തൊഴില്‍ പ്രതിസന്ധി;പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്ത നിലയില്‍

keralanews employment crisis palakkad light and sound shop owner commits suicide

പാലക്കാട്: പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.വെണ്ണക്കര പൊന്നുമണി ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണിയാണ് ഇന്ന് പുലര്‍ച്ചെ ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ വിഷം കഴിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധി ഇയാള്‍ നേരിട്ടിരുന്നു. ഇതില്‍ മനം മടുത്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്വര്‍ണപ്പണയം, ചിട്ടി എന്നിവ ഉള്‍പ്പടെ പൊന്നുമണിക്ക് കടങ്ങള്‍ ഉണ്ടായിരുന്നു. ഈയിടെ സംസ്ഥാനത്ത് ആലപ്പുഴയിലും തിരുവനന്തപുരത്തും ഇതേ മേഖലയില്‍ നിന്നുള്ള രണ്ടുപേര്‍ മരിച്ചിരുന്നു. ലൈറ്റ് ആന്റ് സൗണ്ട് മേഖലയില്‍ നിന്നും കോവിഡ് ലോക്‌ഡൌണ്‍ സമയത്ത് ആത്മഹത്യ ചെയ്തുന്ന അഞ്ചാമത്തെ ആളാണ് പൊന്നുമണി.

പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്

keralanews three days concession in lockdown in the state considering bakrid

തിരുവനന്തപുരം:പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗണിൽ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളിലാണ് ഇളവുകള്‍ അനുവദിക്കുക. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗത്തില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല.ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.

സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടി.പി.ആര്‍ 10.55; 130 മരണം;10,697 പേര്‍ക്ക് രോഗമുക്തി

keralanews 13750 covid cases confirmed in the state today 130 deaths10697 cured

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,155 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 725 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1756, മലപ്പുറം 1718, തൃശൂര്‍ 1543, എറണാകുളം 1310, കൊല്ലം 1292, തിരുവനന്തപുരം 915, പാലക്കാട് 541, കോട്ടയം 764, ആലപ്പുഴ 724, കാസര്‍ഗോഡ് 706, കണ്ണൂര്‍ 623, പത്തനംതിട്ട 362, വയനാട് 338, ഇടുക്കി 292 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കാസര്‍ഗോഡ് 15, തൃശൂര്‍ 9, പാലക്കാട് 5, പത്തനംതിട്ട, കോഴിക്കോട് 4 വീതം, കൊല്ലം, എറണാകുളം, മലപ്പുറം 3 വീതം, തിരുവനന്തപുരം, ആലപ്പുഴ, വയനാട് 2 വീതം, കോട്ടയം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,697 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1012, കൊല്ലം 993, പത്തനംതിട്ട 303, ആലപ്പുഴ 632, കോട്ടയം 739, ഇടുക്കി 238, എറണാകുളം 708, തൃശൂര്‍ 1551, പാലക്കാട് 858, മലപ്പുറം 1054, കോഴിക്കോട് 761, വയനാട് 164, കണ്ണൂര്‍ 1072, കാസര്‍ഗോഡ് 612 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക; മൂന്നാംതരംഗം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി

keralanews concern over the spread of covid in states including kerala steps should be taken to avoid the third wave said prime minister

ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ മൂന്നാംതരംഗ സാധ്യത ഒഴിവാക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രധാമന്ത്രി പറഞ്ഞു. രാജ്യത്തെ 80 ശതമാനം രോഗികളും ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. വൈറസിന്റെ തുടര്‍ ജനിതകമാറ്റം പോലെയുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.വാക്‌സിനേഷന്റെയും രോഗ നിര്‍ണ്ണയ പരിശോധനയുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. മൈക്രോ കണ്ടെയ്ന്മെന്റ് സോണുകളില്‍ പ്രതിരോധത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണം. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്സിനേറ്റ് എന്ന സമീപനം മുന്‍നിര്‍ത്തി മുന്നോട്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. മഹാമാരിയെ പ്രതിരോധിക്കാനായി ഫലവത്തായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും മൈക്രോ കണ്‍ടെയ്ന്മെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.രാജ്യത്തെ കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാണെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ അതേ സമയത്ത് തന്നെ മഹാരാഷ്ട്രയിലും കേരളത്തിലും കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ ഏകദേശം 80 ശതമാനവും മരണനിരക്കിന്റെ 84 ശതമാനവും ഈ ആറു സംസ്ഥാനങ്ങളില്‍ നിന്നാണ്.കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓര്‍മിക്കണം. ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ മുഖ്യമന്ത്രി അവതരിപ്പിച്ചു.

