ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം; ഭര്‍തൃമാതാവും രാജന്‍ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിൽ

keralanews incident of unni p devs wife priyanka commits suicide shantamma mother in law and wife of rajan p dev absconding

തിരുവനന്തപുരം: രാജന്‍ പി ദേവിന്റെ മകനും സിനിമാ നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃമാതാവും രാജന്‍ പി ദേവിന്റെ ഭാര്യയുമായ ശാന്തമ്മ ഒളിവിലെന്ന് പൊലീസ്. വീട്ടിലും മകളുടെ വീട്ടിലും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണു പൊലീസ് പറയുന്നത്. ഉണ്ണി പി ദേവ് ഒന്നാം പ്രതിയായ കേസില്‍ ശാന്ത രണ്ടാം പ്രതിയാണ്.കോവിഡിന്റെ പേരില്‍ ഇവരുടെ അറസ്റ്റ് ഒരു മാസത്തോളം വൈകിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രതികൾ കേസ് അട്ടിമറിക്കാനുള്ള നീക്കം നടത്തുന്നതായി ആരോപിച്ച്‌ പ്രിയങ്കയുടെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഉണ്ണിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോവിഡ് പോസിറ്റീവ് ആയതിനാൽ ശാന്തമ്മയെ അറസ്റ്റ് ചെയ്തിരുന്നില്ല.ഇന്ന് കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോഴാണ് ശാന്ത ഒളിവിലാണെന്ന് പൊലീസിന് മനസിലാകുന്നത്.പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുന്‍പ് നടന്ന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ പ്രിയങ്കയെ മര്‍ദിച്ചത് അമ്മ ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നല്‍കിയിട്ടുണ്ട്. പ്രിയങ്കയുടെ പരിക്കുകള്‍ സംബന്ധിച്ച വീഡിയോയും പുറത്തു വന്നിരുന്നു.പ്രിയങ്ക സ്വന്തം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറി വിളിക്കുന്നത്. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. പ്രിയങ്കയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളടക്കമുള്ള ഈ തെളിവുകള്‍ കുടുംബാംഗങ്ങള്‍ നേരത്തെ പൊലീസിനു കൈമാറിയിരുന്നു. അതിനാല്‍ ശാന്തയുടെ അറസ്റ്റ് കേസില്‍ നിര്‍ണായകമാണ്. പരസ്പ്പരം ഇഷ്ട്ടത്തിലായിരുന്ന ഉണ്ണിയും പ്രിയങ്കയും  2019 നവംബര്‍ 21 നാണു ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹിതരായത്.വിവാഹസമയത്ത് 30 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. പിന്നീട് പല തവണ പണം ആവശ്യപ്പെട്ട് ഉണ്ണി പ്രിയങ്കയെ ഉപദ്രവിച്ചു. ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കാനും മറ്റും പ്രിയങ്കയുടെ കുടുംബം പല തവണയായി പണം നല്‍കുകയും ചെയ്തു. പക്ഷേ, പിന്നീടും ഉണ്ണി പണം ആവശ്യപ്പെട്ട് നിരന്തരം പീഡനം തുടര്‍ന്നതായാണ് പ്രിയങ്കയുടെ വീട്ടുകാരുടെ മൊഴി.അതിനിടെ പ്രിയങ്ക മരിച്ചിട്ട് 47 ദിവസമായിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് ആരോപിച്ച്‌ പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു രംഗത്ത് വന്നു.  ഇത്രയും കാലമായിട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാത്തത് കേസ് അട്ടിമറിക്കാനാണോ എന്ന ആശങ്കയിലാണ് പ്രിയങ്കയുടെ കുടുംബം.കഴിഞ്ഞ മാസം 12 നാണ് പ്രിയങ്കയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

കൂത്തുപറമ്പിൽ പതിനൊന്നു വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

keralanews eleven year old boy found hanging in koothuparamba

കണ്ണൂർ: കൂത്തുപറമ്പിൽ പതിനൊന്നു വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈതേരി പന്ത്രണ്ടാംമൈലിലെ മാക്കുറ്റി ഹൗസില്‍ രാജശ്രീയുടെയും പരേതനായ രൂപേഷിന്റെയും മകനായ അജയ് കൃഷ്ണയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടുകാരോട് വഴക്കുണ്ടാക്കി റൂമിലേയ്ക്ക് പോയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാരുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് റൂമില്‍ വാതിലടച്ച്‌ ഇരിക്കുകയായിരുന്നു. പിന്നീടാണ് മുറിയില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവം;പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് കാണാതായ രണ്ട്​ യുവതികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

keralanews newborn baby abandoned in pile of leaves deadbodies of two young women who went missing after being called in for questioning by the police

