തിരുവനന്തപുരം:കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ ധാരണ. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ നിയന്ത്രണം കടുപ്പിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി. അതേസമയം രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ശനി, ഞായര്‍ ദിവസങ്ങളിലെ മിനി ലോക്ക് ഡൗണ്‍ തുടരാന്‍ യോഗം നിര്‍ദേശിച്ചു. വാരാന്ത്യങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നത് ഗുണം ചെയ്യുമെന്ന് യോഗം അഭിപ്രായപ്പെട്ടു.രോഗ വ്യാപനം കൂടുതൽ ഉള്ളിടത്ത് കടുത്ത നിയന്ത്രണ ഏർപ്പെടുത്തും. ബാറും ബിററേജസ് ഔട്ട്‌ലെറ്റുകളും തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കടുപ്പിക്കും. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാം. കടകൾ 7.30ന് തന്നെ അടയ്ക്കണമെന്നും സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി. വോട്ടെണ്ണൽ ദിവസം ആഹ്‌ളാദ പ്രകടനങ്ങളും കൂട്ടം ചേരലും ഒഴിവാക്കാൻ അതത് രാഷ്ട്രീയ പാർട്ടികൾ സ്വമേധയാ നിർദ്ദേശിക്കണമെന്ന തീരുമാനവും യോഗത്തിലുണ്ടായി. നിലവിൽ ഉളള നിയന്ത്രണങ്ങൾ അതേപടി തുടരുകയും കുറച്ചുദിവസങ്ങൾ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കിൽ അപ്പോൾ കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നുമാണ് സർവകക്ഷിയോഗത്തിൽ തീരുമാനമായത്. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശത്തെ യോഗത്തില്‍ ആരും പിന്തുണച്ചില്ലെന്നാണ് സൂചന. ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി മുന്നോട്ടുപോവാനാവില്ലെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ ലഭിച്ചത്.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡത്തില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡത്തില്‍ മാറ്റം. ഗുരുതര അസുഖമില്ലാത്ത രോഗികള്‍ക്ക് ഡിസ്ചാര്‍ജിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട.72 മണിക്കൂര്‍ ലക്ഷണം കാണിച്ചില്ലെങ്കില്‍ ഇവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റാമെന്ന് പുതിയ മാനദണ്ഡത്തില്‍ പറയുന്നു. ഗുരുതര രോഗികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പുതിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ.നേരിയ ലക്ഷണം ഉള്ളവരെ ലക്ഷണം ഭേദമായി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം. നിലവില്‍ ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവായാല്‍ മാത്രമാണ് ഡിസ്ചാര്‍ജ്. ഗുരുതരമായവര്‍ക്ക് പതിനാലാം ദിവസം പരിശോധന നടത്തും. ടെസ്റ്റ് ചെയ്യാതെ ഡിസ്ചാര്‍ജ് ആയവര്‍ മൊത്തം 17 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം. നിരീക്ഷണത്തില്‍ തുടരുന്ന കാലയളവില്‍ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടോ എന്ന് രോഗികള്‍ സ്വയം പരിശോധിക്കണമെന്നും പുതിയ മാനദണ്ഡത്തില്‍ പറയുന്നു.കിടക്കകള്‍ നിറയാതിരിക്കാന്‍ വേണ്ടിയുള്ള ഈ തീരുമാനം എത്രയും വേഗം നടപ്പിലാക്കും.അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 28,469 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൂട്ട പരിശോധനകളുടെ ഭാഗമായി 2,90,262 സാമ്പിളുകളാണ് ഇത് വരെ ശേഖരിച്ചത്. ഇതടക്കം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്.
കൊറോണ വ്യാപനം; സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടത്താനിരുന്ന ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു.28ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.മെയ് മാസത്തിൽ കൊറോണ വ്യാപനത്തിന്റെ തീവ്രത അനുസരിച്ച് പ്രായോഗിക പരീക്ഷകൾ നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. എന്നാൽ രോഗ വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണെങ്കിൽ പരീക്ഷകൾ പൂർണമായും ഒഴിവാക്കിയേക്കും. പകരം എഴുത്ത് പരീക്ഷയുടെ ശരാശരി കണക്കാക്കി പ്രായോഗിക പരീക്ഷയുടെ മാർക്ക് നിശ്ചയിച്ചേക്കും.അതേസമയം എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികളുടെ ഐ.ടി. പരീക്ഷകളുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.ഏപ്രില്‍ 29-ന് എസ്.എസ്.എല്‍.സി. പരീക്ഷകള്‍ പൂര്‍ത്തിയായശേഷം മേയ് അഞ്ചുമുതല്‍ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതത് സ്‌കൂളില്‍തന്നെയാണ് പരീക്ഷ. 14-ാം തീയതിക്കുള്ളില്‍ തീര്‍ക്കാനാണ് നിര്‍ദേശം. കുട്ടികളെ വിവിധ ബാച്ചുകളായി തിരിച്ച് പരീക്ഷ നടത്താനാണ് തീരുമാനമെങ്കിലും കോവിഡ് സുരക്ഷ എങ്ങനെ പാലിക്കുമെന്ന കാര്യത്തിലാണ് അധ്യാപകര്‍ക്ക് ആശങ്ക. നേരത്തെ പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നൽകും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാവുകയാണ്.
