സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം;ഇന്ന് 38,607 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു ;ടെസ്റ്റ് പോസിറ്റിവിറ്റി 24.5 ശതമാനം

keralanews covid outbreak high in state 38607 cases confirmed today

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു;ഇന്ന് 38,607 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി 24.5 ശതമാനമാണ്.എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 35,577 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2620 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5217, കോഴിക്കോട് 4811, തൃശൂര്‍ 3922, തിരുവനന്തപുരം 3439, മലപ്പുറം 3648, കോട്ടയം 3211, പാലക്കാട് 1239, കൊല്ലം 2050, ആലപ്പുഴ 2033, കണ്ണൂര്‍ 1813, പത്തനംതിട്ട 1160, ഇടുക്കി 1121, കാസര്‍ഗോഡ് 1025, വയനാട് 888 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.110 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 21, കോട്ടയം 14, തിരുവനന്തപുരം 12, കാസര്‍ഗോഡ് 11, പത്തനംതിട്ട, പാലക്കാട്, വയനാട് 10 വീതം, എറണാകുളം, തൃശൂര്‍ 5 വീതം, മലപ്പുറം 4, കൊല്ലം, കോഴിക്കോട് 3 വീതം, ഇടുക്കി 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 21,116 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1572, കൊല്ലം 1384, പത്തനംതിട്ട 611, ആലപ്പുഴ 1853, കോട്ടയം 6137, ഇടുക്കി 349, എറണാകുളം 1293, തൃശൂര്‍ 1361, പാലക്കാട് 931, മലപ്പുറം 999, കോഴിക്കോട് 2577, വയനാട് 305, കണ്ണൂര്‍ 1045, കാസര്‍ഗോഡ് 699 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല.

വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച്‌ തമിഴ്‌നാട്

keralanews tamil nadu announces lockdown on may 2

തമിഴ്നാട്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിയന്ത്രണങ്ങള്‍ വോട്ടെണ്ണലിനെ ബാധിക്കാതെയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, ഭക്ഷണ വിതരണം തുങ്ങിയവയെ ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചെന്നൈ മെട്രോ സര്‍വീസ് മിതമായ സര്‍വീസുകള്‍ നടത്തുമെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ, ഉത്തര്‍പ്രദേശിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള വാരാന്ത്യ ലോക്ക് ഡൗണ്‍ മെയ് നാലുവരെ നീട്ടുകയാണ് ചെയ്തത്. കര്‍ണാടകയിലും ഗോവയിലും നിലവില്‍ ലോക്ക് ഡൗണ്‍ തുടരുന്നുണ്ട്.

കേരളത്തില്‍ കോവിഡ് വ്യാപനം അതിതീവ്രം;രണ്ടാഴ്ച ലോക്ക് ഡൗണ്‍ വേണമെന്ന് കെ ജി എം ഒ എ

keralanews covid spread is severe in kerala k g m o a demands two weeks lockdown

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം അതിതീവ്രമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ. സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും, രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ സംഘടന ആവശ്യപ്പെടുന്നു.സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്റെ ഘട്ടത്തിലായതിനാല്‍ അടിയന്തര ഇടപെടല്‍ വേണമെന്നും ജനിതക വ്യതിയാനം വന്ന വൈറസ് വായുവിലൂടെ പകരുമെന്നും കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചനയാണ്. പ്രതിസന്ധികള്‍ നേരിടാന്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്നും കത്തില്‍ പറയുന്നു. കൊവിഡ് ആശുപത്രികള്‍ ഗുരുതര രോഗികള്‍ക്ക് മാത്രമായി നീക്കിവയ്ക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണം. പൊതുഇടങ്ങളില്‍ ആളുകള്‍ എത്തുന്നത് ഒഴിവാക്കണം. അവര്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഒരു രോഗിയില്‍ നിന്ന് നൂറ് കണക്കിന് ആളുകളിലേക്ക് കൊവിഡ് പകരാന്‍ സാധ്യതയുണ്ട്.കൂടുതല്‍ ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കണം. പിപിഇ കിറ്റുകളുടെ ലഭ്യത യുദ്ധാകാലടിസ്ഥാനത്തില്‍ ഉറപ്പാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിശ്ചിത കിടക്കകള്‍ മാറ്റി വയ്ക്കണമെന്നും കെജിഎംഒഎ കത്തില്‍ വ്യക്തമാക്കി.അതേസമയം കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. ജില്ലയില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

