ഫോൺവിളി വിവാദം;ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌

keralanews phone call controversy yuva morcha march to the assembly demanding sasindras resignation

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. മിനിറ്റുകള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. നേരത്തെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു.അതേസമയം, ശശീന്ദ്രന്‍റെ ഫോണ്‍വിളി വിവാദം സഭ നിര്‍ത്തിവച്ച്‌ ചര്‍‌ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പി സി വിഷ്‌ണുനാഥാണ് നോട്ടീസ് നല്‍കിയത്. സംഭവം സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്നത്തിലാണ് ശശീന്ദ്രന്‍ ഇടപെട്ടത്.കേസ് ദുര്‍ബലപ്പെടുത്തണമെന്ന ഉദ്ദേശം മന്ത്രിക്കുണ്ടായിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ല. പരാതിക്കാരിക്ക് പൂര്‍ണ സംരക്ഷണം ഒരുക്കും. പൊലീസ് കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡി.ജി.പി പരിശോധിക്കും. സഭനിര്‍ത്തിവെച്ച്‌ ഫോണ്‍വിളി വിവാദം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ സമ്മേളനം ആരംഭിച്ചു;ശശീന്ദ്രന്റെ രാജിയും വനംകൊള്ളയും പ്രതിപക്ഷം ചർച്ചയാക്കും

keralanews assembly meeting started opposition will discuss sasindrans resignation and felling of woods

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം.ഓഗസ്റ്റ് 18 വരെയാണ് സഭാ സമ്മേളനം നടക്കുക. ഈ വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകളില്‍ വിവിധ സബ്ജക്‌ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് ഈ സഭാസമ്മേളനത്തിലെ മുഖ്യ അജണ്ട. ആകെ 20 ദിവസമാണ് സഭ സമ്മേളിക്കുക.പ്രമേയങ്ങളും 4 സ്വകാര്യ ബില്ലുകളും ഇന്ന് പരിഗണിക്കും. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സഭ ഇന്ന് സമ്മേളിക്കുക. കൊവിഡ് വാക്‌സിനേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്നലെ ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം ബലിപെരുന്നാള്‍ കാരണം ഇന്നത്തേക്കു മാറ്റുകയായിരുന്നു.അതേസമയം മരംമുറി വിവാദവും, സ്ത്രീപീഡന പരാതി ഒത്തുതീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതും രണ്ടാം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം സഭയിൽ ആയുധമാക്കും. സ്ത്രീധന പീഡന വിഷയത്തിൽ ഗവർണർ ഉപവാസമിരുന്ന വിഷയമടക്കം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ന്യുനപക്ഷ സ്‌കോളർഷിപ്പ് വിഷയവും സഭയിൽ ചർച്ചയായേക്കും. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഈ വിഷയങ്ങളിൽ സഭയ്‌ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിഷേധത്തിന്റെ പേരില്‍ സഭ തടസ്സപ്പെടുത്തുന്നതിനു പകരം പ്രശ്നങ്ങളെല്ലാം സഭയില്‍ ഉന്നയിച്ച്‌ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ സംയുക്ത തീരുമാനം.

സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

keralanews zika virus confirmed in three more people in kerala

തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 41 പേര്‍ക്കാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

സംസ്ഥാനത്ത് ഇന്ന് 17,481 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;105 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97; 14,131 പേർക്ക് രോഗമുക്തി

keralanews 17481 corona cases confirmed in the state today 105 deaths 14131 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 17,481 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂർ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂർ 777, കാസർഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,617 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 86 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,600 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2246, എറണാകുളം 2220, കോഴിക്കോട് 2129, തൃശൂർ 1962, പാലക്കാട് 954, കൊല്ലം 1164, തിരുവനന്തപുരം 1087, കോട്ടയം 955, ആലപ്പുഴ 956, കണ്ണൂർ 701, കാസർഗോഡ് 761, പത്തനംതിട്ട 565, വയനാട് 465, ഇടുക്കി 435 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.97 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 21, പാലക്കാട് 13, തൃശൂർ 12, കാസർഗോഡ് 9, കൊല്ലം 8, പത്തനംതിട്ട 7, എറണാകുളം, വയനാട് 6 വീതം, കോട്ടയം 5, തിരുവനന്തപുരം, ആലപ്പുഴ 3 വീതം, കോഴിക്കോട് 2, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,131 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 747, കൊല്ലം 2017, പത്തനംതിട്ട 306, ആലപ്പുഴ 535, കോട്ടയം 664, ഇടുക്കി 262, എറണാകുളം 1600, തൃശൂർ 1583, പാലക്കാട് 1040, മലപ്പുറം 2221, കോഴിക്കോട് 1531, വയനാട് 335, കണ്ണൂർ 728, കാസർഗോഡ് 562 എന്നിങ്ങനേയാണ് രോഗമുക്തി.