കൊല്ലം: കരിയിലക്കൂനയിൽ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് കാണാതായ രണ്ട് യുവതികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ മാതാവ് രേഷ്മ റിമാന്‍ഡിലാണ്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദര ഭാര്യയാണ് ആര്യ (25). വിഷ്ണുവിന്റെ സഹോദരിയാണ് ഗ്രീഷ്മ (21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. ചാത്തന്നൂര്‍ എ.സി.പി വൈ. നിസാമുദ്ധീന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇത്തിക്കര ഭാഗത്ത് വെച്ച്‌ ഫോണ്‍ ഓഫായതായി കണ്ടെത്തി. നിരീക്ഷണ ക്യാമറകളില്‍നിന്ന് ഇവര്‍ ഇത്തിക്കരയെത്തിയതായും കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യുന്നതിന് പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് വ്യാഴാഴ്ച ഉച്ചക്ക് വീട്ടില്‍ ആത്മഹത്യകുറിപ്പ് എഴുതിവെച്ച്‌ ഇരുവരും വീടുവിട്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മേവനകോണം തച്ചകോട്ട് വീട്ടില്‍ രഞ്ജിത്താണ് ആര്യയുടെ ഭര്‍ത്താവ്. മേവനകോണം രേഷ്മ ഭവനില്‍ രജിതയുടെയും രാധാകൃഷ്ണന്‍ നായരുടെയും മകളാണ് ഗ്രീഷ്മ. ആര്യക്ക് ഒരു ആണ്‍കുഞ്ഞുണ്ട്.

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗൺ

keralanews complete lockdown in the state today and tomorrow

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ്ണ ലോക്ഡൗൺ. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് നാളെയും അനുമതി നൽകിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ശനിയും ഞായറും സമ്പൂർണ്ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത്.ഹോട്ടലുകളില്‍ പാഴ്സല്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ പ്രവര്‍ത്തിക്കും. ഭക്ഷ്യോത്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍ബൂത്തുകള്‍, മത്സ്യ, മാംസ വില്‍പ്പന ശാലകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ പ്രവര്‍ത്തിക്കും. സ്വകാര്യ ബസുകൾ ഓടില്ല. കെഎസ്ആ‍ർടിസി പരിമിത സർവീസുകൾ മാത്രമാണുണ്ടാവുക. നിർമാണമേഖലയിൽ ഉള്ളവർക്ക് മുൻകൂട്ടി പൊലീസ് സ്റ്റേഷനിൽ അറിയിച്ച് പ്രവർത്തിക്കാം. ക്ഷേത്രങ്ങൾ തുറന്ന് നിത്യപൂജകൾ നടത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും നടപ്പാക്കും.

പ്രസവിച്ചയുടന്‍ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവം;പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

keralanews incident of newborn baby died after abandoning inside pile of leaves found the body of one who were missing after police call them for questioning