കോവിഡ് രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ല

keralanews registration is not required to take covid second dose vaccine

തിരുവനന്തപുരം:കോവിഡ് രണ്ടാം ഡോസ് വാക്സിനെടുക്കാന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ല. സ്പോര്‍ട്ട് അലോട്ട്മെന്റുകള്‍ വഴി വാക്സിന്‍ നല്‍കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.രണ്ടാം ഡോസ് വാക്സിനുവേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ സ്പോര്‍ട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് പുതിയ തീരുമാനം. രണ്ടാം ഡോസ് സ്പോട്ട് അലോട്ട്മെന്റാക്കിയെങ്കിലും ഒന്നാം ഡോസിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തന്നെ തുടരും.രണ്ടാം ഡോസ് സ്വീകരിക്കാനെത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കാനും നിര്‍ദേശമുണ്ട്. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ആശാവര്‍ക്കര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെ രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയവരെ കണ്ടെത്തി സ്പോര്‍ട്ട് അലോട്ട്മെന്റ് നടത്തി വാക്സിന്‍ നല്‍കും.സ്വകാര്യകേന്ദ്രങ്ങള്‍ നിലവിലുള്ള സ്റ്റോക്ക് ഏപ്രില്‍ 30ന് ഉപയോഗിച്ച്‌ തീര്‍ക്കണം. ബാക്കി വരുന്നവ മെയ് ഒന്നു മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് 250 രൂപയ്ക്ക് തന്നെ നല്‍കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.

നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.വി.പ്രകാശ് അന്തരിച്ചു

keralanews udf candidate of nilambur v v prakash passed away

മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.വി.പ്രകാശ്(56) അന്തരിച്ചു.ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയിരുന്നു ഇന്ന് പുലർച്ചെ 2:30 ഓടെ വീട്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു. നിലമ്പൂര്‍ എടക്കര സ്വദേശിയാണ് വി.വി പ്രകാശ്. മലപ്പുറം ഡി.സി.സി പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു. കെ.പി.സി.സി സെക്രട്ടറി, കെ.എസ്.യു , യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.നിയമസഭാ തെരഞ്ഞെടുപ്പിൽ പി.വി. അൻവറായിരുന്നു പ്രകാശിന്‍റെ എതിരാളി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കെ.പി.സി.സി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെയാണ് മരണം.

കൊറോണ വാക്‌സിനേഷൻ മാർഗരേഖ പുതുക്കി സംസ്ഥാന സർക്കാർ;രണ്ടാം ഡോസുകാർക്ക് മുൻഗണന; പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ

keralanews state govt modified corona vaccination guidelines preference for second dose special queue for the elderly and the disabled

