തിരുവനന്തപുരം:സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി മാറ്റി സര്‍ക്കാര്‍ ഉത്തരവ്. മുന്‍ അറിയിപ്പ് പ്രകാരം നാളെ (ചൊവ്വാഴ്ച) ആയിരുന്നു അവധി. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇത് ബുധനാഴ്ച ആണ്. ബക്രീദ് പൊതുഅവധി ബുധനാഴ്ചത്തേക്ക് മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ബക്രീദ് പ്രമാണിച്ച് തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.ഇളവുകള്‍ ഇന്നലെ മുതലാണ് പ്രാബല്യത്തില്‍ വന്നത്. പ്രധാന നഗരങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തന്‍ കര്‍ശന പൊലീസ് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ടി പി ആര്‍ നിരക്ക് 10 ശതമാനം തുടരുന്ന സാഹചര്യത്തില്‍ ലോക്കഡൗണില്‍ ഇളവുകള്‍ നല്‍കിയതിനെതിരെ ഐ എം എ രംഗത്ത് വന്നിരുന്നു.രോഗ വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം തെറ്റാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.
ലോക്ഡൗണ്‍ പ്രതിസന്ധി;കടബാധ്യത മൂലം ഇടുക്കിയില്‍ ബേക്കറിയുടമ തൂങ്ങി മരിച്ചു
ഇടുക്കി: അടിമാലിയില്‍ കടയുടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തുന്ന വിനോദാണ്(52) മരിച്ചത്. ഇന്ന് രാവിലെയാണ് വിനോദിനെ കടക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.രാവിലെ കട തുറന്ന ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് സൂചന. കച്ചവട ആവശ്യങ്ങള്‍ക്ക് വിനോദ് ചില സ്ഥാപനങ്ങളില്‍ നിന്നടക്കം പണം കടമെടുത്തിരുന്നുവെന്നും ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടതുറക്കാനാകാതെ പ്രയാസത്തിലായിരുന്നുവെന്നും കൂടുംബാംഗങ്ങള്‍ പറഞ്ഞു. അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.
മുംബൈയില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; ഗതാഗതം താറുമാറായി
മുംബൈ:കനത്ത മഴയില്‍ മുംബൈയിൽ വ്യാപക നാശനഷ്ടം.താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറിയ നിലയിലാണ്. നഗരത്തില്‍ പലയിടങ്ങളിലും വെള്ളം കയറിയതിനാന്‍ ഗതാഗതം താറുമാറായി കിടക്കുകയാണ്. വരുന്ന മണിക്കൂറുകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പ്.നിലവിലെ സാഹച്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിലയിരുത്തി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. തകര്‍ന്ന് കിടക്കുന്ന കെട്ടിടങ്ങളും മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളും നിരീക്ഷിക്കാന്‍ അധികൃര്‍ക്ക് നിര്‍ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കേസ്; ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കേസിൽ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട കണ്ണൂര്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ ആകാശിനും പങ്കുണ്ടെന്നു മൊഴികളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.ടി.പി കേസിലെ കുറ്റവാളി മുഹമ്മദ് ഷാഫി അടക്കമുള്ളവരും ആകാശിനെതിരെ മൊഴി നല്‍കിയെന്നാണ് സൂചന.കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി.സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ ജാമ്യപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
കണ്ണൂർ മാക്കൂട്ടം ചുരത്തിൽ ബസ് മരത്തിലിടിച്ച് നിരവധി പേർക്ക് പരിക്ക്
കണ്ണൂർ:മാക്കൂട്ടം ചുരത്തിൽ ബസ് മരത്തിലിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു.മാക്കൂട്ടം ചുരത്തില്‍ പാമ്പാടിക്ക് സമീപമാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ വോള്‍വോ ബസാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ വിരാജ്പേട്ടയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്.അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു . നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയാതെ മരത്തിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
സംസ്ഥാനത്ത് പെരുന്നാള്‍ പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവ്;ട്രിപ്പിള്‍ ലോക്ഡൗൺ നിലവിലുള്ള ഇടങ്ങളില്‍ തിങ്കളാഴ്‌ച കടകള്‍ തുറക്കാം
തിരുവനന്തപുരം:സംസ്ഥാനത്ത് പെരുന്നാള്‍ പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവ്.ട്രിപ്പിള്‍ ലോക്ഡൗണുളള പ്രദേശങ്ങളിലും പെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്‌ച കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എ,ബി വിഭാഗത്തില്‍ പെട്ട പ്രദേശങ്ങളില്‍ ഇലക്‌ട്രോണിക് ഷോപ്പുകളും മറ്റ് റിപ്പയര്‍ നടത്തുന്ന കടകളും അനുവദിക്കും. തിങ്കള്‍ മുതല്‍ വെളളി വരെയാണ് ഇങ്ങനെ തുറക്കുക. വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം നല്‍കും. ആദ്യ ഘട്ട വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാകും ഇങ്ങനെ പ്രവേശനം അനുവദിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.ആളുകളുടെ എണ്ണം കൂടാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. എ, ബി വിഭാഗങ്ങളില്‍ ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ബ്യൂട്ടിപാര്‍ലറുകള്‍ ഒരു ഡോസ് വാക്സീന്‍ എടുത്ത സ്റ്റാഫുകളെ ഉപയോഗിച്ച് ഹെയര്‍ സ്റ്റൈലിങിനു മാത്രമായി തുറക്കാനാണ് അനുമതി. സീരിയല്‍ ഷൂട്ടിങ് അനുവദിച്ചപോലെ എ, ബി വിഭാഗത്തില്‍ കര്‍ക്കശമായ നിയന്ത്രണത്തോടെ സിനിമാ ഷൂട്ടിങ് അനുവദിക്കും. ഒരു ഡോസെങ്കിലും വാക്സീന്‍ എടുത്തവരായിരിക്കണം ജോലിക്കായി എത്തേണ്ടത്.
