സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കോവിഡ്; 1766 പേര്‍ക്ക് രോഗമുക്തി

keralanews 1239 covid cases confirmed in the state today 1766 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം 70, പാലക്കാട് 59, പത്തനംതിട്ട 46, കാസര്‍ഗോഡ് 44, വയനാട് 24 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 34,821 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.56 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4507 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1067 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 106 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 115, കണ്ണൂര്‍ 95, കോഴിക്കോട് 106, കൊല്ലം 108, എറണാകുളം 98, ആലപ്പുഴ 100, ഇടുക്കി 86, തൃശൂര്‍ 87, മലപ്പുറം 80, കോട്ടയം 66, പാലക്കാട് 20, പത്തനംതിട്ട 43, കാസര്‍ഗോഡ് 39, വയനാട് 24 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 3, തിരുവന്തപുരം, എറണാകുളം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 92, കൊല്ലം 170, പത്തനംതിട്ട 132, ആലപ്പുഴ 126, കോട്ടയം 115, ഇടുക്കി 17, എറണാകുളം 102, തൃശൂര്‍ 215, പാലക്കാട് 96, മലപ്പുറം 154, കോഴിക്കോട് 264, വയനാട് 18, കണ്ണൂര്‍ 214, കാസര്‍ഗോഡ് 51 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,081 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. നിലവില്‍ ആകെ 355 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;’മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ മികച്ച ചിത്രം

keralanews 67th national film awards announced marakkar arabikkadalinte simham best film

ന്യൂഡൽഹി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മനോജ് ബാജ്‌പെ (ബോണ്‍സലെ) ധനുഷ് (അസുരന്‍) എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു. പങ്ക, മണികര്‍ണിക സിനിമകളിലെ അഭിനയത്തിന് കങ്കണ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി.വിജയ് സേതുപതിയാണ് സഹനടന്‍. കള്ളനോട്ടം ആണ് മികച്ച മലയാളം സിനിമ. രാഹുല്‍ റിജി നായര്‍ ആണ് ഇതിന്റെ സംവിധായകന്‍.സ്‌പെഷ്യല്‍ എഫക്‌ട്‌സിനുള്ള പുരസ്‌കാരം സിദ്ധാര്‍ഥ് പ്രിയദര്‍ശനും (മരക്കാര്‍: അറബിക്കടലിന്റെ സിംഹം) ഗാനരചനക്കുള്ള പുരസ്‌കാരം പ്രഭാവര്‍മക്കും (കോളാമ്പി) ക്യാമറ- ജെല്ലിക്കെട്ടിന്റെ ഗിരീഷ് ഗംഗാധരനുമാണ്. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക പരാമാര്‍ശം ലഭിച്ചു.മികച്ച മേക്കപ്പ് ആര്‍ടിസ്റ്റിനുള്ള പുരസ്കാരം ഹെലന്‍ എന്ന ചിത്രത്തിന് രഞ്ജിത്ത് സ്വന്തമാക്കി. മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തെരഞ്ഞെടുത്തു. കഥേതര വിഭാഗത്തില്‍ മികച്ച കുടുംബമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ശരണ്‍ വേണുഗോപാലിന്‍റെ ഒരു പാതിരാ സ്വപ്നം പോലെ നേടി.

ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

keralanews high court said cannot intervene in the rejection of bjp candidates nomination papers

കൊച്ചി: തലശ്ശേരിയിലെയും,ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയ സംഭവത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി.പത്രിക തള്ളിയ സംഭവത്തിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കവെയാണ് വിഷയത്തില്‍ ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ ഹൈക്കോടതിയും നിലപാട് വ്യക്തമാക്കിയതോടെ ഇനി രണ്ട് മണ്ഡലങ്ങളിലും എന്‍.ഡി.എക്ക് സ്ഥാനാര്‍ഥികളുണ്ടാവില്ലെന്നത് ഉറപ്പായി.തലശ്ശേരിയിൽ എൻ ഹരിദാസിന്‍റെയും ദേവികുളത്ത് ആർ എം ധനലക്ഷ്മിയുടെയും ഗുരുവായൂരിൽ സി നിവേദിതയുടെയും പത്രികകളാണ് തള്ളിയത്. നാമനിര്‍ദേശ പത്രികയില്‍ സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും അത് തിരുത്താന്‍ അവസരം തന്നില്ലെന്നുമാണ് ഹരജിക്കാര്‍ കോടതിയെ അറിയിച്ചത്.സൂക്ഷ്മപരിശോധനാ സമയത്ത് റിട്ടേണിങ് ഓഫീസര്‍ക്ക് ഇക്കാര്യം അറിയിക്കാമായിരുന്നു. കൊണ്ടോട്ടി, പിറവം മണ്ഡലങ്ങളില്‍ ഇത്തരം അവസരം സ്ഥാനാര്‍ഥികള്‍ക്ക് നല്‍കി. സംസ്ഥാനത്ത് ഇരട്ട നീതിയാണെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ ഹൈക്കോടതി ഈ ഹരജികളില്‍ ഇടപെടരുതെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ കോടതിക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനാവൂ. വിജ്ഞാപനം വന്ന ശേഷം കോടതി ഇടപെടുന്നത് നീതിയുക്തമായ തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിക്കുകയുണ്ടായി.തലശേരിയിലെ പത്രികയോടൊപ്പം നല്‍കിയ ഫോറം എയില്‍ ബി ജെ പി ദേശീയ അദ്ധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലും ഗുരുവായൂരില്‍ നല്‍കിയ ഫോറത്തില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകള്‍ തളളിയത്.