തിരുവനന്തപുരത്ത് പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം;ജീപ്പിനു നേരെ ബോംബ് എറിഞ്ഞു;പൊലീസുകാരന് പരിക്കേറ്റു

keralanews cannabis mafia attacks police in thiruvananthapuram bomb thrown at jeep policeman injured

തിരുവനന്തപുരം :തിരുവനന്തപുരത്ത് പോലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. നെയ്യാർ ഡാം പോലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.സിപിഒ ടിനോ ജോസഫിനാണ് പരിക്കേറ്റത്.പുലര്‍ച്ചെ പട്രോളിംഗിനിറങ്ങിയ പൊലീസുകാര്‍ക്കെതിരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഒരു പൊലീസ് ജീപ്പ് ഇവര്‍ അടിച്ചു തകര്‍ത്തു.സമീപത്തെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് ശേഷം സംഘം വനത്തിൽ ഒളിച്ചുവെന്ന് പോലീസ് പറയുന്നു. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ പ്ര​തി​ക​ള​ല്ലെ​ന്ന് പോലീസ് കുറ്റപത്രം

keralanews bjp leaders are not accused in kodakara black money case said in charge sheet

തൃശൂർ:കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളല്ലെന്ന് പോലീസ് കുറ്റപത്രം.കേസില്‍ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിക്ക് മുൻപാകെ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. കേസില്‍ ആകെ 22 പ്രതികളാണുള്ളത്.സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ സാക്ഷിയാക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.പണത്തിന്‍റെ ഉറവിടത്തില്‍ ബിജെപികാര്‍ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. കേസ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരിക്കും കുറ്റപത്രത്തില്‍ പ്രധാനമായും ആവശ്യം ഉന്നയിക്കുക. ഇഡി അന്വേഷിക്കേണ്ട വകുപ്പാണിത്. നിലവില്‍ ബിജെപി നേതാക്കളൊന്നും കേസില്‍ സാക്ഷികളല്ല. എന്നാല്‍ പിന്നീട് പ്രോസിക്യൂട്ടര്‍ ചുമതലയേറ്റ ശേഷം കോടതി നടപടികള്‍ തുടങ്ങിയാലേ സാക്ഷി പട്ടികയില്‍ ബിജെപി നേതാക്കള്‍ വരുമോയെന്ന് അന്തിമമായി പറയാന്‍ കഴിയൂ.പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചെലവിനായി എത്തിച്ചതാണെന്നാണ് പൊലീസ് നേരത്തേ ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. പണം കൊണ്ടുവന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ഇക്കാര്യമുണ്ടെങ്കിലും, കോടതിയില്‍ നല്‍കിയ ഹരജിയിലുള്ളത് ബിസിനസ് ആവശ്യത്തിന് കൊണ്ടുവന്നതെന്നാണ്. എന്നാല്‍, ഇതിന് മതിയായ രേഖകള്‍ ധര്‍മരാജന്‍ ഹാജരാക്കിയിട്ടുമില്ല.പ്രതികളില്‍നിന്നും സാക്ഷികളില്‍നിന്നും ലഭിച്ച മൊഴികളിലും പണം ബി.ജെ.പിയുടേതാണെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനടക്കമുള്ള നേതാക്കളെല്ലാം ഇത് നിഷേധിക്കുന്ന മറുപടിയാണ് നല്‍കിയത്. കഴിഞ്ഞദിവസം ചോദ്യം ചെയ്തപ്പോള്‍ പല ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറിയ കെ. സുരേന്ദ്രന്‍ ധര്‍മരാജനുമായി പരിചയമുണ്ടെന്നും വിളിച്ചിട്ടുണ്ടെന്നും സമ്മതിച്ചിട്ടുണ്ടെങ്കിലും പണമിടപാടില്‍ ബന്ധമില്ലെന്നാണറിയിച്ചത്. കള്ളപ്പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെങ്കിലും കവര്‍ച്ചക്കേസിലാണ് പരാതി ലഭിച്ചത്. ഇതിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കണ്ണൂരിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു

keralanews kseb employee died of electric shock in kannur

കണ്ണൂർ:പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരന്‍ മരിച്ചു.കെ.എസ്.ഇ.ബി.കോടിയേരി സെക്ഷനിലെ മസ്ദൂര്‍ വിഭാഗം ജിവനക്കാരനായ മമ്പറം കായലോട് സ്വദേശി കാളാറമ്പത്ത് സാജിദാണ് (38) മരിച്ചത്.വ്യാഴാഴ്‌ച്ച രാവിലെ പത്തു മണിയോടെ ജോലിക്കിടയില്‍ പന്തക്കല്‍ വയലില്‍ പീടികക്കടുത്ത് വെച്ചാണ് അപകടമുണ്ടായത്. ഇന്നലെയുണ്ടായ കാറ്റിലും മഴയിലും ഇവിടെ കവുങ്ങ് വീണ് വൈദ്യുതി കമ്പികൾ മുറിഞ്ഞ് വീണിരുന്നു. ഇവിടെ അറ്റകുറ്റപണിക്കായി പോവുകയായിരുന്ന സാജിദും സഹപ്രവര്‍ത്തകനും രാവിലെ സ്ഥലത്തേക്ക് പോവുന്നതിനിടയില്‍ തൊട്ടടുത്ത ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും എ.ബി.സ്വിച്ച്‌ ഉള്‍പ്പെടെ ഓഫ് ചെയ്തിതിരുന്നു.എന്നാൽ പൊട്ടിവീണ കമ്പി നീക്കം ചെയ്യുന്നതിനിടെ പൊടുന്നനെ ഷോക്കേൽക്കുകയായിരുന്നു. കൂടെയുണ്ടായ ജിവനക്കാരനും സമീപവാസികളും ചേര്‍ന്ന് ഉടന്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടസ്ഥലത്തിനടുത്തുള്ള ഒരു വീട്ടില്‍ പ്രവര്‍ത്തിപ്പിച്ച ജനറേറ്ററില്‍ നിന്ന് പ്രവഹിച്ച വൈദ്യുതിയാണ് ഷോക്കേല്‍ക്കാന്‍ ഇടയാക്കിയതെന്ന് കരുതുന്നതായി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.ഇതേ പറ്റി വിശദമായി അന്വേഷിക്കും. ഇലക്‌ട്രിക്കല്‍ ഇന്‍സ്പക്ഷഷന്‍ വിഭാഗം പരിശോധന നടത്തും. കായലോട്ടെ ഹമീദിന്റെയും പരേതയായ റംലയുടെയും മകനാണ് സാജിദ്.

കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ കുടുങ്ങിയ നാല് പേർ മരിച്ചു

keralanews four people trapped in a well died while cleaning a well in kollam

കൊല്ലം:കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ കുടുങ്ങിയ നാല് പേർ മരിച്ചു.കുണ്ടറ പെരുമ്പുഴ കോവിൽമുക്കിലാണ് സംഭവം. സോമരാജൻ, രാജൻ, മനോജ്, വാവ എന്നിവരാണ് കിണറ്റിൽ കുടുങ്ങിയത്. നാല് പേരുടേയും മരണം പോലീസ് സ്ഥിരീകരിച്ചു.  മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് നാലുപേരെയും പുറത്തെത്തിച്ചത്. നൂറടിയോളം താഴ്ച്ചയുള്ള കിണറിലാണ് അപകടം ഉണ്ടായത്. കിണറിലെ ചെളി നീക്കം ചെയ്യാൻ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറ്റിൽ കുടങ്ങിയത്. ഇവരെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടു പേരും അപകടത്തിൽപ്പെടുകയായിരുന്നു.നാട്ടുകാരും ഫയർഫോഴ്‌സും സംയുക്തമായി ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു.

കണ്ണൂർ ചാലോടില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം;മൂന്നുപേർക്ക് പരിക്കേറ്റു

keralanews accident when lorry collided in kannur chalode three injured

കണ്ണൂർ: ചാലോടില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം.അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.അഞ്ചരക്കണ്ടി ഭാഗത്തു നിന്നും ശീതളപാനിയം കയറ്റിവന്ന ലോറിയും മട്ടന്നൂര്‍ ഭാഗത്തു നിന്നും എം.സാന്‍ഡ് കയറ്റിവരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചു അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തില്‍ രണ്ട് ലോറികളും തല കീഴായി മറിഞ്ഞു. വ്യാഴാഴ്‌ച്ച പുലര്‍ച്ചെ ആറേ മുക്കാലോടെയാണ് അപകടം നടന്നത്. നാലു റോഡുകള്‍ ചേരുന്ന ജങ്ഷനായ ചാലോട് യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലെന്ന് നേരത്തെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇവിടെ അപകടം തുടര്‍ച്ചയായിട്ടും ഇവിടെ സിഗ്നല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

വളർത്തുമൃഗങ്ങൾക്കും ഇനി ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി

keralanews high court order to take license for pet animals

കൊച്ചി: വളർത്തുമൃഗങ്ങൾക്കും ഇനി ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.നായ, പൂച്ച, കന്നുകാലി ഉൾപ്പെടെ വീട്ടിൽ വളർത്തുന്ന എല്ലാ മൃഗങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് ലൈസൻസ് ആറു മാസത്തിനകം എടുക്കണം എന്ന് കോടതി നിർദ്ദേശിച്ചു.ലൈസൻസ് എടുക്കണമെന്ന് വ്യക്തമാക്കി പഞ്ചായത്തുകളും നഗരസഭകളും ഉടൻ തന്നെ നോട്ടീസ് ഇറക്കണം. സർക്കാർ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു.വളർത്തമൃഗങ്ങളെ വാങ്ങുന്നവർ മൂന്ന് മാസത്തിനകം ലൈസൻസ് എടുക്കുമെന്ന വ്യവസ്ഥ വേണമെന്നും കോടതി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ ലൈസൻസ് ഫീസ് ഏർപ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ് എ. കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരുവനന്തപുരം അടിമലത്തുറ ബീച്ചിൽ ബ്രൂണോ എന്ന വളർത്തുനായയെ അടിച്ചു കൊന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് ഉത്തരവ്.