സംസ്ഥാനത്ത് ഇന്ന് 16148 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;114 മരണം;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76; 13,197 പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16148 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂർ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂർ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസർഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധന ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതൽ ഫലങ്ങൾ അടുത്ത ദിവസങ്ങളിൽ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,269 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 742 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 2087, മലപ്പുറം 1983, എറണാകുളം 1877, തൃശൂർ 1742, കൊല്ലം 1299, പാലക്കാട് 714, കണ്ണൂർ 980, തിരുവനന്തപുരം 945, കോട്ടയം 842, ആലപ്പുഴ 817, കാസർഗോഡ് 713, പത്തനംതിട്ട 491, വയനാട് 477, ഇടുക്കി 302 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.75 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 23, കാസർഗോഡ് 14, തൃശൂർ 10, വയനാട് 8, പാലക്കാട് 6, കോട്ടയം, എറണാകുളം, കോഴിക്കോട് 3 വീതം, തിരുവനന്തപുരം, പത്തനംതിട്ട 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,197 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1112, കൊല്ലം 895, പത്തനംതിട്ട 509, ആലപ്പുഴ 639, കോട്ടയം 525, ഇടുക്കി 189, എറണാകുളം 1112, തൃശൂർ 1432, പാലക്കാട് 968, മലപ്പുറം 2502, കോഴിക്കോട് 1406, വയനാട് 420, കണ്ണൂർ 871, കാസർഗോഡ് 617 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ടി.പി.ആർ. 5ന് താഴെയുള്ള 83, ടി.പി.ആർ. 5നും 10നും ഇടയ്ക്കുള്ള 384, ടി.പി.ആർ. 10നും 15നും ഇടയ്ക്കുള്ള 362, ടി.പി.ആർ. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
ഉത്തരേന്ത്യയിൽ നിന്ന് യുവതികളെ തിരുവനന്തപുരത്തേക്ക് കടത്തി പെൺവാണിഭം നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് അസം പോലീസ്
തിരുവനന്തപുരം:ഉത്തരേന്ത്യയിൽ നിന്ന് യുവതികളെ തിരുവനന്തപുരത്തേക്ക് കടത്തി പെൺവാണിഭം നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്ത് അസം പോലീസ്.പതിനെട്ടു പേര്‍ അടങ്ങിയ റാക്കറ്റിനെയാണ് പോലീസ് പിടികൂടിയത്. നടത്തിപ്പുകാരായ മുസാഹുൾ ഹഖ്, റബുൾ ഹുസൈൻ എന്നിവരും പിടിയിലായി.സംഘത്തെ ഇന്ന് അസമിലേക്ക് കൊണ്ടു പോകും.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ അസം പോലീസ് ഉദ്യോഗസ്ഥർ സിറ്റി പോലീസ് കമ്മീഷണർ ബല്‍റാം ഉപാധ്യായയെ സന്ദർശിച്ച് കാര്യങ്ങൾ വിശദമാക്കി.തുടർന്ന് ഷാഡോ പോലീസിന്റെ സഹായത്തോടെ സംഘത്തെ കുടുക്കുകയായിരുന്നു.അസം സ്വദേശികളായ 9 സ്ത്രീകളും 9 പുരുഷന്മാരുമാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും സംഘത്തിലുണ്ടായിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് സമീപമുള്ള ഹോട്ടലുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കെട്ടിട നിർമ്മാണത്തിനെന്ന പേരിലാണ് ഇവർ അസമിൽ നിന്ന് യുവതികളെ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.യുവതികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടർന്ന് അസം പോലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേരളത്തിലെത്തിയത്.
കോവിഡ് വാക്‌സിന്റെ വില പുതുക്കി കേന്ദ്രം; കൊവിഷീല്‍ഡിന് 215 രൂപ, കൊവാക്‌സിന് 225
ന്യൂഡൽഹി:കോവിഡ് വാക്‌സിന്റെ വില പുതുക്കി കേന്ദ്രസർക്കാർ.സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാങ്ങുന്ന കൊവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍ നിന്നു വാങ്ങുന്ന കൊവാക്‌സിന് 225.75 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് 150 രൂപയായിരുന്നു.ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്‌സിനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ കമ്പനികൾക്ക് നല്‍കി.കൊവിഷീല്‍ഡിന്റെ 37.5 കോടിയും കൊവാക്‌സിന്റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുക. അതേസമയം ജൂണ്‍ 21ന് പുതിയ വാക്‌സിന്‍ നയം നിലവില്‍ വന്ന ശേഷം സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നല്‍കുകയാണ്. സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് ഇപ്പോള്‍ കമ്പനികളിൽ നിന്ന് നേരിട്ടു വാങ്ങുന്നത്. പുതിയ നയം അനുസരിച്ച് ഉത്പാദനത്തിന്റെ 75 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വാങ്ങും.
സംസ്ഥാനത്ത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി മുതൽ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട
തിരുവനന്തപുരം:സംസ്ഥാനത്ത് കൊറോണ വാക്‌സിനെടുത്തവര്‍ക്ക് ഇളവ് നൽകി സർക്കാർ. രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മതി. നിലവില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും ഇളവ് ബാധകമാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഇളവ് ബാധകമാണെന്നും ഉത്തരവിൽ പറയുന്നു.