ടെ​ഡ് എ​ക്​​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ന്ത്യക്കാരിയായി​ കണ്ണൂര്‍ കീ​ച്ചേ​രി സ്വദേശിനിയായ ഇ​വാ​നി​യ വി​പി​ന്‍

keralanews kannur native ivania vipin is the youngest indian to take part in the ted x event

കണ്ണൂർ: ടെഡ് എക്സ് പരിപാടിയില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി കണ്ണൂര്‍ കീച്ചേരി സ്വദേശിനിയായ ഏഴുവയസ്സുകാരി ഇവാനിയ വിപിന്‍.പുണെ ലെക്സിക്കന്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ വാഗോളി യില്‍ നടന്ന ടെഡ്‌എക്സ് പരിപാടിയില്‍ വുമന്‍ ഹെഡ് എ 7 ഇയര്‍ ഓൾഡ്‌സ് പെർസ്പെക്റ്റീവ് എന്ന വിഷയത്തില്‍ പ്രസംഗിച്ചാണ്‌ ഈ നേട്ടത്തിന് അര്‍ഹയായത്.കമ്പ്യൂട്ടർ കോഡിങ്ങില്‍ വിദഗ്ധയായ ഇവാനിയ വിപിന്‍, വൈറ്റ് ഹാട് ജൂനിയര്‍ കോഡിങ് പ്രോഗ്രാം അംഗീകരിച്ച ഗെയിം ഡെവലപ്പര്‍ കൂടിയാണ്.പുണെയില്‍ ബാര്‍ക്ലെയ് ബാങ്കില്‍ അസി.വൈസ് പ്രസിഡന്‍റ് ആയി ജോലി നോക്കുന്ന വിപിന്‍ നമ്പിടി  വളപ്പിലി‍െന്‍റയും ശ്വേത സുരേഷി‍െന്‍റയും മകളാണ് ഈ കൊച്ചു മിടുക്കി.

കണ്ണൂർ കളക്റ്ററേറ്റിൽ ഗണ്മാന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി

keralanews fire accidently discharged from gunman gun in kannur collectorate

കണ്ണൂർ: കണ്ണൂർ കളക്റ്ററേറ്റിൽ ഗണ്മാന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി. ധർമടം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ ദീപാങ്കർ സിൻഹയുടെ ഗണ്മാന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നുമാണ് വെടിപൊട്ടിയത്.ഇന്നലെയായിരുന്നു സംഭവം.തിര നിറച്ചത് ശരിയാകാത്തതിനെ തുടർന്ന് ഗൺമാൻ തോക്കുമായി കളക്റ്ററേറ്റിൽ പിസ്റ്റൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥനെ കാണാനെത്തിയതായിരുന്നു.അദ്ദേഹം തോക്കിനുള്ളിൽ കുടുങ്ങിയ തിര എടുക്കാൻ ശ്രമിക്കുന്നതിനിടെ വെടിപൊട്ടുകയായിരുന്നു. ആർക്കും പരിക്കില്ല. സാധാരണ സുരക്ഷിതമായ സ്ഥലത്തുവെച്ചാണ് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്.സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.

