മട്ടന്നൂർ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 689 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.സംഭവത്തിൽ കൂത്തുപറമ്പ് സ്വദേശി നൗഷാദിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു.അര്‍ധരാത്രി ദുബായിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു നൗഷാദ്. കസ്റ്റംസിന്‍റെ ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം മൂന്ന് ഗുളിക മാതൃകയിലാക്കി മല ദ്വാരത്തില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. കസ്റ്റംസ് അസി. കമ്മീഷണര്‍ മധുസൂദന ഭട്ട്, സുപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ കെ.ഹബീവ്, ദിലീപ് കൗശല്‍, ജോയി സെബാസ്റ്റ്യന്‍, മനോജ് യാദവ്, ഹവില്‍ദാര്‍ കെ.ടി.എം.രാജന്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.
കള്ളവോട്ട് തടയാൻ കൂടുതൽ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ;പരാതി ഉയർന്ന ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും
തിരുവനന്തപുരം:കള്ളവോട്ട് തടയാൻ കർശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ.പരാതി ഉയർന്ന രണ്ട് ജില്ലകളായ കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങളിലെ മുഴുവൻ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു.കഴിഞ്ഞ തവണ പത്ത് ശതമാനമായിരുന്ന വൈബ് കാസ്റ്റിംഗാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മിഷൻ അൻപത് ശതമാനമായി ഉയർത്തിയിരിക്കുന്നത്. കള്ളവോട്ട് നടക്കുന്നതായി പരാതി ഉയരുന്ന എല്ലാ ബൂത്തുകളിലും ഇത്തവണ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തും. ഇരട്ടവോട്ടുള്ളവരെ പ്രത്യേകം നിരീക്ഷിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ബിഎൽഒമാർ പരിശോധന പൂർത്തിയാക്കി കഴിയുമ്പോൾ കള്ളവോട്ടിനുള്ള സാധ്യത ഇല്ലാതാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കരുതുന്നത്.
കണ്ണൂരിൽ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിയേറ്റ് ഒരാള്‍ മരിച്ചു
കണ്ണൂർ:ചെറുപുഴയിൽ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചു.കാനംവയല്‍ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയില്‍ സെബാസ്റ്റ്യനാണ് (ബേബി) മരിച്ചത്. അയല്‍വാസി ടോമിയാണ് വെടിവച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സെബാസ്റ്റ്യനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ടോമി മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവാണെന്നും ഇത് സെബാസ്റ്റ്യന്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് ഇടയാക്കിയതെന്നുമാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനാല്‍ ഇവിടെ കള്ളത്തോക്കുകള്‍ വ്യപകമാണ്. ടോമിയുടെ കൈയിലുള്ളതും കള്ളത്തോക്കാണെന്നാണ് കരുതുന്നത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.
നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി
തിരുവനന്തപുരം:നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടു കൂടിയ അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വോട്ടര്‍ പട്ടികയില്‍ പേരു വന്നിട്ടുള്ളതും എന്നാല്‍ ആ ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഇതര വിഭാഗം ജീവനക്കാര്‍ക്കും കാഷ്വല്‍ ജീവനക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിയായിരിക്കും.
കേരളത്തിലെ 11 ജില്ലകളിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി
തിരുവനന്തപുരം:കോവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി.പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാന്‍ സാധ്യതയുള്ളതാണ് എന്‍440കെ എന്ന ഈ വകഭേദം. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് വൈറസ് സാംപിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ‘ഇന്‍സാകോഗ്(INSACOG-ഇന്ത്യന്‍ സാര്‍സ് കോ വി-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്‌സ്) ആണ് ബുധനാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനകം കോവിഡ്-19 ബാധിച്ചവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരിലുംപോലും പുതിയ രോഗം ഉണ്ടായേക്കാം. പുതിയ വകഭേദം ഉണ്ടാക്കുന്ന രോഗത്തെ മുന്‍ വൈറസിനെതിരേ ആര്‍ജിച്ച പ്രതിരോധശേഷികൊണ്ട് നേരിടാനാവില്ല. കഴിഞ്ഞവര്‍ഷം കോവിഡിന്റെ തുടക്കത്തിലുണ്ടായിരുന്ന അതിജാഗ്രത തുടര്‍ന്നും പാലിക്കണമെന്നാണ് ഇത് ഓര്‍മിപ്പിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.കേരളത്തിലെ 14 ജില്ലകളില്‍നിന്നും ശേഖരിച്ച 2032 സാംപിളുകളില്‍ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് എന്‍440കെ വകഭേദം കണ്ടത്. ആന്ധ്രാപ്രദേശിലെ 33 ശതമാനം സാംപിളുകളിലും തെലങ്കാനയിലെ 104-ല്‍ 53 സാംപിളുകളിലും ഇത് നേരത്തേ കണ്ടിരുന്നു. ബ്രിട്ടന്‍, ഡെന്മാര്‍ക്ക്, സിങ്കപ്പൂര്‍, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനവും അന്വേഷണവും ഈ ഘട്ടത്തില്‍ ആവശ്യമാണെന്ന് ‘ഇന്‍സാകോഗ്’ വിലയിരുത്തി.
തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയിൽ കുറവ്
തിരുവനന്തപുരം:തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയിൽ കുറവ്. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91.05 രൂപയും, ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില.ഇന്നലെ പെട്രോളിനും, ഡീസലിനും 18 പൈസ വീതം കുറഞ്ഞിരുന്നു. സെപ്തംബറിന് ശേഷം ആദ്യമായാണ് വില കുറയുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ധന വില കുതിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ മാത്രം 16 തവണയാണ് വില കൂട്ടിയത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില 10 ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിലെത്തി. ഈ പശ്ചാത്തലത്തിലാണ് ഇവിടെ വില കുറഞ്ഞത്.
കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ;കേരളത്തെ ബാധിക്കില്ല
ന്യൂഡൽഹി:കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ.സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ബന്ദ് കേരളത്തെ ബാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കുന്നത്. സംസ്ഥാനത്ത് പ്രത്യേക സാഹചര്യമാണെന്നും ഭാരത് ബന്ദ് ഇവിടെ നടത്തില്ലെന്നും കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡണ്ട് കെ കെ രാഗേഷ് എം പി വ്യക്തമാക്കി. കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ നാളെ വൈകുന്നേരം ബൂത്തു കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. തെരഞ്ഞെടുപ്പിനു ശേഷം സമരം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇരട്ട വോട്ട് ആരോപണം;പട്ടിക പരിശോധിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
തിരുവനന്തപുരം:സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം. മുഴുവൻ പരാതികളും ഒരുമിച്ച് പരിശോധിക്കാനാണ് ജില്ല വരണാധികാരികളായ കലക്ടർമാർക്ക് നിര്‍ദ്ദേശം നല്‍കിയത്. വ്യാഴാഴ്ചക്കുള്ളിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധന പൂർത്തിയാക്കണം.ഇരട്ട വോട്ടർമാരുടെ പ്രത്യേക പട്ടിക തയാറാക്കി രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറണം. ഇരട്ട വോട്ടുള്ളവരെ ബി.എൽ.ഒമാർ നേരിട്ടുകാണുകയും വിവരം അറിയിക്കുകയും വേണം. ഈ മാസം തന്നെ പുതിയ പട്ടിക വരാണാധികാരികൾക്ക് കൈമാറണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുളളവരുടെ അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് ഒഴിച്ചുള്ളത് നശിപ്പിക്കും. വോട്ട് ചെയ്താല്‍ മഷി ഉണങ്ങുംവരെ ബൂത്തില്‍ തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലത്തില്‍ വോട്ടുള്ളതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇത്തരത്തില്‍ 1,09,693 വോട്ടുകളുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
യൂ ട്യൂബ് ദൃശ്യങ്ങൾ അനുകരിച്ച് മുടി വെട്ടുന്നതിനിടെ തീപ്പൊള്ളലേറ്റ 12 വയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: യൂ ട്യൂബ് ദൃശ്യങ്ങൾ അനുകരിച്ച് മുടി വെട്ടുന്നതിനിടെ തീപ്പൊള്ളലേറ്റ 12 വയസ്സുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ‘പ്രസാര’ത്തില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണനാണ് മരിച്ചത്.തീ ഉപയോഗിച്ച് മുടിവെട്ടുന്നത് അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.കഴിഞ്ഞദിവസം വൈകിട്ടായിരുന്നു സംഭവം. അഗ്‌നിനാളങ്ങള്‍ ഉപയോഗിച്ച് മുടി സ്ട്രെയ്റ്റ് ചെയ്യുന്ന വീഡിയോ യൂട്യൂബില്‍ കണ്ട ശിവനാരായണന്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെ മുടിയിലും വസ്ത്രത്തിലും തീപടരുകയായിരുന്നു. കുളിമുറിയില്‍വച്ചാണ് അനുകരണശ്രമം നടന്നതെന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.