തിരുവനന്തപുരം:കൊറോണ വാക്‌സിനേഷൻ മാർഗരേഖ പുതുക്കി സംസ്ഥാന സർക്കാർ.ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ രണ്ടാം ഡോസിന് സമയമായവര്‍ക്കാണ് പുതുക്കിയ മാര്‍ഗരേഖയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഒപ്പം പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ സംവിധാനം വാക്‌സിനേഷൻ കേന്ദ്രത്തിലേർപ്പെടുത്താനും നിർദ്ദേശമായി.ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.ആദ്യ ഡോസ് സ്വീകരിച്ച്‌ 6 മുതല്‍ 8 ആഴ്ചവരെ ആയവര്‍ക്കും നാല് മുതല്‍ ആറ് ആഴ്ചവരെ ആയവര്‍ക്കുമാണ് മുന്‍ഗണന. സ്പോട് അലോട്മെന്റ് വഴിയാണ് വാക്സിന്‍ നല്‍കുക.ഇതിനൊപ്പം വാക്സിനേഷന്‍ എത്തുന്നവരിലെ ഏറ്റവും പ്രായമേറിയവരേയും ഭിന്നശേഷിക്കാരേയും വിശ്രമസ്ഥലത്തുവെച്ച്‌ തന്നെ പ്രത്യേക ക്യൂവിലേക്ക് മാറ്റി മുന്‍ഗണന നല്‍കും. വളണ്ടിയര്‍മാര്‍ അത് ക്രമീകരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.അതേസമയം സംസ്ഥാനത്ത് കോവിന്‍ ആപ്പ് വഴി വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നുവരുന്നുണ്ട്.ഒരു ദിവസം വളരെ ചുരങ്ങിയ സമയം മാത്രമാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. 18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ കൂടി തുടങ്ങിയതോടെ ആപ്പ് തീരെ കിട്ടുന്നില്ലെന്നാണ് പരാതി.ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാനും സാധിക്കുന്നില്ല. രണ്ടാം ഡോസ് വാക്‌സിന്‍ സമയം വൈകുന്നതിനാല്‍ ഇവരുടെ ആശങ്കയും വര്‍ദ്ധിക്കുകയാണ്.

ഓടുന്ന ട്രെയിനിൽ യുവതി അക്രമിക്കപെട്ട സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു;നൂറനാട് സ്വദേശിക്കായി തെരച്ചിൽ ഊർജിതം

keralanews culprit in the incident in which a woman was attacked on a running train has been identified

കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ വെച്ച്‌ യുവതിക്കു നേരെ ആക്രമണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു.നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് മുളന്തുരുത്തി സ്വദേശിനിയായ യുവതിയെ ആക്രമിച്ചത് . ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുള്ള സൂചന നേരത്തെ യുവതി നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.പോലിസ് കാണിച്ച പ്രതിയുടെ ഫോട്ടോ യുവതി തിരിച്ചറിഞ്ഞു.നേരത്തെ പല കേസുകളിലും പ്രതിയായ ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ് . രാവിലെ പുനലൂർ പാസഞ്ചറിലായിരുന്നു സംഭവം. കംപാർട്ടുമെന്റിലേക്ക് ചാടിക്കയറിയ അക്രമി രണ്ടു വാതിലുകളും അടച്ച ശേഷമാണ് യുവതിയെ ആക്രമിച്ചത്. സ്‌ക്രൂഡ്രൈവർ കൊണ്ട് കഴുത്തിൽ കുത്തിപിടിച്ച് മാലയും വളയും ഊരി വാങ്ങുകയും തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടുന്നതിനായി തീവണ്ടിയില്‍ നിന്നും എടുത്തു ചാടിയ യുവതിയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.യുവതിയുടെ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റിരിക്കുന്നത്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.ചാടുന്നതിനിടയില്‍ അല്‍പന നേരം തീവണ്ടിയുടെ ജനലില്‍ പിടിച്ചു യുവതി തുങ്ങികിടന്നുവെങ്കിലും പിന്നീട് ഇവര്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.ഇത് കണ്ട സമീപ വാസി ഓടിയെത്തി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫോണില്‍ നിന്നും ഭര്‍ത്താവിനെ വിളിച്ച്‌ യുവതി വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തീവണ്ടിയിൽ സ്ഥിരമായി കറങ്ങി നടന്ന് അക്രമം നടത്തുന്ന ഏതാനും ചിലരുടെ ഫോട്ടോ പോലിസ് കാണിച്ചതില്‍ നിന്നാണ് യുവതി അക്രമിയെ തിരിച്ചറിഞ്ഞതെന്നാണ് വിവരം.റെയില്‍വേ പോലിസും ലോക്കല്‍ പോലിയും ഇയാള്‍ക്കായി തിരിച്ചില്‍ നടത്തുകയാണ്.