കണ്ണൂരിൽ സതീശൻ പാച്ചേനിക്ക് വേണ്ടി വോട്ട് തേടി പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ലാലിന്റെയും സഹോദരിമാർ

keralanews sisters of kripesh and sarathlal killed in periya seeking votes for satheesan pacheni in kannur

കണ്ണൂർ:കണ്ണൂരിൽ സതീശൻ പാച്ചേനിക്ക് വേണ്ടി വോട്ട് തേടി പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ലാലിന്റെയും സഹോദരിമാരായ അമൃതയും കൃഷ്ണപ്രിയയും. യുഡിഎഫ് മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടത്തിയ വനിതാ സംഗമത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ‘അക്രമരാഷ്ട്രീയത്തിന്റെ ഇരകളായി തെരുവിൽ നീതിക്കുവേണ്ടി പോരാടേണ്ടിവന്ന കുടുംബമാണ് ഞങ്ങളുടേത്. ഇത്തരത്തിൽ ഒരുപാട് കുടുംബങ്ങൾ സംസ്ഥാനത്തിന്റെ പലയിടങ്ങളിലുമുണ്ട്.അവർക്കൊക്കെ നീതി ലഭിക്കണമെങ്കിൽ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കണം.സതീശൻ പാച്ചേനി നിയമസഭയിലെത്തണം’ ശരത്ലാലിന്റെ സഹോദരി അമൃത പറഞ്ഞു.’എൽഡിഎഫ് അധികാരത്തിൽ എത്തിയപ്പോൾ ഏറ്റവുംകൂടുതൽ സന്തോഷിച്ച ഒരാളായിരുന്നു സി പി എം അനുഭാവിയായിരുന്ന ഞങ്ങളുടെ അച്ഛൻ.എന്നാൽ അതെ സർക്കാർ അധികാരത്തിൽ ഇരിക്കുമ്പോൾ തന്നെയാണ് ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും കൂടുതൽ ദുഖമുണ്ടായത്’ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വാക്കുകളാണിവ.എഐസിസി അംഗം സുമ ബാലകൃഷ്ണൻ വനിതാസംഗമം ഉൽഘാടനം ചെയ്തു.വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സി സീനത്ത് അധ്യക്ഷത വഹിച്ചു.എഐസിസി വക്താവ് ഷമാ മുഹമ്മദ്, മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, ശ്രീജ മഠത്തിൽ, കെ സബീന, പി മാധവൻ, ടി ഗിരിജ, കണ്ണൂർ നഗരസഭാ മുൻ അധ്യക്ഷ എം സി ശ്രീജ എന്നിവർ ചടങ്ങിൽ സംസാരിച്ചു.യുഡിഎഫ് സ്ഥാനാർഥി സതീശൻ പാച്ചേനി ചടങ്ങിലെത്തി അമൃതയെയും കൃഷണപ്രിയയെയും ഷാൾ അണിയിച്ചു.വോട്ട് അഭ്യർത്ഥിച്ച ശേഷം അദ്ദേഹം മടങ്ങി.

നിയമസഭാ തെരഞ്ഞെടുപ്പ്;നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്

keralanews assembly election last date to withdraw nomination paper today

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്. ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലും മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ അന്തിമ ചിത്രം തെളിയും.വിമത സ്ഥാനാര്‍ഥികളെയും അപരസ്ഥാനാര്‍ഥികളെയും പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഹരിപ്പാട്, എലത്തൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ വിമത സ്ഥാനാര്‍ഥികളുടെ നിലപാട് യു.ഡി.എഫിന് നിർണായകമാകും.മലപ്പുറം കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക ഇന്ന് വീണ്ടും സൂക്ഷ്മ പരിശോധന നടത്തും. യു.ഡി.എഫ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക സൂക്ഷ്മ പരിശോധനക്കായി മാറ്റിവെച്ചത്. നാമനിർദേശ പത്രികകൾ തള്ളിയ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് തലശേരി, ഗുരുവായൂർ നിയമസഭാ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികൾ നൽകിയ ഹരജികൾ ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. തലശേരിയിൽ പത്രിക നൽകിയ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എൻ. ഹരിദാസ്, ഗുരുവായൂരിലെ സ്ഥാനാർഥിയും മഹിളാമോർച്ച സംസ്ഥാന പ്രസിഡന്‍റുമായ നിവേദിത സുബ്രഹ്മണ്യൻ എന്നിവരുടെ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.തെരഞ്ഞെടുപ്പ് കമീഷൻ വിഷയത്തിൽ വിശദീകരണം നൽകും. അധികാര ദുർവിനിയോഗം നടത്തിയതിനാൽ, വരണാധികാരിയുടെ ഉത്തരവ് റദ്ദാക്കണമെന്നും പത്രിക സ്വീകരിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി. സാങ്കേതിക പിശക് മാത്രമാണ് സംഭവിച്ചതെന്നും തിരുത്താൻ അനുമതി നൽകാവുന്നതാണെന്നും ഇരുവരുടേയും ഹരജിയിൽ പറയുന്നു. സംസ്ഥാനത്ത് ആകെ 2138 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്.

