ആംബുലൻസ് വൈകി;പിക്കപ്‌വാനിൽ ആശുപത്രിയിലെത്തിച്ച കൊറോണ രോഗി മരിച്ചു

keralanews ambulance delayed corona patient who was taken to the hospital in the pickup van died

കാസർകോട്:ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് പിക്കപ് വാനിൽ ആശുപത്രിയിൽ എത്തിച്ച കൊറോണ രോഗി മരിച്ചു.വെള്ളരിക്കുണ്ട് കൂരാംകോട് സ്വദേശി സാബു വട്ടംതടമാണ് മരിച്ചത്.ഇന്നലെയാണ് സംഭവം.കൊറോണ ബാധയെ തുടർന്ന് സാബു വീട്ടിലാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇയാളുടെ ഭാര്യയും മകളും കൊറോണ പോസിറ്റീവ് ആണ്. ഉച്ചയോടെ സാബുവിന്റെ ആരോഗ്യനില വഷളായതോടെ കുടുംബം ആബുംലൻസിനായി വിളിച്ചു. ആംബുലന്‍സ് എത്താന്‍ വൈകുമെന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് രോഗിയെ പിക്കപ്പ് വാനില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു.പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും സ്ഥലത്തുണ്ടായിരുന്നു. രോഗിയുടെ ജീവന്‍ ആംബുലന്‍സ് എത്തുന്നത് വരെ കാത്തുനിന്നാല്‍ അപകടത്തിലാവുമെന്ന് മനസിലായതോടെയാണ് പിക്കപ്പ് വാനില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നടന്‍ രാജന്‍ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണം;ദുരൂഹത ആരോപിച്ച് കുടുംബം

keralanews death of actor rajan p death of devs sons wife family accused of suspicion

തിരുവനന്തപുരം:നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി രാജന്‍ പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യാ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഗാര്‍ഹിക പീഡനമാണ് പ്രിയങ്കയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പ്രിയങ്കയുടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നിലവില്‍ അന്വേഷണം നടക്കുകയാണ്.ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഉണ്ണി പി ദേവുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് ഭര്‍തൃഗൃഹത്തില്‍ നിന്ന് രണ്ട് ദിവസം മുൻപാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തിയത്. ഉണ്ണിയ്ക്കെതിരേ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക വട്ടപ്പാറ പോലീസ് സ്റ്റേഷഷനില്‍ പരാതി നല്‍കിയിരുന്നു. ഉണ്ണി പ്രിയങ്കയെ സ്ത്രീധനം കുറഞ്ഞ് പോയതിന്റെ പേരില്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നു. പ്രിയങ്കയ്ക്ക് മര്‍ദനമേറ്റ വീഡിയോയും കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രിയങ്കയുടെ കുടുംബത്തിന്റെ ആരോപണത്തില്‍ ഇതുവരെ ഉണ്ണി പി ദേവിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല. സ്ത്രീധനത്തിന്റെ പേരില്‍ പ്രിയങ്കയെ ഉണ്ണി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു രേഷ്മ പറയുന്നു. തുടക്കത്തില്‍ പ്രിയങ്ക ഒന്നും തന്നെ വീട്ടില്‍ പറയാറില്ലായിരുന്നുവെന്നും പിന്നീട് പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്നും രേഷ്മ പറയുന്നു.

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു; അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഒൻപത് ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

keralanews red alert issued in three districts today withdrawn strong winds and rain expected in nine districts in the next three hours

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലര്‍ട്ടാണ് പിന്‍വലിച്ചത്. ഇന്നത്തെ അലര്‍ട്ടില്‍ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളേക്ക് പ്രഖ്യാപിച്ച്‌ റെ‍ഡ് അലര്‍ട്ടില്‍ മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഐഎംഡി നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാനാണ് സാധ്യത. മധ്യ കേരളം മുതല്‍ വടക്കന്‍ കേരളം വരെയാണ് ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കൂടുതല്‍ അനുഭവപ്പെടുക. പതിനാറാം തീയ്യതിയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകുമെന്നാണ് പ്രവചിക്കുന്നത്. കേരളത്തിന്റെ തീരത്ത് നിന്ന് അഞ്ചൂറ് കിലോമീറ്ററിനും ആയിരം കിലോമീറ്ററിനും ഇടയിലാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം. ഇന്ന് വൈകിട്ടോടെ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാര പാതയില്‍ വ്യക്തത വരും. നിലവിലെ കണക്ക് കൂട്ടലനുസരിച്ച്‌ ഗുജറാത്ത് തീരത്ത് കരതൊടാനാണ് സാധ്യത.