കൊവിഡിനൊപ്പം കണ്ണൂര്‍ ജില്ലയില്‍ ആശങ്കയായി ഡെങ്കിപ്പനിയും
കണ്ണൂർ:കൊവിഡിനൊപ്പം ജില്ലയില്‍ ആശങ്കയായി ഡെങ്കിപ്പനിയും.19 പേര്‍ക്ക് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനി ബാധിച്ച് ചെണ്ടയാട് പഞ്ചായത്തിലെ യുവാവ് മരിച്ചതായും വിവരമുണ്ട്. ഇതേ തുടര്‍ന്ന് ആരോഗ്യ വിഭാഗം ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കോവിഡിനൊപ്പം ഡെങ്കിപ്പനി പടരുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.അതേസമയം ജില്ലയില്‍ ഇന്നലെ 1755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1633 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.
സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ;ആവശ്യസർവീസുകൾക്ക് മാത്രം അനുമതി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമെ ആളുകൾ പുറത്തിറങ്ങാൻ പാടുള്ളു. പാൽ, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഇന്ന് തുറക്കാൻ അനുമതിയുണ്ട്. ഹോട്ടലുകളിൽ പാഴ്‌സലും ഹോം ഡെലിവറിയും മാത്രമെ അനുവദിക്കൂ.കെഎസ്ആർടിസി അറുപത് ശതമാനം സർവ്വീസുകൾ മാത്രമെ ഇന്ന് നടത്തു. ട്രെയിൻ ദീർഘദൂര സർവ്വീസുകളുമുണ്ടാകം. ഓട്ടോ, ടാക്‌സി എന്നിവയും അത്യാവശ്യത്തിന് മാത്രമെ അനുവദിക്കൂ. വിവാഹചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കൊണ്ടു പോകണം. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വാരാന്ത്യത്തിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർദ്ദേശിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസവും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് സാധ്യത. തിങ്കഴാഴ്ച നടക്കാനിരിക്കുന്ന സർവ്വകക്ഷി യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കും എന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകൾ ശേഖരിച്ചിരുന്നു.ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.35 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5080 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,596 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1757 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3706, എറണാകുളം 3265, മലപ്പുറം 2634, തൃശൂര്‍ 2550, തിരുവനന്തപുരം 1957, കോട്ടയം 1835, കണ്ണൂര്‍ 1548, ആലപ്പുഴ 1747, പാലക്കാട് 690, കൊല്ലം 1247, പത്തനംതിട്ട 857, കാസര്‍ഗോഡ് 880, വയനാട് 860, ഇടുക്കി 820 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തൃശൂര്‍ 15, പാലക്കാട് 12, പത്തനംതിട്ട 7, വയനാട് 5, കാസര്‍ഗോഡ് 4, എറണാകുളം 3, കൊല്ലം 2, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 794, കൊല്ലം 406, പത്തനംതിട്ട 278, ആലപ്പുഴ 583, കോട്ടയം 694, ഇടുക്കി 96, എറണാകുളം 821, തൃശൂര്‍ 684, പാലക്കാട് 372, മലപ്പുറം 540, കോഴിക്കോട് 858, വയനാട് 127, കണ്ണൂര്‍ 595, കാസര്‍ഗോഡ് 219 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 538 ഹോട്ട് സ്പോട്ടുകളാണുള്ളത്.
