതിക്ക് തിരിച്ചറിയാന്‍ കഴിയാതിരുന്നതോടെ രാഷ്ട്രീയ, സിനിമ, ഉദ്യോഗസ്ഥ മേഖലയിലുള്ളവരെയെല്ലാം കോടതി വെറുതെവിട്ടു. അതിനു പിന്നാലെ 19 വര്‍ഷം ഒളിവിലിരുന്ന സുരേഷ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. 14 മാസത്തിനുശേഷം ജാമ്യത്തിലിറങ്ങി ഒളിവില്‍പോയി. 2019 ജൂണില്‍ ഹൈദരാബാദില്‍നിന്ന് പിടികൂടിയതോടെയാണ് വിചാരണ പുനരാരംഭിച്ചത്.

സംസ്ഥാനത്ത് കോവാക്സിൻ വിതരണം തുടങ്ങി

keralanews covaxin distribution started in the state

തിരുവനന്തപുരം:വിവാദമുയര്‍ന്ന ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീനായ കോവാക്സീന്‍ സംസ്ഥാനത്തും വിതരണം തുടങ്ങി.പരീക്ഷണം പൂര്‍ത്തിയാകും മുമ്പ് വിതരണം ആരംഭിച്ചതിനെ തുടര്‍ന്നാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന്‍ വിവാദത്തിലായത്. ഫലപ്രാപ്തി പൂര്‍ണമായും തെളിയിക്കപ്പെടാത്ത വാക്സിന്‍ വിതരണം ചെയ്യേണ്ടതില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാട്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ് വാക്സീനാണ് കേരളത്തിൽ ഇതുവരെ നല്കിയത്.മുന്‍നിര പ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവാക്സീന്‍ വിതരണം ചെയ്തത്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഷീല്‍ഡ് വാക്‌സീന്‍ തന്നെയാവും നല്‍കുക. കൊവാക്സിന്‍ സുരക്ഷിതമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റയും വാക്സിന്‍ നിര്‍മാതാക്കളുടെയും വാദം. ഡല്‍ഹി ഉള്‍പ്പെടെ മറ്റ് പല സംസ്ഥാനങ്ങളിലും കൊവാക്സിന്‍ വിതരണം ചെയ്യുന്നുണ്ട്. രണ്ട് വാക്സിനുകളും നല്‍കണമെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. പൊലീസ് ഉള്‍പ്പെടെ കൊവിഡ് മുന്നണി പോരാളികള്‍ക്ക് കൊവാക്സിന്‍ വിതരണം ചെയ്യും. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കൊവിഷീല്‍ഡ് വിതരണം തുടരും. ബാക്കിയുള്ള കൊവിഷീല്‍ഡ് തിരിച്ചെടുക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടു.സമ്മത പത്രം വാങ്ങിയാണ് കൊവാക്സിന്‍ കുത്തിവെപ്പ് എടുക്കുക. കൊവാക്സിന്‍ കുത്തിവെപ്പ് എടുക്കുന്നവരോട് പരീക്ഷണം നടക്കുന്ന വാക്സിനാണെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഒരാഴ്ചത്തെ ആരോഗ്യ അവസ്ഥകള്‍ രേഖപ്പെടുത്താനുള്ള ഫോമും നല്‍കും. കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഈ നടപടിക്രമമില്ല.ബ്രിട്ടണിലെ ഓക്‌സ്ഫര്‍ഡ് സര്‍വ്വകലാശാലയും പൂനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച കോവിഷില്‍ഡ് വാക്‌സീനും ഭാരത് ബയോടെക്കിന്റെ കോവാക്‌സീനുമാണ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.