സംസ്ഥാനത്ത് ഇന്ന് 35,013 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ശതമാനം; 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

keralanews 35013 covid cases confirmed in the state today 15505 cured

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 35,013 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 41 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5211 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5204, കോഴിക്കോട് 4190, തൃശൂര്‍ 4060, മലപ്പുറം 3549, തിരുവനന്തപുരം 2807, കോട്ടയം 2698, ആലപ്പുഴ 2226, പാലക്കാട് 835, കണ്ണൂര്‍ 1667, കൊല്ലം 1401, ഇടുക്കി 1170, പത്തനംതിട്ട 1136, കാസര്‍ഗോഡ് 828, വയനാട് 703 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 29, തൃശൂര്‍ 15, പാലക്കാട്, കാസര്‍ഗോഡ് 11 വീതം, കൊല്ലം 9, വയനാട് 7, പത്തനംതിട്ട 5, കോട്ടയം 3, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 2 വീതം ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1154, കൊല്ലം 1741, പത്തനംതിട്ട 688, ആലപ്പുഴ 697, കോട്ടയം 4285, ഇടുക്കി 210, എറണാകുളം 1012, തൃശൂര്‍ 1152, പാലക്കാട് 517, മലപ്പുറം 721, കോഴിക്കോട് 1487, വയനാട് 278, കണ്ണൂര്‍ 741, കാസര്‍ഗോഡ് 822 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 597 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പുനലൂര്‍ പാസഞ്ചറില്‍ യുവതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം;ആഭരണങ്ങള്‍ തട്ടിയെടുത്തു;രക്ഷപ്പെടാന്‍ ട്രെയിനിൽ നിന്നും ചാടിയ യുവതിക്ക് പരുക്ക്

keralanews woman attacked in punalur passenger robs her suffers injury after falling from train

കൊച്ചി:ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്കുനേരെ അജ്ഞാതന്റെ ആക്രമണം. സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തുമെന്നു ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി വാങ്ങി. അക്രമിയില്‍നിന്നു രക്ഷപ്പെടാന്‍ പുറത്തേക്കു ചാടിയതിനെത്തുടര്‍ന്ന് തലയ്ക്കു പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മുളന്തുരുത്തി സ്വദേശിയാണ് സ്ത്രീകളുടെ കമ്ബാര്‍ട്ട്‌മെന്റില്‍ ആക്രമണത്തിന് ഇരയായത്. ഇന്നു രാവിലെ പത്തോടെ കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തായിരുന്നു സംഭവം. ചെങ്ങന്നൂരിലെ സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലിചെയ്യുന്ന യുവതി അങ്ങോട്ട് പോകാനായി മുളന്തുരുത്തിയില്‍നിന്നാണ് ട്രെയിനില്‍ കയറിയത്. സംഭവസമയത്ത് കംപാര്‍ട്ടുമെന്റില്‍ ഇവര്‍ മാത്രമാണുണ്ടായിരുന്നത്. കംപാർട്ടുമെന്റിലേക്ക് ചാടിക്കയറിയ അക്രമി രണ്ടു വാതിലുകളും അടച്ചാണ് യുവതിയെ ആക്രമിച്ചത്. ഒരു സ്‌ക്രൂഡ്രൈവർ കൊണ്ട് കഴുത്തിൽ കുത്തിപിടിച്ച് മാലയും വളയും ഊരി നൽകാൻ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. എല്ലാം ഊരി നൽകിയിട്ടും ഉപദ്രവിക്കുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചതെന്നും യുവതി വ്യക്തമാക്കി. തലയ്ക്ക് പരിക്കേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്.

സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി

keralanews covid negative certificate mandatory for candidates to enter the counting center

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി.വോട്ടെണ്ണല്‍ കേന്ദ്രത്തിലോ, സമീപത്തോ ആള്‍ക്കൂട്ടം പാടില്ലെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കണം. മൂന്ന് ദിവസം മുന്‍പ് വോട്ടെണ്ണുന്ന ഏജന്റുമാരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നല്‍കണം. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. നേരത്തേ, വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടിയുടെ ഏജന്റുമാർ, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. പിന്നീട് ആന്റിജന്‍ ടെസ്റ്റും അംഗീകരിച്ചു. ഇതിനു പിന്നാലെയാണ് സ്ഥാനാര്‍ത്ഥികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കമ്മിഷന്‍ നിര്‍ബന്ധമാക്കിയത്.