കണ്ണൂർ സർവ്വകലാശാലയിൽ എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയ്ക്ക് നിയമനം നൽകാൻ നീക്കം നടക്കുന്ന സംഭവത്തിൽ വിസിയോട് വിശദീകരണം തേടി ഗവർണർ
കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിൽ സിപിഎം എംഎൽഎ എ.എൻ ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നൽകാൻ നീക്കം നടക്കുന്ന സംഭവത്തിൽ വിസിയോട് വിശദീകരണം തേടി ഗവർണർ. സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ പരാതിയിലാണ് നടപടി. യൂണിവേഴ്‌സിറ്റി എച്ച് ആർഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്കാണ് എംഎൽഎയുടെ ഭാര്യ ഡോ. സഹലയെ നിയമിക്കാൻ തിരക്കിട്ട നീക്കം നടക്കുന്നത്.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ തിരക്കിട്ട് ഓണ്‍ലൈന്‍ അഭിമുഖം നടത്തി ഷംസീറിന്റെ ഭാര്യ ഡോ.സഹലയെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന സ്ഥിരം തസ്തികയിലേക്ക് നിയമിക്കാന്‍ ശ്രമം നടന്നു എന്നാണ് പരാതി.സെന്ററിലെ തസ്തികകൾ യുജിസി മാനദണ്ഡ പ്രകാരം താത്കാലികമാണെങ്കിലും അസിസ്റ്റന്റ് പ്രൊഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർക്കാർ സർവ്വകലാശാലയ്ക്ക് അനുമതി കൊടുത്തിരുന്നു. ഇതിലേക്കാണ് സഹലയെ സർവ്വകലാശാല പരിഗണിച്ചിരിക്കുന്നത്. അതേസമയം ഡയറക്ടറുടെ തസ്തികയിൽ ഇതുവരെ നിയമനം നടത്തിയിട്ടില്ല. ഈ തസ്തികയിലെ ഒഴിവ് നികത്താതെയാണ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്താനായുള്ള സർവ്വകലാശാല നീക്കം. തസ്തികയിലേക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് അപേക്ഷകരായ 30 പേർക്ക് സർവ്വകലാശാല അറിയിപ്പ് ഇ മെയിൽ ആയി അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂവില്‍ അക്കാദമിക് മെരിറ്റോ ഗവേഷണപരിചയമോ അദ്ധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റര്‍വ്യൂ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കാനായിരുന്നു നീക്കം. സെന്ററിന്റെ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്ന് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. കമ്മിറ്റി ഉന്നയിച്ച ആരോപണങ്ങളെല്ലാം ഗവര്‍ണര്‍ പരിശോധിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍വകലാശാലയുടെ നിലപാട് അറിയുന്നതിനായി വി.സിയുടെ മറുപടി ഗവര്‍ണര്‍ തേടിയിരിക്കുന്നത്.
സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍;ആവശ്യസർവീസുകൾക്ക് അനുമതി; സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും അവധി
തിരുവനന്തപുരം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ക്ക് തുടക്കമായി. ശനി, ഞായര്‍ ദിവസങ്ങളില്‍ അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. പാല്‍, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം.വീടുകളില്‍ മത്സ്യമെത്തിച്ച് വില്‍ക്കാം. വില്‍പ്പനക്കാര്‍ മാസ്‌ക് ധരിക്കണം. ഹോട്ടലുകളില്‍ പാഴ്‌സല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമാകും. ഇന്ന് നടക്കേണ്ട ഹയർസെക്കന്ററി പരീക്ഷകൾ മാറ്റിവയ്ക്കാത്തതിനാൽ തലസ്ഥാന നഗരി അടക്കം പ്രദേശങ്ങളിൽ കെ.എസ്.ആർ.ടി.സി സേവനം നൽകുന്നുണ്ട്. അറുപതു ശതമാനം സർവ്വീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി തീരുമാനിച്ചിട്ടുണ്ട്. ട്രെയിന്‍ ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ്.ഓട്ടോ ടാക്‌സി എന്നിവ അത്യാവശ്യ ആവശ്യത്തിന് മാത്രം. എന്നാല്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും, പ്ലസ്ടു പരീക്ഷയ്ക്കും ഇളവുണ്ട്.നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്തുന്നുണ്ട്. അടഞ്ഞ സ്ഥലങ്ങളില്‍ 75 പേര്‍ക്കും തുറസായ ഇടങ്ങളില്‍ 150 പേര്‍ക്കുമാണ് പരമാവധി പ്രവേശനം.വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളും ബാങ്കുകള്‍ക്കും അവധിയാണ്. സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ ഓഫീസില്‍ പോകാം. അതേസമയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും ഇളവുണ്ട്.