ന്യൂനമർദം;സംസ്ഥാനത്ത് മഴയും കടലാക്രമണവും രൂക്ഷം;ദുരന്തനിവാരണ സേനയുടെ 9 സംഘങ്ങൾ കേരളത്തിലേക്ക്

keralanews low pressure heavy rain in the state 9 teams of disaster management force arrive in kerala

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് മഴയും കടലാക്രമണവും രൂക്ഷമാകുന്നു.കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലങ്ങളില്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി.ആലപ്പുഴയിലും തിരുവനന്തപുരത്തും കോഴിക്കോടും നിരവധി വീടുകളില്‍ വെളളം കയറി. ആലപ്പുഴയുടെ തീരമേഖലയിലെ ഒറ്റമശ്ശേരി, വിയാനി, പുന്നപ്ര ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കടലിനോട് ചേര്‍ന്ന വീടുകളിലും പരിസരങ്ങളിലും വെള്ളം കയറി. തിരുവനന്തപുരം പൊഴിയൂരില്‍ എട്ട് വീടുകളില്‍ വെളളം കയറി. വീടുകളില്‍ കഴിഞ്ഞിരുന്ന അൻപതോളം പേരെയും സമീപവാസികളേയും പൊഴിയൂര്‍ എല്‍പി സ്കൂളിലെ ക്യാംപിലേക്ക് മാറ്റി.കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് ഭാഗങ്ങളിലും കടലാക്രമണം ശക്തമാണ്. തോപ്പയില്‍ ഭാഗത്ത് പത്ത് വീടുകളില്‍ വെള്ളം കയറി.ചുഴലിക്കാറ്റ് ഇന്ന് പടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തിയാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് ദുരന്ത നിവാരണസേന എത്തും. കേരളത്തിലേക്ക് മാത്രം 9 സംഘങ്ങളെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിക്കുന്നത്. പ്രത്യേക വിമാനത്തില്‍ എന്‍.ഡി.ആര്‍.എഫ് ടീം ഇന്ന് സംസ്ഥാനത്തെത്തും. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം,പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ,ഇടുക്കി ജില്ലകളിലേയ്ക്കാണ് സംഘത്തെ അയക്കുക. ഇരുപത് പേരടങ്ങുന്ന സംഘമാണ് ഒരോ ജില്ലയിലേക്കും എത്തുക.

സംസ്ഥാനത്ത് ഇന്ന് 39,955 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 97 മരണം;33,733 പേർക്ക് രോഗമുക്തി

keralanews 39955 corona cases confirmed in the state today 97 deaths and 33733 cured

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39,955 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂർ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂർ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസർഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6150 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 217 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2788 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4834, എറണാകുളം 4928, തിരുവനന്തപുരം 3803, കൊല്ലം 3725, തൃശൂർ 3562, കോഴിക്കോട് 3237, പാലക്കാട് 1214, കോട്ടയം 2590, ആലപ്പുഴ 2704, കണ്ണൂർ 2130, പത്തനംതിട്ട 1280, ഇടുക്കി 1208, കാസർഗോഡ് 858, വയനാട് 768 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.109 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 28, എറണാകുളം, കാസർഗോഡ് 14 വീതം, വയനാട് 11, തിരുവനന്തപുരം, പാലക്കാട് 10 വീതം, പത്തനംതിട്ട 8, തൃശൂർ 7, കൊല്ലം, കോട്ടയം 3 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേർ 33,733 രോഗമുക്തി നേടി. തിരുവനന്തപുരം 2497, കൊല്ലം 3359, പത്തനംതിട്ട 1166, ആലപ്പുഴ 2996, കോട്ടയം 3491, ഇടുക്കി 1082, എറണാകുളം 3468, തൃശൂർ 2403, പാലക്കാട് 3000, മലപ്പുറം 2908, കോഴിക്കോട് 4242, വയനാട് 490, കണ്ണൂർ 2349, കാസർഗോഡ് 282 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,38,913 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.ഇന്ന് 102 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 740 ഹോട്ട് സ്പോട്ടുകളാണുള്ളത്.

കണ്ണൂരിൽ കോവിഡ് ബാധിതയുടെ മൃതദേഹം രഹസ്യമായി സംസ്ക്കരിച്ചതായി പരാതി; വീട്ടുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

keralanews complaint that the body of covid victim secretly buried in kannur police registered case against family