അന്തര്‍സംസ്ഥാന ബസ്സുകളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തി കെഎസ്‌ആര്‍ടിസി;പുതിയ നിരക്ക് ഇന്ന് മുതല്‍

keralanews ksrtc slashes fares on inter state buses from today

തിരുവനന്തപുരം:അന്തര്‍സംസ്ഥാന ബസ്സുകളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തി കെഎസ്‌ആര്‍ടിസി.വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്സില്‍ ബസ് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം താത്കാലിക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കിലെ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും.ഇതോടൊപ്പം എസി ജന്റം ലോ ഫ്‌ളോര്‍ ബസുകളിലും ടിക്കറ്റ് ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തില്‍ നേരത്തെ താല്‍ക്കാലികമായി വര്‍ധിപ്പിച്ച നിരക്കിലാണ് ഇളവ് നല്‍കുന്നത്. കോവിഡ് കാലത്ത് എസി ജന്റം ലോ ഫ്‌ളോര്‍ ബസുകളില്‍ ആദ്യത്തെ 5 കിലോമീറ്ററിന് മിനിമം ചാര്‍ജ് 26 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 187 പൈസയുമാണ് ഈടാക്കിയിരുന്നത്. ഇത് ഇപ്പോള്‍ മിനിമം ചാര്‍ജ് 26 ആയി നിലനിര്‍ത്തുകയും, കീലോമീറ്ററിന് 125 പൈസയുമായി കുറയ്ക്കുവാനും തീരുമാനിച്ചു.

ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തു; മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

keralanews ragging junior 11 malayalee students arrested in mangaluru

മംഗളൂരു:ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവത്തിൽ മംഗളൂരുവില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.ഉള്ളാൾ കനച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അഞ്ച് മലയാളി വിദ്യാര്‍ഥികളാണ് റാഗിംങിന് ഇരയായത്. ഫിസിയോതെറാപ്പി, നഴ്സിംഗ് വിദ്യാർത്ഥികളാണ് അറസ്റ്റിലായത്.വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയര്‍ക്കുന്നത്തെ റോബിന്‍ ബിജു (20), വൈക്കം എടയാറിലെ ആല്‍വിന്‍ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിന്‍ മഹ്റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോണ്‍ സിറില്‍ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസര്‍കോട് കടുമേനിയിലെ ജാഫിന്‍ റോയിച്ചന്‍ (19), വടകര ചിമ്മത്തൂരിലെ ആസിന്‍ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്ബറത്തെ അബ്ദുള്‍ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുള്‍ അനസ് മുഹമ്മദ് (21), ഏറ്റുമാനൂര്‍ കനകരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ കുറെ ദിവസങ്ങളായി തുടര്‍ച്ചയായി റാഗ് ചെയ്തതിന് പിന്നാലെ ഇരയാക്കപ്പെട്ട കുട്ടികള്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. താടിയും മീശയും വടിപ്പിക്കുകയും, തീപ്പെട്ടിക്കൊള്ളിക്കൊണ്ട് മുറി അളപ്പിക്കുകയും എണ്ണിപ്പിക്കുകയും ചെയ്താണ് ഇവര്‍ റാഗ് ചെയ്തത്. കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കര്‍ണാടകയില്‍ റാഗിങിനെ എതിരെ പുതുതായി കൊണ്ടുവന്ന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.ഇന്ത്യന്‍ പീനല്‍ കോഡിലെ 323, 506 വകുപ്പുകള്‍ നടപ്പാക്കുന്നതിനു പുറമേ കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ സെക്ഷന്‍ 116 പ്രകാരവും പൊലീസ് കേസെടുത്തു.ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തൊഴില്‍ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിത;പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കെന്നും കൂട്ടുപ്രതി രതീഷ്

keralanews mastermind of job fraud case is saritha and money transfered to sarithas account said co accused