തൃശ്ശൂര്‍ പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടി വീണ് തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു
തൃശൂർ:തൃശ്ശൂര്‍ പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടി വീണ് തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു.തിരുവമ്പാടി ദേവസ്വം ആഘോഷകമ്മറ്റി അംഗം പൂച്ചെട്ടി സ്വദേശിയായ രമേഷ്, പൂരം എക്സിബിഷൻ കമ്മറ്റി അസി സെക്രട്ടറി പൂങ്കുന്നം സ്വദേശിയായ രാധാകൃഷ്ണമേനോൻ എന്നിവരാണ് മരിച്ചത്. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ കൂറ്റന്‍ ആല്‍മരത്തിന്റെ ശാഖ ഒടിഞ്ഞ് വീഴുകയായിരുന്നു.അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്.രാത്രി പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ പഞ്ചവാദ്യം എഴുന്നള്ളിപ്പ് പുരോഗമിക്കവേ 12:55 നാണ് അപകടം ഉണ്ടാകുന്നത്. ബ്രഹ്മസ്വം മഠത്തിലെ ആൽമരത്തിന്റെ വലിയ കൊമ്പ് എഴുന്നള്ളിപ്പിനിടയിലേക്ക് വീഴുകയായിരുന്നു.ഉടൻ തന്നെ രക്ഷാ പ്രവർത്തനവും ആരംഭിച്ചു.ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്‌സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്. വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലര്‍ക്ക് വൈത്യുതി ആഘാതമേറ്റതായും കൈ പൊള്ളിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചവാദ്യം കൊട്ടിക്കയറുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് പൂരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ പൂരം വെടിക്കെട്ട് ഇരു വിഭാഗങ്ങളും ഉപേക്ഷിച്ചു. വെടിക്കെട്ടിനായായി തയാറാക്കിയ വെടിക്കൊപ്പുകൾ കത്തിച്ച് നശിപ്പിച്ചു.വെടിക്കോപ്പുകള്‍ കുഴികളില്‍ നിറച്ചതിനാല്‍ പൊട്ടിക്കുന്നത് ഒഴിവാക്കാനാവില്ലെന്നു അധികൃതര്‍ വ്യക്തമാക്കി. ദേശക്കാരെ പൂര്‍ണമായും മൈതാനത്ത് നിന്നു നീക്കിയ ശേഷമാണ് തീ കൊളുത്താന്‍ പൊലീസ് അനുമതി നല്‍കിയത്. അപകടം ഇല്ലാതിരിക്കാന്‍ പല തവണ വെടിക്കെട്ട് സാമഗ്രികള്‍ പൊലീസ് പരിശോധിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന് തീ കൊളുത്തിയപ്പോള്‍ പുലര്‍ച്ചെ അഞ്ചു മണി കഴിഞ്ഞിരുന്നു.കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ശനിയും ഞായറും സംസ്ഥാനത്ത് ലോക് ഡൗണിന് സമാനമായ നിയന്ത്രണം;നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം; ദീര്‍ഘദൂര യാത്ര പരമാവധി ഒഴിവാക്കണം
തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ആയിരിക്കും. അതു കഴിഞ്ഞ് എന്തു നിയന്ത്രണം വേണമെന്നു രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള യോഗത്തില്‍ തീരുമാനിക്കും.കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. പ്രധാനമന്ത്രിയുടെ യോഗത്തിൽ രോഗവ്യാപനത്തെ ചെറുക്കാൻ കേരളം സ്വീകരിക്കുന്ന നടപടികൾ അറിയിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.നാളെയും മറ്റെന്നാളും അവശ്യസർവ്വീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ. രണ്ട് ദിവസവും വീട്ടിൽ തന്നെ നിൽക്കണം. നാളെയും മറ്റെന്നാളും അനാവശ്യയാത്രകൾ അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച പ്രകാരം വിവാഹമുൾപ്പെടെയുള്ള ചടങ്ങളുകൾ നടത്താം. അടച്ചിട്ട ഹാളുകളിൽ പരമാവധി 75പേർക്കും, തുറസ്സായ സ്ഥലങ്ങളിൽ 150 പേർക്കുമാത്രമായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.ദീർഘ ദൂരയാത്രകൾ പരമാവധി ഒഴിവാക്കണം. തീവണ്ടി, വിമാന സർവ്വീസുകൾ സാധാരണ പോലെ ഉണ്ടാകും. പോലീസ് പരിശോധനാ സമയത്ത് ബന്ധപ്പെട്ട രേഖകൾ കാണിക്കാം.ശനിയാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാറ്റമില്ല.ഇതിനായി യാത്ര ചെയ്യുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യാത്രാനുമതി ലഭിക്കും. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്ന മാതാപിതാക്കള്‍ ഉടന്‍ തിരിച്ചു മടങ്ങണം. പരീക്ഷ കഴിഞ്ഞു മാത്രമേ തിരിച്ചെത്താവൂ. സ്‌കൂള്‍ പരിസരത്ത് കൂട്ടംകൂടി നില്‍ക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യത്തിന് വേണ്ട ഇടപെടല്‍ നടത്താന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം.വളരെ അത്യാവശ്യ ഘട്ടത്തില്‍ പൊതുജനത്തില്‍ ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാം. ഇതിനായി സത്യപ്രസ്താവന കൈയില്‍ കരുതണം.ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് ഇളവ് നൽകും. വീടുകളില്‍ മത്സ്യമെത്തിച്ച് വില്‍പന നടത്തുന്നതിന് തടസ്സമില്ല, വില്‍പനക്കാര്‍ മാസ്‌കടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.