ആറളത്ത് കാട്ടാന ആക്രമണത്തില്‍ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

keralanews family escaped from wild elephant in aralam

കണ്ണൂര്‍: ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ നിന്നും രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് അതിരാവിലെയാണ് സംഭവം.ഏഴാം ബ്ലോക്കിലെ ഷിജോ പുലിക്കിരിയും കുടുംബവുമാണ് താനാരിഴയ്ക്ക് രക്ഷപ്പെട്ടത്.ഷിജോയുടെ ഷെഡ് കാട്ടാന പൊളിച്ചു. രാവിലെ ആന ഷെഡ് പൊളിക്കുന്നത് ഷിജോയും ഭാര്യയും കാണുന്നുണ്ടായിരുന്നു. ഈ സമയം ഇവരുടെ രണ്ട് കുട്ടികള്‍ ഉറക്കത്തിലായിരുന്നതിനാല്‍ എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ഷിജോയും ഭാര്യയും ഒച്ച വച്ച്‌ കുട്ടികളെയും വാരിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഈ സമയവും ഷെഡ് കുത്തിമറിക്കാന്‍ ആന ശ്രമിക്കുകയായിരുന്നു.ഷിജോയുടെയും കുടുംബത്തിന്റെയും ഒച്ച കേട്ട് ആന തിരിഞ്ഞ് പോയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. പുനരധിവാസ മേഖലയില്‍ ഭീതി പരത്തുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ അടിയന്തിര നടപടി വേണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സി.പി.എം നേതാക്കളായ കെ.കെ. ജനാര്‍ദ്ദനന്‍ , കെ.ബി. ഉത്തമന്‍ എന്നിവര്‍ ആവശ്യപ്പെട്ടു ഷിജോക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവില്ല;ശനിയും ഞായറും വാരാന്ത്യ ലോക്ഡൌൺ തുടരും

keralanews no relaxation of restrictions in the state weekend lockdown will continue on saturday and sunday

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ഇല്ല. വാരാന്ത്യ ലോക്ഡൗൺ തുടരാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. ബക്രീദുമായി ബന്ധപ്പെട്ട് നൽകിയിരുന്ന മൂന്ന് ദിവസത്തെ ഇളവുകൾ അവസാനിക്കുന്നതോടെ നേരത്തെ ഉണ്ടായിരുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരും. കേരളത്തില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച്‌ നല്‍കിയ ഇളവുകള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങള്‍ക്ക് പുറമേ മൈക്രോ കണ്ടെയിന്‍മെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കര്‍ക്കശമാക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇത് കൂടാതെ വെള്ളിയാഴ്ച റാപ്പിഡ് കൊവിഡ് ടെസ്റ്റ് നടത്താനും ആരോഗ്യ വകുപ്പ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മൂന്ന് ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനമോ അതിന് മുകളിലോ ഉള്ള ഇടങ്ങളിലാണ് കൂടുതല്‍ പരിശോധന.

ഫോൺ വിളി വിവാദം;രാജിവെക്കില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

keralanews phone call controversy minister a k sasidharan will not resign met with chief minister