കോഴിക്കോട്‌: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ക്കെതിരെ ആരോപണവുമായി കൂട്ടുപ്രതി രതീഷ്. തൊഴില്‍ തട്ടിപ്പില്‍ മുഖ്യ ആസൂത്രക സരിതയാണെന്നാണ് രതീഷിന്റെ ആരോപണം. ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിലാണ് രതീഷ് ആരോപണം ഉന്നിയിച്ചിരിക്കുന്നത്. പരാതിക്കാരനായ അരുണിന് സരിതയാണ് മൂന്ന് ലക്ഷം രൂപ തിരികെ നല്‍കിയതെന്നും ജാമ്യാപേക്ഷയില്‍ രതീഷ് പറയുന്നു.പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണ്. വ്യാജനിയമന ഉത്തരവുകള്‍ നല്‍കിയതു സരിതയാണെന്നും രതീഷിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നു. സിപിഐയുടെ പഞ്ചായത്ത് അംഗമാണ് രതീഷ്. സരിത മൂന്നുലക്ഷം രൂപ തിരികെ നല്‍കിയതിന്റെ രേഖയായി ചെക്കും ഹാജരാക്കി.ബവ്കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിന്‍കര സ്വദേശികളായ 2 പേരില്‍ നിന്നായി 16.5 ലക്ഷത്തോളം രൂപ തട്ടിയെന്നാണു സരിതയ്ക്കെതിരായ കേസ്. സരിതയുടെ അക്കൗണ്ടിലേക്കു പണം ഇട്ടു നല്‍കിയതിന്റെയും മറ്റും തെളിവുകളും ശബ്ദരേഖയും പരാതിക്കാരന്‍ കൈമാറിയിരുന്നു.ആരോഗ്യ കേരളം പദ്ധതിയില്‍ 4 പേരെ പിന്‍വാതില്‍ വഴി നിയമിച്ചെന്ന ശബ്ദരേഖയും ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം പരാതിക്കാര്‍ നല്‍കിയിരുന്നു. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചു നെയ്യാറ്റിന്‍കര സിഐ ആയിരുന്ന ശ്രീകുമാറിനു റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ശ്രീകുമാറിനെ കഴിഞ്ഞയാഴ്ച വെച്ചൂച്ചിറയിലേക്കു മാറ്റി. പകരം ചുമതലയേറ്റ സിഐയോട് അന്വേഷണം വേഗത്തിലാക്കാനും നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;5692 പേര്‍ രോഗമുക്തി നേടി

keralanews 5281 covid cases confirmed today 5692 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 71,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.37 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3936 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4783 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. പത്തനംതിട്ട 645, എറണാകുളം 575, കോഴിക്കോട് 596, കൊല്ലം 570, മലപ്പുറം 384, കോട്ടയം 348, തൃശൂര്‍ 372, ആലപ്പുഴ 335, തിരുവനന്തപുരം 196, കണ്ണൂര്‍ 198, പാലക്കാട് 125, ഇടുക്കി 183, വയനാട് 165, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം 5, കൊല്ലം, പത്തനംതിട്ട, കോഴിക്കോട് 3 വീതം, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, കോട്ടയം തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5692 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 400, കൊല്ലം 306, പത്തനംതിട്ട 452, ആലപ്പുഴ 423, കോട്ടയം 502, ഇടുക്കി 481, എറണാകുളം 669, തൃശൂര്‍ 373, പാലക്കാട് 142, മലപ്പുറം 589, കോഴിക്കോട് 666, വയനാട് 308, കണ്ണൂര്‍ 332, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 455 ഹോട്ട് സ്പോട്ടുകളാണുള്ളത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

സോളാര്‍ തട്ടിപ്പ്;സരിതയുടെയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി

keralanews solar fraud case bail of saritha and biju radhakrishnan canceled

കോഴിക്കോട്: സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായരുടേയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസ് വിധി പറയുന്ന 25ന് രണ്ടുപേരെയും ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം.സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.സരിതയേയും ബിജു രാധാകൃഷ്ണനേയും കൂടാതെ ഇവരുടെ ഡ്രൈവര്‍ മണിലാലിന്‍റെ ജാമ്യവും റദ്ദാക്കി. 2013ലെ കേസില്‍ ഇന്നു വിധി പറയേണ്ടതായിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിസരിതയും ബിജു രാധാകൃഷ്ണനും കോടതിയില്‍ ഹാജരായിരുന്നില്ല.കീമോതെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്ന് സരിതയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ബിജു രാധാകൃഷ്ണന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകന്‍ അറിയിച്ചു.എന്നാൽ സരിതയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകളില്‍ കീമോതെറാപ്പി ചെയ്യുന്ന വിവരം വ്യക്തമാക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് സരിത, ബിജു രാധാകൃഷ്ണന്‍, മൂന്നാംപ്രതി മണിമോന്‍ എന്നിവരുടെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കുവേണ്ടി വ്യാജ രേഖകള്‍ തയാറാക്കിയതിനാണ് കൊടുങ്ങല്ലൂര്‍ സ്വദേശി മണിലാലിനെ മൂന്നാം പ്രതിയാക്കിയത്. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്റെ ഓഫിസിലും വീട്ടിലും സോളര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞു 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.