കൊല്ലം: പ്രസവിച്ചയുടന്‍ അമ്മ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ കാണാതായ രണ്ടു യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആര്യ (24) എന്ന യുവതിയുടെ മൃതദേഹമാണു കണ്ടെത്തിയത്. ഒപ്പം കാണാതായ ഗ്രീഷ്മയ്ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.കേസില്‍ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെയാണ് യുവതികളെ കാണാതായത്. ഇവര്‍ ഇത്തിക്കരയാറിന്റെ അതുവഴി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസില്‍ അറസ്റ്റിലായ കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയുടെ (22) ഭര്‍ത്താവ് വിഷ്ണുവിന്റെ അടുത്ത ബന്ധുക്കളാണ് രണ്ടു യുവതികളും.  സംഭവത്തില്‍ അമ്മയായ രേഷ്മ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കാന്‍ വ്യാഴാഴ്ച മൂന്നു മണിക്കു സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു.പോലീസ് പോലും പ്രതീക്ഷിത്താത്ത തലത്തിലേക്കാണ് കേസിന്റെ അന്വേഷണം വഴിമാറുന്നത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ കുഞ്ഞു തടസ്സമാകുമെന്നു കണ്ടാണ് ഉപേക്ഷിച്ചതെന്നും ചോദ്യം ചെയ്യലില്‍ രേഷ്മ സമ്മദിച്ചു. കുഞ്ഞിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണു കരിയിലക്കുഴിയില്‍ ഉപേക്ഷിച്ചതെന്നും രേഷ്മ പറഞ്ഞു.എന്നാല്‍ കാമുകനെക്കുറിച്ചു രേഷ്മ പറഞ്ഞ മൊഴികള്‍ പലതും കളവാണെന്നാണു പൊലീസിന്റെ നിഗമനം. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവരെ കാണാത്ത ‘കാമുകനെ’ അവതരിപ്പിക്കുന്നതെന്നും സംശയിക്കുന്നുണ്ട്. രേഷ്മ പറഞ്ഞ വിവരങ്ങള്‍ക്കു സമാനമായ ഫെയ്സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.മറ്റാരെയോ സംരക്ഷിക്കാന്‍ കാമുകനെക്കുറിച്ചു കളവായ വിവരങ്ങള്‍ നല്‍കിയെന്നാണു പൊലീസിന്റെ സംശയം. ഇതിനിടെ രേഷ്മയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റുചിലരെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു. രേഷ്മ റിമാന്‍ഡില്‍ കഴിയുന്ന വേളയില്‍ ഫോണിലേക്കെത്തിയ ചില സന്ദേശങ്ങളും കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രേഷ്മ, മാതാപിതാക്കളായ സുന്ദരേശന്‍പിള്ള, സീത എന്നിവരുടെ ഫോണുകളില്‍ നിന്നുളള വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിനു കൈമാറി.രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു വൈകാതെ നാട്ടില്‍ എത്തുമെന്നാണു വിവരം. ഭര്‍ത്താവിനെ ചോദ്യം ചെയ്യുമ്ബോള്‍ രേഷ്മയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെങ്കില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു രേഷ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു

keralanews state womans commission chairperson m c josephine resigned

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു.ഒരു ടെലിവിഷൻ ചർച്ചയ്ക്കിടെ ജോസഫൈന്‍ യുവതിയോട് മോശമായി സംസാരിച്ചതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജി.പാർട്ടി ആവശ്യപ്പെട്ടതോടെയാണ് ജോസഫൈൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. അധികാര കാലാവധി 11 മാസം കൂടി ബാക്കി നിൽക്കുന്നതിനിടെയാണ് ജോസഫൈൻറെ രാജി.പരാമര്‍ശത്തെക്കുറിച്ച്‌ ജോസഫൈന്‍ യോഗത്തില്‍ വിശദീകരിച്ചു. നേതാക്കളും ജോസഫൈന്റെ നിലപാടിനെ വിമര്‍ശിച്ചതായാണ് സൂചന. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.ജോസഫൈനെ തടയാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിനു മുന്നിലെത്തിയിരുന്നു. സംസ്ഥാനമൊട്ടാകെ വ്യാപകമായ വിമര്‍ശനമാണ് ജോസഫൈനെതിരെ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം നടന്ന ടെലിവിഷൻ ചർച്ചയ്ക്കിടെയാണ് ജോസഫൈൻ യുവതിയോട് അപമര്യാദയായി പെരുമാറിയത്. ഗാർഹിക പീഡനത്തിന് പരാതി നൽകാൻ വിളിച്ച യുവതിയോട് ക്ഷുഭിതയായി സംസാരിക്കുകയും ആശ്വാസവാക്കുകൾ നൽകുന്നതിന് പകരം മോശമായി രീതിയിൽ പെരുമാറുകയുമാണ് ജോസഫൈൻ ചെയ്തത്. സ്ത്രീധന പീഡനങ്ങളും ആത്മഹത്യകളും സംസ്ഥാനത്ത് ഉയർന്നുവരുന്ന സാഹചര്യത്തിൽ വനിത കമ്മീഷൻ അദ്ധ്യക്ഷയുടെ ഭാഗത്ത് നിന്നും ഉണ്ടായത് തികച്ചും ഉത്തരവാദിത്വമില്ലാത്ത തരത്തിലുള്ള പരാമർശം ആയിരുന്നു എന്നുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ജോസഫൈനെതിരെ കോണ്‍ഗ്രസ് വഴി തടയല്‍ സമരം പ്രഖ്യാപിച്ചിരുന്നു. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന്‍റെ ആദ്യ സമരപ്രഖ്യാപനം ആണിത്. ഇതാദ്യമായല്ല ജോസഫൈനില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നതെന്നും ഇനിയും വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് അവരെ തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരം പ്രഖ്യാപിച്ചു കൊണ്ട് സുധാകരന്‍ പറഞ്ഞിരുന്നു.