തിരുവനന്തപുരം: കുണ്ടറ പീഡനക്കേസുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ പ്രതിരോധത്തിലായതിന് പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ്ഹൗസില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം ശശീന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രി വിളിപ്പിച്ചിട്ടല്ല ക്ലിഫ് ഹൗസില്‍ എത്തിയത്. വിവാദത്തില്‍ വിശദീകരണം നല്‍കാനാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായാണ് ആരോപണം ഉയര്‍ന്നത്. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മന്ത്രി നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു.പരാതി പിന്‍വലിക്കാനല്ല ആവശ്യപ്പെട്ടതെന്നും പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഫോണില്‍ സംസാരിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.അതിനിടയില്‍ ലൈംഗിക പീഡന കേസില്‍ എന്‍സിപി നേതാവ് ജി പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരെ കുണ്ടറ പൊലിസ് കേസെടുത്തു. പരാതി ലഭിച്ച്‌ 22 ദിവസത്തിന് ശേഷമാണ് പൊലിസിന്റെ നടപടി. മന്ത്രി എ കെ ശശീന്ദ്രന്‍ വിഷത്തില്‍ ഇടപെട്ടത് വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്.പത്മാകരനെതിരെ സ്ത്രീപീഡനം അടക്കമുള്ള വകുപ്പുകളും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

എൻ.സി.പി നേതാവിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

keralanews harassment complaint against ncp leader womans statement will recorded today

കൊല്ലം: കുണ്ടറയിൽ എൻ.സി.പി നേതാവിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. എൻ.സി.പി സംസ്ഥാന നിർവ്വാഹക സമിതി അംഗം പത്മാകരൻ തന്റെ കൈയ്യിൽ കയറിപിടിച്ചെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നുമാണ് യുവതി നൽകിയ പരാതി. എൻ.സി.പി പ്രാദേശിക നേതാവിന്റെ മകളായ യുവതിയുടെ പരാതി പിൻവലിക്കാൻ നിർബന്ധിക്കുന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയാൻ ഇടയായത്.അതേസമയം പീഡന കേസില്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി യുവതി വ്യക്തമാക്കി.സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.പത്മാകരന് എതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു. സമൂഹ മാധ്യമത്തില്‍ കൂടി അപമാനിക്കാന്‍ തുനിഞ്ഞതോടെയാണ് നേരത്തെ നേരിട്ട പീഡന ശ്രമത്തിലും പരാതി കൊടുക്കാന്‍ തയ്യാറായത്. മന്ത്രി എ കെ ശശീന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായ നടപടി തെറ്റാണ്. ഉചിതമായ നടപടി മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടാകുമെന്ന് കരുതുന്നതായും പെണ്‍കുട്ടി പറഞ്ഞു.

സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച്‌ ചികിത്സാസഹായം തേടിയ ആറു മാസം പ്രായമുള്ള ഇമ്രാൻ മരണത്തിനു കീഴടങ്ങി

keralanews six month old imran succumbs to death seeking treatment for spinal muscular atrophy

കോഴിക്കോട്: സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച്‌ ചികിത്സാസഹായം തേടിയ ആറു മാസം പ്രായമുള്ള ഇമ്രാൻ മരണത്തിനു കീഴടങ്ങി. 18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെയാണ് മടക്കം.ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്.ഇമ്രാന്റെ ചികിത്സയ്ക്കായി ലോകംമുഴുവന്‍ കൈകോര്‍ത്ത് പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു. ഇതിനിടെയാണ് ദുഃഖവാര്‍ത്ത എത്തിയത്. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമായി പറയുന്നത്. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച്‌ മൂന്നരമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായിരുന്നു ഇമ്രാന്‍. വലമ്പൂർ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്‌നിയുടേയും മകനാണ് ആറ്മാസം പ്രായമുള്ള ഇമ്രാന്‍.പ്രസവിച്ച്‌ 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.പെരിന്തല്‍മണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇതിനിടെയാണ് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിയാണ് രോഗമെന്ന് തിരിച്ചറിഞ്ഞത്.18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യണം. ഇതിനായി മങ്കട നിയോജകമണ്ഡലം എംഎ‍ല്‍എ. മഞ്ഞളാംകുഴി അലി ചെയര്‍മാനായി ഇമ്രാന്‍ ചികിത്സാസഹായസമിതി രൂപവ്തകരിച്ചിരുന്നു. 16 കോടി കിട്ടുകയും ചെയ്തു. ഇതിനിടെയാണ് ഇമ്രാന്റെ മടക്കം.

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരും; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളില്ല

keralanews weekend lockdown will continue in the state there will be no concession in the restrictions

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ തുടരും. ബക്രിദ് ബന്ധപ്പെട്ട് നല്‍കിയ ഇളവുകള്‍ ഇന്ന് അവസാനിക്കും.ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. മൈക്രോ കണ്ടൈന്‍മെന്‍റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.