കാൽ വെട്ടുമെന്ന ഭീഷണിക്ക് പിന്നാലെ കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ വീടിന് സമീപം ദുരൂഹ സാഹചര്യത്തില്‍ കൃത്രിമ കാല്‍ കണ്ടെത്തി

keralanews an artificial leg was found under mysterious circumstances near the house of K kunhiraman mla

ഉദുമ:കെ കുഞ്ഞിരാമൻ എംഎൽ‌എയുടെ വീടിന് സമീപം റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ കൃത്രിമ കാല് കണ്ടെത്തി. പള്ളിക്കര ആലക്കോട്ടെ എംഎൽ‌എയുടെ വീട്ടിലേക്കുള്ള വഴിയിലാണ് ശനിയാഴ്ച രാവിലെ കൃത്രിമ കാല് കണ്ടെത്തിയത്.ദിവസങ്ങൾക്ക് മുൻപ്യു എംഎൽ‌എടെ കാല് വെട്ടുമെന്നും വധിക്കുമെന്നും മുദ്രാവാക്യം ഉയർത്തി കോൺഗ്രസ്സുകാർ പ്രകടനം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം നടക്കുന്നതിനിടെയിലാണ് കൃത്രിമ കാല് കണ്ടെത്തിയത്.ബേക്കൽ പൊലീസ് എത്തി കൃത്രിമ കാല് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എംഎൽ‌എ ഡിജിപി, പൊലീസ് മേധാവി എന്നിവർക്ക് പരാതി നല്കി.

തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ഹരിദാസിന്റെ പത്രിക തള്ളി

keralanews in thalassery bjp candidate n haridas nomination was rejected

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസിന്റെ പത്രിക തള്ളി. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നല്‍കുന്ന ഫോം എയില്‍ ഒപ്പില്ലെന്ന കാരണത്താലാണു പത്രിക തള്ളിയത്.സീല്‍ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയില്‍ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷ് പത്രിക നല്‍കിയിരുന്നെങ്കിലും ഫോം എ രണ്ടു പേര്‍ക്കും ഒന്നായതിനാല്‍ ഈ പത്രികയും സ്വീകരിച്ചില്ല. ബിജെപിക്കു ജില്ലയില്‍ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശ്ശേരി.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ ബിജെപിക്ക് 22,125 വോട്ടുകളാണ് ലഭിച്ചത്.തലശേരിക്ക് പുറമെ ഇടുക്കി ജില്ലയിലെ ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള‌ളി. എ.ഐ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയായ ആര്‍.എം ധനലക്ഷ്‌മിയുടെയും ഡമ്മി സ്ഥാനാര്‍ത്ഥി പൊന്‍പാണ്ടിയുടെയും പത്രികയിലെ ഫോറം 26 പൂര്‍ണമായി പൂരിപ്പിക്കാത്തതിനാല്‍ തള‌ളിക്കളഞ്ഞത്. ഗുരുവായൂരിലെ സ്ഥാനാ‌ര്‍ത്ഥിയായ അഡ്വക്കേ‌റ്റ് നിവേദിതയുടെ പത്രികയും സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പ് സത്യവാങ്‌മൂലത്തില്‍ ഇല്ലാത്ത കാരണത്താല്‍ തള‌ളി.

കാറില്‍ മയക്കുമരുന്ന് കടത്തിയ യുവാക്കള്‍ ശ്രീകണ്ഠപുരത്ത് പിടിയില്‍

keralanews youths arrested for smuggling drugs in car in sreekandapuram

ഇരിക്കൂര്‍: കാറില്‍ മാരകമായ മയക്കുമരുന്ന് കടത്തുന്നതിനിടെ രണ്ട് യുവാക്കളെ പെരുവളത്ത് പറമ്പിൽ വെച്ച്  ശ്രീകണ്ഠപുരം റേഞ്ച് എക്സൈസ് അറസ്റ്റ് ചെയ്തു.പെരുവളത്ത് പറമ്പിലെ മഠത്തില്‍ ഹൗസില്‍ പി.പി. അബ്ദുല്‍ ഹമീദ് (42), പഴയങ്ങാടി മുട്ടത്തെ സി. അനീസ് (36) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ സി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.ഇവരില്‍നിന്ന് 20 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.ഉത്തര മേഖല സ്‌ക്വാഡ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ എം.ദിലീപ്, സിവില്‍ എക്സൈസ് ഓഫിസര്‍ പി.പി. രജിരാഗ് എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തി‍െന്‍റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.ജില്ലയിലെ ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്സൈസ് പറഞ്ഞു. യുവാക്കളെ ചോദ്യം ചെയ്തതില്‍നിന്ന് ലഹരി കടത്ത് സംഘത്തെ കുറിച്ച്‌ നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്.പ്രതികളെ തളിപ്പറമ്പ്  ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തുടര്‍ നടപടികള്‍ വടകര എന്‍.ഡി.പി.എസ് കോടതിയില്‍ നടക്കും.