പിഞ്ചുകുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സംഭവം;പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളെ കാണാനില്ല;കേസില്‍ ദുരൂഹത

keralanews incident of abandoning newborn baby under pile of leaves two women police called for questioning missing

കൊല്ലം: പിഞ്ചുകുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ ദുരൂഹത. സംഭവത്തില്‍ രേഷ്മയെ സഹായിച്ചു എന്ന സംശയത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇവര്‍ ഇത്തിക്കരയാറിന് സമീപത്ത് കൂടി പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കാണാതായ യുവതികള്‍ക്കായി ഇത്തിക്കരയാറ്റില്‍ തിരച്ചില്‍ നടത്തുകയാണ്.കാണാതായവര്‍ക്ക് 23ഉം 22ഉം വയസ്സു മാത്രമാണുള്ളത്.ഇതില്‍ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയുടെ പേരിലെ മൊബൈലാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാണ് ഇവരെ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചത്. ഈ വര്‍ഷം ജനുവരി അഞ്ചിന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദര്‍ശനന്‍ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്. എന്നാല്‍ കുഞ്ഞിനെ പ്രസവിച്ച്‌ ഉപേക്ഷിച്ചത് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മയാണെന്നാണ് ആറു മാസത്തിനിപ്പുറം പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഫേസ്‌ബുക്കില്‍ പരിചയപ്പെട്ട കാമുകന്‍റെ നിര്‍ദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്‌മ പോലീസിനോട് പറഞ്ഞത്. എന്നാല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്.രേഷ്മ പറഞ്ഞ വിവരങ്ങള്‍ക്കു സമാനമായ ഫെയ്‌സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. മറ്റാരെയോ സംരക്ഷിക്കാന്‍ കാമുകനെക്കുറിച്ചു കളവായ വിവരങ്ങള്‍ നല്‍കിയെന്നാണു പൊലീസിന്റെ സംശയം. സംഭവത്തില്‍ കാമുകനു പങ്കില്ലെന്നാണു രേഷ്മയുടെ മൊഴി. കുറച്ചു നാളുകളായി കാമുകനെ സമുഹമാധ്യമത്തിലൂടെ ബന്ധപ്പെടുന്നില്ലെന്നും രേഷ്മ പറയുന്നു. യുവതി ഗര്‍ഭിണിയായതും പ്രസവിച്ച വിവരവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്നതും ദുരൂഹത കേസില്‍ വര്‍ധിപ്പിക്കുന്നു.

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവം;കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഒ.പികള്‍ ബഹിഷ്‌കരണം തുടങ്ങി

keralanews incident of doctor beaten in mavelikkara district hospital state-wide boycott of o p began under the leadership of k g m o a

ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഒ.പികള്‍ ബഹിഷ്‌കരണം തുടങ്ങി. സൂചനാ സമരമെന്ന നിലയില്‍ രാവിലെ 10 മുതല്‍ 11 വരെമാത്രമാണ് ബഹിഷ്‌കരണം. സ്‌പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുമാണ് ബഹിഷ്‌കരിക്കുന്നത്. രാവിലെ 10 മുതല്‍ 11 വരെ ഒ.പി നിര്‍ത്തിവച്ച്‌ പ്രതിഷേധ യോഗം നടത്തും.അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐപി കൊവിഡ് ചികിത്സ എന്നിവയ്ക്ക് മുടക്കമുണ്ടാകില്ല. സമരത്തിന് പിന്തുണയുമായി മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയും രംഗത്തുണ്ട്. നടപടി വൈകിയാല്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഐഎംഎയും മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ മെയ് 14 നാണ് സിവില്‍ പോലിസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രന്‍ മാവേലിക്കര ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്.അഭിലാഷിന്റെ മാതാവ് കൊവിഡ് ബാധിച്ച്‌ മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ക്ക് മര്‍ദനമേറ്റത്. തുടര്‍ന്ന് പ്രതിയായ പോലീസുകാരൻ ഒളിവില്‍ പോയിരുന്നു. ക്രൂരമായ മര്‍ദനമേറ്റതായും നീതി കിട്ടാത്തതിനാല്‍ രാജി വയ്ക്കുകയാണെന്നും മര്‍ദനമേറ്റ ഡോ. രാഹുല്‍ മാത്യു ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം ഇദ്ദേഹം ദീര്‍ഘാവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.അതേ സമയം ഡോക്ടറെ മര്‍ദിച്ച കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി.വൈഎസ്.പിക്കാണ് അന്വേഷണ ചുമതല. ആലപ്പുഴ ജില്ലാ പൊലിസ് മേധാവിയുടേതാണ് തീരുമാനം. ചെങ്ങന്നൂര്‍ ഡി.വൈഎസ്പി, മാവേലിക്കര എസ്‌എച്ച്‌ഒ എന്നിവര്‍ സംഘത്തില്‍ ഉണ്ടാകും.