സംഭവസമയത്ത് കുട്ടിയുടെ ജ്യേഷ്ഠനും അമ്മൂമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. യു ട്യൂബ് നോക്കി കുട്ടി അനുകരിക്കുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ല. ഉടന്‍ തന്നെമെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും രാത്രി പത്തര മണിയോടു കൂടി മരിക്കുകയായിരുന്നു.വെങ്ങാനൂര്‍ ബോയ്സ് ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിവനാരായണന്‍. സ്ഥിരമായി യൂട്യൂബ് വീഡിയോകള്‍ കണ്ടിരുന്ന കുട്ടി ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നതും പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം കുട്ടി മരിച്ചത് തീകൊളുത്തി മുടിവെട്ടുന്ന വീഡിയോ അനുകരിച്ചല്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.ഗെയിമില്‍ തോറ്റതിലെ വിഷമം മൂലമാണ് തീകൊളുത്തിയതെന്ന് കുട്ടി ചികിത്സിച്ച ഡോക്ടര്‍ക്ക് മൊഴി നല്‍കിയതായി വിവരം. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ കുട്ടി തലയിലൊഴിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെ മരണമൊഴി രേഖപ്പെടുത്തുകയായിരുന്നു. യുട്യൂബ് അനുകരിച്ചു മുടി വെട്ടുമ്പോഴല്ല അപകടം ഉണ്ടായതെന്നാണ് കുട്ടി നല്‍കിയിരിക്കുന്ന മരണ മൊഴി എന്നാണ് സൂചന. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.അതിനിടെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നവമാധ്യമങ്ങളിലെ പ്രവൃത്തികള്‍ കുട്ടികള്‍ അനുകരിക്കാതിരിക്കാന്‍ മാതാപിതാക്ഖള്‍ ശ്രദ്ധിക്കണമെന്ന് പൊലീസ് ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു. കുട്ടികളുടെ ജീവന്‍ അപകടത്തിലാകും വിധത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു.
നിയമസഭാ തെരെഞ്ഞെടുപ്പ്;പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി
കൊച്ചി: നിയമസഭാ തെരെഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി യുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊച്ചിയിലെത്തി.ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലെത്തിയ അമിത് ഷാ എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി.ഇന്ന് വിവിധ പരിപാടികളില്‍ അമിത് ഷാ പങ്കെടുക്കും.രാവിലെ ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലെത്തുന്ന ആഭ്യന്തര മന്ത്രി കിഴക്കേക്കോട്ട ജങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംങ്ഷനിലേക്ക് റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥി ഡോ. കെഎസ് രാധാകൃഷ്ണനൊപ്പം പങ്കെടുക്കും. അമിത്ഷായെ സ്വീകരിക്കുന്നതിനായി വന്‍ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ നടക്കുന്ന റോഡ് ഷോയോട് കൂടിയാണ് അമിത്ഷായുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. തെയ്യം, സ്ത്രീകളുടെ ശിങ്കാരിമേളം, പഞ്ചവാദ്യം, കാവടി തുടങ്ങിവിവിധ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റോഡ്‌ഷോയാണ് സജ്ജമാക്കിയിരിക്കുന്നത്. അതിനുശേഷം പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലെത്തുന്ന അദ്ദേഹം പുറ്റിങ്ങല്‍ ദേവീക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും.മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോടാണ് അടുത്ത പരിപാടി. കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെ റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം വൈകിട്ട് 5.45ന് ഷാ കോയമ്പത്തൂരിലേക്ക് പോകും. അതേസമയം എൻഡിഎ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെത്തുടര്‍ന്ന് സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തിൽ തലശ്ശേരിയില്‍ നിശ്ചയിച്ചിരുന്ന പ്രചാരണ പരിപാടി അമിത് ഷാ റദ്ദാക്കിയിരുന്നു.