കണ്ണൂര്‍: കോവിഡ് ബാധിതയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിച്ചെന്ന് പരാതിയെ തുടർന്ന് വീട്ടുകാര്‍ക്കെതിരേ കേസെടുത്ത് പൊലീസ്.കൂത്തുപറമ്പ് മാങ്ങാട്ടിടം കണ്ടേരിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച വയോധികയുടെ മൃതദേഹമാണ് വീട്ടുകാര്‍ ആരോഗ്യപ്രവര്‍ത്തകരെയോ പൊലീസിനെയോ പഞ്ചായത്ത് അധികൃതരയോ അറിയിക്കാതെ സംസ്‌കരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ തൊക്കിലങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖത്താല്‍ ചികിത്സയ്ക്ക് വിധേയമാക്കിയത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതര്‍ രോഗിയെ അഡ്‌മിറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടെയുള്ളവര്‍ വിസമ്മതിച്ചു. ആരോഗ്യപ്രവര്‍ത്തകരെയോ പഞ്ചായത്ത് അധികൃതരെയോ അറിയിക്കാതെ രോഗിയുമായി വീട്ടിലേക്ക് മടങ്ങി.വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇവര്‍ ചൊവ്വാഴ്ച മരിച്ചു.കോവിഡ് ബാധിച്ചാണ് ഇവര്‍ മരിച്ചത് എന്ന വിവരം നാട്ടുകാരെയോ അധികൃതരെയോ അറിയിക്കാതെ വീട്ടുകാർ ചടങ്ങുകള്‍ നടത്തി മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷമാണ് ജില്ലാ സെന്റര്‍ വഴി ആരോഗ്യവകുപ്പിന് കോവിഡ് ബാധിതയുടെ വിവരങ്ങള്‍ ലഭിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തുന്നതിനു മുന്‍പ് സംസ്‌കാര ചടങ്ങുള്‍പ്പെടെ കഴിഞ്ഞിരുന്നു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും പഞ്ചായത്തധികൃതരും വയോധിക കോവിഡ് ബാധിച്ച മരിച്ചതാണെന്ന വിവരം കൂത്തുപറമ്പ് പൊലീസില്‍ അറിയിക്കുകയായിരുന്നു.കോവിഡ് ബാധിച്ച്‌ മരിച്ച വിവരം മറച്ചുവെച്ച്‌ ശവസംസ്‌കാരം നടത്തിയതിന് വീട്ടുക്കാര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പൊലീസ് കേസെടുത്തു. ചടങ്ങില്‍ പങ്കെടുത്തവരെ അധികൃതര്‍ ഇടപെട്ട് നിരീക്ഷണത്തിലാക്കുകയും ചെയ്തു.

കണ്ണൂർ ചേലേരിയിൽ കോവിഡ് ബാധിച്ച്‌ ഗര്‍ഭിണിയായ യുവതി മരിച്ചു

keralanews pregnant woman died due to covid infection in kannur cheleri

കണ്ണൂര്‍: ഗര്‍ഭിണിയായ യുവതി കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ മരണമടഞ്ഞു.ചേലേരി വൈദ്യര്‍ കണ്ടിക്ക് സമീപം കോമളവല്ലിയാണ് (45) മരണമടഞ്ഞത്. ഇവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.പരിയാരത്തെ കണ്ണുര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി. ശവസംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പയ്യാമ്പലത്ത് നടന്നു.ഭര്‍ത്താവ്: ഷാജി. സഹോദരങ്ങള്‍: ശ്രീധരന്‍, രജ്ഞിത്ത്, സുരേശന്‍, ഓമന, വനജ, ശോഭ, സീത, പരേതനായ പത്മനാഭന്‍.

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു;24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കും; കേരള തീരത്ത് അതീവ ജാഗ്രത

keralanews low pressure formed in arabian sea will gain strength within 24 hours alert in kerala coast

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ ഇന്ന് രാവിലെയോടെ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു.ഈ സാഹച്യത്തിൽ വ്യാഴാഴ്ചയും, വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ശനിയാഴ്ചയോടെ ന്യൂനമർദം ലക്ഷ്വദ്വീപിന് സമീപം ചുഴലിക്കാറ്റായി മാറിയേക്കും. ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ കേരള തീരത്ത് അതീവ ജാഗ്രത മുന്നറിയിപ്പ് നല്‍കി.വടക്ക്- വടക്ക് പടിഞ്ഞാറ് മാറിയാകും കാറ്റിന്റെ സഞ്ചാരമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്.കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ല. എങ്കിലും ന്യൂനമർദ്ദത്തിന്റെ പ്രഭാവത്താൽ ശക്തമായ കാറ്റും മഴയും ഉണ്ടായേക്കാം. കേരളാ തീരത്ത് മണിക്കൂറിൽ 80 കിലോ മീറ്റർ വേഗതയിൽ വീശുന്ന കാറ്റിന് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ഞായറാഴ്ച കാറ്റിന് ശക്തി കൂടും.മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലേര്‍ട്ട്

മേയ് 14 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

മേയ് 15 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

മേയ് 16 : കണ്ണൂര്‍, കാസര്‍ഗോഡ്.

യെല്ലോ അലേര്‍ട്ട്

മേയ് 12 : തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി

മേയ് 13 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

മേയ് 14 : തിരുവനന്തപുരം, മലപ്പുറം

മേയ് 15 : തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

മേയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോൽ ആപ്പ്’ വഴിയും ഇനി യാത്രാ പാസിന് അപേക്ഷിക്കാം

keralanews now apply for travel pass throug the official website of kerala police pol app

തിരുവനന്തപുരം:കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോൽ ആപ്പ്’ വഴിയും ഇനി യാത്രാ പാസിന് അപേക്ഷിക്കാം.പോൽ-ആപ്പിലെ മുപ്പത്തിയൊന്നാമത്തെ സേവനമായാണ് പോൽ-പാസ് എന്ന സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ദിവസവേതന തൊഴിലാളികൾ, വീട്ടുജോലിക്കാർ, ഹോംനേഴ്സുമാർ തുടങ്ങിയവർക്ക് ലോക്ഡൗൺ തീരുന്നതുവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാം. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്ക് മാത്രമേ ഓൺലൈൻ പാസിനായി അപേക്ഷിക്കാവൂവെന്ന് പോലീസ് ആവർത്തിച്ചു.പോൽ-പാസ് സംവിധാനം വഴി ലഭിക്കുന്ന പാസിന്റെ സ്‌ക്രീൻ ഷോട്ട് പരിശോധനാസമയത്ത് കാണിക്കണം. ബുധനാഴ്ച വൈകിട്ട് ഏഴ് മണിവരെ 4,24,727 പേർ പാസിനായി അപേക്ഷിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ പാസിന് അപേക്ഷിക്കുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നതോടെ എല്ലാവർക്കും പാസ് അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം മാത്രമേ നടപടിയുണ്ടാകൂവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.ഇതുവരെ അപേക്ഷിച്ചവരിൽ 53,225 പേർക്ക് മാത്രമാണ് യാത്രാനുമതി നൽകിയിട്ടുളളത്. 3,24,096 പേർക്ക് അനുമതി നിഷേധിച്ചു. 47,406 അപേക്ഷകൾ പരിഗണനയിലാണ്. ആശുപത്രികളിലും മറ്റും ചികിത്സയ്ക്ക് പോകുന്നവർ സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതണമെന്നും ഇതിനായി പോലീസിന്റെ ഇ-പാസിന് അപേക്ഷിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി; ഉടൻ നാട്ടിലെത്തിക്കും

keralanews indian embassy receives body of soumya killed in Israel shelling

ഡല്‍ഹി: ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇസ്രായേൽ അധികൃതർ മൃതദേഹം ഇന്ത്യൻ എംബസിയ്ക്ക് വിട്ടുകൊടുത്തത്.ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ക്ലിയറന്‍സ് കൂടി ലഭിച്ചാല്‍ മൃതദേഹം ഇന്ത്യയിലേക്ക് അയ്ക്കാനുള്ള നടപടികള്‍ തുടങ്ങും.ഏറ്റവും അടുത്തദിവസം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ സൗമ്യയുടെ മൃതദേഹം ടെല്‍ അവിവിലെ ഫോറന്‍സിക് ലാബില്‍ സൂക്ഷിച്ചിരിക്കുകയാണ്.സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ അറിയിച്ചിരുന്നു. ഇസ്രയേലിലെ ഉദ്യോഗസ്ഥരുമായി നോര്‍ക്ക ബന്ധപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ അകാലവിയോഗത്തില്‍ കുടുംബത്തിന് സഹായകരമാകുന്ന വിധമുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നൽകി . പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി നിർദ്ദേശം നൽകുന്നു.അടിയന്തിരഘട്ടത്തില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. മലയാളം അടക്കം നാലുഭാഷകളിലാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുളളത്. അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്. നമ്പർ: +972549444120.

ഇസ്രായേല്‍ നടത്തിയ റോക്കറ്റാക്രമണത്തിനു മറുപടിയായി ഹമാസ് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇടുക്കി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ് മരിച്ചത്. ഇസ്രായേലില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുകയാണ് സൗമ്യ. സൗമ്യ ജോലി ചെയ്യുന്ന വീട് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആ സമയത്ത് സൗമ്യ വീട്ടിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. സ്‌ഫോടനം നടന്ന സമയത്ത് സൗമ്യക്ക് പെട്ടെന്ന് സുരക്ഷാമുറിയിലേക്ക് മാറാന്‍ കഴിഞ്ഞില്ല. ഇസ്രായേലിന്റെ ആക്രമണത്തിനു പ്രതികരണമെന്ന നിലയിലാണ് ഹമാസ് ഇസ്രായേല്‍ പ്രദേശത്തേക്ക് ആക്രമണമഴിച്ചുവിട്ടത്. റോക്കറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.