രാജ്യദ്രോഹ പരാമർശം; ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യപേക്ഷയിൽ അന്തിമ വിധി ഇന്ന്

keralanews sedition case final verdict on anticipatory bail application today

കൊച്ചി:രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല്‍ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും.കേസില്‍ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം കവരത്തി പോലീസ് ഇന്നലെ ഐഷയെ വിട്ടയച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഐഷ സുല്‍ത്താന കവരത്തി പൊലീസിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്.ചാനല്‍ ചര്‍ച്ചയ്ക്കിടെ അബദ്ധത്തില്‍ ബയോ വെപ്പണ്‍ പരാമര്‍ശം നടത്തിയെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച വേളയില്‍ ഐഷ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ ഹര്‍ജിക്കാരി കൃത്യമായ ബോധ്യത്തോടെ കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യദ്രോഹപരാമര്‍ശം നടത്തുകയായിരുന്നുവെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. ഐഷ നാളെ കൊച്ചിയിലേക്കു മടങ്ങിയേക്കും. എന്നാൽ കേരളത്തിലെത്തുന്ന ഐഷയ്ക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്നാണ് സൂചന. ഐഷയ്‌ക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളാണ് ഉള്ളത്.മീഡിയാ വൺ ചാനൽ ചർച്ചയ്ക്കിടെ രാജ്യദ്രോഹ പരാമർശം നടത്തിയ സംഭവത്തിലാണ് ഐഷയ്‌ക്കെതിരെ പോലീസ് കേസെടുത്ത്. കേന്ദ്ര സർക്കാർ കൊറോണ വൈറസിനെ ലക്ഷദ്വീപിൽ ബയോവെപ്പണായി ഉപയോഗിച്ചു എന്നായിരുന്നു ഐഷയുടെ പരാമർശം. ഇത് പിൻവലിക്കാൻ പറഞ്ഞെങ്കിലും ഐഷ തയ്യാറായില്ല. തുടർന്നാണ് ഐഷയ്‌ക്കെതിരെ പരാതിയുമായി ബിജെപി നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയത്.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

keralanews customs notice to arjun ayanki in karipur gold smuggling case instruction to appear for questioning on monday

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും.അര്‍ജുന് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷെഫീഖുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. ഷെഫീഖ് അര്‍ജുന്‍ ആയങ്കിയെ നിരവധി തവണ വിളിച്ചതിന്‍റെ രേഖകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഷഫീഖിനെ അവസാനമായി വിളിച്ചത് അര്‍ജുനായിരുന്നു. ഷഫീഖ് വിമാനത്താവളത്തിനുള്ളില്‍വെച്ച്‌ കസ്റ്റംസ് പിടിയിലായ വിവരം അറിഞ്ഞയുടന്‍ അര്‍ജുന്‍ ഫോണ്‍ സ്വിച്ച്‌ ഓഫാക്കി ഒളിവില്‍ പോകുകയായിരുന്നു.രാമനാട്ടുകരയില്‍ അപകടം നടന്ന ദിവസം അര്‍ജുന്‍ ആയങ്കി അവിടെ എത്തിയിരുന്നെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. കേസില്‍ കാണാതായ അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കണ്ടെത്താനുള്ള ശ്രമവും കസ്റ്റംസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.കണ്ണൂര്‍ അഴീക്കോട്ട് പൂട്ടിക്കിടന്ന ഉരു നിര്‍മ്മാണശാലയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ വാഹനം കഴിഞ്ഞ ദിവസം കാണാതായിരുന്നു. കസ്റ്റംസ് എത്തുന്നതിന് തൊട്ടു മുൻപ് കാര്‍ ഇവിടെ നിന്നും കടത്തി. അര്‍ജുന്‍ ആയങ്കിലും സംഘം തന്നെയാണ് കാര്‍ കടത്തിയതെന്നാണ് സംശയം. അതിനിടയില്‍ ആശുപത്രി ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങിക്കൊണ്ടു പോയ കാര്‍ തിരിച്ചു തന്നില്ലെന്ന പരാതിയുമായി കാറിന്റെ ഉടമസ്ഥാന്‍ കണ്ണൂര്‍ ഡിവൈഎസ്പിയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോലിലെ വീട്ടില്‍ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അര്‍ജുന്‍ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന.